Friday 22 December 2023

All places and people are good and bad

 എല്ലായിടങ്ങളും നല്ലതാണ്, ചീത്തയുമാണ്
================================
- വി.ആര്‍.അജിത് കുമാര്‍
======================
ഇത്തവണ കോട്ടയത്തു നിന്നും മധുരയിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരന്‍ രാജേഷ് സൂററ്റുകാരനായിരുന്നു. അവന്‍ ട്രെയിനില്‍ കൊണ്ടുവരുന്ന ഒരു സാധനവും കഴിക്കുന്നുണ്ടായിരുന്നില്ല. ചോക്ലേറ്റും ബിസ്ക്കിറ്റും അണ്ടിപ്പരിപ്പുമൊക്കെയാണ് ഭക്ഷണം. നല്ല ഉയരവും സൌന്ദര്യവുമൊക്കെയുള്ള ചെറുപ്പക്കാരന്‍.ട്രെയിന്‍ ഭക്ഷണത്തോടുള്ള ഭയമോ മുന്കാ്ല ദുരനുഭവങ്ങളോ ആകാം കാരണം. ആളിനെ പരിചയപ്പെട്ടു. സ്വാഭാവികമായും സൂററ്റായിരുന്നു സംസാരവിഷയം. 1994 ലെ പ്ലേഗും 2006 ലെ പ്രളയവും വന്നതിനുശേഷം നഗരത്തിനുണ്ടായ മാറ്റങ്ങളെ സംബ്ബന്ധിച്ചും വൃത്തിയെ കുറിച്ചുമൊക്കെ അവന് വാചാലനായി. ഇന്ത്യയിലെ വൃത്തിയുള്ള രണ്ടാമത്തെ നഗരമാണ് ഇപ്പോള്‍ സൂററ്റ്. തുണിയും ഡയമണ്ടുമാണ് പ്രധാന ബിസിനസുകള്‍. 2023 ഡിസംബറില്‍ ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാരകേന്ദ്രം തുറന്നതും സൂററ്റിലാണ്. രാജേഷ് തുണി വ്യാപാരം ചെയ്യുന്ന ആളാണ്. ചുരിദാറിന്റെു കഴുത്തും ഇന്നറും ബോഡിയും പ്രത്യേകം പ്രത്യേകമായി സപ്ലൈ ചെയ്യും. കേരളം ഉള്പ്പെ ടെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ മറ്റീരിയല്‍ നല്കുപന്നു. അവര്‍ അവ കൂട്ടിയോജിപ്പിച്ച് ഒരു കമ്പനിപ്പേരും നല്കിവ റീട്ടെയിലേഴ്സിന് നല്കുംധ. കുടുംബപരമായ ബിസിനസാണ്. കേരളത്തില്‍ നല്ല ബിസിനസ് നടക്കുന്നുണ്ട്. മലയാളികളെ കുറിച്ച് നല്ല അഭിപ്രായമാണ് രാജേഷിന്. പൈസ നല്കാടന്‍ അല്പ്പംാ വൈകുമെങ്കിലും ചതിയില്ല. എന്നാല്‍ കോഴിക്കോടും കൊച്ചിയിലുമുള്ള ഗുജറാത്തികളുമായി കച്ചവടം ചെയ്യാന്‍ കഴിയില്ല എന്നാണ് അവന്റെ അഭിപ്രായം. കേരളത്തിലെ പബ്ളിക് ട്രാന്‍സ്പോര്ട്ടുംന ആളുകളുടെയും വാഹനങ്ങളുടെയും വൃത്തിയും അവന് ഇഷ്ടമാണ്. ഇവിടെ യാത്ര ബസിലാണ്. എന്നാല്‍ ഗുജറാത്തില്‍ റോഡുകളൊക്കെ ഗംഭീരമാണ്, പക്ഷെ പബ്ളിക് ട്രാന്സ്പോ ര്ട്ടും യാത്രക്കാരും വൃത്തിയുടെ കാര്യത്തില് മോശമാണ്.പൊതുവാഹനങ്ങള്‍ കുറവുമാണ്. അതുകൊണ്ട് എവിടെപോകാനും കാറ് തന്നെ ആശ്രയം. രാജേഷിനും അച്ഛനും ഭാര്യക്കും കൂടി ഒരു മാസം അന്പൊതിനായിരം അറുപതിനായിരം രൂപവരെ ഇന്ധനത്തിനായി ചിലവാക്കേണ്ടിവരുന്നു. ഇതുയര്ത്തുരന്ന സാമ്പത്തിക നഷ്ടവും മലിനീകരണവുമൊക്കെ അവന്‍ ആശങ്കയോടെ പങ്കിട്ടു.

മറ്റൊരു യാത്രാസംഘം ഷാഫിയും ഭാര്യയും മകനുമായിരുന്നു. കാസര്‍ഗോഡുകാരനായ ഷാഫി ദുബായിലാണ്. ബിസിനസ്സാണ്. മീന്‍ ഉള്പ്പെടടെ പലതരം ബിസിനസുകള്‍. ബാപ്പ അവിടെ നല്ലൊരു കമ്പനിയിലായിരുന്നു.അദ്ദേഹം സ്വന്തം സഹോദരനെ കൂടെ കൊണ്ടുപോയി മീനിന്റെപ ബിസിനസ് നടത്തിയിരുന്നു. ബാപ്പയ്ക്ക് നേരിട്ട് നടത്താന്‍ കഴിയാത്തിനാല്‍ ലൈസന്സും കരാറുമെല്ലാം അനിയന്റെ പേരിലായിരുന്നു. അയാള്‍ ചതിച്ചു. ജ്യേഷ്ടനുമായി പിണങ്ങുകയും ചെയ്തു. ബിസിനസില്‍ അങ്ങിനെ രക്തബന്ധവും സ്നേഹവുമൊന്നുമില്ല എന്നാണ് ഷാഫി പറയുന്നത്. ഉപ്പ ഇപ്പോള് നാട്ടിലുണ്ട്. അദ്ദേഹം അനുജനെ ഒരിക്കലും കുറ്റം പറയുകയോ ഈ വിഷയം സംസാരിക്കുകയോ ചെയ്യാറില്ല. അദ്ദേഹം കോഴികൃഷി,ആട് ഇങ്ങിനെ സമയം ചിലഴിക്കാന്‍ ചില സംഗതികളൊക്കെ ചെയ്ത് സുഖമായി ജീവിക്കുന്നു. നമ്മുടെ നേതാക്കളൊക്കെ മുറയ്ക്ക് ദുബായില് വന്നു പോകുന്നുണ്ട്. അവിടെ നടക്കുന്ന വികസനവും ജനങ്ങള്ക്ക്് നല്കു്ന്ന സേവനങ്ങളും ഭരണാധികാരികളുടെ ദീര്ഘളവീക്ഷണവുമൊക്കെ മനസിലാക്കി അത്തരത്തില്‍ കേരളത്തെ മാറ്റാന്‍ അവര്‍ തയ്യാറാകാത്തിലുള്ള അമര്ഷെമായിരുന്നു ഷാഫിയുടെ വാക്കുകളില്‍.രാജഭരണത്തില്‍ നടക്കുന്നപോലെ ജനാധിപത്യത്തില്‍ നടക്കില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇപ്പോഴുള്ള ജനാധിപത്യം നമുക്ക് വേണ്ട എന്നായിരുന്നു ഷാഫിയുടെ മറുപടി. അവര്‍ മധുരയിലെ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് പോവുകയായിരുന്നു. മകന് കോങ്കണ്ണുണ്ട്. അതിനുള്ള ഓപ്പറേഷന് തീയതി കിട്ടിയിരുന്നു.

നാട്ടിലേക്കുള്ള യാത്രയില് ഒരു ചെറുപ്പക്കാരന്‍ വണ്ടിയിലുണ്ടായിരുന്നു. മധ്യ കേരളത്തില് നിന്നുള്ള ആളാണ്. റിയല്‍ എസ്റ്റേറ്റും ട്രാവലേഴ്സും നടത്തുന്ന കുടുംബം. അവന്‍ മധുരയില്‍ എച്സിഎലില്‍ പണിയെടുക്കുകയാണ്.ഒപ്പം മദ്രാസ് ഐഐടിയില്‍ കോഴ്സും ചെയ്യുന്നു,ഓണ്ലൈകനായി. സഹോദരന്‍ ബാംഗ്ലൂരിലാണ്. ബോഷില്‍. എല്ലാവരും നാട്ടിലേക്ക് വരുന്നുണ്ട്. ഒരു മാസം വര്ക്ക് ഫ്രം ഹോം എടുത്തിരിക്കയാണ്, അവന്‍ പറഞ്ഞു. ഞങ്ങള് നിര്മ്മി ച്ച് വിറ്റ ഒരു ഫ്ലാറ്റ് സമുച്ചയം ദേശീയ പാത വികസനത്തിന്റെു ഭാഗമായി പൊളിക്കുകയാണ്. അതിനാണ് എല്ലാവരും വരുന്നത്. ഫ്ലാറ്റിന് എതിര്‍വശത്ത് ഒരു ചെറിയ അമ്പലമുണ്ട്. അവരുടെ മുഷ്ക്ക് മൂലമാണ് ഫ്ലാറ്റ് നില്ക്കു ന്നിടത്തുനിന്നും കൂടുതല് ഭൂമി എടുക്കേണ്ടിവന്നത്.കുറച്ചു സ്ഥലമേ വിട്ടു നല്കേുണ്ടൂ,എന്നാല് ദൈവത്തിന്റെ് ഉടമകള് അത് വിട്ടുകൊടുത്തില്ല. ദൈവത്തിന്റെല പേരിലുള്ള ചതി. ഞങ്ങള്ക്ക്ത വലിയ നഷ്ടമോ ലാഭമോ ഇല്ല, ഭൂമിയുടെ വിലയല്ലെ കിട്ടൂ, ഫ്ലാറ്റുടമകള്ക്ക് നല്ല കോളാണ്, അവന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ കെട്ടിടം പൊളിക്കുമ്പോള്‍ നഷ്ടമാണല്ലോ ഉടമയ്ക്ക് ഉണ്ടാകാറ്. ആ നില കേരളത്തില് മാറിയിരിക്കുന്നു. അവര്‍ നാല് വര്ഷംഉ മുന്നെ അറുപത് ലക്ഷത്തിന് വിറ്റ ഫ്ലാറ്റുകളുടെ ഉടമകള്ക്ക്ഉ ഒന്നരകോടിയും എണ്പവത് ലക്ഷത്തിന് വിറ്റ ഫ്ലാറ്റുകളുടെ ഉടമയ്ക്ക് രണ്ട് കോടിയുമാണ് ലഭിക്കുന്നത്. റോഡ് വികസനം ഇപ്പോള്‍ ഒരു ലോട്ടറി അടിച്ചമാതിരി. പ്രത്യേകിച്ചും കറുത്തപണത്തിന് നിയന്ത്രണമുള്ള ഇക്കാലത്ത് നല്ല വൈറ്റ് മണിയല്ലെ കൈയ്യിലെത്തുന്നത്🙏

Thursday 21 December 2023

With gratitude and fondness: Farewell to Darious

 


ഡേറിയസ് ഡിക്രൂസ് ഓര്‍മ്മയായി

ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗവും യുടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റും ചവറയിലെ കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡ് ജീവനക്കാരനും ചവറയിലെയും ശങ്കരമംഗലത്തെയും നെവിന്‍സ് ട്യൂട്ടോറിയലുകളുടെ സ്ഥാപകനുമായിരുന്ന ഡേറിയസ് 2023 ഡിസംബര്‍ 21 നാണ് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് മരണപ്പെട്ടത്. 22ന് ഉച്ചയ്ക്ക് ശേഷം കോവില്‍തോട്ടം സെന്‍റ് ആന്‍ഡ്രൂസ് പള്ളിയിലാണ് അടക്കം.

  ഞാന്‍ ഡേറിയസിനെ പരിചയപ്പെടുന്നത് എണ്‍പതുകളിലാണ്. എംഎസ്സി ബിരുദവും നേടി ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ പൊതുരീതികള്‍ പ്രകാരം ട്യൂട്ടോറിയലുകളില്‍ പഠിപ്പിക്കുന്ന കാലം. ചവറയിലെ നെവിന്‍സിലും ഞാന്‍ ക്ലാസ്സെടുക്കാനെത്തി. ഒരു നല്ല സുഹൃത്ത് വലയം അവിടെ രൂപപ്പെട്ടു. അന്നൊക്കെ ക്ലാസ്സെടുക്കുന്ന സ്ഥാപനത്തിലെത്തിയാല്‍ അന്നത്തെ ദിവസം അവിടെത്തന്നെയുണ്ടാവുക എന്നതാണ് രീതി. ശമ്പളമൊക്കെ വണ്ടിക്കൂലിക്കും ചായയ്ക്കും സിഗററ്റിനുമൊക്കെയേ തികയൂ. പക്ഷെ അതൊന്നും ആരെയും അലട്ടാറില്ലായിരുന്നു. അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം പോലെ ഒരു സേവനപ്രവര്‍ത്തനമായിരുന്നു ട്യൂട്ടോറിയലും.

   ഡേറിയസിന്‍റെ പപ്പ അധ്യാപകനായിരുന്നു. അദ്ദേഹത്തിന് ചവറയില്‍ ഒരു തടിമില്ലും ഉണ്ടായിരുന്നു. എല്ലാറ്റിനും കൃത്യമായ കണക്കുള്ള ഒരു മനുഷ്യന്‍. അദ്ദേഹം വളരെ വെളുത്തിട്ടായിരുന്നു. അദ്ദേഹം കുറച്ച് ഇരുണ്ട നിറമായാല്‍ ഡേറിയസ്സായി. അത്ര സാമ്യമായിരുന്നു അവര്‍ക്ക്. ചവറ പടിഞ്ഞാറ് തോടിനോട് ചേര്‍ന്നായിരുന്നു വീട്. എത്രയോ വട്ടം അവിടെ പോയിരുന്നു. ഡേറിയസിന്‍റെ മമ്മിയാണ് ആദ്യമായി മാക്സിയിട്ട് ഞാന്‍ കണ്ട വ്യക്തി. നല്ല ഭക്ഷണമുണ്ടാക്കുമായിരുന്നു. ഞങ്ങളെല്ലാം വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു. അങ്ങിനെയാണ് ശങ്കരമംഗലത്തെ സ്ഥാപനം തുടങ്ങുന്നത്. അതില്‍ ഞങ്ങള്‍ ചിലരെ പാര്‍ട്ട്നര്‍മാരാക്കാന്‍ ഡേറിയസിന് കഴിഞ്ഞു. അധ്യാപകര്‍ക്ക് ശമ്പളം കൊടുത്തുകഴിയുമ്പോള്‍ പലപ്പോഴും ബാക്കിയുണ്ടാവില്ല. എങ്കിലും ഒരേ മനസ്സോടെ സ്ഥാപനം നടത്തി. കുട്ടികളെ ക്യാന്‍വാസ് ചെയ്യാന്‍ വീടുകളില്‍ പോകുന്നതും രാഷ്ട്രീയവും സൌഹൃദങ്ങളുമൊക്കെ അതിന് ഉപയോഗപ്പെടുത്തുന്നതുമൊക്കെ രസകരമായ സംഗതികളായിരുന്നു. ഡേറിയസിന് അടിസ്ഥാനപരമായി ഒരു ലീഡര്‍ഷിപ്പ് ക്വാളിറ്റിയും ബിസിനസ് മൈന്‍ഡും ഉണ്ടായിരുന്നു. ഞങ്ങള്‍ നടത്തിയ ഒരു ബിസിനസ് ശിവകാശിയില്‍ നിന്നും ബുക്കുകള്‍ വാങ്ങി കുട്ടികള്‍ക്ക് വില്‍ക്കുക എന്നതായിരുന്നു. അന്ന് ട്രയിനില്‍ ഇതിനായി ശിവകാശിയില്‍ പോയതും സാഹസപ്പെട്ട് തിരികെ എത്തിയതും ഓര്‍ക്കുന്നു. ആ ബിസിനസും തികഞ്ഞ പരാജയമായിരുന്നു.

ഈ കാലത്താണ് കെഎംഎംഎല്‍ ഉയര്‍ന്നുവരുന്നത്. കെമിസ്ട്രി ബിരുദധാരിയായ ഡേറിയസ് അവിടെ ജോലിയില്‍ കയറി. കുറേ കഴിഞ്ഞപ്പോള്‍ ഞാനും കാര്യവട്ടേത്തേക്ക് ചേക്കേറി. പിന്നെയും ഇടയ്ക്കൊക്കെ കാണുകയും സൌഹൃദം പുതുക്കുകയും ചെയ്യുമായിരുന്നു. ഡല്‍ഹിയിലേക്ക് പോയ ശേഷം ആ ബന്ധം മുറിഞ്ഞു. പിന്നീട് യൂണിയന്‍ പ്രവര്‍ത്തനവുമായി ഒരിക്കല്‍ ഡല്‍ഹിയില്‍ വന്നപ്പോഴാണ് ഡേറിയസിനെ  കണ്ടത്.

പുറമെ കുറച്ചു പരുക്കനായി തോന്നുന്ന ഡേറിയസ് പ്രണയവും ആര്‍ദ്രതയും സ്നേഹവും ഒക്കെ കാത്തുസൂക്ഷിച്ചിരുന്ന ഒരാളായിരുന്നു. ഭാര്യയുടെ രോഗം ഡേറിയസിനെ കുറച്ചേറെ പ്രയാസപ്പെടുത്തിയിരുന്നെങ്കിലും രാഷ്ട്രീയവും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജീവിതത്തെ മുന്നോട്ടുനീക്കി. മകളും നല്ല പിന്തുണ നല്‍കി. ഇയട്ക്കൊക്കെ വിളിച്ച് ജീവിതാനുഭവങ്ങള് പങ്കിടുമായിരുന്നു. ശാസ്താംകോട്ടയില്‍ വസ്തുവാങ്ങിയതും ഡയറി ഫാം തുടങ്ങിയതും തമിഴ്നാട്ടില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് അത് നടത്തിയതും നാട്ടുകാരുടെ എതിര്‍പ്പും കേസ്സുമൊക്കെ രസകരമായി വിവരിക്കുമായിരുന്നു അവന്‍. ചവറയിലും ഡേറിയസ് ഡയറി ഫാം നടത്തുന്നുണ്ടായിരുന്നു. അതൊക്കെ ഒരു പാഷനായിരുന്നു ഡേറിയസിന്. എന്നാല്‍ സ്വയം രോഗത്തിന് കീഴ്പ്പെട്ടതോടെ അതിനെ അതിജീവിക്കലായി ലക്ഷ്യം. ഡേറിയസ് നന്നായി പോരാടി, ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്കെതിരെയും രോഗങ്ങള്‍ക്കെതിരെയും.ഒടുവില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത മരണത്തിന് കീഴടങ്ങി. വിട പ്രിയ സുഹൃത്തേ🙏

 

Wednesday 20 December 2023

A day with V V John

 




വി.വി.ജോണിനൊപ്പം ഒരു രാത്രി

-വി.ആര്‍.അജിത് കുമാര്‍

ഡിസംബര്‍ 16 ന് കോട്ടയം അയര്‍കുന്നത്തുള്ള വി.വി.ജോണിന്‍റെ വീട്ടിലായിരുന്നു താമസം. ജോണും ഭാര്യ മേരിക്കുട്ടിയും മുകുന്ദന്‍റെ വീട്ടില്‍ പോകാനായി തിരുവല്ലയിലെത്തിയിരുന്നു. ഞാന്‍ നിലമേല്‍ നിന്നും ബസില്‍ എത്തി അവര്‍ക്കൊപ്പം ചേര്‍ന്നു. ഒറ്റപ്പാലത്തുനിന്നും മാധവന്‍ കുട്ടി സാറും ഭാര്യയും ശ്രീവല്ലഭ ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ ഞങ്ങളെ കാത്തുനിന്നിരുന്നു. അവിടെനിന്നും തെക്കേനട വഴിയാണ് കിഴക്കുംമുറിയില്‍ മുകുന്ദന് ഇരിങ്ങണ്ണൂരിന്‍റെ വീട്ടിലെത്തിയത്.നവംബര് ഏഴിന് നമ്മെ വിട്ടുപിരിഞ്ഞ മുകുന്ദന്‍റെ ഭാര്യ ശ്രീലേഖയും മകളും അവിടെ ഉണ്ടായിരുന്നു.ഡല്‍ഹി സുഹൃത്തുക്കളാണ് എല്ലാവരും. കുറച്ചുകഴിഞ്ഞ് മാധവന്‍കുട്ടി സാറും ഭാര്യയും മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയി. ഞങ്ങള് ശ്രീലേഖ തയ്യാറാക്കിയ ഭക്ഷണമൊക്കെ കഴിച്ച് മുന് നിശ്ചയപ്രകാരം അയര്‍ക്കുന്നത്തേക്ക് തിരിച്ചു. എനിക്ക് അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയായിരുന്നു യാത്ര. പോകുംവഴിയാണ് പുതുപ്പള്ളി. അവിടെ എത്തിയപ്പോള് ഉമ്മന്‍ ചാണ്ടി സാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇടം ഒന്നു കാണണം എന്നു തോന്നി. പള്ളയില്‍ ഇറങ്ങി. റോഡിന്‍റെ ഇരുവശവും പള്ളികളുണ്ട്. ഞങ്ങള്‍ എത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി സാറിനെ അടക്കിയ ഇടത്ത് ചിലര് പ്രാര്ത്ഥിച്ചു നില്ക്കുന്നുണ്ടായിരുന്നു. സഭയിലെ പ്രധാനപ്പെട്ട പലരെയും അടക്കിയിരിക്കുന്ന ഇടത്ത് അതിലും പ്രാധാന്യത്തോടെയാണ് ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നത്. പ്രദേശത്തെ ജനത അദ്ദേഹത്തിന് നല്‍കുന്ന പ്രാധാന്യമാകാം കാരണം. ആ പ്രാധാന്യം തന്നെയാകണം തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.

അവിടെനിന്നും അയര്‍കുന്നത്തെത്തി. അടുത്തടുത്ത് വീടുകളൊക്കെയുണ്ടെങ്കിലും വളരെ നിശബ്ദമായ ഒരിടം. വടക്കുഭാഗത്ത് ഇപ്പോള് പൈനാപ്പിളും റംബൂട്ടാനുമുള്ള വലിയൊരു പറമ്പാണ്. നേരത്തെ റബ്ബറായിരുന്നു. അതിന്‍റെ ഉടമ ഇപ്പോഴതെല്ലാം വെട്ടിമാറ്റി. അധികം കഴിയാതെ റമ്പൂട്ടാന്‍റെ കായകള്‍ തൂങ്ങുന്ന ഇടമായി അത് മാറും. വീട് വാങ്ങിയതിനെപ്പറ്റി ജോണ്‍ പറഞ്ഞത് രസകരമായി തോന്നി.മാത്രമല്ല മനുഷ്യര്‍ പരസ്പ്പരമുള്ള വിശ്വാസത്തിനും അത് ഉദാഹരണമായി. വീട് നേരില് കാണാതെയായിരുന്നു അവര്‍ വാങ്ങിയത്. വീഡിയോ അയച്ചുകൊടുത്തിരുന്നു. ബന്ധുക്കളാരോ വന്ന് കണ്ടിരുന്നു. അത്രമാത്രം. കോവിഡ് കാലമായിരുന്നു. ഫരീദാബാദ് വിടണം എന്ന മോഹം ജോണിന് തീവ്രമായിരുന്നു. മേരിക്കുട്ടിക്ക് താത്പ്പര്യമില്ലായിരുന്നു. ഇപ്പോഴും അത്ര താത്പര്യമായിട്ടില്ല. എങ്കിലും മെല്ലെമെല്ലെ അയര്‍ക്കുന്നത്തെ ഇഷ്ടപ്പെട്ടുവരുന്നു. മകന്‍ ന്യൂസിലാന്‍റില്‍ താമസമാക്കിയതോടെയാകണം നാട് എന്ന ചിന്ത വളര്‍ന്നത്. പിന്നെ കോവിഡ് പോലത്തെ സാഹചര്യങ്ങളും . ഏതായാലും അവിടത്തെ ഫ്ലാറ്റ് വില്പ്പനയും ഇവിടത്തെ വീട് വാങ്ങലും പെട്ടെന്ന് നടന്നു. വീട് എഴുതി വാങ്ങും മുന്നെ ഉടമ മാറിക്കൊടുത്തു. പെയിന്‍റ് ചെയ്തശേഷം ഡല്‍ഹിയില്‍ നിന്നും  ഫര്‍ണിച്ചറും കയറ്റി അയച്ചു. എല്ലാം സെറ്റാക്കി വീട്ടിലേക്ക് കയറിപാര്‍ത്തു എന്നിടത്താണ് പരസ്പ്പരവിശ്വാസത്തിന്‍റെ ആ ഇടപാട് അവസാനിക്കുന്നത്. ഇപ്പോള് നാട്ടില്‍ പരിചയക്കാരൊക്കെയായി. പള്ളി അതിന് ഒരു ചാലകമാകുന്നു. ഞായറാഴ്ചകളിലെ കൂട്ടായ്മകളാണ് സൌഹൃദം കൊണ്ടുവരുന്നത്. രാഷ്ട്രീയമായ പിരിവുകളും മറ്റും അയര്‍കുന്നത്ത് താരതമ്യേന കുറവാണ്. അസ്ഥിയില്പിടിച്ച രാഷ്ട്രീയം ഇല്ലതന്നെ. ടെലിവിഷന്‍ പരിപാടികളും വായനയും കൂട്ടായ്മകളും യാത്രയുമൊക്കെയായി അവര് അങ്ങിനെ കഴിയുന്നു.

രാത്രിയില്‍ എനിക്കും ജോണിനും കൂട്ടായി ജാക് ഡാനിയല്‍സ് ഉണ്ടായിരുന്നു. ന്യൂസിലന്‍റില്‍ നിന്നും വന്നതായിരുന്നു. അവിടെയിരുന്ന് ഞങ്ങള്‍ ഡല്‍ഹി ഓര്‍മ്മകള് പങ്കിട്ടു. മുകുന്ദന്‍ ഇരിങ്ങണ്ണൂരിനെപോലെ ഇപ്പോള്‍ നമുക്കൊപ്പമില്ലാത്ത മാന്‍കുന്നില്‍ സുരേഷിന്‍റെ വികൃതികളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. പറന്നുപോകുന്ന കിളിയുടെ വരെ ആവശ്യങ്ങളും താത്പ്പര്യങ്ങളും ഏറ്റെടുക്കുകയും ഒന്നും നടത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ജീവിതമായിരുന്നു മാന്‍കുന്നിലിന്‍റേത്. എന്തില്‍ തൊട്ടാലും അത് നഷ്ടമയമാകും അല്ലെങ്കില് ദുരന്തമാകും. രാഷ്ട്രീയമായി അജിത് സിംഗ് ലോക്ദളിലായിരുന്നു അയാള്‍. നന്നായി സംസാരിക്കാനറിയാമായിരുന്നതിനാല്‍ നല്ല സൌഹൃദങ്ങളും ഉണ്ടായിരുന്നു. ജോണിന് വലിയ നഷ്ടങ്ങളാണ് മാന്‍കുന്നില്‍ സുരേഷ് വഴിയുണ്ടായത്. അതില് പ്രധാനം അവര്‍ രൂപീകരിച്ച ഹൌസിംഗ് സൊസൈറ്റിയായിരുന്നു. അജിത്സിംഗ് വഴി അപ്രൂവലൊക്കെ കിട്ടിയതാണ് എന്നാല് ഉദ്യോഗസ്ഥര്‍ പ്ലോട്ട് അലോട്ട്മെന്‍റ് നമ്പരും സൊസൈറ്റിയുടെ പേരും  മാനിപ്പുലേറ്റ് ചെയ്തതിനാല്‍ അലോട്ട്മെന്‍റ് ലഭിക്കാതെ പോയി. പിന്നെ ഹൈക്കോടതി, സുപ്രിംകോടതി വരെ കേസ്സ് പറഞ്ഞു.കേസ്സ് വിജയിച്ചില്ല.ആ ഇനത്തില്‍ സൊസൈറ്റി അംഗങ്ങളായവര്‍ക്കെല്ലാം വലിയ നഷ്ടമുണ്ടായി. മാന്‍കുന്നില്‍ ഡല്‍ഹിയില്‍ രണ്ട് സ്കൂളുകള് നടത്തിയിരുന്നു. അതൊക്കെയും സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്.മകന്‍റെ രോഗവും അയാളെ സാമ്പത്തികമായി തളര്‍ത്തി. മാത്യു സാമുവലും ജോണി എംഎല്ലും ചേര്‍ന്നൊരുക്കിയ തെഹല്‍ക്ക കെണിയില്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ വീണപ്പോള്‍ ആ കേസ്സിന്‍റെ വാലറ്റത്തും സുരേഷ് ഉണ്ടായിരുന്നു. നാട്ടില് തിരിച്ചെത്തിയ ശേഷവും കേസ്സുമായി ബന്ധപ്പെട്ട് എല്ലാ മാസവും ഡല്‍ഹിയില്‍ പോകേണ്ടിവന്നു പാവത്തിന്. അത്തരമൊരു യാത്രയിലായിരുന്നു ഹൃദയാഘാതം വന്ന് മാന്‍കുന്നില് സുരേഷിന്‍റെ അന്ത്യം.ആ ജീവിതം തന്നെ ഒരു ബോണസായിരുന്നു. കടുത്ത പ്രമേഹമുള്ള സുരേഷ് രാവിലെ നടക്കാന്‍ പോവുക പതിവായിരുന്നു. ഫരീദാബാദിലാണെങ്കിലും ഒരു ലുങ്കി ഉടുത്താകും നടത്ത. ഒരു ദിവസം ഇതുപോലെ നെഞ്ചുവേദന വന്ന് വഴിയില്‍ വീണുപോയി. ആരും സഹായത്തിനെത്തിയില്ല. ഒരാളിനോട് ജോണിന്‍റെ നമ്പര്‍ പറഞ്ഞുകൊടുത്തു. അയാള്‍ വിളിച്ചറിയിച്ച പ്രകാരം ജോണും മേരിക്കുട്ടിയും വണ്ടിയുമായെത്തി. കാഴ്ചക്കാരില്‍ നിന്നു ഒരു സഹായവും കിട്ടിയില്ല. ഒരുവിധം വലിച്ചെടുത്ത് വണ്ടിയിലാക്കി ആശുപത്രിയിലെത്തിച്ചു. സമയത്തിന് എത്തിയതിനാല്‍ ജീവിതം തിരിച്ചുകിട്ടി.എല്ലാ വര്ഷവും ഈ ദിവസം സുരേഷ് ജോണിനെ വിളിക്കുമായിരുന്നു.തനിക്ക് പുനര്‍ജന്മം നല്കിയ ആളിനെ ഓര്‍ക്കാനായി. ആ സംഭവങ്ങളൊക്കെ ഞാനറിഞ്ഞത് ജോണില്‍ നിന്നാണ്. ഏതായാലും ദുഖകരമായ ഒരു ജീവിതമായിരുന്നു സുരേഷിന്‍റേത്.

    ജോണും മേരിക്കുട്ടിയും കുറേകാലം മകനും കുടുംബത്തിനുമൊപ്പം ന്യൂസിലന്‍റിലായിരുന്നു. അവിടെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വണ്ടി ഓടിക്കാം എന്ന അറിവ് പുതിയതായിരുന്നു. അവിടത്തെ തണുത്ത കാറ്റ് നമുക്ക് അത്ര പിടിക്കില്ല എന്നും അവര്‍ പറഞ്ഞു. അവിടെ മനുഷ്യര്‍ ജാതിക്കും മതത്തിനും അപ്പുറത്ത് ജീവിക്കുന്നു എന്നത് ആശ്വാസകരമാണ്. പള്ളിയിലൊക്കെ വളരെ കുറച്ചുപേരെ ഞായറാഴ്ച എത്താറുള്ളു. അതില് കൂടുതലും ഇന്ത്യക്കാരുമാകും. പള്ളികളില്‍ നേതൃത്വം നല്കുന്നതും ഇന്ത്യയില്‍ നിന്നും എത്തുന്നവരാണ്. വിവാഹം,മരണം എന്നിവയ്ക്കൊന്നും പള്ളിക്ക് പ്രാധാന്യമില്ല. മരണം അറിയിക്കേണ്ടത് സര്‍ക്കാരിനെയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പൊതുശ്മശാനത്തില്‍ അടക്കാനുള്ള സംവിധാനം ഒരുക്കുന്നത്. ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമെ പങ്കെടുക്കൂ. ചുരുക്കത്തില് നമ്മുടെ നാട്ടിലെപോലെ ഒരു കമ്മ്യൂണിറ്റി ചടങ്ങല്ല മരണാനന്തര ചടങ്ങുകള്‍. തികച്ചും കുടുംബപരം. മുന്‍കൂര്‍ അപ്പോയിന്‍റ്മെന്‍് ഇല്ലാതെ വീട്ടിലേക്ക് ആരും വരില്ല, അഥവാ വന്നാലും വീട്ടില്‍ പ്രവേശനമുണ്ടാകില്ല. രോഗികളുടെ കാര്യവും വിഷമമാണ്.സൌജന്യ ചികിത്സയും ഇന്‍ഷുറന്‍സും എല്ലാമുണ്ടെങ്കിലും ഡോക്ടറെ കാണണമെങ്കില്‍ രണ്ടാഴ്ച കാത്തിരിക്കണം. ഇവിടെ ചായ കുടിക്കാന്‍ പോകുമ്പോലെ മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്നുവാങ്ങുന്ന രീതിയൊന്നും നടക്കില്ല. നമുക്ക് എപ്പോഴും എവിടെയും ഡോക്ടറും ലഭ്യമാണല്ലൊ. ഇവിടെനിന്നും വല്ലപ്പോഴും മക്കളെ കാണാനായി പോകുന്നവരെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഇവിടെ നിന്നും പോകുന്നവര്‍ വലിയ കെട്ട് മരുന്നുമായാണ് പോവുക. അത് എയര്‍പോര്‍ട്ടില്‍ ചെക്ക് ചെയ്യും.മൂന്ന മാസത്തേക്കുള്ള മെഡിസിന്‍ അനുവദിക്കും,അതില്‍ കൂടുതലുണ്ടെങ്കില്‍ അനുവദിക്കാറില്ല. എന്നാല്‍ മനുഷ്യപ്പറ്റുള്ള ചിലര്‍ സഹായിക്കാറുമുണ്ടെന്ന് ജോണ്‍ പറഞ്ഞു. വിത്തുകളും മിക്കഭക്ഷണങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. കുറഞ്ഞ ബാഗേജാണ് നല്ലത് എന്ന് ജോണ്‍ അഭിപ്രായപ്പെട്ടു.

ജോണിന്‍റെ മകന്‍ മെല്‍വിന്‍ സ്വിംമ്മിംഗ് പൂളുമൊക്കെയുള്ള വലിയൊരു വീടാണ് വാങ്ങിയിരിക്കുന്നത്. അവര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും അവന്‍ ആഗ്രഹിച്ച് വാങ്ങി. പക്ഷെ ചെടി നനയ്ക്കലും വീട് വൃത്തിയാക്കലുമൊക്കെ തനിയെ ചെയ്യണം. ഇത്തരം ജോലിക്കൊന്നും ആളിനെ കിട്ടില്ല. ജോണ്‍ പറഞ്ഞ മറ്റൊരു കാര്യം അവിടത്തെ സ്കൂളിനെകുറിച്ചാണ്. സ്കൂളില്‍ എട്ടാം ക്ലാസുവരെ സ്ട്രിക്ടായ പഠനമൊന്നുമില്ല. പൊതുജീവിതത്തിന് അനുഗുണമായ ഒട്ടേറെ കാര്യങ്ങള് കുട്ടി പഠിക്കും .ഹോം വര്‍ക്കും പരീക്ഷയുമൊന്നുമുണ്ടാവില്ല. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയാണ് കോളേജ് വിദ്യാഭ്യാസം. ഈ ഘട്ടത്തില്‍ താത്പ്പര്യമുള്ള വിഷയമെടുത്ത് ഗൌരവമായി പഠിക്കും. തുടര്‍ന്ന് യൂണിവേഴ്സിറ്റിയാണ്. അവിടെ അധ്യാപകരുടെ ഗൈഡന്‍സില്‍ ഉയര്‍ന്ന പഠനം നടക്കുന്നു. പരസ്പ്പരം രാഷ്ട്രീയ കോപ്രായങ്ങള്‍ മാത്രം നടക്കുന്ന നമ്മുടെ കാമ്പസുകളെ വിട്ട് കുട്ടികള്‍ പുറത്തുപോകുന്നത് വെറുതെയല്ല എന്നു തോന്നി. ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ സ്കൂളില്‍ രാവിലെ സ്വീകരിക്കുന്നതും ക്ലാസ്സുകഴിയുമ്പോള്‍ തിരികെ രക്ഷകര്‍ത്താക്കളെ ഏല്‍പ്പിക്കുന്നതും പ്രിന്‍സിപ്പല്‍ ഗേറ്റില്‍ വന്നു നിന്നാണ്. പ്രിന്‍സിപ്പാളിന് ഓരോ രക്ഷകര്‍ത്താവിനെയും നേരിട്ടറിയാം എന്നത് അതിശയമായി തോന്നി. ഇവിടെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അത്ര എളുപ്പം കാണാവുന്ന ഒരു വ്യക്തിയല്ലല്ലോ. ചുരുക്കത്തില്‍ സുഖകരമായ വ്യക്തിജീവിതം നയിക്കുന്നവര്‍ക്ക് ഉചിതം യൂറോപ്പും ആസ്ട്രേലിയയും ന്യൂസിലന്‍റും അമേരിക്കയും കാനഡയുമൊക്കെയാണ്. എന്നാല്‍ ഒരു സാമൂഹിക ജീവിക്ക് ഇത് ഏകാന്തതയുടെ ലോകമാകും.

മലയാളത്തിലെ ജീവിച്ചിരിക്കുന്ന വലിയ എഴുത്തുകാര്‍ക്കുണ്ടാകുന്ന അപചയവും അതിനിടയില്‍ മല പോലെ നില്‍ക്കുന്ന ആനന്ദുമൊക്കെ ചര്‍ച്ചയില്‍ വന്നു. അങ്ങിനെ പറഞ്ഞുപറഞ്ഞ് നന്നെ ഇരുട്ടി. മിക്സഡ് നോണ്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസും മീന്‍ വറുത്തുമൊക്കെയായി ഊണ് കഴിച്ച് ഉറങ്ങി. രാവിലെ എട്ടേകാലിന് അവിടെ നിന്നും ശിവഗംഗയിലേക്ക് പുറപ്പെട്ടു🙏

Tuesday 19 December 2023

A few moments with the family of Mukundan Iringannor

 



മുകുന്ദന്‍ ഇരിങ്ങണ്ണൂരിന്‍റെ കുടുംബത്തോടൊപ്പം അല്‍പ്പനേരം

മുകുന്ദന്‍ ഇരിങ്ങണ്ണൂരിന്‍റെ ആകസ്മിക മരണം ഒരു വേദനയായി ഇപ്പോഴും നിലനില്‍ക്കുകയാണ്. ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന മുകുന്ദന്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ താരമായിരുന്നു എന്നൊക്കെ മരണം കഴിഞ്ഞുള്ള ചിലരുടെ കുറിപ്പുകളിലൂടെയാണ് മനസിലാക്കിയത്. മനോഹരമായി കവിതകളാലപിക്കുമായിരുന്ന, സാമൂഹ്യമാറ്റത്തെക്കുറിച്ച് ചിന്തിച്ചിരുന്ന മുകുന്ദന് തീവ്രഇടതുപക്ഷ സമീപനമുണ്ടായതും സ്വാഭാവികം. തൊഴില്‍ തേടി ഡല്‍ഹിയിലെത്തിയ മുകുന്ദന്‍ ചെയ്യാത്ത തൊഴിലുകളില്ല. അതിനിടയിലും സാംസ്ക്കാരിക പ്രവര്‍ത്തനവും കാരുണ്യപ്രവര്‍ത്തനങ്ങളും തുടര്‍ന്നുവന്നു. മുകുന്ദന്‍ വിവാഹിതനായത് കൃത്യമായി ആലോചിച്ചെടുത്ത ഒരു തീരുമാനമാകണം. മുകുന്ദന്‍ ഒറ്റയാനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് എന്നാണ് തോന്നിയിരുന്നത്. അതിന് ഒരു മാറ്റം കുറിച്ചാണ് ശ്രീലേഖ മുകുന്ദന്‍റെ ജീവിതത്തിലേക്ക് വന്നത്. മകള്‍ അതുല്യ പിറന്നതോടെ ജീവിതം അവളെ കേന്ദ്രീകരിച്ചായി. അങ്ങിനെയാണ് നാട്ടിലേക്കുള്ള മടക്കവും പിന്നീടുള്ള മറുനാടുകളിലെ അധ്യാപകവൃത്തിയും. മുകുന്ദന്‍റെ വിയോഗം ഞാന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചപ്പോഴാണ് ദിനേശ് നടവല്ലൂര്‍ ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഒരനുസ്മരണം സംഘടിപ്പിക്കണം എന്ന് നിര്ദ്ദേശിച്ചത്. അങ്ങിനെ അറിയുന്നവരെ ഉള്‍പ്പെടുത്തി കൂട്ടായ്മയുണ്ടാക്കി. 39 പേര്‍ കൂട്ടായ്മയുടെ ഭാഗമായി. നവംബര്‍ 22നായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്. നവംബര്‍ 26 ഞായറാഴ്ച രാത്രി 9 മണിക്ക് ഗൂഗിള്‍ മീറ്റ് നടന്നു. ഒന്‍പത് പേര്‍ക്കേ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളു എങ്കിലും ആ യോഗത്തില്‍ വി.വി.ജോണ്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശമായിരുന്നു കുടുംബത്തിന് ഒരു സഹായം നല്‍കണം എന്നത്. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഒരേ മനസായിരുന്നു.അപ്പോഴേക്കും മുകുന്ദന്‍റെ നമ്പര്‍ സ്വിച്ച് ഓഫായി. ശ്രീലേഖയുടെ നമ്പരും അറിയില്ല. ജോണ്‍ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ചു. ഒടുവില്‍ ശ്രീലേഖയുടെ നമ്പര്‍ കിട്ടി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ജോണിന്‍റെ ഭാര്യ മേരിക്കുട്ടിയുടെ അക്കൌണ്ട് ഉപയോഗപ്പെടുത്തിയായിരുന്നു കളക്ഷന്‍. എയര്‍ഫോഴ്സ് കാലത്തെ ഒരു സുഹൃത്തായ  മാത്യു മുണ്ടക്കലിനെ അന്പത് വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി സൌഹൃദം പുതുക്കിയിരുന്ന ജോണ്‍ ഇങ്ങിനെ ഒരു സംരംഭത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ കളക്ഷന്  തുടക്കമിട്ടുകൊണ്ട് അദ്ദേഹം ആദ്യ സംഭാവന നല്‍കി. മുകുന്ദന്‍ പരോപകാരിയായിരുന്നതിനാലാകാം നേരിട്ടറിയാത്ത ഒരാളില്‍ നിന്നുതന്നെ ആദ്യ സഹായമുണ്ടായത്. ഡിസംബര്‍ പത്തുവരെ സംഭാവന സ്വീകരിക്കാനും പതിനഞ്ചിന് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തി തുക കൈമാറാനുമായിരുന്നു തീരുമാനം. മുകുന്ദനെ അറിയുന്നവരും അല്ലാത്തവരുമായ പലരോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഡിസംബര്‍ 10 ന് 75,000 രൂപയില്‍ എത്തിനില്ക്കുമ്പോഴാണ് ഒരു ലക്ഷത്തിലെത്താന്‍ ശ്രമിക്കണം എന്ന നിര്‍ദ്ദേശം അജിതന്‍ മുന്നോട്ടുവച്ചത്. പിന്നെ ആ വഴിക്കായി ശ്രമം. ഒടുവില്‍ ഡിസംബര് 16 ന് കിഴക്കുംമുറിയില്‍ മുകുന്ദന്‍ അന്ത്യവിശ്രമം കൊള്ളുന്ന വീട്ടില്‍ ഞങ്ങളെത്തി. ഞാനും ജോണും മേരിക്കുട്ടിയും മാധവന്‍കുട്ടി സാറും മിസ്സിസ്സും. അതുല്യയ്ക്കും ശ്രീലേഖയ്ക്കും വലിയ സന്തോഷമായി. ഞങ്ങള് മുകുന്ദന്‍റെ ജീവിതത്തിലെ കുറേ നിമിഷങ്ങള്‍ പരസ്പ്പരം പങ്കിട്ട് അവിടെയിരുന്നു. കേരളഭൂഷണത്തില്‍ പ്രവര്‍ത്തിച്ച കാലത്ത് എഴുതിയ ലേഖനങ്ങള്‍ കണ്ടു. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും മുകുന്ദന്‍ എഴുതിയിരുന്നു. അതൊക്കെ മറിച്ചുനോക്കി. കേരളഭൂഷണത്തില്‍ തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതായിരുന്നേനെ മുകുന്ദന്‍റെ ഏറ്റവും വലിയ സന്തോഷം. അതും നടന്നില്ല. കൂട്ടായ്മയിലൂടെ ശേഖരിച്ച ഒരുലക്ഷത്തി ഏഴായിരം രൂപ കൈമാറി. ഉച്ചഭക്ഷണവും കഴിച്ചാണ് അവിടെനിന്നും ഇറങ്ങിയത്. അതുല്യ വളരെ കോണ്‍ഫിഡന്‍റായ ഒരു കുട്ടിയാണ്.ബിഎസ്സി നഴ്സിംഗാണ്. അവള്‍ക്ക് തിരുവല്ലയിലെ പ്രഗത്ഭമായ ഏതെങ്കിലും ആശുപത്രിയില്‍ ഒരു ജോലി ലഭിക്കേണ്ടതുണ്ട്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ആ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. നിറഞ്ഞ പ്രതീക്ഷയിലാണ് എല്ലാവരും. കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കിയ താഴെ പറയുന്നവര്‍ക്ക് കൂട്ടായ്മയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. മാത്യു മുണ്ടക്കല്‍, ആര്യ വാസുദേവന്‍,കെ.പി.അജിതന്‍,സന്തോഷ് തോമസ്, സന്തോഷ് ബദര്‍പൂര്‍,അജിതന്‍ ഡല്‍ഹി,മിനി സൈമണ്‍ ഫരീദാബാദ്, ജോര്‍ജ്ജ് നെടുംമ്പാറ,ഗീത കൃഷ്ണന്‍,ലിന്‍സി ടോബി ഫരീദാബാദ്, ഗീത ചെറുകര,ഹരി കരുമാടി, നസീര്‍ സീനാലയം, കെ.മാധവന്‍കുട്ടി, നുജും മയ്യനാട്, വി.വി.ജോണ്‍,അംബിക.പി.മേനോന്‍, സന്തോഷ് മോത്തിബാഗ്, വിനോദ് ജോര്ജ്ജ്, ജനാര്‍ദ്ദനന്‍, ഗണേശന്‍.കെ, എ.ആര്‍.രാജു, ജിനന്‍, രതീഷ് നായര്‍, അജിത് കുമാര്‍ മാതൃഭൂമി, വിജയലാല്‍ പി.ആര്‍, ശ്രീദേവന്‍, അജിത് കുമാര്‍.വി.ആര്‍, അനില ഷാജി, കാര്‍ട്ടൂണിസ്റ്റ് ഇ.സുരേഷ്, എന്‍.അശോകന്‍,മാതൃഭൂമി, മാത്യു സി ജെ, അഖില്‍ ജോസഫ്, രാജന്‍ സ്ഖറിയ, പതഞ്ജലി, ഡോക്ടര്‍ രതി മോനോന്‍,ദിനേശ് നടുവല്ലൂര്‍, ജോണ്‍ ബ്രിട്ടാസ് എം.പി, സതീഷ് തോപ്രത്ത്, ജോസ് ലിറ്റ്സണ്‍, രാധാകൃഷ്ണന്‍ തഴക്കര, കെ.എം.മാത്യു,ജയ്പൂര്‍, ഡൊമിനിക് ജോസഫ്, സുധീഷ്,ഡല്‍ഹി, കൃഷ്ണകുമാര്‍ ജി.പി, ദിനേശന്‍ വരിക്കോളി, ജോസ് മാത്യു ജയ്പൂര്‍, രാജന്‍ ബദര്‍പൂര്‍, ഉല്ലാസ് എരുവ, ആശ അജിത് 

Thursday 14 December 2023

India without good friends

 


നല്ല ചങ്ങാതികളില്ലാതെ ഇന്ത്യ

===========================

-വി.ആര്‍.അജിത് കുമാര്‍ 

--------------------------------------------

സ്വതന്ത്ര ഇന്ത്യയുടെ ആകെ ചരിത്രം പരിശോധിച്ചാല്‍ ശീതയുദ്ധകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യയ്ക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നല്ല ചങ്ങാതികളായിരുന്നു എന്ന് പറയാന്‍ കഴിയില്ല.എന്നുമാത്രമല്ല സാമ്പത്തികമായോ ആയുധങ്ങളെയോ ആളിനെയോ നല്‍കി സഹായിക്കാന്‍ കെല്‍പ്പുള്ളവരും ആയിരുന്നില്ല.മുതലാളിത്ത രാജ്യങ്ങള്‍ അന്നും ഇന്നും എന്നും കുറച്ചുദാനവും കൂടുതല്‍ കച്ചവടവും എന്ന നയത്തില്‍ വിശ്വസിക്കുന്നവരാണ്. ആയുധം വില്‍ക്കുന്നവര്‍ക്ക് ആഹ്ലാദം അസമാധാന ലോകമാകുമല്ലോ! 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ അമേരിക്ക 60 ദശലക്ഷം ഡോളറിന്‍റെ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റും കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും മരുന്നും സഹായമായി നല്‍കി.പുറമെ യുദ്ധേതര സൈനിക ഉപകരണങ്ങളുടെ വില്‍പ്പനയും ഉറപ്പാക്കി.രഹസ്യാന്വേഷണ സഹായവും ലഭ്യമാക്കി. ചൈനയുടെ ആക്രമണത്തെ അപലപിക്കുകയും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. യുദ്ധം കഴിഞ്ഞപ്പോള്‍ ഇന്ത്യയെ സാമ്പത്തികമായും സഹായിച്ചു.

ഇംഗ്ലണ്ട് സെന്‍ചൂറിയന്‍ ടാങ്കുകളും ഹാക്കര്‍ ഹണ്ടര്‍ യുദ്ധവിമാനങ്ങളും മറ്റ് ആയുധങ്ങളും വിറ്റ് പണമുണ്ടാക്കി.പട്ടാളക്കാര്‍ക്ക് പരിശീലനവും ലോജിസ്റ്റ്ക് പിന്തുണയും നല്‍കി. നയതന്ത്ര പിന്തുണ നല്‍കുകയും യുദ്ധം കഴിഞ്ഞപ്പോള്‍ കൊളംബോ പദ്ധതി പ്രകാരം സഹായവും നല്‍കി. ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്ന സോവിയറ്റ് യൂണിയന്‍ പരിമിത സഹായമാണ് നല്‍കിയത്. നിലവില്‍ ഇന്ത്യ വാങ്ങിയിട്ടുള്ള സോവിയറ്റ് നിര്‍മ്മിത ഉപകരണങ്ങളുടെ യന്ത്രഭാഗങ്ങള്‍ നല്‍കി സഹായിച്ചു.പടിഞ്ഞാറന്‍ ജര്‍മ്മനി സാമ്പത്തിക സഹായം നല്‍കുകയും ഒരു പ്രതിരോധ ഉത്പ്പാദന അടിത്തറ പാകുകയും ചെയ്തു. ജപ്പാന്‍ സാമ്പത്തിക സഹായം നല്‍കുകയും ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണത്തെ അനുകൂലിക്കുകയും ചെയ്തു. ചേരിചേരാ രാജ്യങ്ങളായ ഈജിപ്തും യുഗോസ്ലാവിയയും ഖാനയും മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ഇന്ത്യയെ പിന്തുണച്ചു.

   എന്നാല്‍ 1965 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ചിത്രം കുറച്ചുകൂടി വ്യത്യസ്ഥമാണ്. ആദ്യം നിക്ഷ്പക്ഷത പാലിച്ച അമേരിക്ക പിന്നീട് പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചു. സോവിയറ്റ് മുന്നേറ്റത്തെ തടയിടാന്‍ ഇറാനും ഇറാക്കും പാകിസ്ഥാനും തുര്‍ക്കിയും ഇംഗ്ലണ്ടും ചേര്‍ന്നുണ്ടാക്കിയ സെന്‍ട്രല്‍ ട്രീറ്റി ഓര്‍ഗനൈസേഷനിലെ അംഗരാജ്യം എന്ന നിലയിലും അമേരിക്ക,ഇംഗ്ലണ്ട്, ഫ്രാന്‍സ്,ആസ്ട്രേലിയ,ന്യൂസിലാന്‍റ് ,പാകിസ്ഥാന്‍,ഫിലിപ്പീന്‍സ്,തായ്ലന്‍റ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സൌത്ത് ഈസ്റ്റ് ഏഷ്യ ട്രീറ്റി ഓര്‍ഗനൈസേഷനിലെ അംഗമെന്ന നിലയിലും പാകിസ്ഥാനെ തുണയ്ക്കേണ്ട ബാധ്യതയുണ്ട് എന്നതായിരുന്നു നിലപാട്. സോവിയറ്റ് യൂണിയന്‍ പരിമിത സൈനിക സഹായം നല്‍കുകയും ഐക്യരാഷ്ട്രസഭയില്‍ നയതന്ത്രപരമായ പിന്‍തുണ ഉറപ്പാക്കുകയും ചെയ്തു. ചേരിചേരാ രാഷ്ട്രങ്ങളില്‍ ഈജിപ്തും യുഗോസ്ലാവിയയും നിക്ഷ്പക്ഷത കാട്ടിയപ്പോള്‍ മറ്റുള്ളവര്‍ ഇന്ത്യയ്ക്കൊപ്പം നിന്നു.   

   1971 ലെ യുദ്ധത്തിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. പടിഞ്ഞാറന്‍ പാകിസ്ഥാന്‍ അടിച്ചമര്‍ത്തിയ കിഴക്കന്‍ പാകിസ്ഥാന്‍റെ മോചനമായിരുന്നല്ലോ അതിലൂടെ സംഭവിച്ചത്. ലക്ഷക്കണക്കായി എത്തിക്കൊണ്ടിരുന്ന അഭയാര്‍ത്ഥികളെ ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ മ്യാന്‍മാറില്‍ നടക്കുന്നപോലെ ഒരു ദുരവസ്ഥ. യുദ്ധം തുടങ്ങും മുന്നെതന്നെ സൈനികവും നയതന്ത്രപരവുമായ പിന്‍തുണ ഉറപ്പാക്കുന്ന ട്രീറ്റി ഓഫ് ഫ്രണ്ട്ഷിപ്പ് ആന്‍റ് കോഓപ്പറേഷന്‍ ഇന്ത്യയും സോവിയറ്റ് യൂണിയനും ഒപ്പിട്ടിരുന്നു. അതുവഴി വലിയൊരു കൈത്താങ്ങ് ഇന്ത്യ ഉറപ്പാക്കിയിരുന്നു. അമേരിക്ക ആദ്യം പാകിസ്ഥാനൊപ്പം നിന്നെങ്കിലും കിഴക്കന്‍ പാകിസ്ഥാനിലെ മനുഷ്യാവകാശധ്വംസനങ്ങള്‍ അവരെ ആ സമീപനത്തില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചു. ചേരിചേരാ രാജ്യങ്ങളും വലിയ തോതില്‍ പിന്തുണച്ചു. ഇന്ത്യയുമായി നേരിട്ട് നയതന്ത്ര ബന്ധങ്ങളില്ലാതിരുന്ന ഇസ്രയേല്‍ അതിപ്രാധാനമായ ആയുധങ്ങള്‍ നല്‍കുകയും സൈനികര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.   

  1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അമേരിക്ക ഔദ്യോഗികമായി നിക്ഷ്പക്ഷത പാലിക്കുകയും ഇന്ത്യയ്ക്ക് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കുകയും പാകിസ്ഥാനെ അപലപിക്കുകയും ചെയ്തു. ഇംഗ്ലണ്ടും യൂറോപ്യന്‍ യൂണിയനും നയതന്ത്രപരമായ പിന്തുണ നല്‍കുകയും പാകിസ്ഥാനെ കാര്‍ഗിലില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.മ്യാന്‍മാറും ഇറാനുമൊഴികെയുള്ള ചേരിചേരാ രാജ്യങ്ങള്‍ ഇന്ത്യയെ പിന്‍തുണച്ചു. റഷ്യ-ഉക്രയിന്‍ യുദ്ധത്തില്‍ ഇന്ത്യ എടുത്തപോലെയുള്ള നിക്ഷ്പക്ഷ നിലപാടായിരുന്നു അന്ന് റഷ്യയുടേത്. രണ്ടു കൂട്ടരും സമാധാനപരമായി ചര്‍ച്ച ചെയത് യുദ്ധം അവസാനിപ്പിക്കണം എന്നതായിരുന്നു ആ നിലപാട്.

   ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഇന്ത്യ തികച്ചും വ്യത്യസ്തമായ ഒന്നാണ്.തൊണ്ണൂറുകളുടെ ആരംഭത്തില്‍ തുടങ്ങിയ ആഗോളവത്ക്കരണവും സ്വകാര്യവത്ക്കരണവും രാജ്യത്തിന്‍റെ സാമ്പത്തികവും സാമൂഹികവും പ്രതിരോധവും ഉള്‍പ്പെടെയുള്ള മേഖലകളിലും വലിയ മാറ്റം കൊണ്ടുവന്നു. വികസിത രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ അന്തരാഷ്ട്രവേദകളില്‍ നിലയുറപ്പിച്ചു. ഇന്ത്യയുടെ മനുഷ്യധ്വാനം ഉപയോഗിക്കാത്ത വികസിത രാജ്യങ്ങളില്ല എന്നതാണ് സത്യം. ഏഷ്യയില്‍ ചൈനയ്ക്കൊരു ബദല്‍ എന്ന നിലയിലേക്ക് ഇന്ത്യ വളര്‍ന്നു. വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരും ഭയക്കുന്നവരുമുണ്ടാകും. ഈ കണ്ണോടുകൂടി വേണം ശത്രുവായ അയല്‍ക്കാരന്‍റെ നീക്കത്തെ നോക്കികാണേണ്ടത്. ഇന്ത്യ ഒരു ഭൂപ്രദേശം എന്ന നിലയില്‍ ചൈനയുടെ കെണിയിലേക്ക് നീങ്ങുകയാണ്. നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന് കഴിയാത്ത കെണി. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ പരിമിതിയും ഏകാധിപത്യ രാജ്യത്തിന്‍റെ അപരിമിത അധികാരവും തമ്മിലാണ് പോരാട്ടം. സ്നേഹിച്ചും പ്രലോഭിപ്പിച്ചും സഹായിച്ചും ഭയപ്പെടുത്തിയുമാണ് ചൈന സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്. തിബറ്റിനെ പിടിച്ചടക്കിയതോടെയാണ് അതിര്‍ത്തി കാര്യത്തില്‍ ചൈനയ്ക്ക് ഇന്ത്യയോട് കൂടുതല്‍ അവകാശവാദമുന്നയിക്കാന്‍ സൌകര്യമുണ്ടായത്. 1962 ലെ യുദ്ധത്തിന് ശേഷം നേരിട്ട്  യുദ്ധം നടന്നിട്ടില്ലെങ്കിലും ചെറിയ തോതിലുള്ള അടിപിടിയും വാക്പയറ്റുകളും തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. ഒരു യുദ്ധം ഒഴിവാക്കുക എന്നതാണ് ഇന്ത്യയുടെ പൊതുസമീപനമെങ്കിലും എപ്പോഴും പൊട്ടിവീഴാവുന്ന ഒരാപത്തുപോലെ യുദ്ധം നമ്മുടെ മുന്നിലുണ്ട്.

   അങ്ങിനെ സംഭവിച്ചാല്‍ ആരൊക്കെയാകും നമുക്കൊപ്പം നില്‍ക്കുക. 1971 ലെ പോലെ ആപത്തുകാലത്ത് ഒപ്പം നില്‍ക്കാനുള്ള ഒരു ചങ്ങാതി നമുക്കില്ല. ഉക്രയിന്‍ -റഷ്യ യുദ്ധത്തില്‍ അമേരിക്കയും ഇംഗ്ലണ്ടും യൂറോപ്പും കാനഡയും സാമ്പത്തികമായും ആയുധപരമായും നയതന്ത്രപരമായും ഉക്രയിനെ സഹായിക്കുന്നപോലെയോ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ അമേരിക്ക എടുക്കുന്ന ഇസ്രയേല്‍ അനുകൂല നിലപാട് പോലെയോ ഒന്ന് എവിടെനിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇതൊരു വണ്‍-ടു-വണ്‍ പോരാണ്. ഈ പോരില്‍ നമ്മുടെ അയല്‍ക്കാര്‍ എവിടെ നില്‍ക്കും എന്നത് പ്രത്യേകം ചിന്തിക്കേണ്ടതാണ്. പാകിസ്ഥാന്‍ ചൈന അനുകൂലനിലപാടായിരിക്കും എടുക്കുക എന്നുറപ്പ്.ഇന്ത്യയും ചൈനയും ഒരുപോലെ സഹായിക്കുന്നുണ്ട് അഫ്ഗാനെ. അവരും പാകിസ്താനും തമ്മിലും നല്ല ബന്ധമല്ല. അതുകൊണ്ട് നിക്ഷ്പക്ഷ സമീപനമെടുക്കുമോ എന്നറിയില്ല. ശ്രീലങ്കയ്ക്ക് ഇന്ത്യയോട് താത്പ്പര്യമുണ്ടെങ്കില്‍ പോലും കടബാധ്യതയുള്ള ഒരടിയാന്‍റെ അവസ്ഥയാകും അവര്‍ക്ക്. ഇതുവരെ ഇന്ത്യയെ മാത്രം ആശ്രയിച്ചിരുന്ന ഭൂട്ടാന്‍ ഇപ്പോള്‍ ചൈനയുമായി അടുക്കുന്നത് കാണാതിരുന്നുകൂട. ഇന്ത്യയുടെ സാമ്പത്തിക പിന്തുണ കൊണ്ടുമാത്രം വളര്‍ന്ന നേപ്പാളിലും ചൈന അനുകൂലികള്‍ വര്‍ദ്ധിക്കുകയാണ്. അന്തര്‍ദ്ദേശീയ വിധ്വംസക പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലായി തുറന്നുകിടക്കുന്ന ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടക്കാന്‍ പോലും തയ്യാറാകാതെ ഒറ്റ ജനതപോലെ നില്‍ക്കുകയാണ് നേപ്പാളിനൊപ്പം ഇന്ത്യ,പക്ഷേ ആ സ്നേഹം തിരിച്ചുകിട്ടുന്നില്ല എന്നതാണ് സത്യം. മറ്റൊന്ന് ബംഗ്ലാദേശാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി ഇന്ത്യ നല്ല ബന്ധത്തിലാണ്. ഇപ്പോള്‍ മൂന്നാമത് തവണയാണ് അവര്‍ തുടര്‍ച്ചയായി പ്രധാനമന്ത്രിയായിരിക്കുന്നത്. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ചിത്രം മാറിയേക്കും. മാലിദ്വീപില്‍ അതാണ് സംഭവിച്ചിരിക്കുന്നത്. മാലിദ്വീപ് ഡമോക്രാറ്റിക് പാര്‍ട്ടി ഇന്ത്യയുമായി വലിയ അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇപ്പോള്‍ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് വന്നു. തികച്ചും ചൈന അനുകൂലികള്‍.മ്യാന്‍മാറും ചൈനയുടെ ചിന്താരീതികല്‍ പിന്‍തുടരുന്നതിനാല്‍ അവരും ചൈനയ്ക്കൊപ്പമാകും.

   മധ്യഏഷ്യന്‍ രാജ്യങ്ങള്‍ നിക്ഷ്പക്ഷത പാലിക്കാനേ സാധ്യതയുള്ളു. റഷ്യയും നിഷ്പക്ഷം പിടക്കുമ്പോള്‍ അമേരിക്കയും കാനഡയും ഇംഗ്ലണ്ടും യൂറോപ്യന്‍ രാജ്യങ്ങളും മിക്കവാറും കാഴ്ചക്കാരാകുകയോ ആയുധക്കച്ചവടത്തിന്‍റെ സാധ്യതകള്‍ നോക്കുകയോ ആവാം. ഇപ്പോള്‍തന്നെ ഖാലിസ്ഥാന്‍ വിഷയത്തില്‍ അമേരിക്കയും കാനഡയും ഇംഗ്ലണ്ടും എടുത്ത നിലപാടുകള്‍ നമ്മള്‍ കണ്ടതാണ്. മറ്റൊരു രാജ്യത്തുനിന്നും അവിടത്തെ ഒരു തീവ്രവാദിക്ക് വന്നു താമസിക്കാന്‍ കഴിയാത്ത ഒരിടമുണ്ടെങ്കില്‍ അതാകാം ഇന്ത്യ. അമേരിക്കയിലോ കാനഡയിലോ എന്തിന് ചൈനയില്‍ പോലും കലാപത്തിന് ശ്രമിക്കുന്ന ഒരാളിനെ പോലും ഇവിടെ  താമസിക്കാന്‍ അനുവദിക്കുകയില്ല എന്നത് നമ്മുടെ ധാര്‍മ്മികതയാണ്. എന്നാല്‍ ഇന്ത്യയില്‍ തീവ്രവാദആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവന്‍ അമേരിക്കയിലെ അല്ലെങ്കില്‍ കാനഡയിലെ പൌരനാണ് എന്നു പറഞ്ഞ് സംരക്ഷിക്കുകയും ദേശീയപതാക നശിപ്പിക്കാനും ഹൈക്കമ്മീഷനിലും എംബസിയിലുമൊക്കെ കയറി അക്രമം നടത്താന്‍  അനുവദിക്കുകയും ചെയ്യുന്ന ഇത്തരം വികസിത രാജ്യങ്ങള്‍ മറ്റനേകം ഘടകങ്ങളുള്ളതിനാല്‍ സമദൂരം പാലിക്കും എന്ന് കരുതാം. ഇസ്രേയല്‍-ഹമാസ് യുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും ഇറാന്‍-ഇറാഖ് യുദ്ധത്തിലും ഒന്നും കാണാത്ത ധാര്‍മ്മികതയാണ്, അതല്ലെങ്കില്‍ രായ്ക്കുരാമാനം ഒരന്യ രാജ്യത്ത് കയറി ബിന്‍ലാദന്‍ എന്ന തീവ്രവാദി നേതാവിനെ കൊലചെയ്ത അത്രയെങ്കിലും ധാര്‍മ്മികത ഇവര്‍ക്കുണ്ടായാല്‍ ഖാലിസ്ഥാന്‍വാദികളെ പുറത്താക്കുകയോ ജയിലില്‍ അടയ്ക്കുകയോ ഇന്ത്യയ്ക്ക് കൈമാറുകയോ ചെയ്യണ്ടെ.ഇത്രയൊന്നും കുഴപ്പക്കാരനല്ലാത്ത  വിക്കിലീക്സ് ഉടമ ജൂലിയന്‍ അസാന്‍ജെയെ കൈകാര്യം ചെയ്യുന്ന രീതിതന്നെ ആലോചിച്ചുനോക്കാവുന്നതാണ്.     

     എന്തിനാണ് ചൈനയ്ക്ക് ഇന്ത്യയോട് ഇത്ര വിരോധം എന്ന് നോക്കാം. മതപരമായ വിരോധത്തിന് ഒരു സാധ്യതയുണ്ട്. ബുദ്ധിസവും കണ്‍ഫ്യൂഷിയനിസവും താവോയിസവും ക്രിസ്തുമതവുമാണ് അവിടത്തെ പ്രധാനമതങ്ങള്‍. ഇന്ത്യയിലാണ് ബുദ്ധമതം രൂപപ്പെട്ടത് എന്നതിനാല്‍ ആ മാതൃരാജ്യത്തോട് ബുദ്ധമതവിശ്വാസികള്‍ക്കെങ്കിലും ഒരു സ്നേഹം തോന്നേണ്ടതാണ്. എന്നാല്‍ ബുദ്ധമതത്തെ ഇല്ലായ്മ ചെയ്തത് ഹിന്ദുക്കളാണ് എന്ന ദേഷ്യം ചരിത്രപരമായി ഉണ്ടാകാം. രാഷ്ട്രീയവിരോധമാണ് മറ്റൊന്ന്. തിബറ്റില്‍ നിന്നും പലായനം ചെയ്ത ദലൈലാമയെയും കൂട്ടരേയും വലിയ സംരക്ഷണയില്‍ കാത്തുസൂക്ഷിച്ചതും ദലൈലാമയെ ലോകമറിയുന്ന നേതാവാക്കി മാറ്റിയതും ചൈനയെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. ആ ദേഷ്യം അത്രവേഗം മാറുന്നതല്ലല്ലോ. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെയും ചൈനയുടേയും താത്പ്പര്യങ്ങള്‍ ഒന്നുതന്നെയാണ്. എത്രയായാലും ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യത്തേക്കാള്‍, വലിയ ജനാധിപത്യ രാജ്യങ്ങള്‍ ഇഷ്ടപ്പെടുക ഇന്ത്യയെ ആയിരിക്കുമല്ലോ.ഈ മത്സരത്തില്‍ വരുംകാലം നമ്മള്‍ പിന്‍തള്ളപ്പെടുമോ എന്ന ആശങ്ക അവര്‍ക്കുണ്ടാകാം. ജനസംഖ്യയില്‍ അവരെ പിന്തള്ളിയതില്‍ വിഷമം കാണാന്‍ വഴിയില്ല. പിന്നെ ബാക്കിയുള്ളത് ഒന്ന് മാത്രമാണ്. ആഭ്യന്തരമായി കലങ്ങിമറിയുന്ന രാഷ്ട്രീയത്തിനിടയിലും ഒരു രാജ്യം മെച്ചപ്പെടുന്നതില്‍ അസൂയയുണ്ടാകാം. കൂടുതല്‍ സമയവും രാഷ്ട്രീയവും ക്രിക്കറ്റും  ആസ്വദിക്കാന്‍ സമയം ചിലവഴിക്കുന്ന ഒരു ജനത നടത്തുന്ന മുന്നേറ്റം.

നമ്മള്‍ കരുതിയിരിക്കേണ്ടത് യുദ്ധത്തിന് പിടികൊടുക്കാത്ത ഒരിന്ത്യക്കുവേണ്ടിയായിരിക്കണം. സാമ്പത്തിക –സാമൂഹിക മുന്നേറ്റമായിരിക്കണം ലക്ഷ്യം.അതിര്‍ത്തികള്‍ കണ്ണിചേര്‍ന്നു കിടക്കുന്നപോലെതന്നെ ശക്തമാണ് ഇന്ത്യയുടെയും ചൈനയുടേയും വ്യാപാരവും. 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 300.5 ബില്യണ്‍ ഡോളറും ഇറക്കുമതി 419.4 ബില്യണ്‍ ഡോളറുമാണ്.പരസ്പ്പര സ്നേഹത്തോടെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കേണ്ട ഒരു വലിയ ഘടകമാണിത്. ഭരണാധികാരികള്‍ അത് ഗൌരവമായി എടുക്കുന്നുണ്ടാകും.  ചൈനയില്‍ ആഭ്യന്തരമായി പ്രശ്നങ്ങളുണ്ടാകുമ്പോഴാകും അതിര്‍ത്തിതര്‍ക്കത്തെ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ട് അവിടെയും ആഭ്യന്തരകലഹങ്ങളുണ്ടാകാതെ മുന്നോട്ടുപോകട്ടെ എന്നും പ്രാര്‍ത്ഥിക്കാം. ചൈനയ്ക്ക് ഉള്ളില്‍ ഇന്ത്യ അനുകൂലികളില്ല, എന്നാല്‍ ജനാധിപത്യ രാജ്യമായതിനാല്‍ നമുക്കതുണ്ട് എന്നത് നമ്മുടെ വലിയ ദൌര്‍ബ്ബല്യമാണ്🙏  

Monday 11 December 2023

Meeting with Krishnan mash

 


നവംബര് 30 ന് ഞാന് കൃഷ്ണന് മാഷിനെ കാണാന് പോയിരുന്നു. കുറേ നാളിന് ശേഷമുള്ള സംഗമം വലിയ സന്തോഷം നല്കി. മാഷിന് പുറത്തുപോകാന് കഴിയുന്നില്ല എന്നതും വരയ്ക്കാന് കഴിയുന്നില്ല എന്നതുമാണ് വിഷമം.ടീച്ചര് വിട്ടുപോയതിലെ ഏകാന്തതയും നന്നായി അലട്ടുന്നുണ്ട്. നേരത്തേതന്നെ ബാലന്സിംഗ് സംബ്ബന്ധിച്ചുണ്ടായിരുന്ന ആരോഗ്യപ്രശ്നം ഇപ്പോള് രൂക്ഷമാണ്. അതുകൊണ്ടുതന്നെ വീട്ടിനുള്ളിലെ നടത്തയും നിയന്ത്രിതമാണ്. മാഷിന്റെ ബേക്കര് മോഡല് വീടിന് ഉയര്ച്ച താഴ്ചകളുണ്ട് എന്നത് കൂടുതല് ശ്രദ്ധ ആവശ്യപ്പെടുന്നു. മൊബൈലൊക്കെ ചിലപ്പോള് നോക്കും, കുറച്ചു സമയം പത്രം വായിക്കും,ടിവി കാണും. കസേരയില് കുറച്ച് ഇരുന്ന ശേഷം അടുത്തുതന്നെയുള്ള കട്ടിലില് കിടക്കും. അങ്ങിനെയാണ് കാര്യങ്ങള്. ജോലിക്കാരി പഴംപൊരി ഉണ്ടാക്കി. ഞങ്ങള് അതൊക്കെ കഴിച്ച് പഴയ കുറേ ഓര്മ്മകളൊക്കെ അയവിറക്കി കുറച്ചു സമയം ചിലവിട്ടു. ചെറുമകൻ അപ്പു അവിടെയുണ്ടായിരുന്നു. അയാള് പോളിടെക്നിക് മെക്കാനിക് കഴിഞ്ഞു. ഡിസംബര് ഒന്നിന് തിരുവനന്തപുരം ടൊയോട്ടയില് ജോയിന് ചെയ്യുകയാണ് എന്ന സന്തോഷ വാര്ത്ത അറിഞ്ഞു. അപ്പുവിന് ആശംസകളും നേര്ന്നു. ബിന്ദു സ്കൂളില് നിന്നും എത്തും വരെ കാത്തിരുന്നു.ബിന്ദുവിനെ കണ്ട ഉടന് കിടക്കണം എന്നു പറഞ്ഞു. ഞങ്ങള് പിടിച്ച് കട്ടിലില് കിടത്തി. അമ്മയുടെ വിയോഗമാണ് അച്ഛനെ കൂടുതലായി തളര്ത്തിയത് എന്ന് ബിന്ദു പറഞ്ഞു. വിശ്രമജീവിതം കൂടുതല് ആരോഗ്യകരമായി തുടരട്ടെ എന്നാശംസിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്.
മടക്കയാത്രയില് മാഷുമായി ഡല്ഹിയിലും നാട്ടിലും ചിലവഴിച്ച രസകരമായ നിമിഷങ്ങളായിരുന്നു മനസ് നിറയെ. ഇത്രയേറെ നര്മ്മം പറയുന്നവര് പൊതുവെ കുറവാണ്. കാര്ട്ടൂണുകളില് ദാര്ശനികത കൊണ്ടുവരുക എന്നതും മാഷിന്റെ പ്രത്യേകതയാണല്ലോ.ജീവിതത്തിന്റെ നല്ലൊരു പങ്കും സൃഷ്ടിപരമായ പ്രവര്ത്തനങ്ങളില് ഓവര്ടൈം ചെയ്ത മാഷിന് ഇപ്പോള് വിശ്രമം അനുവദിച്ചിരിക്കയാണ്🙏

Thepporiyum somanum - a film appreciation

 



തീപ്പൊരിയും സോമനും

-   വി.ആര്‍.അജിത് കുമാര്‍

 

കുറേ കാലമായി തീയറ്ററില്‍ സിനിമ കാണാറില്ല. മലയാള സിനിമകള്‍ ശിവഗംഗയില്‍ വരാറില്ല എന്നത് ഒരു കാരണമാണ്. ഓടിടിയില്‍ ഒത്തിരി സിനിമകള്‍ വരുന്നുണ്ട്. അതില്‍ മിക്കതും ക്രൈമും വയലന്‍സുമാണ്. ഇപ്പോള്‍ അത്തരം സിനിമകളും മടുത്തു. ഇഷ്ടമുള്ള പ്രമേയം രാഷ്ട്രീയ ഹാസ്യവും സാമൂഹിക വിമര്‍ശനവുമായതിനാല്‍ വീട്ടില്‍ സിനിമകള്‍ വച്ച് കുറച്ചുകഴിയുമ്പോള്‍ ഞാന്‍ കളം വിടുകയാണ് പതിവ്.

 

തീരെ പ്രതീക്ഷയില്ലാതെയാണ് തീപ്പൊരി ബന്നിയും സോമന്‍ കൃതാവും കാണാനിരുന്നത് . എന്നാല്‍ രണ്ടു ചിത്രങ്ങളും നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല നന്നായി ആസ്വദിക്കുകയും ചെയ്തു. സിനിമ രംഗത്തുള്ള എഴുത്തുകാരും സംവിധായകരും വളരെ ക്രിയേറ്റീവും സോഷ്യല്‍ ചേയ്ഞ്ച് ആഗ്രഹിക്കുന്നവരുമാണ് എന്നാണ് ഈ ചിത്രങ്ങള്‍ നമ്മളോട് പറയുന്നത്. അവര്‍ രാഷ്ട്രീയം, സര്‍ക്കാര്‍ ജോലി, ലിംഗസമത്വം,അനാചാരങ്ങള്‍ എന്നിവയോട് പ്രതികരിക്കുന്നതും പകയും വിദ്വേഷവുമില്ലാത്ത സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ലോകം കെട്ടി ഉയര്‍ത്തുന്നതുമൊക്കെ രസകരമായ കാഴ്ചാനുഭവങ്ങളാണ്. മതവും ജാതിയും രാഷ്ട്രീയവും സ്വാര്‍ത്ഥതയുമാണല്ലൊ ലോകത്തെ എല്ലാ പ്രശ്നങ്ങളുടെയും അടിവേര്. അത് കൃത്യമായി മനസിലാക്കിയാണ് അവര്‍ സിനിമയെടുക്കുന്നത്.

 

ഒരു സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് ജീവിക്കുന്ന ചെറുപ്പക്കാരനാണ് ബന്നി. ഇപ്പോഴും താഴെതട്ടില്‍ അവിടവിടെ അന്യം നിന്നുപോകാതെ നില്‍ക്കുന്ന തികഞ്ഞ സഖാവാണ് ബന്നിയുടെ അച്ഛന്‍. ഏക്കറുകണക്കിന് ഭൂമി നാട്ടുകാര്‍ക്ക് നല്‍കിയും നാട്ടുകാരുടെ കുട്ടികളുടെ പഠനം വിവാഹം എന്നിവയ്ക്കൊക്കെ പ്രാധാന്യം നല്‍കിയും ജീവിക്കുന്ന അദ്ദേഹം ഒടുവില്‍ ബാക്കിയായ 50 സെന്‍റും വീടും ബന്നിയുടെ പേരില്‍ എഴുതിവച്ചു. എന്നാല്‍ ഏറ്റവുമടുത്ത സഖാവിന്‍റെ മകളുടെ വിവാഹം നടത്തുന്ന ഉത്തരവാദിത്തവും അദ്ദേഹത്തില് വന്നുചേരുകയാണ്. ബന്നി എതിര്‍ക്കുന്നതോടെ സഖാവ് വീട് വിടുകയാണ്. എന്നാല് തുടര്‍ന്ന് ബന്നി സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും തീപ്പൊരിയാവുന്നത് കാണികളെ സന്തോഷിപ്പിക്കുന്നു. വെള്ളിമൂങ്ങ എന്ന മികച്ച പൊളിറ്റിക്കല്‍ സറ്റയറിന്‍റെ തിരക്കഥാകൃത്താണ് ജോജി തോമസ്. രാജേഷ് മോഹന്‍ സഹസംവിധായകനുമായിരുന്നു. ഇവര്‍ ഒന്നിച്ച് തയ്യാറാക്കിയ ചിത്രമാണ് ജീപ്പൊരി ബന്നി.സിനിമറ്റോഗ്രഫി അജയ് ഫ്രാന്‍സിസ് ജോര്‍ജ്ജും എഡിറ്റിംഗ് സൂരജ്.ഇ.എസും സംഗീതം ശ്രീരാഗ് സജിയും നിര്‍വ്വഹിച്ച് ചിത്രം നിര്‍മ്മിച്ചത് ഷെബിന്‍ ബക്കറാണ്. അര്‍ജുന്‍ അശോകനും ഫെമിന ജോര്ജ്ജും ജഗദീഷും മുഹമ്മദ് റാഫിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

സോമന്‍റെ കൃതാവ് എന്ന പേരില്‍ ഒരു വല്ലാത്ത തമാശ തോന്നിയിരുന്നു. ചിത്രം കണ്ടപ്പോള്‍ നന്നെ ഇഷ്ടമായി. ജൈവപച്ചക്കറിയും മാവില കൊണ്ട് പല്ലുതേപ്പും ശരീരം നന്നാക്കാന്‍ വാര്‍ക്ക പണിക്ക് പോക്കും മരം രക്ഷിക്കാന്‍ നിരാഹാരവും ഒക്കെ നടത്തുന്ന, നെടുമുടിയിലെ കര്‍ഷകര്‍ക്കുവേണ്ടി ജീവിക്കുന്ന കൃഷി ഓഫീസറാണ് കൃതാവ് നീട്ടിയ സോമന്‍. ആധുനികതയെ പൂര്‍ണ്ണമായി തള്ളിപ്പറയാതെയും പാരമ്പര്യത്തെ മുറുകെ പിടിക്കാതെയും ജീവിക്കുന്ന കൃതാവ് നാട്ടുകാര്‍ക്ക് ഒരു തമാശ കഥാപാത്രമാണ്. എന്നിട്ടും അവനെ ഒരു കുട്ടി പ്രണയിക്കുന്നു.വീട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ വിവാഹം കഴിക്കുന്നു. അവള്‍ വീട്ടില്‍ പ്രസവിക്കുന്നു. രാഷ്ട്രീയ നേതാവിന്‍റെ കുതന്ത്രങ്ങളും പക്ഷിപ്പനിയും കുട്ടനാട്ടിലെ താറാവുകളെ ഒന്നടങ്കം കൊല്ലുന്നതുമൊക്കെ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. നമ്മുടെ പഠന സമ്പ്രദായത്തെയും ജീവിതരീതികളെയുമൊക്കെ വെല്ലുവിളിക്കുന്ന ഒരു ഒറ്റയാന്‍ പോരാട്ടമാണ് കൃതാവിന്‍റേത്. നര്‍മ്മം നന്നായി ചാലിച്ച് നാടിന്‍റെ പൊതുചിന്തകളെ മൊത്തമായി വിമര്‍ശിക്കുന്ന ഈ ചിത്രം കാണേണ്ടതുതന്നെയാണ്.

 

വിസിലിംഗ്വുഡ്സ് ഇന്‍റര്‍നാഷണല്‍ സ്കൂള് ഓഫ് മീഡിയ ആന്‍റ് കമ്മ്യൂണിക്കേഷനില്‍ പഠനം പൂര്‍ത്തിയാക്കിയ രോഹിത് നാരായണന്‍റെ ആദ്യ ചിത്രമാണ് സോമന്‍റെ കൃതാവ്. കഥ,തിരക്കഥ,സംഭാഷണം തയ്യാറാക്കിയ രഞ്ജിത്.കെ.ഹരിദാസും നവാഗതനാണ്. സുജിത് പുരുഷന്‍റെ സിനിമറ്റോഗ്രഫിയും ജയഹരിയുടെ സംഗീതവും ബിജീഷ് ബാലകൃഷ്ണന്‍റെ എഡിറ്റിംഗും ശ്രദ്ധേയമാക്കുന്ന ചിത്രം വിനയ് ഫോര്‍ട്ടും ഫറ ഷിബിലയും ദേവനന്ദയും വിപിന്‍ ചന്ദ്രനും മനു ജോസഫും ജയന്‍ ചേര്‍ത്തലയും നിയാസ് നര്‍മ്മകലയും സീമ.ജി.നായരും കൂട്ടരും ചേര്‍ന്ന് ഒരാഘോഷമാക്കി🙏

Tuesday 5 December 2023

Mass contact programme and People's Assembly for a modern Kerala

 

 


ജനസമ്പര്‍ക്കവും നവകേരള സദസ്സും

-   വി.ആര്‍.അജിത് കുമാര്‍

രാഷ്ട്രീയ പബ്ളിക് റിലേഷന്‍സില്‍ ഇന്ത്യ കണ്ട മികച്ച നേതാവ് ഉമ്മന്‍ ചാണ്ടി തന്നെയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ പാളിച്ചകളില്ലായിരുന്നു എന്നല്ല, എന്നാല്‍ സമാനതകളില്ലാത്ത ഒരു ഒറ്റയാന്‍ പിആര്‍ ആയിരുന്നു അത്. അത്തരമൊരു പ്രവര്‍ത്തനം അതിന് മുന്നെ ആരും നടത്തിയിട്ടില്ല. വരുംകാലത്ത് ഉണ്ടാകുമെന്ന് കരുതാനും വയ്യ. ഇത്തരത്തില്‍ സമാനതകളില്ലാത്ത മറ്റൊരു പിആര്‍ പ്രവര്‍ത്തനമാണ് നവകേരളസദസ്സും. കേരളത്തിലല്ലാതെ മറ്റെവിടെയും ഇത്തരം മാതൃകകള്‍ ഉണ്ടാകില്ല എന്നതും സത്യം. ഇതും ഗിന്നസ് ബുക്കില്‍ ഇടം നേടും എന്നത് ഉറപ്പ്. അന്തരാഷ്ട്രതലത്തിലുള്ള അംഗീകാരവും ഇതിന് ലഭിച്ചേക്കാം.

നാല്‍പ്പത്തിയഞ്ച് ദിവസം ഒരു സംസ്ഥാനത്തിന്‍റെ മന്ത്രിസഭ സഞ്ചരിക്കുന്ന മന്ത്രിസഭയായി മാറുക. പല ഇടങ്ങളിലായി കാബിനറ്റ് ചേരുക. സമൂഹത്തിലെ പ്രമുഖരുമായി സംവദിക്കുക,പരാതികള്‍ വാങ്ങുക, പ്രദേശത്തെ അറിയുക, സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനത്തെ അറിയിക്കുക, ഫീഡ്ബാക്ക് എടുക്കുക,കേന്ദ്രഅവഗണന,സാമ്പത്തിക സ്ഥിതി ഒക്കെ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുക എന്നതൊക്കെ ചെറിയ കാര്യമല്ല. അത്ഭുതത്തോടെ മാത്രം നോക്കിക്കാണാവുന്ന ഒരു പ്രവര്‍ത്തനമാണ്. ഇപ്പോള്‍ ഇതിനെ എതിര്‍ക്കുന്ന പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ഇതിലും മികച്ച ഒരു പിആര്‍ പ്രവര്‍ത്തനം കണ്ടെത്താന്‍ നന്നായി വിഷമിക്കും എന്നതില്‍ സംശയമില്ല. ഇതിനായി ബസ് വാങ്ങി മോടിപിടിപ്പിച്ചു തുടങ്ങിയ നിസ്സാരകാര്യങ്ങളിലാണ് മാധ്യമങ്ങളും ശ്രദ്ധിക്കുന്നത്. എന്നാല്‍ ഈ മാതൃക പാളിയത് അതിന്‍റെ ആസൂത്രണ രീതിയിലാണ്. പിആര്‍ പദ്ധതി തയ്യാറാക്കിയവര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉന്നതഉദ്യോഗസ്ഥര്‍ക്കും വിയര്‍പ്പൊഴുക്കേണ്ടതില്ലാത്തവിധമുള്ള ഒരു പദ്ധതിയാണ് തയ്യാറാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചത് ജനസമ്പര്‍ക്ക പരിപാടിയാണ് എന്നത് പിണറായി ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാവുന്നതിനാലാവും ഇതിന്‍റെ രീതി ഇത്തരത്തിലാക്കിയത്.

  ദിവസവും മൂന്ന് കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൌരപ്രമുഖരും പങ്കെടുക്കുന്ന ഒരു യോഗവും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗവും കൌണ്ടറുകളില്‍ പരാതി വാങ്ങലും സാംസ്ക്കാരിക പരിപാടിയുമൊക്കെയാണ് നവകേരളസദസിന്‍റെ ഭാഗമായി നടക്കുന്നത് എന്ന് മനസിലാക്കുന്നു. എന്നാല്‍ ഇതിനെ വളരെ ക്രിയേറ്റീവായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാക്കാനും ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാനും നാടിന് ഗുണപ്പെടാനും ഇതിന്‍റെ അലകും പിടിയുമൊന്നുമാറ്റിയാല്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നു. ആ മാതൃക ചര്‍ച്ചയ്ക്കായി മുന്നോട്ടു വയ്ക്കുന്നു.

ഇപ്പോള്‍ നിത്യവും മൂന്ന് കേന്ദ്രങ്ങളില്‍ നടക്കുന്ന നവകേരള സദസ്സ് ഒരു ദിവസം ഒരു അസംബ്ലി മണ്ഡലം എന്ന നിലയിലാകണമായിരുന്നു. ഒരു ജില്ലയിലെ സദസ്സ് തീര്‍ന്നാല്‍ ഒരു പത്ത് ദിവസത്തെ ഗ്യാപ്പ് കൊടുത്ത് അടുത്ത ജില്ലയിലേക്ക് കയറുന്നതായിരുന്നു ഉചിതം. അപ്പോള്‍ സെക്രട്ടേറിയറ്റില്‍ കുന്നുകൂടുന്ന ഫയലുകളിലും തീരുമാനം കാണാന്‍ കഴിയുമായിരുന്നു. നവകേരള സദസ്സ് നടക്കുന്നിടത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും പ്രത്യേക കൌണ്ടറുകള്‍ സ്ഥാപിച്ച് മന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ലഭിക്കുന്ന പരാതികള്‍ക്ക് ഓണ്‍ ദ സ്പോട്ട് തീരുമാനം കൈക്കൊള്ളാമായിരുന്നു. മുഖ്യമന്ത്രി ഇടപെടേണ്ട വിഷയമാണെങ്കില്‍ അതും അന്നുതന്നെ തീരുമാനിക്കാന്‍ കഴിയുമായിരുന്നു. അതല്ല കാബിനറ്റ് കൂടി തീരുമാനിക്കേണ്ടതാണെങ്കില്‍ നിത്യവും അടിയന്തിര കാബിനറ്റ് കൂടി തീരുമാനിക്കാമായിരുന്നു. പൌരപ്രമുഖരുമായുള്ള യോഗം രാത്രിയിലായിരുന്നെങ്കില്‍ ,കിട്ടിയ പരാതികളില്‍ പലതിലും സാമ്പത്തികമായും അല്ലാതെയും സഹായിക്കാന്‍ കഴിയുന്ന വ്യക്തികളെ കണ്ടെത്തി പല വിഷയങ്ങളിലും അവരുടെ സഹായം സ്വീകരിക്കാമായിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ പങ്കാളിത്തം കൂടി വരത്തക്കവിധം സമിതികള്‍ രൂപീകരിക്കാമായിരുന്നു. ഇത്തരത്തില്‍ സാര്‍ത്ഥകമായ സദസുകളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്കും അവിടെനിന്നും മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു. പ്രതിപക്ഷം വിയര്‍ത്തേനെ. കരിങ്കൊടികള്‍ ഉയരില്ലായിരുന്നു. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കുപോലും ഈ സംരംഭത്തെ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ആവര്‍ത്തനവിരസമായ ഒരു പിആര്‍ പ്രവര്‍ത്തനമാണ്. ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് പ്രസംഗിച്ച് മുഖ്യമന്ത്രിക്കുപോലും മടുത്തിട്ടുണ്ടാകും. ജനസമ്പര്‍ക്കം ജൈവീകമായിരുന്നു എങ്കില്‍ നവകേരള സദസ് വെറും യാന്ത്രികമായിപ്പോയി. ഇനി ഒരിക്കല്‍ കൂടി ഇത്തരമൊരു സംരംഭത്തിന് മുതിരുകയാണെങ്കില്‍ ഇതിനെ ജൈവീകമാക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്നെയുള്ള ഒരു വെറുംവഴിപാടായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാറും🙏