മുകുന്ദന്‍ ഇരിങ്ങണ്ണൂരിന്‍റെ കുടുംബത്തോടൊപ്പം അല്‍പ്പനേരം
മുകുന്ദന്‍ ഇരിങ്ങണ്ണൂരിന്‍റെ ആകസ്മിക മരണം ഒരു വേദനയായി ഇപ്പോഴും നിലനില്‍ക്കുകയാണ്. ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന മുകുന്ദന്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ താരമായിരുന്നു എന്നൊക്കെ മരണം കഴിഞ്ഞുള്ള ചിലരുടെ കുറിപ്പുകളിലൂടെയാണ് മനസിലാക്കിയത്. മനോഹരമായി കവിതകളാലപിക്കുമായിരുന്ന, സാമൂഹ്യമാറ്റത്തെക്കുറിച്ച് ചിന്തിച്ചിരുന്ന മുകുന്ദന് തീവ്രഇടതുപക്ഷ സമീപനമുണ്ടായതും സ്വാഭാവികം. തൊഴില്‍ തേടി ഡല്‍ഹിയിലെത്തിയ മുകുന്ദന്‍ ചെയ്യാത്ത തൊഴിലുകളില്ല. അതിനിടയിലും സാംസ്ക്കാരിക പ്രവര്‍ത്തനവും കാരുണ്യപ്രവര്‍ത്തനങ്ങളും തുടര്‍ന്നുവന്നു. മുകുന്ദന്‍ വിവാഹിതനായത് കൃത്യമായി ആലോചിച്ചെടുത്ത ഒരു തീരുമാനമാകണം. മുകുന്ദന്‍ ഒറ്റയാനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് എന്നാണ് തോന്നിയിരുന്നത്. അതിന് ഒരു മാറ്റം കുറിച്ചാണ് ശ്രീലേഖ മുകുന്ദന്‍റെ ജീവിതത്തിലേക്ക് വന്നത്. മകള്‍ അതുല്യ പിറന്നതോടെ ജീവിതം അവളെ കേന്ദ്രീകരിച്ചായി. അങ്ങിനെയാണ് നാട്ടിലേക്കുള്ള മടക്കവും പിന്നീടുള്ള മറുനാടുകളിലെ അധ്യാപകവൃത്തിയും. മുകുന്ദന്‍റെ വിയോഗം ഞാന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചപ്പോഴാണ് ദിനേശ് നടവല്ലൂര്‍ ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഒരനുസ്മരണം സംഘടിപ്പിക്കണം എന്ന് നിര്ദ്ദേശിച്ചത്. അങ്ങിനെ അറിയുന്നവരെ ഉള്‍പ്പെടുത്തി കൂട്ടായ്മയുണ്ടാക്കി. 39 പേര്‍ കൂട്ടായ്മയുടെ ഭാഗമായി. നവംബര്‍ 22നായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്. നവംബര്‍ 26 ഞായറാഴ്ച രാത്രി 9 മണിക്ക് ഗൂഗിള്‍ മീറ്റ് നടന്നു. ഒന്‍പത് പേര്‍ക്കേ പങ്കെടുക്കാന്‍ കഴിഞ്ഞുള്ളു എങ്കിലും ആ യോഗത്തില്‍ വി.വി.ജോണ്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശമായിരുന്നു കുടുംബത്തിന് ഒരു സഹായം നല്‍കണം എന്നത്. എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ഒരേ മനസായിരുന്നു.അപ്പോഴേക്കും മുകുന്ദന്‍റെ നമ്പര്‍ സ്വിച്ച് ഓഫായി. ശ്രീലേഖയുടെ നമ്പരും അറിയില്ല. ജോണ്‍ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ചു. ഒടുവില്‍ ശ്രീലേഖയുടെ നമ്പര്‍ കിട്ടി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ജോണിന്‍റെ ഭാര്യ മേരിക്കുട്ടിയുടെ അക്കൌണ്ട് ഉപയോഗപ്പെടുത്തിയായിരുന്നു കളക്ഷന്‍. എയര്‍ഫോഴ്സ് കാലത്തെ ഒരു സുഹൃത്തായ മാത്യു മുണ്ടക്കലിനെ അന്പത് വര്‍ഷത്തിന് ശേഷം കണ്ടുമുട്ടി സൌഹൃദം പുതുക്കിയിരുന്ന ജോണ്‍ ഇങ്ങിനെ ഒരു സംരംഭത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ കളക്ഷന് തുടക്കമിട്ടുകൊണ്ട് അദ്ദേഹം ആദ്യ സംഭാവന നല്‍കി. മുകുന്ദന്‍ പരോപകാരിയായിരുന്നതിനാലാകാം നേരിട്ടറിയാത്ത ഒരാളില്‍ നിന്നുതന്നെ ആദ്യ സഹായമുണ്ടായത്. ഡിസംബര്‍ പത്തുവരെ സംഭാവന സ്വീകരിക്കാനും പതിനഞ്ചിന് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തി തുക കൈമാറാനുമായിരുന്നു തീരുമാനം. മുകുന്ദനെ അറിയുന്നവരും അല്ലാത്തവരുമായ പലരോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഡിസംബര്‍ 10 ന് 75,000 രൂപയില്‍ എത്തിനില്ക്കുമ്പോഴാണ് ഒരു ലക്ഷത്തിലെത്താന്‍ ശ്രമിക്കണം എന്ന നിര്‍ദ്ദേശം അജിതന്‍ മുന്നോട്ടുവച്ചത്. പിന്നെ ആ വഴിക്കായി ശ്രമം. ഒടുവില്‍ ഡിസംബര് 16 ന് കിഴക്കുംമുറിയില്‍ മുകുന്ദന്‍ അന്ത്യവിശ്രമം കൊള്ളുന്ന വീട്ടില്‍ ഞങ്ങളെത്തി. ഞാനും ജോണും മേരിക്കുട്ടിയും മാധവന്‍കുട്ടി സാറും മിസ്സിസ്സും. അതുല്യയ്ക്കും ശ്രീലേഖയ്ക്കും വലിയ സന്തോഷമായി. ഞങ്ങള് മുകുന്ദന്‍റെ ജീവിതത്തിലെ കുറേ നിമിഷങ്ങള്‍ പരസ്പ്പരം പങ്കിട്ട് അവിടെയിരുന്നു. കേരളഭൂഷണത്തില്‍ പ്രവര്‍ത്തിച്ച കാലത്ത് എഴുതിയ ലേഖനങ്ങള്‍ കണ്ടു. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും മുകുന്ദന്‍ എഴുതിയിരുന്നു. അതൊക്കെ മറിച്ചുനോക്കി. കേരളഭൂഷണത്തില്‍ തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതായിരുന്നേനെ മുകുന്ദന്‍റെ ഏറ്റവും വലിയ സന്തോഷം. അതും നടന്നില്ല. കൂട്ടായ്മയിലൂടെ ശേഖരിച്ച ഒരുലക്ഷത്തി ഏഴായിരം രൂപ കൈമാറി. ഉച്ചഭക്ഷണവും കഴിച്ചാണ് അവിടെനിന്നും ഇറങ്ങിയത്. അതുല്യ വളരെ കോണ്‍ഫിഡന്‍റായ ഒരു കുട്ടിയാണ്.ബിഎസ്സി നഴ്സിംഗാണ്. അവള്‍ക്ക് തിരുവല്ലയിലെ പ്രഗത്ഭമായ ഏതെങ്കിലും ആശുപത്രിയില്‍ ഒരു ജോലി ലഭിക്കേണ്ടതുണ്ട്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ആ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. നിറഞ്ഞ പ്രതീക്ഷയിലാണ് എല്ലാവരും. കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കിയ താഴെ പറയുന്നവര്‍ക്ക് കൂട്ടായ്മയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. മാത്യു മുണ്ടക്കല്‍, ആര്യ വാസുദേവന്‍,കെ.പി.അജിതന്‍,സന്തോ
No comments:
Post a Comment