എല്ലായിടങ്ങളും നല്ലതാണ്, ചീത്തയുമാണ്
==============================
- വി.ആര്‍.അജിത് കുമാര്‍
======================
ഇത്തവണ കോട്ടയത്തു നിന്നും മധുരയിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരന്‍ രാജേഷ് സൂററ്റുകാരനായിരുന്നു. അവന്‍ ട്രെയിനില്‍ കൊണ്ടുവരുന്ന ഒരു സാധനവും കഴിക്കുന്നുണ്ടായിരുന്നില്ല. ചോക്ലേറ്റും ബിസ്ക്കിറ്റും അണ്ടിപ്പരിപ്പുമൊക്കെയാണ് ഭക്ഷണം. നല്ല ഉയരവും സൌന്ദര്യവുമൊക്കെയുള്ള ചെറുപ്പക്കാരന്‍.ട്രെയിന്‍ ഭക്ഷണത്തോടുള്ള ഭയമോ മുന്കാ്ല ദുരനുഭവങ്ങളോ ആകാം കാരണം. ആളിനെ പരിചയപ്പെട്ടു. സ്വാഭാവികമായും സൂററ്റായിരുന്നു സംസാരവിഷയം. 1994 ലെ പ്ലേഗും 2006 ലെ പ്രളയവും വന്നതിനുശേഷം നഗരത്തിനുണ്ടായ മാറ്റങ്ങളെ സംബ്ബന്ധിച്ചും വൃത്തിയെ കുറിച്ചുമൊക്കെ അവന് വാചാലനായി. ഇന്ത്യയിലെ വൃത്തിയുള്ള രണ്ടാമത്തെ നഗരമാണ് ഇപ്പോള്‍ സൂററ്റ്. തുണിയും ഡയമണ്ടുമാണ് പ്രധാന ബിസിനസുകള്‍. 2023 ഡിസംബറില്‍ ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാരകേന്ദ്രം തുറന്നതും സൂററ്റിലാണ്. രാജേഷ് തുണി വ്യാപാരം ചെയ്യുന്ന ആളാണ്. ചുരിദാറിന്റെു കഴുത്തും ഇന്നറും ബോഡിയും പ്രത്യേകം പ്രത്യേകമായി സപ്ലൈ ചെയ്യും. കേരളം ഉള്പ്പെ ടെ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ മറ്റീരിയല്‍ നല്കുപന്നു. അവര്‍ അവ കൂട്ടിയോജിപ്പിച്ച് ഒരു കമ്പനിപ്പേരും നല്കിവ റീട്ടെയിലേഴ്സിന് നല്കുംധ. കുടുംബപരമായ ബിസിനസാണ്. കേരളത്തില്‍ നല്ല ബിസിനസ് നടക്കുന്നുണ്ട്. മലയാളികളെ കുറിച്ച് നല്ല അഭിപ്രായമാണ് രാജേഷിന്. പൈസ നല്കാടന്‍ അല്പ്പംാ വൈകുമെങ്കിലും ചതിയില്ല. എന്നാല്‍ കോഴിക്കോടും കൊച്ചിയിലുമുള്ള ഗുജറാത്തികളുമായി കച്ചവടം ചെയ്യാന്‍ കഴിയില്ല എന്നാണ് അവന്റെ അഭിപ്രായം. കേരളത്തിലെ പബ്ളിക് ട്രാന്‍സ്പോര്ട്ടുംന ആളുകളുടെയും വാഹനങ്ങളുടെയും വൃത്തിയും അവന് ഇഷ്ടമാണ്. ഇവിടെ യാത്ര ബസിലാണ്. എന്നാല്‍ ഗുജറാത്തില്‍ റോഡുകളൊക്കെ ഗംഭീരമാണ്, പക്ഷെ പബ്ളിക് ട്രാന്സ്പോ ര്ട്ടും യാത്രക്കാരും വൃത്തിയുടെ കാര്യത്തില് മോശമാണ്.പൊതുവാഹനങ്ങള്‍ കുറവുമാണ്. അതുകൊണ്ട് എവിടെപോകാനും കാറ് തന്നെ ആശ്രയം. രാജേഷിനും അച്ഛനും ഭാര്യക്കും കൂടി ഒരു മാസം അന്പൊതിനായിരം അറുപതിനായിരം രൂപവരെ ഇന്ധനത്തിനായി ചിലവാക്കേണ്ടിവരുന്നു. ഇതുയര്ത്തുരന്ന സാമ്പത്തിക നഷ്ടവും മലിനീകരണവുമൊക്കെ അവന്‍ ആശങ്കയോടെ പങ്കിട്ടു.
മറ്റൊരു യാത്രാസംഘം ഷാഫിയും ഭാര്യയും മകനുമായിരുന്നു. കാസര്‍ഗോഡുകാരനായ ഷാഫി ദുബായിലാണ്. ബിസിനസ്സാണ്. മീന്‍ ഉള്പ്പെടടെ പലതരം ബിസിനസുകള്‍. ബാപ്പ അവിടെ നല്ലൊരു കമ്പനിയിലായിരുന്നു.അദ്ദേഹം സ്വന്തം സഹോദരനെ കൂടെ കൊണ്ടുപോയി മീനിന്റെപ ബിസിനസ് നടത്തിയിരുന്നു. ബാപ്പയ്ക്ക് നേരിട്ട് നടത്താന്‍ കഴിയാത്തിനാല്‍ ലൈസന്സും കരാറുമെല്ലാം അനിയന്റെ പേരിലായിരുന്നു. അയാള്‍ ചതിച്ചു. ജ്യേഷ്ടനുമായി പിണങ്ങുകയും ചെയ്തു. ബിസിനസില്‍ അങ്ങിനെ രക്തബന്ധവും സ്നേഹവുമൊന്നുമില്ല എന്നാണ് ഷാഫി പറയുന്നത്. ഉപ്പ ഇപ്പോള് നാട്ടിലുണ്ട്. അദ്ദേഹം അനുജനെ ഒരിക്കലും കുറ്റം പറയുകയോ ഈ വിഷയം സംസാരിക്കുകയോ ചെയ്യാറില്ല. അദ്ദേഹം കോഴികൃഷി,ആട് ഇങ്ങിനെ സമയം ചിലഴിക്കാന്‍ ചില സംഗതികളൊക്കെ ചെയ്ത് സുഖമായി ജീവിക്കുന്നു. നമ്മുടെ നേതാക്കളൊക്കെ മുറയ്ക്ക് ദുബായില് വന്നു പോകുന്നുണ്ട്. അവിടെ നടക്കുന്ന വികസനവും ജനങ്ങള്ക്ക്് നല്കു്ന്ന സേവനങ്ങളും ഭരണാധികാരികളുടെ ദീര്ഘളവീക്ഷണവുമൊക്കെ മനസിലാക്കി അത്തരത്തില്‍ കേരളത്തെ മാറ്റാന്‍ അവര്‍ തയ്യാറാകാത്തിലുള്ള അമര്ഷെമായിരുന്നു ഷാഫിയുടെ വാക്കുകളില്‍.രാജഭരണത്തില്‍ നടക്കുന്നപോലെ ജനാധിപത്യത്തില്‍ നടക്കില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇപ്പോഴുള്ള ജനാധിപത്യം നമുക്ക് വേണ്ട എന്നായിരുന്നു ഷാഫിയുടെ മറുപടി. അവര്‍ മധുരയിലെ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് പോവുകയായിരുന്നു. മകന് കോങ്കണ്ണുണ്ട്. അതിനുള്ള ഓപ്പറേഷന് തീയതി കിട്ടിയിരുന്നു.
നാട്ടിലേക്കുള്ള യാത്രയില് ഒരു ചെറുപ്പക്കാരന്‍ വണ്ടിയിലുണ്ടായിരുന്നു. മധ്യ കേരളത്തില് നിന്നുള്ള ആളാണ്. റിയല്‍ എസ്റ്റേറ്റും ട്രാവലേഴ്സും നടത്തുന്ന കുടുംബം. അവന്‍ മധുരയില്‍ എച്സിഎലില്‍ പണിയെടുക്കുകയാണ്.ഒപ്പം മദ്രാസ് ഐഐടിയില്‍ കോഴ്സും ചെയ്യുന്നു,ഓണ്ലൈകനായി. സഹോദരന്‍ ബാംഗ്ലൂരിലാണ്. ബോഷില്‍. എല്ലാവരും നാട്ടിലേക്ക് വരുന്നുണ്ട്. ഒരു മാസം വര്ക്ക് ഫ്രം ഹോം എടുത്തിരിക്കയാണ്, അവന്‍ പറഞ്ഞു. ഞങ്ങള് നിര്മ്മി ച്ച് വിറ്റ ഒരു ഫ്ലാറ്റ് സമുച്ചയം ദേശീയ പാത വികസനത്തിന്റെു ഭാഗമായി പൊളിക്കുകയാണ്. അതിനാണ് എല്ലാവരും വരുന്നത്. ഫ്ലാറ്റിന് എതിര്‍വശത്ത് ഒരു ചെറിയ അമ്പലമുണ്ട്. അവരുടെ മുഷ്ക്ക് മൂലമാണ് ഫ്ലാറ്റ് നില്ക്കു ന്നിടത്തുനിന്നും കൂടുതല് ഭൂമി എടുക്കേണ്ടിവന്നത്.കുറച്ചു സ്ഥലമേ വിട്ടു നല്കേുണ്ടൂ,എന്നാല് ദൈവത്തിന്റെ് ഉടമകള് അത് വിട്ടുകൊടുത്തില്ല. ദൈവത്തിന്റെല പേരിലുള്ള ചതി. ഞങ്ങള്ക്ക്ത വലിയ നഷ്ടമോ ലാഭമോ ഇല്ല, ഭൂമിയുടെ വിലയല്ലെ കിട്ടൂ, ഫ്ലാറ്റുടമകള്ക്ക് നല്ല കോളാണ്, അവന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ കെട്ടിടം പൊളിക്കുമ്പോള്‍ നഷ്ടമാണല്ലോ ഉടമയ്ക്ക് ഉണ്ടാകാറ്. ആ നില കേരളത്തില് മാറിയിരിക്കുന്നു. അവര്‍ നാല് വര്ഷംഉ മുന്നെ അറുപത് ലക്ഷത്തിന് വിറ്റ ഫ്ലാറ്റുകളുടെ ഉടമകള്ക്ക്ഉ ഒന്നരകോടിയും എണ്പവത് ലക്ഷത്തിന് വിറ്റ ഫ്ലാറ്റുകളുടെ ഉടമയ്ക്ക് രണ്ട് കോടിയുമാണ് ലഭിക്കുന്നത്. റോഡ് വികസനം ഇപ്പോള്‍ ഒരു ലോട്ടറി അടിച്ചമാതിരി. പ്രത്യേകിച്ചും കറുത്തപണത്തിന് നിയന്ത്രണമുള്ള ഇക്കാലത്ത് നല്ല വൈറ്റ് മണിയല്ലെ കൈയ്യിലെത്തുന്നത്🙏
Friday, 22 December 2023
All places and people are good and bad
Subscribe to:
Post Comments (Atom)
No comments:
Post a Comment