ബാല്യകാല സുഹൃത്തിന് പ്രണാമം🙏
എന്‍റെ പ്രിയങ്കരനായ ബാല്യ-കൌമാരകാല സുഹൃത്ത് ഉദയാപ്രസ് മോഹനൻ അന്തരിച്ചു.കുട്ടിക്കാലത്തെയും കൌമാരത്തിലെയും എല്ലാ വികൃതികള്‍ക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്ത്.ഉത്സവപ്പറമ്പുകളിലും സിനിമ തീയറ്ററുകളിലുമൊക്കെ ആഘോഷമായി ജീവിതം ചിലവഴിച്ച കാലം.അവന്‍റെ കുടുംബം മാർക്സിസ്റ്റു പാർട്ടിയും എന്‍റേത് സിപിഐയുമായിരുന്നെങ്കിലും ആ രാഷ്ട്രീയമൊന്നും ഞങ്ങളുടെ സൌഹൃദത്തെ ബാധിച്ചിരുന്നില്ല.അന്നൊക്കെ അതിർത്തികളില്ലാത്ത,അടയാത്ത വാതിലുകളുള്ള കിഴക്കതും തെക്കതും വടക്കതും പടിഞ്ഞാറ്റതും എന്ന നിലയിലുള്ള വീടുകളെല്ലാം എല്ലാവർക്കും ഒരുപോലെ കയറിയിറങ്ങാവുന്ന ഇടങ്ങളായിരുന്നു.കാലം കടന്നുപോകെ അവന്‍ സ്വന്തമായി പ്രസ്സൊക്കെ തുടങ്ങി.ഞങ്ങള്‍ കുടുംബവീടൊക്കെ വിറ്റ് പലയിടങ്ങളിലായി ചേക്കേറി.പിന്നീട് അപൂർവ്വമായെ കണ്ടുമുട്ടിയിരുന്നുള്ളു.കുട്ടി
മൊബൈൽ വന്നതോടെ മാസത്തിലൊരിക്കലും പിന്നീട് വല്ലപ്പോഴും എന്ന മട്ടിൽ വിളിക്കുമായിരുന്നു.മൂന്ന് മാസം മുന്നെ വിളിച്ചപ്പോള്‍ അവൻ തികഞ്ഞ നിരാശയിലായിരുന്നു.അസുഖങ്ങളും കടബാധ്യതയും മകൻ വഴി വന്നുചേർന്ന മന:പ്രയാസങ്ങളുമൊക്കെ പങ്കുവച്ചു.ജീവിതമല്ലെ,എല്ലാറ്

No comments:
Post a Comment