Thursday, 15 June 2023

Trade bond between Madhura and Rome

 

മധുരയും റോമും

തമിഴ്നാടിന്‍റെ സാംസ്ക്കാരിക കേന്ദ്രമായ മധുരയും ഇറ്റാലിയന്‍ തലസ്ഥാനമായ റോമും തമ്മിലെന്ത് ബന്ധം എന്ന് ദക്ഷിണേന്ത്യയുടെ വാണിജ്യചരിത്രം അറിയാത്തവര്‍ ചോദിച്ചേക്കാം. എന്നാല്‍ ചരിത്രം ബാക്കിവയ്ക്കുന്ന ചിലതുണ്ട്. അതിലൊന്നാണ് ദിണ്ഡിഗല്‍ ജില്ലയിലെ ബത് ലഗുണ്ഡുവിനടുത്തായുള്ള കണ്ണുവരന്‍ കോട്ടൈ. വൈഗയും മരുതനദിയും മഞ്ചളാറും സന്ധിക്കുന്ന ത്രിവേണി. ഇവിടെ പാണ്ഡ്യരാജാക്കന്മാര്‍ ഒരു ടോള്‍ഗേറ്റ് അഥവാ ചുങ്കചാവിടി സ്ഥാപിച്ചിരുന്നു. പശ്ചിമഘട്ടത്തില്‍ നിന്നും മഴക്കാലത്ത് വളക്കൂറുള്ള മണ്ണിനെ നദികള്‍ ഇവിടെയാണ് കൊണ്ടുവന്ന് നിക്ഷേപിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവിടം തെങ്ങുകളാല്‍ സമൃദ്ധവുമായിരുന്നു. ചുങ്കചാവിടിയില്‍ രാജാവിനുള്ള ആറ് ശതമാനം ചുങ്കവുമടച്ച് കച്ചവടക്കാര്‍ ഇവിടെ വിശ്രമിക്കാറുണ്ടായിരുന്നു. ഇവിടെയാണ് റോമാക്കാരായ യവനരും നാട്ടുകാരായ കച്ചവടക്കാരും കണ്ടുമുട്ടി സൌഹൃദം സ്ഥാപിച്ചിരുന്നത്. ഈ സൌഹൃദം കുരുമുളക് കച്ചവടത്തിനുവേണ്ടിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇവിടെ നിന്നും കൊണ്ടുപോകുന്ന കുരുമുളകിലെ ഒരു നുള്ളായിരുന്നു അന്ന് റോമന്‍ ഭക്ഷണത്തിന്‍റെ രുചിയേറ്റിയിരുന്നത്.

മണ്‍സൂണ്‍ കാലത്തെ കാറ്റിന്‍റെ ആനുകൂല്യം പറ്റിയായിരുന്നു ഈജിപ്തില്‍ നിന്നും നാല്‍പ്പത്തിയഞ്ച് ദിവസം യാത്ര ചെയ്ത് റോമക്കാര്‍ മുസിരിസില്‍ എത്തിയിരുന്നത്. അവിടെനിന്നും നടന്നായിരുന്നു പശ്ചിമഘട്ടം താണ്ടിയിരുന്നതും. കുമ്പം ചുരം വഴിയാകണം ഇവര്‍ നടന്ന് വന്നിരുന്നത്. ആ ഭാഗത്ത് പുരാരേഖാ വകുപ്പുകാര്‍ നടത്തിയ ഖനനത്തില്‍ സീസര്‍ അഗസ്റ്റിന്‍റെ ചിത്രമുള്ള വെള്ളിനാണയങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇത്തരം നാണയങ്ങള്‍ ഇടുക്കിയിലും കണ്ടെത്തിയിരുന്നു. മറ്റൊരു പാത താണ്ടിക്കുടി വഴിയാണ്. ഇത് കണ്ണുവരന്‍ കോട്ടയില്‍ നിന്നും നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെ ആയിരത്തഞ്ഞൂറ് മീറ്റര്‍ ഉയരത്തിലാണ്. ദുഷ്ക്കരമായ പാതയാണ് ചോലവനങ്ങളിലുണ്ടായിരുന്നത്. കുരുമുളകിനായി എന്ത് സാഹസവും സഹിക്കാന്‍ റോമക്കാര്‍ തയ്യാറായിരുന്നു. അക്കാലത്ത് പൊതുവെ നദീതീരങ്ങളിലാണ് ജനവാസവും വ്യാപാരവും നടക്കുക. എന്നാല്‍ അതിനൊരപവാദമാണ് താണ്ടിക്കുടി.അവിടെ പതിമൂന്നാം നൂറ്റാണ്ടിലും കുരുമുളക് വില്‍ക്കാന്‍ വ്യാപാരകേന്ദ്രമുണ്ടായിരുന്നു. ഇരുമ്പുയുഗത്തിലേ താണ്ടിക്കുടി വികസിതമായിരുന്നു എന്നാണ് പുരാരേഖ ശാസ്ത്രജ്ഞര്‍ പറയുന്നത്. അവിടെ കണ്ടെത്തിയ തൊപ്പിക്കല്ലുകള്‍ അവര്‍ രേഖയായി ചൂണ്ടിക്കാട്ടുന്നു.

ചെങ്കോട്ട ചുരം വഴിയുള്ളതായിരുന്നു മറ്റൊരു വാണിജ്യപാത. വിലകൂടിയ കല്ലുകള്‍ തേടിവരുന്ന കച്ചവടക്കാരാണ് ഈ പാത തെരഞ്ഞെടുത്തിരുന്നത്. കോര്‍ക്കയില്‍ നിന്നും മറ്റും കൊണ്ടുപോയിരുന്ന മുത്തുകളും കല്ലുകളും റോമിലെ സമ്പന്നര്‍ക്ക് പ്രിയങ്കരമായിരുന്നു. ഈ പാതകളെല്ലാം വന്നവസാനിച്ചിരുന്നത് മധുരയിലാണ്. വൈഗയുടെ തീരത്ത് താമരപോലെ വിടര്‍ന്നതായിരുന്നു മധുര നഗരം. എഡി ഒന്നാം നൂറ്റാണ്ടില്‍ പാണ്ഡ്യതലസ്ഥാനം മീനാക്ഷി സുന്ദരേശ്വരാര്‍ ക്ഷേത്രത്തിന് ചുറ്റിനുമായിട്ടായിരുന്നു. ഓരോ തരം വ്യാപാരത്തിനും പറ്റിയ തരത്തില്‍ തെരുവുകള്‍ താമരയിതളുകള്‍ പോലെ തയ്യാറാക്കിയിരുന്നു. നാഗകടൈ വീഥി,എഴുത്തുകരൈ വീഥി,ചിത്രൈ വീഥി എന്നിങ്ങനെയായിരുന്നു തെരുവുകള്‍ അറിയപ്പെട്ടിരുന്നത്.മുഷിഞ്ഞ വേഷം ധരിച്ച, പൊക്കം കൂടിയ യവനരെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംഘംകൃതികളില്‍ ധാരാളമുണ്ട്. യവനര്‍ അവരുടെ മിനുസമുള്ള കളിമണ്‍ പാത്രങ്ങളും ശില്‍പ്പങ്ങളും വില്‍പ്പനയ്ക്കായി കൊണ്ടുവന്നിരുന്നു. അത്തരം ചുവന്ന അരെറ്റൈന്‍ പാത്രങ്ങള്‍ പാണ്ഡ്യരാജാക്കന്മാര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. അവര്‍ സ്വര്‍ണ്ണവും വില്‍പ്പന നടത്തിയിരുന്നു. മുന്തിരി വൈന്‍ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയതും യവനരാണ്.

മധുരയില്‍ എട്ടാം നൂറ്റാണ്ടില്‍തന്നെ വ്യാപാരിസംഘങ്ങളുണ്ടായിരുന്നു. ഐനൂട്രവര്‍,മണിഗ്രാമത്താര്‍,പതിനന്‍ വിശായതാര്‍, അഞ്ചുവണ്ണം എന്നിവയായിരുന്നു അവ. ഇവര്‍ കച്ചവടക്കാര്‍ മാത്രമല്ല സ്വന്തമായി കപ്പലും പട്ടാളവുമുള്ളവരുമായിരുന്നു.വിലയേറിയ കല്ലുകളും സുഗന്ധവ്യഞ്ജനങ്ങളും ശേഖരിച്ച് മധുരയില്‍ നിന്നും വിദേശികള്‍ അളഗന്‍ കുളം,അരിക്കമേട്, കാവേരിപ്പട്ടണം,കായല്‍പട്ടണം,കോര്‍ക്കൈ, മാമല്ലപുരം,നാഗപട്ടണം,പെരിയപട്ടണം,ദേവിപട്ടണം എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്കാണ് നീങ്ങിയിരുന്നത്. കച്ചവടക്കാര്‍ സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി നാട്ടുകാര്‍ക്കുവേണ്ടി കുളങ്ങളും ക്ഷേത്രങ്ങളും നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇത്തരത്തില്‍ വലിയ സമൃദ്ധിയുണ്ടായിരുന്ന നാടിനെയാണ് പിന്നീട് യൂറോപ്പുകാര്‍ വന്ന് കൊള്ളയടിച്ച് നശിപ്പിച്ചത്. ഇത്തരം ചരിത്രങ്ങള്‍ കുട്ടികള്‍ മനസിലാക്കുന്നത് അവരില്‍ ആത്മാഭിമാനമുണര്‍ത്താന്‍ സഹായിക്കും എന്നതില്‍ സംശയമില്ല🙌

Monday, 12 June 2023

A few will say, a few will act - story of Ilayaperumal

 ചിലര്‍ പറയും, ചിലര്‍ ചെയ്യും പരമ്പരയില്‍ എല്‍.ഇളയപെരുമാളിനെ പരിചയപ്പെടാം
=================================
മൂന്ന് – എല്‍.ഇളയപെരുമാള്‍
=============================


1924 ജൂണ്‍ 26 ന് തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ ചിദംബരത്തിനടുത്ത് തെമ്മൂരിലാണ് ഇളയപെരുമാള്‍ ജനിച്ചത്. സ്കൂള്‍ കാലത്തേ ജാതിക്കെതിരെ പോരാടിയായിരുന്നു പെരുമാള്‍ തന്‍റെ ജീവിതം ആരംഭിച്ചത്. സ്കൂളില്‍ ദളിത് കുട്ടികള്‍ക്ക് വെള്ളം കുടിക്കാന്‍ പ്രത്യേകം കുടം വച്ചിരുന്നതിനെതിരെയായിരുന്നു ആ പോരാട്ടം. സ്കൂള്‍ വിട്ട് എല്ലാവരും വീട്ടില്‍ പോയാലും പെരുമാള്‍ അവിടത്തന്നെ നിന്ന് ആ കുടങ്ങള്‍ പൊട്ടിച്ചുകളയുമായിരുന്നു. അധികൃതര്‍ വീണ്ടും കുടങ്ങള്‍ വാങ്ങിവച്ചു. പെരുമാള്‍ അവയും നശിപ്പിച്ചു. ഒടുവില്‍ അധ്യാപകന്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്തു. അവന്‍റെ വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട അധികൃതര്‍ പ്രത്യേകം പാത്രം വയ്ക്കുന്ന രീതി ഒഴിവാക്കി.

പഠനം കഴിഞ്ഞ് 1944 ല്‍ കുറച്ചുകാലം അദ്ദേഹം പട്ടാളത്തില്‍ ജോലി നോക്കി. നാട്ടില്‍ തിരിച്ചെത്തി ജാതിവ്യവസ്ഥയ്ക്കും ജന്മിമാരുടെ ക്രൂരതകള്‍ക്കുമെതിരെ പോരാടാന്‍ തുടങ്ങി. 1952 ല്‍ ചിദംബരം സംവരണ മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാം വയസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്‍റിലെത്തി. പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ ഭരണത്തിലെ പോരായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ജാതിവിവേചനത്തിനെതിരെയും തൊഴിലിടങ്ങളിലെ മിനിമം വേതനത്തിനു വേണ്ടിയും ശക്തമായി നിലകൊണ്ടു. 1953 മാര്‍ച്ച് 20 ന് ലോക്സഭയില്‍ നടന്ന വാദപ്രതിവാദത്തില്‍ 1948 ലെ സ്റ്റാട്യൂട്ട് ബുക്കില്‍ പറയുന്ന മിനിമം വേതനം മദ്രാസ് സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്ന പരാമര്‍ശം ശ്രദ്ധേയമായി. ജന്മിത്വം അവസാനിപ്പിച്ച് ഭൂമി പണിയെടുക്കുന്നവര്‍ക്ക് നല്‍കണം എന്ന് പ്രസംഗിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളാണ് പെരുമാള്‍ പിന്‍തുടരുന്നത് എന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍തന്നെ ആക്ഷേപമുന്നയിച്ചു.

കോണ്‍ഗ്രസിലെ മികച്ച ദളിത് നേതാവ് എന്ന നിലയില്‍ പെരുമാള്‍ ഭൂരഹിതകര്‍ഷത്തൊഴിലാളികളുടെ പോരാട്ടസമരങ്ങളുടെ മുന്നണിയില്‍ നിന്നു . സ്വന്തം അന്തസിന് ക്ഷതം വരുന്ന ജോലികളില്‍ നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹം ദളിതരെ ആഹ്വാനം ചെയ്തു. ചിദംബരത്തുള്ള സ്വാമി സഹജാനന്ദയുടെ മരണശേഷം നന്ദനാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് നേതൃത്വം നല്‍കിയതും പെരുമാളായിരുന്നു. 1980 കാലത്ത് തമിഴ്നാട് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റായിരുന്ന പെരുമാള്‍ എഗ്മൂറില്‍ നിന്നും നിയമസഭാംഗമായി.

ഇളയപെരുമാളിന്‍റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന ഉണ്ടായത് അദ്ദേഹത്തിന് 41 വയസുള്ള കാലത്താണ്. രാഷ്ട്രീയത്തില്‍ യുവാവായ പെരുമാളിനെ 1965 ലാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മറ്റി ഓണ്‍ അണ്‍ടച്ചബിലിറ്റി,ഇക്കണോമിക് ആന്‍റ് എഡ്യൂക്കേഷണല്‍ ഡവലപ്പ്മെന്‍റ് ഓഫ് ദ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ചെയര്‍മാനായി നിയമിച്ചത്. സമിതി ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് 1969 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ പരമ്പരാഗത പൂജാരി നിയമനം അവസാനിപ്പിക്കണമെന്നും പൂജ ചെയ്യാനറിയാവുന്ന എല്ലാ ജാതിക്കാര്‍ക്കും പൂജാരിയാകാന്‍ അവസരം നല്‍കണം എന്നുമായിരുന്നു.കേന്ദ്രസര്‍ക്കാര്‍ പെരുമാള്‍ സമിതി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറാകാതിരുന്നതില്‍ പ്രതിഷേധിച്ച് 1984 ല്‍ പെരുമാള്‍ കോണ്‍ഗ്രസ് വിടുകയും ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അംബദ്ക്കറെ പോലെതന്നെ കോണ്‍ഗ്രസിലെ സവര്‍ണ്ണ മേധാവിത്തത്തോട് കലഹിക്കുകയായിരുന്നു പെരുമാളും ചെയ്തത്. 1989 ല്‍ അദ്ദേഹം പിന്‍തുണച്ച സ്വതന്ത്രന്‍ ചിദംബരം ദേശത്തെ കാട്ടുമണ്ണാര്‍കോയില്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചു. ആ കാലത്ത് സമാനസ്വഭാവമുള്ള സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ പുരോഗമന വിഷയങ്ങളിലും സര്‍ക്കാരുമായി സംസാരിക്കാന്‍ പെരുമാള്‍ മുന്നിലുണ്ടായിരുന്നു.

പെരുമാള്‍ കമ്മറ്റി ശുപാര്‍ശ ആദ്യമായി നടപ്പിലാക്കിയത് കരുണാനിധി മുഖ്യമന്ത്രിയായിരുന്ന ഡിഎംകെ സര്‍ക്കാരാണ്. 1970 ഡിസംബര്‍ രണ്ടിന് തമിഴ്നാട് അസംബ്ലി തമിഴ്നാട് ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ്സ് ആക്ടില്‍ ഭേദഗതി വരുത്തി. അതോടെ പരമ്പരാഗത പൂജാരി സമ്പ്രദായം അവസാനിച്ചു. എല്ലാ ജാതിയില്‍ നിന്നും പൂജ പഠിച്ചവര്‍ക്ക് പൂജാരിയാകാം എന്ന നിലവന്നു. ഇപ്പോഴും അത് പൂര്‍ണ്ണമായിട്ടില്ലെങ്കിലും വിപ്ലവകരമായ ഒരു നിയമമായിരുന്നു അത്. ഈ ഭേദഗതിക്ക് കാരണമായത് ഇളയപെരുമാള്‍ കമ്മറ്റി ശുപാര്‍ശയായിരുന്നു. ഭേദഗതിയുടെ സ്റ്റേറ്റ്മെന്‍റ്സ് ഓഫ് ഒബ്ജക്ട്സ് ആന്‍റ് റീസണ്‍സില്‍ കമ്മറ്റി ശുപാര്‍ശ പരാമര്‍ശിക്കുന്നുണ്ട്. സുപ്രിംകോടതിയില്‍ കേസ് വന്നപ്പോഴും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പെരുമാള്‍ കമ്മറ്റി ശുപാര്‍ശ പ്രകാരമാണ് ഭേദഗതി കൊണ്ടുവന്നതെന്നും തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു. 2007 ലാണ് തമിഴ്നാട് സര്‍ക്കാര്‍ അര്‍ച്ചക പരിശീലന കേന്ദ്രം ആരംഭിച്ചത്.1989 ലെ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ) ആക്ടിന് കാരണമായതും പെരുമാള്‍ കമ്മറ്റി ശുപാര്‍ശകളായിരുന്നു.

1998 ല്‍ തമിഴ്നാട് സര്‍ക്കാര്‍ അണ്ണാള്‍ അംബദ്ക്കര്‍ പുരസ്ക്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2003 ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചുവന്നു. 2005 സെപ്തംബര്‍ 9 ന് അന്തരിച്ചു. നിലവിലുള്ള വ്യവസ്ഥിതിയോട് കലഹിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇളയപെരുമാളിനെ പോലുള്ളവര്‍ പുതുതലമുറയ്ക്ക് ഉത്തേജനമാകേണ്ടതുണ്ട്. ജീവിതം ഒന്നേയുള്ളു എന്നതിനാല്‍ രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും ആത്മാഭിമാനം പണയപ്പെടുത്താതെ ജീവിക്കാന്‍ ഓരോ പൌരനും തയ്യാറാകേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇളയപെരുമാള്‍🙏

- വി.ആര്‍.അജിത് കുമാര്‍

Saturday, 10 June 2023

Jellikkatt - the deep rooted tamil culture

 

ജെല്ലിക്കെട്ട്

-   വി.ആര്‍.അജിത് കുമാര്‍

 

സി.എസ്.ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിന്‍റെ മലയാളം പരിഭാഷ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു മോശം പരിഭാഷ ആണെങ്കിലും ജെല്ലിക്കെട്ട് എന്തെന്ന് മനസിലാക്കാനും അതിന്‍റെ വൈകാരികത അറിയാനും ഇത് ഉപകരിച്ചു.കാളയ്ക്ക് മൈതാനത്തേക്ക് പ്രവേശിക്കാനുള്ള ഇടുങ്ങിയ വഴിയാണ് വാടിവാസല്‍. അതൊരു വലിയ കുതിപ്പാണ്. അവന്‍റെ ഉപ്പൂടി അഥവാ പൂഞ്ഞയില്‍ പിടിച്ചുതൂങ്ങി വിജയിക്കുക എന്നതാണ് ഓരോ വീരന്‍റെയും സ്വപ്നം. കാരി എന്ന കാളയോടുള്ള പിച്ചിയുടെ പ്രതികാരമാണ് വാടിവാസല്‍ പറയുന്നത്. അവന്‍റെ അച്ഛന്‍ അമ്പുളിയുടെ വയറുകീറി തെറിച്ച ചോര കാരിയുടെ കൊമ്പുകളില്‍ കണ്ടത് അവന്‍ മറക്കുന്നില്ല.പ്രമുഖ തമിഴ്നടന്‍ സൂര്യ നായകനായി വാടിവാസല്‍ സിനിമയാവുകയാണ്. ജെല്ലിക്കെട്ടിന് എരു താഴ്വുതാള്‍ എന്നും പറയും. പൊങ്കല്‍ കാലത്താണ് ഈ ആഘോഷം നടക്കുന്നത്.ഒരു കൂട്ടം ഗ്രാമങ്ങള്‍ക്ക് പൊതുവായി ഒരിടവും ഒരു ആഘോഷവും എന്നതാണ് ഈ മാട് ഉത്സവത്തിന്‍റെ രീതി. ചിലയിടത്ത് മഞ്ചുവിരട്ടാകും നടക്കുക.മറ്റൊരിടത്ത് വെളിവിരട്ടും ഇനി ഒരിടത്ത് വടമാടും നടക്കും.ഓരോന്നിനും ഓരോ നിയമങ്ങളും രീതികളുമുണ്ട്.

 

 ജെല്ലിക്കെട്ട് സുപ്രിംകോടതി നിരോധിച്ചത് 2014 മേയിലായിരുന്നു.ജീവിതത്തില്‍ ഇതുവരെ ജെല്ലിക്കെട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നിരോധനത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി. തമിഴന്‍റെ സംസ്ക്കാരവും അടയാളവുമായി ജെല്ലിക്കെട്ട് മാറി.സാംസ്ക്കാരിക നായകരും രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമായി. വലിയ ജനക്കൂട്ടം ചെന്നൈയിലെ മറീന ബീച്ചില്‍ തമ്പടിച്ചു. 2017 ല്‍ തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് നടത്താന്‍ ഓര്‍ഡിനന്‍സ് പാസ്സാക്കി. ഇപ്പോള്‍ സുപ്രിംകോടതിയും മുന്‍തീരുമാനം മാറ്റി. ജെല്ലിക്കെട്ട് ദ്രാവിഡ സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും നിരോധിക്കാന്‍ കഴിയില്ലെന്നും വിധിയെഴുതി കഴിഞ്ഞു.

സംഘംകൃതികളില്‍ ഈ ആഘോഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാണാം. അന്നൊക്കെ വീരന്‍റെ ലക്ഷണമായിരുന്നു ജെല്ലിക്കെട്ടിലെ പങ്കാളിത്തം. വിജയിയെ സുന്ദരികള്‍ ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നു. യുദ്ധകാലത്തെ പോരാളികളായിരുന്നില്ല ഇവര്‍. കര്‍ഷകരും കാലിമേയ്ക്കുന്നവരുമായ സമൂഹത്തിലായിരുന്നു ജെല്ലിക്കെട്ട് സജീവമായിരുന്നത്. കാലിമേയ്ച്ചു നടന്ന ആയര്‍ സമുദായത്തിലായിരുന്നു ഇത് അധികവും നടന്നിരുന്നത്. പിന്നീട് എല്ലാ ജനസമൂഹവും പങ്കാളികളാവുകയായിരുന്നു. ഇരുപതാംനൂറ്റാണ്ടില്‍ സമൂഹത്തിലെ ഇടുങ്ങിയ പ്രാദേശിക-ജാതി മേല്‍ക്കോയ്മകളെ അതിജീവിച്ച് ഗ്രാമീണതയുടെ സാംസ്ക്കാരിക മുദ്രയായി ജെല്ലിക്കെട്ട് മാറി. മൃഗസ്നേഹികള്‍ ഈ ഉത്സവത്തെ പ്രാകൃതവും ക്രൂരവുമായി കാണുന്നു, എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഈ ആഘോഷം നിരോധിച്ചിരുന്നില്ല എന്ന് കാണാം.

 

 ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന ഉപ്പൂടിയുള്ള കാളകള്‍ തമിഴ്നാടും സിന്ധുനദീതട സംസ്ക്കാരവും തമ്മിലുള്ള ഒരു ഇണക്കുകണ്ണിയായി പലരും കരുതുന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കീളടിയില്‍ കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകള്‍ നടത്തുന്ന ഉത്ഖനത്തില്‍ ലഭ്യമായ പല വസ്തുക്കളും ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഏതായാലും ജെല്ലിക്കെട്ട് എന്ന സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ടു മാത്രമാണ് തമിഴ്നാടിന്‍റെ തനത് ഇനങ്ങളായ കങ്കേയം,പുളിക്കുളം,ഉംബ്ളച്ചേരി, അലംബാടി തുടങ്ങിയ കാള ഇനങ്ങള്‍ നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ അവ അന്യം നിന്നുപോകുമായിരുന്നു.

Thursday, 8 June 2023

Ex communication

 

ജാതിഭ്രഷ്ട്

-വി.ആര്‍.അജിത് കുമാര്‍

പളനിചാമി തന്‍റെ ജ്യൂസ് കടയുടെ മുന്നിലിരുന്ന് ആ ദിവസം ഓര്‍ത്തെടുക്കുകയായിരുന്നു. അതയാളുടെ പതിവ് രീതിയാണ്. കടയില്‍ മറ്റാരുമില്ലെങ്കില്‍ തനിച്ചിരുന്ന് കരയും. ആരെങ്കിലും ജ്യൂസ് കുടിക്കാന്‍ വരുമ്പോള്‍ മുഖത്തൊരു ചിരി വരുത്തി സന്തോഷത്തോടെ അവരുടെ ദാഹം തീര്‍ക്കും. പളനിചാമിയുടെ കടയില്‍ മിക്കപ്പോഴും നല്ല തിരക്കാവും. അതുകൊണ്ടുതന്നെ ഇത്തരം സങ്കടമൂഹൂര്‍ത്തങ്ങള്‍ കുറവാണെന്നു മാത്രം. 2017 ലായിരുന്നു അച്ഛന്‍റെ മരണം. സഹോദരിയാണ് വിളിച്ചു പറഞ്ഞത്. അണ്ണാ, അപ്പാ പോയി.

 വല്ലാത്തൊരു ഷോക്കായിരുന്നു അത്. ഇടിമിന്നലേറ്റപോലെ തരിച്ചിരുന്നു പോയി. അപ്പായെ കണ്ടിട്ട് വര്‍ഷങ്ങളായി. ആവതുള്ളപ്പോള്‍ ആറു മാസത്തിലൊരിക്കല്‍ ദിണ്ഡിഗല്‍ പട്ടണത്തിലെ ഹോട്ടല്‍ ശിവറാമിലായിരുന്നു അവര്‍ തമ്മില്‍ കണ്ടിരുന്നത്. കുറേ നേരം ഒന്നും മിണ്ടാതെ പരസ്പ്പരം നോക്കിയിരിക്കും. പിന്നെ നാട്ടിലേയും വീട്ടിലേയും കഥകള്‍ പറഞ്ഞുതുടങ്ങും. കുട്ടിക്കാലത്ത് അപ്പാ തന്നെയും കൊണ്ട് പല ഉത്സവങ്ങള്‍ക്കും പോയ കഥകള്‍ കേള്‍ക്കുമ്പോള്‍ പളനി ഒരു കൊച്ചുകുട്ടിയാകും. ഒത്തിരി ചിരിക്കും. അപ്പായ്ക്ക് ഇഷ്ടമുള്ള പൊറോട്ടയും മട്ടനും കഴിയ്ക്കും. മടങ്ങാന്‍ നേരം ഒരു പൊതി അവന്‍ അപ്പായ്ക്ക് കൊടുക്കും. അതില്‍ പതിനായിരം രൂപയുണ്ടാകും. അതൊരു സന്തോഷം. കെട്ടിപ്പിടിച്ച് കുറേ നേരം കരയും. എന്നിട്ട് തിരിഞ്ഞുനോക്കാതെ ഒറ്റ നടത്തമാണ്.

നല്ല ഉയര്‍ന്ന ശരീരവും ഒത്ത വണ്ണവുമായിരുന്നു അപ്പായ്ക്ക്. വയലില്‍ നിന്നും കൊയ്തെടുക്കുന്നതൊക്കെ തനിയെ വീട്ടിലെത്തിക്കുമായിരുന്നു. അമ്മ വഴക്കു പറയുമ്പോള്‍ അപ്പ ചിരിക്കും. നിന്നെയും ഞാന്‍ കുറേ എടുത്തതല്ലേ. അങ്ങിനെ എടുത്തെടുത്ത് പിള്ളേരും മൂന്നായി. അമ്മ നാണത്തോടെ വീട്ടിലേക്കു കയറി പോകും. അപ്പായെ ഒടുവില്‍ കണ്ടപ്പോള്‍ ശരീരം നന്നെ ക്ഷീണിച്ചിരുന്നു. പഞ്ചസാര രക്തത്തില്‍ കൂടുതലാണ്. ഗുളിക കഴിക്കുന്നുണ്ടെങ്കിലും ഭക്ഷണത്തില്‍ നിയന്ത്രണമില്ല. ആര് പറഞ്ഞാലും കേള്‍ക്കുകയുമില്ല. അന്ന് യാത്ര പറഞ്ഞു പോകുമ്പോള്‍ ഇനി നമുക്ക് തമ്മില്‍ കാണാന്‍ കഴിയുമോ എന്ന് സംശയമാണ് മോനെ എന്ന് അപ്പാ പറഞ്ഞു. അങ്ങിനെയൊന്നും പറയല്ലെ അപ്പാ എന്ന് പറഞ്ഞെങ്കിലും സംഭവിച്ചത് അതാണ്. ഒരു വീഴ്ച. കുറേ നാള്‍ ആശുപത്രിയിലായിരുന്നു. പോയികാണാന്‍ സഹോദരങ്ങള്‍ സമ്മതിച്ചില്ല.സമുദായക്കാര്‍ അറിഞ്ഞാല്‍ അവര്‍ക്കും കൂടി ഭ്രഷ്ടാകും. അവരുടെ കുട്ടികളുടെ വിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അവരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. അനിയന്‍ മുന്‍നിശ്ചയപ്രകാരം ഹോട്ടല്‍ ശിവറാമില്‍ വരും. അവന്‍റെ കൈയ്യില്‍ പണം നല്‍കും.ഇതായി പിന്നെ രീതി. എങ്കിലും അവസാനം കണ്ട ആ ഓര്‍മ്മയില്‍ അപ്പ ഉണ്ടായിരുന്നു. അമ്മയെ കാണാനേ കഴിഞ്ഞിട്ടില്ല. ആ വേദന ചില്ലറയല്ല. എന്നുമാത്രമല്ല അപ്പായെപോലെ അത്ര വിശാലഹൃദയമല്ല അമ്മയുടേത്. ഉള്ളില്‍ സ്നേഹമുണ്ടെങ്കിലും സമുദായത്തെ ധിക്കരിച്ചവന്‍  എന്ന നിലയില്‍ പളനിചാമിയോട് അവര്‍ക്ക് ദേഷ്യമായിരുന്നു. അത് വഴി ഭാവിയിലുണ്ടായ ബുദ്ധിമുട്ടുകള്‍ അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

1993 ലായിരുന്നു ഹൈദരാബാദില്‍ വച്ച് പൂങ്കുഴലിയെ പരിചയപ്പെട്ടത്. കൃഷിയില്‍ താത്പ്പര്യമില്ലാത്തതുകൊണ്ടാണ് മൂത്തമകനായിട്ടും പളനി നാട് വിട്ടുപോയത്.കൃഷികൊണ്ട് ജീവിക്കുക പ്രയാസമാണ്, എല്ലാ രാഷ്ട്രീയക്കാരും കൃഷിക്കാരെ സഹായിക്കും എന്ന് പറയുമെങ്കിലും അത് വെറുംവാക്കാണ്. കര്‍ഷകന്‍ എന്നും ദരിദ്രനായി തുടരുകയേയുള്ളു,അപ്പാ പറഞ്ഞു. അമ്മയുടെ എതിര്‍പ്പിനെ മറികടന്ന് അത്ര ദൂരം പോകാന്‍ കഴിഞ്ഞത് അപ്പായുടെ ധൈര്യത്തിലാണ്. വലിയ നഗരങ്ങളൊന്നും കണ്ടിട്ടില്ലാത്ത പളനി സ്കൂളില്‍ ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരന്‍റെ ശിപാര്‍ശയിലാണ് ഹൈദരാബാദിലേക്ക് പോയത്. ഒരു മരുന്നു കമ്പനിയിലായിരുന്നു അവന് ജോലി. പളനി അവിടെ എത്തിയപ്പോഴേക്കും കൂട്ടുകാരന് ബോംബെയിലേക്ക് മാറ്റമായിരുന്നു. പ്രയാസപ്പെട്ട് കമ്പനി കണ്ടുപിടിച്ചു. ജോലിയും തരമായി. ഭാഷ അറിയാതെ പകച്ചു നില്‍ക്കുന്ന പളനിക്ക് മുന്നില്‍ ദൈവത്തെപോലെയാണ് പൂങ്കുഴലി വന്നുപെട്ടത്. പാര്‍ക്കില്‍ വിഷമിച്ച് ഇരിക്കുമ്പോഴാണ് അവള്‍ ഒരു ഐസ്ക്രീം നുണഞ്ഞ് അടുത്ത ബഞ്ചില്‍ ഇരിക്കുന്നതുകണ്ടത്. അവളൊരു തമിഴ്നാട്ടുകാരിയാണ് എന്ന് പളനിക്ക് തോന്നി. നേരെ ചെന്ന് സംസാരിച്ചു. കാര്യങ്ങള്‍ പറഞ്ഞു. അവള്‍ ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്നവളാണ്. അപ്പാ അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. അവള്‍ അവനെകൂട്ടി വീട്ടില്‍ പോയി. പൂങ്കുഴലിയുടെ അപ്പായുടെ സഹായത്തോടെ താമസസൌകര്യവും മറ്റും ലഭിച്ചു. അങ്ങിനെ ആ ബന്ധം വളര്‍ന്നു. പൂങ്കുഴലിയെ വിട്ടൊരു ജീവിതം തനിക്കില്ല എന്ന മട്ടായി.

വിവരം അപ്പായെ കത്തെഴുതി അറിയിച്ചു. അതുവരെ ചിന്തിക്കാതിരുന്ന ഒരു സാമൂഹിക പ്രശ്നം അപ്പോഴാണ് മുന്നിലേക്ക് എത്തിപ്പെട്ടത്. മോനെ,അവളുടെ ജാതി എന്താ?”, അപ്പാ കത്തിലൂടെ ചോദിച്ചു. പ്രണയത്തില്‍ സ്ത്രീയും പുരുഷനും മാത്രമെ ഉണ്ടായിരുന്നുള്ളു. ജാതി ഏത് എന്നത് അവന്‍ ചിന്തിച്ചിരുന്നില്ല. അവളോട് ചോദിക്കാനും മടി. അതുകൊണ്ട് കത്ത് അവള്‍ക്ക് കൊടുത്തു. അവള്‍ തമാശമട്ടില്‍ ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു, ഞങ്ങള്‍ ചെട്ടിയാരന്മാരാണ്. നീങ്കളാ?”

അവന്‍ മടിച്ചു മടിച്ച് പറഞ്ഞു, ഞാന്‍ കോണാര്‍ സമുദായമാണ്. അവള്‍ പറഞ്ഞു, ഞാന്‍ ഇന്തമാതിരി ഒരു സമുദായം കേള്‍ക്കവെ ഇല്ലൈ. നമുക്ക് അപ്പായുടെ മുന്നില്‍ വിവാഹക്കാര്യം അവതരിപ്പിക്കാം. അപ്പാ എന്ത് പറയും എന്ന് നോക്കാമല്ലൊ. അങ്ങിനെയാണ് പൂങ്കുഴലിയുടെ അപ്പായ്ക്ക് മുന്നില്‍ അവര്‍ അവരുടെ ഇഷ്ടം അവതരിപ്പിച്ചത്. ഇത് നേരത്തെ മനസിലാക്കിയിരുന്ന അയാള്‍ പറഞ്ഞു, ഇവളുടെ അമ്മാവെ പ്രണയിച്ച് ഒളിച്ചോടിയവരാണ് ഞങ്ങള്‍. ജാതി ഒന്നുതന്നെ,പക്ഷെ ഞാന്‍ പാവപ്പെട്ടവനും അവള്‍ സമ്പന്നയും. നാട് വിട്ടശേഷം ജാതി,മതം ഒന്നും ചിന്തയിലേ ഉണ്ടായിട്ടില്ല. നമ്മുടെ ആളുകള്‍ക്ക് ശുദ്ധപ്രാന്താ. ഏതായാലും കോണരും ചെട്ടിയാരും പിന്നോക്ക സമുദായങ്ങളാണ്, വലിയ പ്രശ്നമുണ്ടാകില്ലെന്നു തോന്നുന്നു. നീ അപ്പായ്ക്ക് കത്തെഴുതി ചോദിക്ക്.

അവന്‍ അപ്പായ്ക്ക് കത്തെഴുതി. അപ്പായ്ക്ക് വിരോധമില്ലെങ്കിലും അവന്‍റെ അമ്മ അതിനെ എതിര്‍ത്തു.സഹോദരങ്ങള്‍ അനുകൂലിച്ചുമില്ല, എതിര്‍ത്തുമില്ല. സമുദായനേതാക്കളെ അപ്പാ വിവരമറിയിച്ചു. രാജപ്പാ,നിനക്ക് ലജ്ജയില്ലെ ഇങ്ങിനൊരാവശ്യവുമായി വരാന്‍. നമ്മുടെ സമുദായം നമുക്ക് ദൈവം മാതിരി. അതില്‍ ഒരു കലര്‍പ്പും പാടില്ല. നമ്മുടെ ആള്‍ക്കാരും ചെട്ടിയാരന്മാരും തമ്മിലുള്ള സംഘട്ടനം നിനക്കറിയാത്തതാണോ. എങ്ങിനെ മനസുവന്നു നിനക്കിതുമായി വരാന്‍. ചെറുക്കനെ ഇപ്പൊ തിരിച്ചു വിളിക്കണം. അവനുക്കുള്ള പെണ്ണിനെ നമുക്ക് ഉടനെ കണ്ടെത്താം. അവന്‍ വരുന്നില്ലേല്‍ അവന്‍ പുറത്ത്, ഈ നാടിനും സമുദായത്തിനും പുറത്ത്. കര്‍മ്മങ്ങള്‍ ചെയ്ത് അവനെ മരിച്ചവനെന്നു കരുതിയാല്‍ നിനക്കും കുടുംബത്തിനും സമുദായത്തില്‍ കഴിയാം. ഇല്ലേല്‍ നീങ്കളെല്ലാം പുറത്ത്. ഇത് സമുദായ നീതി”, തലൈവര്‍ ഒച്ച ഉയര്‍ത്തി. രാജപ്പന്‍റെ നെഞ്ചുവിറച്ചു. കണ്ണുകള്‍ കലങ്ങി, ഒച്ചയില്ലാണ്ട് നാവ് നിശബ്ദമായി. ചുണ്ടുകള്‍ വരണ്ടു. തലൈവര്‍ നടന്നുപോയ വഴിയിലേക്ക് നോക്കി രാജപ്പന്‍ നിശബ്ദനായിരുന്നു . പിന്നാലെ മറ്റ് സഭാനേതാക്കളും പോയി. രാജപ്പന് കരച്ചില്‍ വന്നു. അയാള്‍ നടന്ന് വീട്ടിലെത്തി. അതിനിടയില്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു.

എല്ലാ സംഭവങ്ങളും പളനിചാമിക്കുള്ള കത്തില്‍ എഴുതി. ഒടുവില്‍ ഇങ്ങനെ എഴുതി നിര്‍ത്തി. നിനക്ക് ജോലിയും സ്നേഹിക്കുന്ന ഒരു പെണ്ണും വേണമെന്നാണ് എന്‍റെ ആഗ്രഹം. ഇവിടെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചുകൊള്ളാം. എല്ലാ നന്മകളും നേര്‍ന്നുകൊണ്ട് അപ്പാ. ആ കത്ത് അവനൊരു ഊര്‍ജ്ജമായിരുന്നു. ചെറുപ്പത്തിന്‍റെ തിളപ്പുകൂടിയായപ്പോള്‍ മറ്റൊന്നും ഓര്‍ത്തില്ല. ഹൈദരാബാദിലെ ഒരമ്പലത്തില്‍ ചെറിയൊരു ചടങ്ങോടെ വിവാഹം നടത്തി. കാലം വേഗത്തില്‍ കടന്നുപോയി. അപ്പായും അമ്മയും സഹോദരങ്ങളും സമുദായത്തില്‍ നിന്നും കുത്തുവാക്കുകള്‍ കേട്ട് വിഷമിച്ചു,പിന്നീടത് തഴമ്പിച്ചു. അവര്‍ക്ക് നല്ല വിവാഹമൊന്നും കിട്ടിയില്ല. സാമ്പത്തികമായി മോശപ്പെട്ടവര്‍ മാത്രമാണ് വിവാഹത്തിന് സമ്മതിച്ചത്. പളനി നാട്ടിലെത്തുംവരെ സമുദായത്തിന്‍റെ ക്രൂരതകള്‍ അത്ര അറിഞ്ഞില്ല. കമ്പനി അടച്ചുപൂട്ടിയപ്പോഴാണ് അതുവരെയുണ്ടായിരുന്ന സമ്പാദ്യവുമായി നാട്ടിലേക്ക് മടങ്ങിയതും കട തുടങ്ങിയതും. നാട്ടിലേക്ക് ചെന്ന് അച്ഛനമ്മമാരെ കാണാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് സമുദായ നേതാക്കളുടെയും അനുചരരുടേയും കത്തിക്ക് ഇരയാകാതെ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ആ കൂട്ടത്തില്‍ ചെറുപ്പക്കാരും ഉണ്ടായിരുന്നു എന്നത് അവനെ വേദനിപ്പിച്ചു. പുതിയ തലമുറ ജാതി മതങ്ങള്‍ക്കപ്പുറത്തേക്ക് വളരും എന്നു കരുതിയത് തെറ്റായി.

വീട്ടില്‍ കയറാന്‍ കഴിയാതെ അവന്‍ മടങ്ങി. പിന്നെയും സമുദായത്തെ സമരസപ്പെടുത്താന്‍ ശ്രമം നടന്നു. അവര്‍ വഴങ്ങിയില്ല. ഒരു ലക്ഷം രൂപ പിഴയും നിരുപാധിക മാപ്പും മുതിര്‍ന്നവരുടെ കാല്‍ക്കല്‍ വീണുള്ള ക്ഷമാപണവുമായിരുന്നു ശിക്ഷയായി നിശ്ചയിച്ചത്. അപ്പാ അതിനോട് യോജിച്ചില്ല. ഒരിക്കലും നീയത് ചെയ്യരുത്”, അപ്പാ പറഞ്ഞു.സമുദായനേതാക്കളും മനുഷ്യരല്ലെ, മൂത്തമകന്‍ എന്ന നിലയില്‍ തനിക്ക് അപ്പായെ അവസാനമായി കാണാനുള്ള അനുമതിയും കര്‍മ്മം ചെയ്യാനുള്ള അവകാശവും അനുവദിക്കുമെന്ന് അവന്‍ കരുതി. ആ വിശ്വാസത്തിലാണ് അന്ന് വണ്ടി കയറിയത്. മനസില്‍ തിങ്ങിനിറയുന്ന ഒരായിരം ഓര്‍മ്മകളുണ്ടായിരുന്നു. അവന്‍ ഗ്രാമാതിര്‍ത്തിയില്‍ വണ്ടി ഇറങ്ങി. അപ്പോള്‍ തന്നെ ചില ചെറുപ്പക്കാര്‍ അവനെ സമീപിച്ചു. എന്താണ്, എവിടെപോകുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളായി. അവന്‍ കാര്യം പറഞ്ഞു. അതൊക്കെ നോക്കാന്‍ സമുദായത്തില്‍ ആളുകളുണ്ട്. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവന്‍ ആ ശരീരം കണ്ടാല്‍ അങ്ങോര്‍ക്കുപോലും അയിത്തമാകും. വേഗം തിരിച്ചുപൊയ്ക്കോളണം എന്നതായിരുന്നു താക്കീത്. പളനി അത് കേള്‍ക്കാതെ മുന്നോട്ടു നടന്നു. പിന്നില്‍ നിന്നായിരുന്നു അടി. തല കറങ്ങിവീണതുമാത്രം പളനിക്കറിയാം. പിന്നെ ഉണരുന്നത് രാത്രിയിലാണ്. പരിചിതമല്ലാത്ത ഏതോ ഒരുവഴിയില്‍ കിടക്കുകയായിരുന്നു അവന്‍.

അവന്‍റെ പഴ്സും ധരിച്ചിരുന്ന സ്വര്‍ണ്ണവും മൊബൈലുമൊക്കെ നഷ്ടപ്പെട്ടിരുന്നു. അതെല്ലാം അയിത്തമില്ലാത്ത വസ്തുക്കളാണല്ലോ. ആ പ്രദേശത്തെ മനുഷ്യരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി. കേസ്സെടുക്കാന്‍ പോലീസ് വിസ്സമ്മതിച്ചു. ഒടുവില്‍ വലിയ നിര്‍ബ്ബന്ധത്തിന് വഴങ്ങി കേസ്സെടുത്തു. മാസങ്ങള്‍ കഴിഞ്ഞു. കേസിന് ഒരു പുരോഗതിയുമുണ്ടായില്ല. രാജപ്പന്‍ മൂത്തമകനായി എഴുതിവച്ച ഭൂമി അനാഥമായി കിടന്നു. അമ്മ കിടപ്പിലാണ്. അവരെ കൂടെകൊണ്ടുവന്ന് നിര്‍ത്തണമെന്നുണ്ട്. പക്ഷെ അമ്മ പോലും അതിന് സമ്മതിക്കില്ല. അന്ന് സഹോദരനും സഹോദരിയും കുടുംബവും ചേര്‍ന്നാണ് ചുടലപറമ്പില്‍ അപ്പായെ ദഹിപ്പിച്ചത്. നാട്ടുകാര്‍ തൊടാതെ നോക്കിനിന്നു. തൊട്ടാല്‍ അശുദ്ധിയുണ്ടാകും എന്നാണ് സമുദായനേതാക്കള്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ സഹായിക്കണമെന്നു തോന്നിയവര്‍ക്കുപോലും അതിനായില്ല. ആ കഥകളൊക്കെ കേട്ടപ്പോള്‍ പളനിക്ക് വാശി കൂടുകയാണ് ചെയ്തത്. ചിലപ്പോള്‍ തോന്നും ഈ നേതാക്കന്മാരെ എല്ലാം വെടിവച്ചുകൊല്ലാന്‍ ഒരു തോക്ക് സംഘടിപ്പിക്കണമെന്ന്. പിന്നീട് അത് മാറും. പെരിയാര്‍ ഉള്‍പ്പെടെ എത്ര മഹാന്മാര്‍ ശ്രമിച്ചു, എന്നിട്ടും മാറാത്ത വ്യവസ്ഥിതി തനിക്കെങ്ങിനെ മാറ്റാന്‍ കഴിയും. സമുദായത്തിന്‍റെ ക്ഷേത്രത്തിലേക്ക് വാര്‍ഷികപ്പണം പോലും വാങ്ങാന്‍ തയ്യാറാകാത്ത ഇടുങ്ങിയ മനുഷ്യ മനസുകളെ ആര്‍ക്ക് നന്നാക്കാന്‍ കഴിയും.

പ്രകൃതിക്ക് മാത്രമെ അതിന് കഴിയൂ. വലിയ കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഒക്കെ വന്ന് എല്ലാം നശിക്കുമ്പോള്‍ ജാതിയും മതവും ഒന്നുമില്ലാതെ വിശപ്പ് മാറ്റാന്‍ നിരനിരയായി നില്‍ക്കുന്നവര്‍ക്ക് അന്നമാണല്ലോ ദൈവവും ജാതിയും മതവും. അപകടത്തില്‍പെട്ട് ആശുപത്രിയിലെത്തുന്നവന്‍ ജാതി ചോദിച്ചല്ലല്ലോ രക്തം സ്വീകരിക്കുന്നത്. പക്ഷെ ഇതെല്ലാം താത്ക്കാലികമാകുന്നു,ഭൂരിപക്ഷം മനുഷ്യരും അഴുക്ക് നിറഞ്ഞ ജാതികിണറില്‍ നിന്നും മോചനം കിട്ടാത്ത തവളകളായി തുടരുകയാണ്. പളനിചാമിയുടെ ചിന്തകള്‍ക്ക് ചൂട് പിടിച്ചിരിക്കെയാണ് സഹോദരന്‍റെ ഫോണ്‍ വന്നത്. അണ്ണാ,അപ്പാ നിങ്ങള്‍ക്കെഴുതി വച്ച ഭൂമിയില്‍ മുനിയാണ്ടി കക്കൂസ് കെട്ടുന്നു.നമ്മളെന്ത് ചെയ്യും?”

നീ ഒന്നും പറയണ്ട. ഞാന്‍ നോക്കട്ടെ”, പളനി ഫോണ്‍ വച്ചു. മുനിയാണ്ടി അയല്‍ക്കാരനാണ്,സമുദായ നേതാവും.തനിക്കൊപ്പം കളിച്ചുനടന്നവന്‍. ഇപ്പോള്‍ സമുദായം അവന്‍റെ കൈകളിലാണ്. അയാള്‍ ആലോചിച്ചു. ഇനി എന്ത്? പോലീസും നിയമസംവിധാനവുമൊന്നും ഇതുവരെ തനിക്കനുകൂലമായിരുന്നില്ല. എങ്കിലും അതല്ലാതെ എന്ത് ചെയ്യാന്‍. അയാള്‍ കട ഭാര്യയെ ഏല്‍പ്പിച്ച് ഇറങ്ങി നടന്നു. പോലീസിലും റവന്യൂവിലും പരാതി കൊടുക്കണം. മുഖ്യമന്ത്രിക്കും ഒരു പരാതി അയയ്ക്കണം. ഫലമുണ്ടാകുമോ എന്ന് നോക്കാമല്ലോ. അപ്പാ തനിക്കെഴുതി തന്ന ഭൂമി അപ്പായുടെ ആത്മാവും വിയര്‍പ്പുമാണ്. അതിനായി ഇനി ജീവിതകാലം മുഴുവനും പോരാടും. ആ പോരാട്ടം തന്നെയാണ് അപ്പാവോടുള്ള കടപ്പാട് നിര്‍വ്വഹിക്കലും. പളനി നാട്ടില്‍ ബസിറങ്ങി പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. അവിടവിടെ പതുങ്ങി നിന്ന ചില ചെറുപ്പക്കാരും പളനിക്ക് പിന്നിലായി നീങ്ങുന്നുണ്ടായിരുന്നു.

Monday, 5 June 2023

A few will say, a few will act Story of Preethi Sreenivasan

 

ചിലര്‍ പറയും, ചിലര്‍ ചെയ്യും
==≠======================
നല്ല കാര്യങ്ങള്‍ പ്രസംഗിക്കുന്നവര്‍ നമുക്ക് ചുറ്റും ഏറെയുണ്ടാകും. പക്ഷെ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നവര്‍ കുറവാകും. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ചിലരെ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
===========================
രണ്ട് – പ്രീതി ശ്രീനിവാസന്‍
===========================
തിരുവണ്ണാമലക്കാരിയായ പ്രീതി ശ്രീനിവാസന് ഇപ്പോള്‍ 43 വയസുണ്ട്. അവര്‍ക്ക് പതിനെട്ട് വയസുള്ളപ്പോള്‍ ദാരുണമായൊരു സംഭവമുണ്ടായി. ജീവിതത്തെ മാറ്റിമറിച്ച നിമിഷമായിരുന്നു അത്. പ്രീതിയും കൂട്ടുകാരും കടലില്‍ കുളിച്ചുകൊണ്ടുനില്‍ക്കെ ഒരു തിര അവളെ താഴേക്കടിച്ചിരുത്തി. അവള്‍ കുഴഞ്ഞുവീണു. കൂട്ടുകാര്‍ അവളെ എടുത്ത് പോണ്ടിച്ചേരി ആശുപത്രിയിലും അവിടെനിന്നും നാല് മണിക്കൂറുകള്‍ക്കകം ചെന്നൈ ആശുപത്രിയിലും എത്തിച്ചു. എല്ലാ ഡോക്ടറന്മാരും ഒരപകടത്തില്‍പെട്ട ആള്‍ എന്ന മട്ടിലായിരുന്നു ചികിത്സിച്ചത്. എന്നാല്‍ വാസ്തവത്തില്‍ സംഭവിച്ചത് സ്പൈനല്‍ ഇന്‍ജുറി ആയിരുന്നു. അതോടെ പ്രീതി പരലൈസ്ഡായി. ജീവിതം വീല്‍ചേയറിലേക്ക് മാറി. തമിഴ്നാടിന്‍റെ അണ്ടര്‍ 19 വിമന്‍സ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും നീന്തല്‍താരവും മികച്ച വിദ്യാര്‍ത്ഥിനിയുമായിരുന്ന പ്രീതി ചലനനിയന്ത്രണത്തിലായി.
             മനസ് തളരാത്ത പ്രീതി പഠനം തുടരാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസുകളിലേക്ക് വീല്‍ചെയറിലെത്താനുള്ള തടസം പറഞ്ഞ് അഡ്മിഷന്‍ നിഷേധിച്ചു. അവള്‍ നിരന്തര പരിശ്രമത്തിലൂടെ നല്ല ഗ്രേഡോടെ സൈക്കോളജി ബിരുദം നേടി. അമ്മയും അമ്മുമ്മയും നല്‍കിയ വലിയ പിന്തുണയാണ് അവളെ മുന്നോട്ടു നയിച്ചത്. സ്പൈനല്‍ കോര്‍ഡ് ഇന്‍ജുറി ബാധിച്ചവര്‍ക്കുള്ള മെഡിക്കല്‍ സൌകര്യങ്ങളുടെ കുറവും അവഗണനയും നേരിട്ടനുഭവിച്ച പ്രീതിയും അമ്മയും ചേര്‍ന്ന് 2013 ല്‍ സോള്‍ ഫ്രീ എന്നൊരു സ്ഥാപനം ആരംഭിച്ചു.
         സോള്‍ ഫ്രീ പബ്ളിക് ചാരിറ്റബിള്‍ ഫണ്ട് സ്പൈനല്‍ ഇന്‍ജുറി മൂലം തളര്‍ന്നുപോയ സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും സഹായം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. സ്പൈനല്‍ കോര്‍ഡ് ഇന്‍ജുറി സംബ്ബന്ധിച്ച ബോധവത്ക്കരണമാണ് പ്രധാനമായും സംഘടന ചെയ്യുന്നത്. തളര്‍ച്ച ബാധിച്ചവര്‍ക്ക് ധനസഹായം,വിദ്യാഭ്യാസ സൌകര്യം,തൊഴില്‍ എന്നിവയും സംഘടന ഉറപ്പാക്കുന്നു. കിടപ്പായവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് നല്‍കുക, യാത്രയ്ക്ക് വീല്‍ചെയര്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കൈകാലുകളുടെ ചലനശേഷി നഷ്ടമായവര്‍ക്ക് രണ്ടായിരം രൂപ സ്റ്റൈപന്‍റും നല്‍കിവരുന്നു. രോഗികളുടെ മാനസികനില ശക്തിപ്പെടുത്താനുള്ള കോണ്‍ഫറന്‍സ് കാളുകളും നടത്താറുണ്ട് സോള്‍ ഫ്രീ.
                2021  ല്‍ പ്രീതിയുടെ മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞു. തിരുവണ്ണാമലയില്‍ ഇരുപതിനായിരം ചതുരശ്ര അടി വലുപ്പത്തില്‍, ആരംഭിച്ച സോള്‍ ഫ്രീ ഇന്‍സ്പയര്‍ സെന്‍റര്‍, നട്ടെല്ലു തകര്‍ന്നവര്‍ക്കായുള്ള ഒരു സംയോജിത പുനരധിവാസ കേന്ദ്രമാണ്. ഇവിടെ സ്പൈനല്‍ പരിക്ക് മൂലം പക്ഷാഘാതം സംഭവിച്ചവര്‍ക്ക് വ്യക്തിഗതവും സമഗ്രവുമായ ചികിത്സ നല്‍കുന്നു. അധികാര കേന്ദ്രങ്ങളില്‍ അംഗപരിമിതര്‍ക്ക് പ്രാതിനിധ്യം കിട്ടിയാലേ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ എന്ന് പ്രീതി വിശ്വസിക്കുന്നു. ജോലിയിലും വിദ്യാഭ്യാസത്തിലുമെല്ലാം ഈ തുല്യനീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ് പ്രീതി. പ്രീതി പ്രസംഗങ്ങളിലൂടെയും മോട്ടിവേഷണല്‍ ക്ലാസുകളിലൂടെയും ലഭിക്കുന്ന പണവും കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന പണവും വിനിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ബന്ധപ്പെടേണ്ട നമ്പര്‍-9994282299 / admin@soulfree.org
(കടപ്പാട് – രാജലക്ഷ്മി സമ്പത്ത്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്)

Sunday, 4 June 2023

A few will say, a few act Story of Gomathy

 

ചിലര്‍ പറയും, ചിലര്‍ ചെയ്യും


നല്ല കാര്യങ്ങള്‍ പ്രസംഗിക്കുന്നവര്‍ നമുക്ക് ചുറ്റും ഏറെയുണ്ടാകും. പക്ഷെ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നവര്‍ കുറവാകും. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ചിലരെ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.


ഒന്ന്- ഗോമതി


ഗോമതി ചെന്നൈയില്‍ കഷ്ടപ്പെട്ട് ജീവിച്ച ഒരു കുടുംബത്തിലെ അംഗമാണ്. തെരുവോരത്തെ ഭക്ഷണക്കടയായിരുന്നു മാതാപിതാക്കളുടെ വരുമാനമാര്‍ഗ്ഗം. സ്കൂളില്‍ പോകുന്ന സമയമൊഴികെ മറ്റ് സമയങ്ങളില്‍ ഗോമതി അച്ഛനമ്മമാരെ സഹായിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളിലെ പഠനത്തിന് ശേഷം എന്‍ജിനീയറിംഗ് പഠിച്ചു. ജര്‍മ്മനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായി. ചെറുപ്പത്തില്‍ പഠിക്കാന്‍ അനുഭവിച്ച വിഷമങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഗോമതി പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ എപ്പോഴും മുന്നിലായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് കാഴ്ചപരിമിതിയുള്ള എണ്‍പത് കുട്ടികള്‍ക്ക് വിവിധ പരീക്ഷകളില്‍ സ്ക്രൈബായി പ്രവര്‍ത്തിച്ചായിരുന്നു തുടക്കം.ജര്‍മ്മനിയില്‍ എത്തിയശേഷം ചെന്നൈയിലുള്ള ഒരു സുഹൃത്ത് വഴി സ്കൂള്‍ പഠനം ഉപേക്ഷിച്ച കാഴ്ചപരിമിതിയുള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു അവള്‍ ആദ്യം ചെയ്തത്. ആദ്യം അവരുടെ സ്കൂള് ഫീസ് നല്‍കി അവരെ തിരികെ സ്കൂളിലെത്തിച്ചു. ഇത്തരം കുട്ടികളെ പഠിപ്പിക്കുന്നവരെ കണ്ടെത്തി ട്യൂഷന്‍ ഏര്‍പ്പാടാക്കി. തുടര്‍ന്ന് യുപിഎസ്സി ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ക്ക് ആവശ്യമായ പഠനസാമഗ്രികള്‍ ആഡിയോ ബുക്കായി നല്‍കി. കുട്ടികള്‍ക്ക് ഹെല്‍ത്ത് ക്യാമ്പും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു.

ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, അധ്യാപകര്‍ക്കും ഉപയോഗപ്പെട്ടു. തുടര്‍ന്ന് നോവലുകള്‍ പോലും ആഡിയോ ബുക്കായി നല്‍കി. സുഹൃത്തുക്കളും വോളന്‍റിയേഴ്സും ചേര്‍ന്ന് മുന്നൂറിലേറെ ആഡിയോ ബുക്കുകളുണ്ടാക്കി.

ഇതിന് പുറമെ അമേരിക്കയില്‍ സ്ഥിരവാസമാക്കിയ തമിഴ്നാട്ടുകാരുടെ കൂട്ടായ്മയായ "നമ്മുടെ ഗ്രാമം നമ്മുടെ ഉത്തരവാദിത്തം" എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് പാവപ്പെട്ട കര്‍ഷകരെയും അവരുടെ കുട്ടികളേയും സഹായിക്കുന്നുണ്ട്. ഇതുവരെ 150 കുട്ടികള്‍ക്ക് പഠനസഹായം നല്‍കി. 36 കര്‍ഷകര്‍ക്ക് പശുക്കളേയും വാങ്ങി നല്‍കി. ഇത്തരം സഹായങ്ങള്‍ തുടരാനാണ് മുപ്പത്തിരണ്ടുകാരിയായ ഗോമതിയുടെ തീരുമാനം.
( കടപ്പാട് – അശ്വന്തി.ബി,ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)


Thursday, 1 June 2023

Suicides in higher campuses, Centre recommended to implement the suggestions of PEBS

 ഉന്നത സ്ഥാപനങ്ങളിലെ

 കുട്ടികളുടെ ആത്മഹത്യ, പെബ്സ്

 ശുപാർശകൾ നടപ്പിലാക്കാൻ

കേന്ദ്ര സർക്കാർ നിർദേശം 🙏🏿

============================

കുറച്ചു ദിവസം മുന്നെ റൂര്‍ക്കി ഐഐടിയില്‍ നിന്നും എനിക്കൊരു ഫോണ്‍ കാള്‍ വന്നു. അവിടത്തെ സൈക്കോളജി വിഭാഗത്തില്‍ നിന്നായിരുന്നു കാള്‍.പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി പ്രസിഡന്‍റ് ആണോ എന്ന ചോദ്യം കേട്ടപ്പോള്‍ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ കത്തുമായി ബന്ധപ്പെട്ടാകും ഫോണ്‍ എന്ന് ഊഹിച്ചു. ഐഐടി,എന്‍ഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈയിടെയായി നടക്കുന്ന ആത്മഹത്യകളുമായി ബന്ധപ്പെട്ട് അയച്ചിരുന്ന കത്തില്‍ കാമ്പസുകളിലെ സൈക്കോളജി വിഭാഗം മെച്ചപ്പെടുത്തണമെന്നും ഓരോ വിദ്യാര്‍ത്ഥിക്കും ഒരു മെന്‍റര്‍ ഉണ്ടാകണമെന്നുമൊക്കെ ആവശ്യപ്പെട്ടിരുന്നു. (കത്ത് ചുവടെ ചേര്‍ക്കുന്നു.) എനിക്കേറെ സന്തോഷം തോന്നിയ വിവരമാണ് അവര്‍ കൈമാറിയത്. പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കാമ്പസുകളില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സന്തോഷവും അഭിമാനവും തോന്നിയ നിമിഷം.വരുന്ന ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ സൌകര്യപ്രദമാകുന്ന സമയത്ത് അവരുടെ അതിഥിയായി കാമ്പസ് സന്ദര്‍ശിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെങ്കിലും ചെറുതായ സംഭാവനകള്‍ ചെയ്യാന്‍ എന്‍ജിഓകള്‍ക്ക് കഴിയും എന്നതിന് ഒരുദാഹരണമായി ഞാനിതിനെ കാണുന്നു.


Dear Honorable Education Minister,


    I am writing to you today with grave concerns about the mental health and well-being of students in India’s prestigious institutions of higher education, such as the IITs, NITs, and IIMs. In today's world, people, especially young people, face the most stress. In the world of competition, those who travel with big dreams and win are in everyone's mind. We need to have mechanisms to bring together a small group of people who fail these competitions. Suicides in our centers of higher education like IITs, NITs, IIMs etc. point to such inevitability. Getting admission in such institutes is the joy of conquering the Everest as far as a student is concerned and a great pride for parents and relatives.  Actually, it can be said that a child starts trying for this from class 5 onwards. Special coaching centers are being run for them in many parts of the country. But there are those who are unable to survive the various pressures that come with the competitive exam and get exhausted. The campus is not as enticing up close as it looks from a distance.


     When the girl comes to the groom's house after marriage and sees that her dreams are being shattered, she informs her parents or tolerates it as much as possible. The girl will be forced to hang on to the shame of what her parents will say to the society and relatives. When she can't, she commits suicide. A similar experience is happening in the campuses as well. Parents will force the child to stay there if they find that they cannot handle the pressure. Otherwise, the child will stay there and commit suicide, unable to cope with the pressure. Parent-affordable students drop out of campus just as parent-supported brides divorce. This situation needs to change.


   In the last five years, there have been 62 suicides on high-profile campuses. 34 in IITs,  24 in NITs and four in IIMs. IITs and NITs, where high-tech studies are taking place, have seen more deaths. One reason may be that social life is not discussed there. Aren't IIMs a place where learning is a bit more social? It is noteworthy here that those who commit suicide mostly belong to Scheduled Castes, Scheduled Tribes, OBCs and economically backward people.


   The main reason for the suicides is the lack of free and fair communication between students, seniors, teachers and authorities in large campuses. There is no trading of minds beyond purely academic subjects. Large campuses are places where everyone is busy with their studies and teaching. There emotional issues lose their relevance. The truth is that teachers do not have the time or skills to analyze the mental state of every student. There is no serious discussion about it beyond an investigation and some suggestions after each disaster.


The reasons for suicide may be academic pressure, family background, personal reasons, financial problems, caste discrimination etc. Much of this does not stem from the campus, but from the individual's socio-socio-economic circumstances. Therefore, a joint approach of government, society, institutions and family is essential. Few formal systems exist for providing personal, cultural and psychological counseling to students. Counseling is provided online and offline while maintaining confidentiality. For this there are apps like Dost, Sathi and  Mitr. Awareness classes and sensitization classes are conducted. Here there is a possibility that the student should come for counseling with interest. Many people are not ready for this. Therefore, beyond being a government system, this method has no heart.


In developed countries, very serious psychological services are provided. There, group and individual mental health assessment, counseling, consultation and treatment are done properly. Internationally accredited psychologists, psychiatrists, clinical therapists, mental health workers and social workers are part of it. Such an elaborate system needs to come up in larger campuses. It is necessary to educate others so that they can recognize why the benefit of reservation should be given to some and convince others of the need to move forward with those who have reached the benefit of reservation. It is necessary to realize why intellectual fluctuations occur and that each person has inherent merits and demerits and encourages maximum team work. A method of mentoring juniors by senior students would be beneficial. This mentorship can be beneficial for a first year student as he has a  second year student  as mentor and for a second year student , a third year student and like that.


Extracurricular activities and occasional counseling with the family may help improve the situation. The recently convened IIT Council has decided to provide multiple entry-exit option to the students. We fully support these efforts. It has been suggested to reduce academic stress and initiate efforts to avoid the fear of failure and rejection. Strict measures against discriminatory approaches have also been recommended. We urge you to take immediate action to address this issue and ensure the mental


health and well-being of our students. We must work together to create organic campuses where no smart child who can contribute a lot to not only India but also to the world will commit suicide.

Thank you for your attention to this matter.

Sincerely,

V.R.Ajith kumar

President,PEBS

M-8547243716