പത്ര സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ താഴോട്ടോ?
************
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട 180 രാജ്യങ്ങളുടെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് 157 ആണ്. പാകിസ്ഥാനും ഭൂട്ടാനും നേപ്പാളും ശ്രീലങ്കയും ബംഗ്ലാദേശും ഇന്ത്യയെക്കാൾ പത്ര സ്വാതന്ത്ര്യമുള്ള രാജ്യങ്ങളാണ് എന്ന് സർവേയിൽ പറയുന്നു. മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ, ഏതാനും ഉടമകളിലേക്ക് പത്രങ്ങൾ ചുരുങ്ങുന്ന monopoly, രാഷ്ട്രീയ കക്ഷികളോടുള്ള ചായ്‌വ് തുടങ്ങിയവ ആണ് ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത് എന്ന് സംഘടന വ്യക്തമാക്കുന്നു.
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് യൂറോപ്യൻ യൂണിയൻ്റെയും ചില കോർപ്പറേറ്റുകളുടെയും സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന എൻ ജി ഓ ആണ്. ഓരോ രാജ്യത്തെയും തെരഞ്ഞെടുത്ത പത്ര പ്രവർത്തകർ കൊടുക്കുന്ന ഫീഡ് ബാക്ക് ഉപയോഗിച്ചാണ് റാങ്കിങ് നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കൃത്യതയുള്ള റാങ്കിങ് ആകുന്നില്ല.ഭൂട്ടാനിൽ ഞാൻ പോയിട്ടുണ്ട്.Kuensel എന്ന സര്ക്കാർ പത്രമാണ് അവിടെ പ്രധാനമായും ഉള്ളത്.12 പത്രങ്ങൾ ഉണ്ടായിരുന്നതിൽ പലതും ഇപ്പൊൾ ഓൺലൈൻ മാത്രമാണ്. The Bhuatanese മാത്രമാണ് കുറച്ചെങ്കിലും സര്ക്കാർ വിമർശനം നടത്തുന്നത്. ബാക്കിയുള്ളവർ സര്ക്കാർ പരസ്യത്തിൽ നിന്നുള്ള വരുമാനം കൊണ്ട് pathramodikkunnathinal സ്വയം സെൻസർഷിപ്പ് നടത്തുന്നു. റാങ്കിംഗിൽ 150 ആണ് ഭൂട്ടാൻ്റെ പൊസിഷൻ. ഓരോ രാജ്യത്തിൻ്റെയും സ്വഭാവം അനുസരിച്ചാകും അവിടത്തെ ജേർണലിസ്റ്റ് പാനൽ സ്കോർ നൽകിയിട്ടുണ്ടാവുക എന്നുറപ്പ്.
Norway ആണ് ഒന്നാം സ്ഥാനത്ത്. അഞ്ചര കോടി ജനങ്ങളും 150 പത്രങ്ങളും വികസിത സമൂഹവുമുള്ള നോർവെ പോലെ ആകാൻ ഇന്ത്യക്കോ മറ്റേതെങ്കിലും ഏഷ്യൻ രാജ്യത്തിനുമോ കഴിയുമെന്ന് തോന്നുന്നില്ല.
റാങ്കിങ് ആപേക്ഷികമാണ്. എല്ലാ റാങ്കിങ്ങുകളും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ ജനത്തെ മാധ്യമങ്ങൾ സ്വാധീനിക്കുന്ന രീതി അവസാനിച്ചു കഴിഞ്ഞു. ചാനലുകളും പത്രങ്ങളും രാഷ്ട്രീയ ചായ്‌വുള്ളതും മത ചായ്‌വുള്ളതും കോർപ്പറേറ്റ് മാനേജ്മെൻ്റും ആകുമ്പോൾ പൊതുജനം എല്ലാം തിരിച്ചറിയുന്നുണ്ട് എന്നതാണ് പ്രധാനം. ഓരോ പത്രവും വായിക്കുമ്പോഴും ഓരോ വാർത്ത ചാനൽ കാണുമ്പോഴും വ്യക്തികൾ സോഷ്യൽ മീഡിയയിൽ എഴുതുമ്പോഴും അവരുടെ ചായ്‌വ് നമുക്ക് മനസിലാക്കാൻ കഴിയും. ഇതിനിടയിൽ ആരാണ് സ്വതന്ത്രമായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത്? ഒരു പത്രം, ചാനൽ അല്ലെങ്കിൽ വ്യക്തിയെ ചൂണ്ടിക്കാട്ടാൻ കഴിയുമോ? അങ്ങനെ ഉണ്ടെങ്കിൽ അതിനെ ആദരിക്കാം,അംഗീകരിക്കാം.

No comments:
Post a Comment