Friday, 16 September 2022

Seetharamam Dulquar movie - a feel good movie

 

Seetharam

 Recently ,I watched Dulquer Salmaan, Mrinal Thakur, Rashmi Manzana, Sumanth  starring Telugu movie Seetharamam’s  Malayalam dubbed version  on Amazon Prime. A beautiful love story that I enjoyed with full heart. The film directed by Han Raghavapudi in which  the script was written  by Han and Rajkumar Kantamudi. Apart from them, Jai Krishna also joined to write the dialogue. Produced by Ashwini Dutt, the cinematography was handled by PS Vinod and Shreyas Krishna. Editing by Kotagiri Venkateswara Rao and music by Vishal Chandrasekhar.

The acting, the visuals, the way the story unfolds, the love, hatred and tenderness that crosses religious and national boundaries, the film gives a pleasant viewing experience. Those who haven't seen the film must watch it. The level of enjoyment may vary, but ---

Tuesday, 9 August 2022

Gindy National Park, Chennai

 


ഗിണ്ടി ദേശീയോദ്യാനം

 ചെന്നൈയിലെ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്. ഞങ്ങള്‍ ചെന്നൈയിലേക്കെത്തിയത് ജൂണ്‍ ഏഴിനാണ്. അപ്പോഴേക്കും കാലം തെറ്റിയ മഴ വന്നു തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഒരു സുഖമുള്ള കാലാവസ്ഥയാണ് ചെന്നൈ സമ്മാനിച്ചത്. അതിപ്പോഴും തുടരുന്നു. ഞങ്ങള്‍ താമസിക്കുന്ന സാഫ് ഗയിംസ് വില്ലേജ് കോയമ്പേഡ് ബസ് ടെര്‍മിനലിനോട് ചേര്‍ന്നാണ്. ഒരു ചെറിയ ടൗണ്‍ഷിപ്പുപോലെ ഉള്ള ഇടമാണിത്. പാര്‍ക്കുകളും ഐഎഎസ് മെസ്സും സ്വിമ്മിംഗ് പൂളും ഷട്ടില്‍,ടേബിള്‍ ടെന്നീസ് ,ടെന്നീസ് കോര്‍ട്ടുകളും ജിമ്മുമൊക്കെ ഈ കോംപ്ലക്‌സില്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ നാളിതുവരെ അധികദൂരമൊന്നും യാത്ര ചെയ്യുകയോ ചെന്നൈയെ അറിയുകയോ ചെയ്തിരുന്നില്ല. രണ്ട് ദിവസം മുന്നെ കൊച്ചിയില്‍ നിന്നും ശ്രീജയും ഫെബിനും (താടി ) വന്നപ്പോള്‍ ആദ്യം ചിന്തിച്ചത് പോണ്ടിച്ചേരി യാത്രയായിരുന്നെങ്കിലും ഒടുവില്‍ അത് ഗിണ്ടി നാഷണല്‍ പാര്‍ക്കിലേക്ക് ഒതുങ്ങി. ബഹുനില കെട്ടിടങ്ങളുടെ കാടായി വളര്‍ന്നുകൊണ്ടിരിക്കുന്ന ചെന്നൈ നഗരത്തിന്റെ ജീവവായുവാണ് ഗിണ്ടി ദേശീയോദ്യാനം. ഉച്ചയ്ക്കാണ് യാത്ര പുറപ്പെട്ടത്. ഗിണ്ടിയിലെ പഞ്ചാബി നാഷണല്‍ എന്ന ഹോട്ടല്‍ നിര്‍ദ്ദേശിച്ചത് ശ്രീക്കുട്ടനാണ്. അവിടെനിന്നും ഉച്ചഭക്ഷണം കഴിച്ചു. വളരെ സ്വാദിഷ്ടമായ ഭക്ഷണമായിരുന്നു. അവിടെ നിന്നും അധികദൂരമുണ്ടായിരുന്നില്ല ദേശീയോദ്യാനത്തിലേക്ക്.

 ആശ വിളിച്ചു പറഞ്ഞിരുന്ന പ്രകാരം പാര്‍ക്കിന് മുന്നില്‍ ഫോറസ്റ്റ് ഓഫീസര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്കൊപ്പം മാത്രമെ പാര്‍ക്കില്‍ സന്ദര്‍ശനം അനുവദിക്കുകയുള്ളു. നടന്നു പോകുകയാണെങ്കില്‍ എട്ടു കിലോമീറ്ററെങ്കിലും ഉണ്ടാകും. അതിന് ആരും തയ്യാറായിരുന്നില്ല. കാറ് പോകും എന്നു കേട്ടതോടെ ആ ഓപ്ഷന്‍ തന്നെ എടുത്തു. രണ്ട് വശവും ചെറിയ കിടങ്ങുകളുള്ള ഒരു വണ്ടി മാത്രം പോകാവുന്ന വഴിയിലൂടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. മുന്നിലായി ഇരു ചക്രവാഹനത്തില്‍ ഉദ്യോഗസ്ഥനായ അരുണും. കുറേദൂരം താണ്ടി ഒരു ചെറു തടാകത്തിനടുത്തെത്തി. എരണ്ടപ്പക്ഷികളും കൊക്കുമൊക്കെയാണ് അവിടെ ഉള്ളത്. കുറേ സമയം അവിടെ ചിലവഴിച്ചു. പിന്നീട് യാത്ര മറ്റൊരു വശത്തേക്കായി. അതെത്തിച്ചേര്‍ന്നത് മാനുകളുടെ കൂട്ടത്തിനടുത്താണ്. ഏകദേശം അന്‍പതോളം മാനുകള്‍. ഞങ്ങളെ സംശയത്തോടെ നോക്കിനിന്ന ശേഷം പെണ്‍മാനുകള്‍ ഓടിപ്പോയി. ആണുങ്ങള്‍ അവിടെത്തന്നെ നിന്നു. അവര്‍ ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരുമായൊരടുപ്പം സമ്പാദിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഭയമില്ലാത്തതെന്നും അരുണ്‍ പറഞ്ഞു.

 2.7 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഗിണ്ടി വനം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് 1978 ലാണ്. ഇന്ത്യയിലെ മറ്റൊരു മെട്രോപൊളിറ്റന്‍ നഗരത്തിലും ഇത്തരമൊരു വനപ്രദേശം ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. ട്രോപ്പിക്കല്‍ ഡ്രൈ എവര്‍ഗ്രീന്‍ ഫോറസ്റ്റാണിത്. 350 ലേറെ ഇനം സസ്യങ്ങളും 130 ലധികം ഇനം പക്ഷികളും ഇവിടുണ്ട്. ചിതലുകളും ഉറുമ്പുകളും ചിത്രശലഭങ്ങളും ചിലന്തികളും മില്ലിപ്പെഡ്‌സും ബഗ്‌സും വിരകളും ഒച്ചുകളുമൊക്കെ ധാരാളമായുണ്ട്. രാജ്ഭവന്റെ ഭാഗമായിരുന്നു ഈ ഇടം. ബ്ലാക്ക്ബക്ക്‌സ് ,സ്‌പോട്ടഡ് ഡീര്‍,കുറുക്കന്‍,പാമ്പുകള്‍, ആമ എന്നിവയും കാടിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടം ഗയിം റിസര്‍വ്വ് ആയിരുന്നു.1670-കളില്‍ അന്നത്തെ ഗവര്‍ണ്ണര്‍ വില്യം ലാംഗ്‌ഹോണ്‍ വനത്തിലെ ഒരു ഭാഗം ഗിണ്ടി ലോഡ്ജ് എന്ന പേരില്‍ അദ്ദേഹത്തിന്റെ താമസസ്ഥലമാക്കി. 1958 ല്‍ വനത്തിന്റെ ഒരു ഭാഗം ചെന്നൈ ഐഐടി ആരംഭിക്കാനായി കേന്ദ്ര സര്‍ക്കാരിന് വിട്ടു കൊടുത്തു. 22 ഏക്കര്‍ ഭൂമി ചില്‍ഡ്രന്‍സ് പാര്‍ക്കിനായി നല്‍കി. ഗാന്ധി മെമ്മോറിയലും രാജാജി മെമ്മോറിലും കാമരാജ് മെമ്മോറിയലും വനപ്രദേശമായിരുന്നു. ചില്‍ഡ്രന്‍സ് പാര്‍ക്കിനോട് ചേര്‍ന്നാണ് സ്‌നേക്ക് പാര്‍ക്കുള്ളത്.

 ഗിണ്ടി നാഷണല്‍ പാര്‍ക്ക് കണ്ടശേഷം ഞങ്ങള്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പോയി. പത്മാവതിക്ക് അവിടം വളരെ ഇഷ്ടപ്പെട്ടു. വലിയ തിരക്കായിരുന്നു പാര്‍ക്കില്‍. വിവിധ തരം കളിഉപകരണങ്ങള്‍ക്കു പുറമെ ഒരു മൃഗശാലകൂടിയാണവിടം.ബ്ലാക്ക്ബക്ക്, സാംബാര്‍,പുള്ളിമാന്‍, മുള്ളന്‍പന്നി, കുറുക്കന്‍,മലമ്പാമ്പ്, േ്രഗ പെലിക്കന്‍, റോസി പെലിക്കന്‍ ,ലിറ്റില്‍ എഗ്രറ്റ്, നൈറ്റ് ഹെറോണ്‍, കോര്‍മറന്റ്, തത്ത, മയില്‍, മുതല,കുരങ്ങ് , ലൗ ബേര്‍ഡ്‌സ് തുടങ്ങിയ ജീവികളാണ് അവിടെ ഉള്ളത്.

 വൈകിട്ട് ഞങ്ങള്‍ മടങ്ങുമ്പോഴും നൂറുകണക്കിനാളുകള്‍ പാര്‍ക്കിലുണ്ടായിരുന്നു. നഗരത്തിലെ തിരക്കുകളിലേക്ക് മടങ്ങാനുള്ള മടി അവരുടെ മുഖത്ത് ദൃശ്യമായിരുന്നു.











Saturday, 6 August 2022

National Education Policy -Will it benefit the youth


National Education Policy 2020 – Will it ensure drastic change in our higher education system?

Recently ,I have gone through the National Education Policy 2020. It is not an academic observation, but a layman’s knowledge, that I am presenting. I am expecting a detailed discussion and inputs in this regard. I feel it is a revolutionary step in the education sector, especially in higher education that happening in the 21st century. National Education Policy 2020 envisages a new and forward looking vision for India’s higher education system. National Higher Education Qualification Framework (NHEQF) in sync with National Skills Qualification Framework (NSQF) will integrate vocational education into higher education. NEP aims large multidisciplinary universities and colleges in every district and more higher education institutions that offer medium of instruction in local language. Other features are multidisciplinary under graduate education, revamping of curriculum, pedagogy, assessment and student support for enhanced student experience, transformation of higher education institutions to large, multidisciplinary universities/colleges and higher education institution clusters/knowledge hubs.

    This is expected to help build vibrant communities of scholars and peers, enable students to become well rounded across disciplines including artistic, creative and analytic subjects as well as sports, develop active research communities across disciplines including cross-disciplinary research and increase resource efficiency ,both material and human, across higher education.

 NHEQF envisages increased flexibility and choice of courses of study by students, at under graduate level. A wide choice of subjects and courses from year to year will be the new distinguishing feature of undergraduate education. Students who wish to change one or more of the opted courses within the programme of study that they are pursuing may do so at the beginning of each year as long as they are able to demonstrate the required pre requisites and capability to attain the defined learning outcomes after going through the chosen programme and course of study.

NEP allows multiple entry and exit points and re-entry options, thus, creating new possibilities for lifelong learning. Flexibility in curriculum and novel and engaging course options will be on offer to students, in addition to rigorous specialisation in a chosen disciplinary area or areas of study, work/vocation or professional practice. This will be encouraged by increased faculty and institutional autonomy in setting curricula. The pedagogy will have an increased emphasis on communication, discussion, debate, research and opportunities for cross-disciplinary and inner disciplinary thinking.

Flexible and innovative curricula shall include credit based courses and projects in the areas of community engagement and service, environment education and value based education. Students will also be provided with opportunities for internships with local industries, business, artists, craft persons and so on .

NEP envisages undergraduate programs of 3 or 4 year duration with multiple exit options with appropriate certification. A certificate after completing one year in the chosen discipline or field including vocational or professional, a diploma after 2 years, a bachelor degree after 3 years, a bachelor degree with honours after 4 years . A bachelor degree with research will be awarded after 4 years if the student completes a rigorous research project in her major areas of study.

An Academic Bank of Credit(ABC) has been established which would digitally store the academic credits earned from various recognized higher education institutions so that the degree from a higher education institution can be awarded by another taking into account the credits earned.

Masters degree is 2 year programme with the second year devoted entirely to research for those who have completed 3 year bachelor’s degree. A one year Masters for students who have completed 4 year bachelors with research. An integrated 5 year course is also envisaged. PhD programme for those with Masters or 4 year bachelors degree with research is also part of the NEP.

National Qualification Framework is a global initiative to assess the quality of the studies. Dublin Descriptors are generally used and it has 5 elements.

1) Knowledge and understanding

2) Applying knowledge and understanding

3) Making judgements

4) Communication skills

5) Learning skills

NSQF organises qualifications according to a series of levels of knowledge, skills and aptitude. It comprises 10 levels, representing increasing levels of complexity in terms of the knowledge, competence and autonomy that must be demonstrated by the learner. NSQF represents a nationally recognised competency based framework that provides for multiple pathways of learning, (horizontal as well as vertical) including vocational education, vocational training, general education and technical education, thus linking one level of learning to another. This enables a person to acquire the desired competency levels, transit to the job/employment market and acquire additional  skills required to further  upgrade his competencies later. It facilitates awarding of credits and support credit transfer and progression routes within India's education system. NSQF links to the various elements of vocational education and training with those of skills required by business and industry so that the vocational pass outs can exit with employment related skills. It envisages close partnership with the industry in the design, development, delivery, assessment and certification of skills content.

NHEQF represents a comprehensive framework that classifies qualifications based on a set of performance criteria applicable nationally and comparable with international quality standards. It incorporates qualifications from each education and training sector, including technical and vocational education programmes (excluding medical and law), into a single comprehensive qualification framework. NHEQF recognises that each student has her own characteristics in terms of previous learning levels and experiences, life experiences, learning styles and approaches to future career related actions. The quality, depth and breadth of the learning experiences made available to the students help develop their characteristic attributes/profile. Institutions will have the autonomy to frame their own curriculum, including syllabi, pedagogical approaches and learning assessment procedures /practices based on NHEQF.

NHEQF facilitates the awarding of academic credit and support credit transfer and progression routes within the Indian education and training system. It seeks to help everyone involved in education and training to make comparisons between qualifications offered by different types of higher institutions and to understand how these relate to each other. The workload is described in terms of credits which are defined mostly in terms of learners engaged time. A course is measured in terms of credit hours based on the amount of workload and learner engaged time. A credit is a unit which determines the number of hours of instruction required per week for the duration of the semester (15-16 weeks). One credit is equivalent to one hour of teaching or two hours of practical or field work per week. Credit apportionment internship and community engagement and service is one credit per week subject to maximum of 6 credits.

Components of credits are as follows

1.Taught courses-
A minimum  15 hours of teaching per credit in a semester along with 30 hours of out of class activities such as preparation for taught courses/lessons, completing assignments which form a part of the course work and independent reading and study. The out of class activities may not be measured and quantified for purposes of grading of credit.

2.Laboratory/studio/workshop-
A minimum of 30 hours of laboratory/studio/workshop per credit in a semester and 15 hours of out of the class activities such as preparation for practicum, completing assignments and independent  reading and study

3. Field based learning/projects/internship/community engagement and service –
A minimum of 30 hours of learning activities in a semester along with 30 hours of out of class activities such as preparation for field projects, completing assignments, which form a part of course work, independent reading and study

I hope the system that we heard earlier from students studying in the EU and the US may become a reality  in India. Intensive training to teachers, attitude change of academicians, administrators, students’ unions and politicians are needed for its success. If we fail now, there will not be any growth for India and its youth, if they will not migrate for higher studies👌

National Education Policy 2020 - Will it benefit the youth of India

 

ദേശീയ വിദ്യാഭ്യാസ നയം 2020 - ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമോ?

ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഈ നൂറ്റാണ്ടില്‍ ആദ്യമായി നടത്തുന്ന ശക്തമായ ഇടപെടലാണ്.പ്രീപ്രൈമറി മുതല്‍ ആരംഭിക്കുന്ന ഈ മാറ്റം ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു പുതിയ കാഴ്ചപ്പാട് വിഭാവനം ചെയ്യുന്നു. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടുമായി (NSQF) സമന്വയിപ്പിച്ച ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂട് (NHEQF) തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് സമന്വയിപ്പിക്കാനാണ് ശ്രമിക്കുന്നത്. NEP എല്ലാ ജില്ലകളിലും വലിയ മൾട്ടി ഡിസിപ്ലിനറി സർവ്വകലാശാലകളും കോളേജുകളും ഉണ്ടാകാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിന് പുറമെ പ്രാദേശിക ഭാഷയിൽ പ്രബോധന മാധ്യമം നൽകുന്ന കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നു. ബിരുദാനന്തര വിദ്യാഭ്യാസത്തിന് കീഴിലുള്ള മൾട്ടി ഡിസിപ്ലിനറി സമ്പ്രദായം,പാഠ്യപദ്ധതിയുടെ നവീകരണം, പെഡഗോഗി, മൂല്യനിർണ്ണയം, വിദ്യാർത്ഥികളുടെ മെച്ചപ്പെട്ട അനുഭവപരിചയത്തിനായി വിദ്യാർത്ഥികളെ ശാക്തീകരിക്കല്‍ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇത് അക്കാദമീഷ്യന്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും ഊർജ്ജസ്വലമായ കമ്മ്യൂണിറ്റികൾ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. കലാപരവും സർഗ്ഗാത്മകവും വിശകലനപരവുമായ വിഷയങ്ങളും കായികവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികളെ സജ്ജരാക്കാനും ക്രോസ്-ഡിസിപ്ലിനറി റിസർച്ച് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സജീവമായ ഗവേഷണ കമ്മ്യൂണിറ്റികൾ വികസിപ്പിക്കാനും റിസോഴ്സ് കാര്യക്ഷമത വർദ്ധിപ്പിക്കാനും  ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 NHEQF വിഭാവനം ചെയ്യുന്നത്

ബിരുദതലത്തിൽ വിദ്യാർത്ഥികൾക്ക് പഠന കോഴ്സുകളുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.വർഷാവർഷം വിഷയങ്ങളുടെയും കോഴ്‌സുകളുടെയും വിപുലമായ തിരഞ്ഞെടുപ്പ് ബിരുദ വിദ്യാഭ്യാസത്തിന്‍റെ പുതിയ സവിശേഷതയായിരിക്കും. അവർ പിന്തുടരുന്ന പഠന പ്രോഗ്രാമിനുള്ളിൽ തിരഞ്ഞെടുത്ത ഒന്നോ അതിലധികമോ വിഷയങ്ങള്‍ ഓരോ വര്‍ഷവും മാറ്റാനുള്ള സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.NEP ഒന്നിലധികം എൻട്രി, എക്സിറ്റ് പോയിന്റുകളും റീ-എൻട്രി ഓപ്ഷനുകളും അനുവദിക്കുന്നു, അങ്ങനെ, ആജീവനാന്ത പഠനത്തിന് പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നു. തിരഞ്ഞെടുത്ത പഠന മേഖലകളിലോ ജോലി/തൊഴിൽ അല്ലെങ്കിൽ പ്രൊഫഷണൽ പ്രാക്ടീസ് മേഖലകളിലോ സ്പെഷ്യലൈസേഷനു പുറമേ, പാഠ്യപദ്ധതിയില്‍ ആകർഷകമായ കോഴ്‌സ് ഓപ്ഷനുകളും വിദ്യാർത്ഥികൾക്ക് ഓഫർ ചെയ്യുന്നു.

ആശയവിനിമയം, ചർച്ച, സംവാദം, ഗവേഷണം, ക്രോസ്-ഡിസിപ്ലിനറി എന്നിവയിൽ അധ്യാപനത്തിന് കൂടുതൽ ഊന്നൽ നൽകും. കമ്മ്യൂണിറ്റി ഇടപഴകലും സേവനവും, പരിസ്ഥിതി വിദ്യാഭ്യാസം, മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം എന്നീ മേഖലകളിലെ ക്രെഡിറ്റ് അധിഷ്‌ഠിത കോഴ്‌സുകളും പ്രോജക്‌റ്റുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടും. വിദ്യാർത്ഥികൾക്ക് പ്രാദേശിക വ്യവസായങ്ങൾ, ബിസിനസ്സ്, കലാകേന്ദ്രങ്ങള്‍, കരകൗശല കേന്ദങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്‍റേണ്‍ഷിപ്പിനുള്ള അവസരങ്ങളും നൽകും.

 ഉചിതമായ സർട്ടിഫിക്കേഷനോടുകൂടിയ ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 3 അല്ലെങ്കിൽ 4 വർഷത്തെ ബിരുദ പ്രോഗ്രാമുകൾ NEP വിഭാവനം ചെയ്യുന്നു.വൊക്കേഷണൽ അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സില്‍  ഒരു വർഷം പൂർത്തിയാക്കുന്നവര്‍ക്ക് സർട്ടിഫിക്കറ്റും  2 വർഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമയും, 3 വർഷത്തിന് ശേഷം ബാച്ചിലർ ബിരുദവും, 4 വർഷത്തിന് ശേഷം ഹോണേഴ്സ് ബാച്ചിലർ ബിരുദവും വിദ്യാർത്ഥി അവളുടെ പ്രധാന പഠന മേഖലകളിൽ കർശനമായ ഗവേഷണ പ്രോജക്റ്റ് പൂർത്തിയാക്കിയാൽ 4 വർഷത്തിന് ശേഷം ഗവേഷണത്തോടുകൂടിയ ബാച്ചിലർ ബിരുദവും നൽകും.

 

വിവിധ അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേടിയ അക്കാദമിക് ക്രെഡിറ്റുകൾ ഡിജിറ്റലായി സംഭരിക്കുന്ന ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി) സ്ഥാപിച്ച്,  അതിലൂടെ നേടിയ ക്രെഡിറ്റുകൾ കണക്കിലെടുത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിരുദം മറ്റൊരിടത്ത് പഠനം പൂര്‍ത്തിയാക്കി നേടാനും സംവിധാനം ഒരുക്കുന്നു.

 ബിരുദാനന്തര ബിരുദം 2 വർഷത്തെ പ്രോഗ്രാമാണ്.3 വർഷത്തെ ബാച്ചിലേഴ്സ് ബിരുദം പൂർത്തിയാക്കിയവർ രണ്ടാം വര്‍ഷം പൂർണ്ണമായും ഗവേഷണത്തിനായി നീക്കിവയ്ക്കണം. ഗവേഷണത്തോടൊപ്പം 4 വർഷത്തെ ബാച്ചിലേഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര പഠനം ഒരു വർഷം കൊണ്ട് പൂര്‍ത്തിയാക്കാം. 5 വർഷത്തെ സംയോജിത കോഴ്സും വിഭാവനം ചെയ്തിട്ടുണ്ട്.

മാസ്റ്റേഴ്സ് അല്ലെങ്കിൽ ഗവേഷണത്തോടുകൂടിയ 4 വർഷത്തെ ബാച്ചിലേഴ്സ് ബിരുദം ഉള്ളവർക്കുള്ള പിഎച്ച്ഡി പ്രോഗ്രാമും NEP-യുടെ ഭാഗമാണ്.

 

പഠന ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ആഗോളരീതിയും അംഗീകരിച്ചിട്ടുണ്ട്.ഡബ്ലിൻ ഡിസ്ക്രിപ്റ്ററുകൾ ആണ് ഇതിന് ഉപയോഗിക്കുക,. ഇതിന് 5 ഘടകങ്ങളുണ്ട്. 1) അറിവും ധാരണയും 2) അറിവിന്‍റെയും ധാരണയുടെയും പ്രയോഗം 3) തീരുമാനങ്ങൾ എടുക്കൽ 4) ആശയവിനിമയ കഴിവുകൾ 5) പഠന കഴിവുകൾ

അറിവ്, കഴിവുകൾ, അഭിരുചികൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി NSQF യോഗ്യതകൾ ചിട്ടപ്പെടുത്തുന്നു. ഇത് 10 ലെവലുകൾ ഉൾക്കൊള്ളുന്നതാണ്. പഠിതാവ് പ്രകടമാക്കേണ്ട അറിവ്, കഴിവ്, സ്വയംബോധം എന്നിവയുടെ അടിസ്ഥാനത്തിലാകും ഇത് കണ്ടെത്തുക.തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നിവയുൾപ്പെടെ ഒന്നിലധികം പഠന പാതകൾ (തിരശ്ചീനമായും ലംബമായും) ബന്ധപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് ഒരു വ്യക്തിക്ക് ആവശ്യമുള്ള യോഗ്യതാ തലങ്ങൾ നേടാനും ജോലി/തൊഴിൽ വിപണിയിലേക്ക് കടക്കാനും പിന്നീട് അവന്റെ കഴിവുകൾ കൂടുതൽ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ആവശ്യമായ അധിക വൈദഗ്ധ്യം നേടാനും സഹായിക്കുന്നു. ഇത് ക്രെഡിറ്റുകൾ നൽകുന്നതിനും ക്രെഡിറ്റ് കൈമാറ്റത്തിനും വഴിയൊരുക്കും.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും വിവിധ ഘടകങ്ങളെ ബിസിനസ്സിനും വ്യവസായത്തിനും ആവശ്യമായ നൈപുണ്യവുമായി എൻഎസ്‌ക്യുഎഫ് ബന്ധിപ്പിക്കുന്നു, അതുവഴി വൊക്കേഷണൽ കോഴ്സ് പാസായവർക്ക് തൊഴിലുമായി ബന്ധപ്പെട്ട വൈദഗ്ധ്യത്തോടെ പുറത്തുകടക്കാൻ കഴിയും.

നൈപുണ്യ ഉള്ളടക്കത്തിന്റെ രൂപകൽപ്പന, വികസനം, ഡെലിവറി, വിലയിരുത്തൽ, സർട്ടിഫിക്കേഷൻ എന്നിവയിൽ വ്യവസായവുമായി അടുത്ത പങ്കാളിത്തം ഇത് വിഭാവനം ചെയ്യുന്നു. NHEQF ഒരു സമഗ്രമായ ചട്ടക്കൂടിനെ പ്രതിനിധീകരിക്കുന്നു, അത് ദേശീയ പദ്ധതി ആയിരിക്കെതന്നെ അന്തർദേശീയ  നിലവാരത്തിലേക്ക് എത്തുകയും ചെയ്യുന്നു.സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസ പരിപാടികൾ (മെഡിക്കൽ, നിയമം ഒഴികെ) ഒരൊറ്റ സമഗ്ര യോഗ്യതാ ചട്ടക്കൂടിലേക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്. മുൻകാല പഠന നിലവാരങ്ങളും അനുഭവങ്ങളും, ജീവിതാനുഭവങ്ങൾ, പഠന ശൈലികൾ, ഭാവിയിലെ കരിയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോടുള്ള സമീപനം എന്നിവയിൽ ഓരോ വിദ്യാർത്ഥിക്കും അവരുടേതായ സ്വഭാവസവിശേഷതകൾ ഉണ്ടെന്ന് NHEQF തിരിച്ചറിയുന്നു. വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുള്ള പഠനാനുഭവങ്ങളുടെ ഗുണനിലവാരം അവരുടെ പ്രൊഫൈൽ വികസിപ്പിക്കാൻ സഹായിക്കും. സിലബസ്, പെഡഗോഗിക്കൽ സമീപനങ്ങൾ, NHEQF അടിസ്ഥാനമാക്കിയുള്ള പഠന മൂല്യനിർണ്ണയ നടപടിക്രമങ്ങൾ / സമ്പ്രദായങ്ങൾ എന്നിവ ഉൾപ്പെടെ, സ്വന്തം പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരവും എന്‍ഇപി നല്‍കുന്നു.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന യോഗ്യതകൾ താരതമ്യം ചെയ്യാനും മികച്ചത് തെരഞ്ഞെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക്  ഇത് അവസരമൊരുക്കുന്നു.

ജോലിഭാരത്തിന്റെ അളവും പഠിതാവ് ഏർപ്പെട്ടിരിക്കുന്ന സമയവും അടിസ്ഥാനമാക്കിയാണ് ഒരു കോഴ്‌സ് ക്രെഡിറ്റ് സമയം കണക്കാക്കുന്നത്. സെമസ്റ്ററിന്റെ (15-16 ആഴ്‌ചകൾ) കാലയളവിലേക്ക് ആഴ്‌ചയിൽ ആവശ്യമായ പ്രബോധനത്തിന്റെ എണ്ണം നിർണ്ണയിക്കുന്ന ഒരു യൂണിറ്റാണ് ക്രെഡിറ്റ്. ഒരു ക്രെഡിറ്റ്, ആഴ്ചയിൽ ഒരു മണിക്കൂർ അധ്യാപനത്തിനോ രണ്ട് മണിക്കൂർ പ്രാക്ടിക്കൽ അല്ലെങ്കിൽ ഫീൽഡ് വർക്കിനോ തുല്യമായിരിക്കും. ക്രെഡിറ്റ് അപ്പോർഷൻമെന്റ് ഇന്റേൺഷിപ്പും കമ്മ്യൂണിറ്റി ഇടപഴകലും സേവനവും പരമാവധി 6 ക്രെഡിറ്റുകൾക്ക് വിധേയമായി ആഴ്ചയിൽ ഒരു ക്രെഡിറ്റ് എന്ന നിലയിലാവും. ക്രെഡിറ്റുകളുടെ ഘടകങ്ങൾ ഇനിപ്പറയുന്നവയാണ് 1.പഠിപ്പിച്ച കോഴ്‌സുകൾ-ഒരു സെമസ്റ്ററിൽ ഒരു ക്രെഡിറ്റിൽ കുറഞ്ഞത് 15 മണിക്കൂർ അദ്ധ്യാപനം, കൂടാതെ പഠിപ്പിച്ച കോഴ്‌സുകൾ/പാഠങ്ങൾക്കുള്ള തയ്യാറെടുപ്പ്, കോഴ്‌സ് വർക്കിന്റെ ഭാഗമായ അസൈൻമെന്റുകൾ പൂർത്തിയാക്കൽ, സ്വതന്ത്ര വായനയും പഠനവും എന്നിങ്ങനെയുള്ള ക്ലാസ് പ്രവർത്തനങ്ങളുടെ 30 മണിക്കൂർ. ക്രെഡിറ്റിന്റെ ഗ്രേഡിംഗ് ഉദ്ദേശ്യങ്ങൾക്കായി ക്ലാസിന് പുറത്തുള്ള പ്രവർത്തനങ്ങൾ അളക്കാനും കണക്കാക്കാനും പാടില്ല.

2.ലബോറട്ടറി/സ്റ്റുഡിയോ/വർക്ക്‌ഷോപ്പ്- ഒരു സെമസ്റ്ററിൽ കുറഞ്ഞത് 30 മണിക്കൂർ ലബോറട്ടറി/സ്റ്റുഡിയോ/വർക്ക്‌ഷോപ്പ് ഓരോ ക്രെഡിറ്റിലും 15 മണിക്കൂർ ക്ലാസ് പ്രവർത്തനങ്ങളായ പരിശീലനത്തിനുള്ള തയ്യാറെടുപ്പ്, അസൈൻമെന്റുകൾ പൂർത്തിയാക്കൽ, സ്വതന്ത്ര വായനയും പഠനവും.

3. ഫീൽഡ് അധിഷ്‌ഠിത പഠനം/പ്രോജക്‌റ്റുകൾ/ഇൻറേൺഷിപ്പ്/കമ്മ്യൂണിറ്റി ഇടപഴകലും സേവനവും - ഒരു സെമസ്റ്ററിൽ കുറഞ്ഞത് 30 മണിക്കൂർ പഠന പ്രവർത്തനങ്ങൾ, ഒപ്പം ഫീൽഡ് പ്രോജക്‌റ്റുകൾക്കുള്ള തയ്യാറെടുപ്പ്, അസൈൻമെന്റുകൾ പൂർത്തിയാക്കൽ എന്നിങ്ങനെയുള്ള ക്ലാസ് പ്രവർത്തനങ്ങളുടെ 30 മണിക്കൂർ കോഴ്സ് ജോലി, സ്വതന്ത്ര വായന, പഠനം

   യൂറോപ്യൻ യൂണിയനിലും യുഎസിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് നേരത്തെ കേട്ടിരുന്ന ഒരു പഠന സംവിധാനം ഇന്ത്യയിലും വരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനം.

അദ്ധ്യാപകർക്ക് തീവ്രപരിശീലനം, അക്കാദമിക് വിദഗ്ധർ, ഭരണാധികാരികൾ, വിദ്യാർത്ഥി യൂണിയനുകൾ, രാഷ്ട്രീയക്കാർ എന്നിവരുടെ മനോഭാവ മാറ്റം എന്നിവ ഇതിന്‍റെ വിജയത്തിന് ആവശ്യമാണ്. നമ്മൾ ഇപ്പോൾ പരാജയപ്പെട്ടാൽ, ഇന്ത്യയില്‍ നിന്നും ഉപരിപഠനത്തിനായുള്ള യുവാക്കളുടെ കുടിയേറ്റം വര്‍ദ്ധിക്കുകയേയുള്ളു എന്നതില്‍ സംശയമില്ല.

Saturday, 30 July 2022

Nagpur strings and puppets - Comments on article RSS-Depth&Breadth by Devanoora Mahadeva

 

  നാഗപ്പൂര്‍ ചരടും കളിപ്പാവകളും ???
 

Devanoora Mahadeva എഴുതിയ RSS- Depth&Breadth എന്ന ലേഖനം വായിച്ചു. ഈ ലേഖനത്തിന് ഇത്രയേറെ പ്രാധാന്യം വന്നത് എങ്ങിനെ എന്നു മനസിലായില്ല. ഏതോ കോണില്‍ നിന്നും നന്നായി പ്രൊമോട്ടു ചെയ്ത ലേഖനമാണിത്. ഹരീഷിന്റെ മീശ നോവല്‍ വൈറലായതുപോലെ, കനയ്യ കുമാറിനെയും ഹാര്‍ദ്ദിക് പട്ടേലിനേയും ആഘോഷിച്ചിരുന്നപോലെ, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിക്കാതെ അതിനെതിരെ സമരം നയിച്ചപോലെ, കാര്‍ഷിക ബില്ലിനെ മനസിലാക്കാതെ അതിനെ എതിര്‍ത്തപോലെ, ദേശീയ വിദ്യാഭ്യാസ നയം വായിക്കാതെ അഭിപ്രായം രൂപീകരിക്കുന്നപോലെ ഒന്നാകണം ഇതിന്റെ പ്രചാരണവും. ഇപ്പോള്‍ മനസിരുത്തിയുള്ള വായന കുറവാണ്. അതിനാരെയും കുറ്റപ്പെടുത്താനും കഴിയില്ല. ഇത് 45 പേജുള്ള ഒരു ലേഖനമാണ് എന്നതിനാല്‍ സമയമുള്ളവര്‍ വായിക്കുക.

   ഈ ലേഖനത്തില്‍ മഹാദേവന്‍ പുതുതായി ഒന്നും പറയുന്നില്ല, എന്നാല്‍ ഇടതുപക്ഷ എഴുത്തുകാര്‍ നിരന്തരമായി എഴുതിവന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ആര്‍എസ്എസിനെ കുറിച്ചുള്ള ആശങ്കകളും ഭയങ്ങളും നന്നായി ഉറപ്പിക്കാനും ലേഖകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഒടുവില്‍ ഇത്തരമൊരെഴുത്തിന് പ്രേരണയായത് Karnataka Religious Freedom Protection Bill 2021 ആണെന്ന് വ്യക്തമാക്കുന്നുമുണ്ട്.

 ഗോള്‍വാര്‍ക്കര്‍, ഹെഡ്‌ഗെവാര്‍,സവര്‍ക്കര്‍ എന്നിവരുടെ ലേഖനങ്ങളില്‍ നിന്നും അടര്‍ത്തിയ അവരുടെ അഭിപ്രായങ്ങളില്‍ നിന്നാണ് എഴുത്താരംഭിക്കുന്നത്. ഗോള്‍വാര്‍ക്കറുടെ ദൈവബിംബം ഇങ്ങിനെയാണ് എന്നു സൂചിപ്പിക്കുന്നുണ്ട്. സൂര്യനും ചന്ദ്രനും കണ്ണുകളും ആകാശവും നക്ഷത്രങ്ങളും പൊക്കിളില്‍ നിന്നും ഉറവയാര്‍ന്നതും തല ബ്രാഹ്‌മണനായതും കൈകള്‍ ക്ഷത്രിയനായതും തുടകള്‍ വൈഷ്ണവനായതും പാദങ്ങള്‍ ശൂദ്രന്മാരായതുമായ രൂപമാണ് ഹിന്ദു ദൈവം. ഇദ്ദേഹത്തിന്റെ ഭരണഘടന മനുസ്മൃതിയാണ് എന്നും പറയുന്നു. സവര്‍ക്കറും ഇതേ അഭിപ്രായക്കാരനായിരുന്നു.

  മനുസ്മൃതി ഞാന്‍ വായിച്ചിട്ടില്ല. അതിനെ കുറിച്ചുള്ള വിവാദങ്ങള്‍ ചിലതൊക്കെ കേട്ടിട്ടുണ്ട്. അതിലൊന്ന് സ്ത്രീ സ്വാതന്ത്ര്യം സംബ്ബന്ധിച്ചാണ്. ' പിതാ രക്ഷതി കൗമാരേ, പതി രക്ഷതി യൗവ്വനേ,പുത്രോ രക്ഷതി വാര്‍ദ്ധക്യേ, ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' ബിസിയിലോ എഡി ആരംഭത്തിലോ അന്നത്തെ സാഹചര്യത്തിലെഴുതിയ വാചകങ്ങളാണ്. ഇത് സംരക്ഷണമാണോ അടിമത്തമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. മനുസ്മൃതി ഉള്‍പ്പെടെ നാം കാണുന്ന എല്ലാ പുരാരേഖകളും അച്ചടിക്കു മുന്നെ എത്രയോ തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടാകാം. മനു എഴുതിയ എത്ര കാര്യങ്ങള്‍ സായിപ്പ് വിവര്‍ത്തനം ചെയ്ത ഒടുവിലത്തെ മനുസ്മൃതിയിലുണ്ടാകും, എത്ര സംഗതികള്‍ ഓരോ കാലത്തെയും ഭരണാധികാരകളോ അധികാരി വര്‍ഗ്ഗമോ ബ്രാഹ്‌മണരോ എഴുതി ചേര്‍ത്തിട്ടുണ്ടാകും. ഏതായാലും മനുസ്മൃതി ആധുനിക കാലത്ത് പ്രസക്തമായത് ബ്രിട്ടീഷുകാരുടെ വരവോടെയാണ്. മുഗള്‍ ഭരണത്തിന്റെ 600 വര്‍ഷം ഉറങ്ങിക്കിടന്ന മനുസ്മൃതി അന്നാണ് വീണ്ടും പ്രസക്തമായത്. മുസ്ലീങ്ങള്‍ക്ക് ശരിയത്തും ഇതര മതസ്ഥര്‍ക്ക് മനുസ്മൃതിയും അടിസ്ഥാനമാക്കി നിയമമുണ്ടാക്കി ബ്രിട്ടീഷുകാര്‍.ഭിന്നിപ്പിച്ചു ഭരിക്കലിന്റെ തുടക്കം എന്നു പറയാം.

 ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടനയെ വിലയിരുത്തുന്നത് ഇങ്ങിനെയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ ഭരണഘടനകള്‍, യുഎന്‍ ചാര്‍ട്ടര്‍, ലീഗ് ഓഫ് നേഷന്‍സ്, അമേരിക്കയുടെയും ബ്രിട്ടന്റെയും ഭരണഘടന എന്നിവയുടെ സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ ഖണ്ഡികകള്‍ മാത്രമാണ് ഭരണഘടന എന്നായിരുന്നു വിലയിരുത്തല്‍. ഭരണഘടനയുടെ സങ്കീര്‍ണ്ണതയും ചില വിഷയങ്ങളിലുള്ള അവ്യക്തതകളും മൂലമാണല്ലൊ ഇതുവരെ 105 ഭേദഗതികള്‍ വരുത്തേണ്ടി വന്നതും സജി ചെറിയാന്‍ ഉള്‍പ്പെടെ പലരും ഭരണഘടനയില്‍ മാറ്റം വേണം എന്നു പറയാനും കാരണം. പരസ്പ്പരവിരുദ്ധമായ കാര്യങ്ങളും സങ്കീര്‍ണ്ണതകളും നീക്കി സാധാരണ പൗരന് വായിച്ചാല്‍ മനസിലാകുന്നവിധമാക്കണം ഭരണഘടന എന്ന അഭിപ്രായം സൂക്ഷിക്കുന്ന ആളാണ് ഞാനും. 1949 നവംബറിലെ ഓര്‍ഗനൈസര്‍ മാസികയുടെ മുഖപ്രസംഗവും ഭരണഘടന ശില്‍പ്പികളെ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പുരാതന ഭരണഘടനയോ നാമകരണങ്ങളോ പദപ്രയോഗങ്ങളോ ഉപയോഗിക്കാന്‍ ഭരണഘടന നിര്‍മ്മാണ സമിതി ശ്രമിച്ചില്ല എന്നാണ് കുറ്റപ്പെടുത്തല്‍. ചാണക്യന്റെ അര്‍ത്ഥശാസ്ത്രവുമൊക്കെ പരിശോധിക്കുന്നതില്‍ തെറ്റില്ലായിരുന്നു എന്നെനിക്കും അഭിപ്രായമുണ്ട്.

  ഗോള്‍വാള്‍ക്കര്‍ ഫെഡറല്‍ സംവിധാനത്തെ എതിര്‍ത്തിരുന്നു. ഭാരതം ഒറ്റ രാജ്യമാണ്, അതില്‍ സ്വതന്ത്രമോ ഭാഗികമായ സ്വാതന്ത്ര്യമുള്ളതോ ആയ സംസ്ഥാനങ്ങള്‍ പാടില്ല എന്നായിരുന്നു അഭിപ്രായം. 1930 ല്‍ ഇദ്ദേഹം ഒരു പതാക, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. ഇദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ചിന്താഗതി ഒരുപക്ഷെ മാറിയേനെ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സായുധ വിപ്ലവത്തിലൂടെ അധികാരത്തിലെത്താന്‍ തുടക്കത്തില്‍ ചിന്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ മറ്റെല്ലാ ജനാധിപത്യ പാര്‍ട്ടികളേയും പോലെ ആയിതീര്‍ന്നില്ലെ. മാറ്റം വരാവുന്ന ഒന്ന് അഭിപ്രായവും വിശ്വാസവും മാത്രമാണല്ലൊ. കോണ്‍ഗ്രസിനെപോലെ ആള്‍ക്കൂട്ട പാര്‍ട്ടികള്‍ക്ക് മാത്രമെ കൃത്യമായ അഭിപ്രായങ്ങള്‍ ഇല്ലാതെ വരുകയുള്ളു.

 1939 ല്‍ ഹിറ്റ്‌ലറിന്റെ ഫാസിസത്തെയും ആര്യവംശത്തിന്റെ പരിശുദ്ധി സംരക്ഷിക്കാന്‍ കാട്ടിക്കൂട്ടിയ ഹീനനരഹത്യയെും ആരാധിച്ചിരുന്ന ഗോള്‍വാള്‍ക്കര്‍ പിന്നീട് ഹിറ്റ്‌ലറിന് സംഭവിച്ചതെന്ത് എന്നു മനസിലാക്കി ലജ്ജിച്ചിട്ടുണ്ടാകും.രണ്ടാം ലോകമഹായുദ്ധ കാലത്ത് അവര്‍ ബ്രിട്ടനൊപ്പം നിലനിന്നു എന്നതും ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയനില്‍ തേനും പാലും ഒഴുകുന്നു എന്നു കരുതിയ കമ്മ്യൂണിസ്റ്റുകള്‍ക്കും സംഭവിച്ചത് ഇതുതന്നെയല്ലെ. സ്റ്റാലിന്‍ കമ്മ്യൂണിസ്റ്റ് ദൈവമാണ് എന്നു വിചാരിച്ചിരുന്ന കാലത്തുനിന്നും നമ്മള്‍ പോസ്‌റ്‌ററില്‍ പോലും ആ ചിത്രം വരാതെ ശ്രദ്ധിക്കുന്ന കാലത്തിലേക്കെത്തി. ഇതെല്ലാം പ്രത്യയശാസ്ത്രങ്ങള്‍ക്കുണ്ടാകുന്ന മൂല്യച്യുതിയാണ്. കാലത്തിനൊത്ത് മനുഷ്യരും പ്രസ്ഥാനങ്ങളും മാറും, പ്രത്യയശാസ്ത്രം ചവറ്റുകുട്ടയിലുമാകും. ഇത് ആര്‍എസ്എസിനും ബാധകമാണ്. 1939-40 കാലഘട്ടത്തിലെ ഈ ചിന്തകളെ ഉണര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും എന്നാരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ശരിയാണെന്നു തോന്നുന്നില്ല.

 മഹാദേവന്‍ തുടര്‍ന്ന് ആശങ്കപ്പെടുന്നത് ചാതുര്‍വര്‍ണ്യം തിരിച്ചുവരും എന്നാണ്. ചാതുര്‍വര്‍ണ്ണ്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന വിശ്വാസമാണ് എനിക്കുള്ളത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍,വിവിധ അധികാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഉപദേശകരാണ് ബ്രാഹ്‌മണര്‍. അവര്‍ ബുദ്ധി ഉപയോഗിക്കുന്നു, ഭരണാധികാരികളായ ക്ഷത്രിയര്‍ അധികാരം ഉപയോഗിക്കുന്നു. വൈശ്യര്‍ കച്ചവടം നടത്തുന്നു, ശൂദ്രര്‍ ഗുമസ്തന്മാരും കൈപ്പണിക്കാരും ഐടി തുടങ്ങി പല മേഖലകളിലും തൊഴിലിടങ്ങളിലും  കാര്‍ഷിക മേഖലയിലും പണിയെടുക്കുന്നു. പുരുഷ സൂക്തയില്‍ പറയാത്ത ഒരു സമൂഹമുണ്ട്. ആദിവാസികളും നാടോടികളും. അവരില്‍ നിന്നു കൂടി അധികാരികളും ഉപദേശകരും രൂപപ്പെട്ടു എന്നതാണ് ജനാധിപത്യം നല്‍കിയ വലിയ സംഭാവന.

 മഹാദേവന്‍ പറയുന്നത് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ ഭരണപരമായിരുന്നു ,എന്നാല്‍ മോദിക്കാലം ജുഡീഷ്യറിയേയും എക്‌സിക്യൂട്ടിവിനേയും മാധ്യമങ്ങളേയും സ്വതന്ത്ര സ്ഥാപനങ്ങളേയും അതിജീവിക്കാന്‍ പാടുപെടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്നാണ്. ഇത് ശരിയാണോ? അങ്ങിനെ എല്ലാവരേയും വിറപ്പിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിന് കഴിയുമോ? ചൈനയ്ക്ക് കഴിഞ്ഞേക്കാം,വടക്കന്‍ കൊറിയ, അറബ് രാഷ്ട്രങ്ങള്‍ എന്നിവയ്ക്കും  സാധിക്കുമായിരിക്കും. അത് ശരിയാണെങ്കില്‍ നമ്മുടെ ജനാധിപത്യത്തിന് എന്തോ കുറവുണ്ട് എന്നു സമ്മതിക്കേണ്ടിവരും.

 ആര്‍എസ്എസില്‍ അംഗമാകുന്നവരെ കുറിച്ച് പറയുന്നത് ഇങ്ങിനെ , കബഡി കളിക്കാന്‍ പറഞ്ഞാല്‍ കളിക്കണം, യോഗം വിളിക്കാന്‍ പറഞ്ഞാല്‍ വിളിക്കണം, രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പറഞ്ഞാല്‍ അങ്ങിനെ ചെയ്യണം. ഇത് മിക്ക പ്രസ്ഥാനങ്ങള്‍ക്കും ബാധകമല്ലെ? സിപിഎം ഉള്‍പ്പെടെ.

 1975 ല്‍ ജയപ്രകാശ് നാരായണന്‍ ഇന്ദിരാഗാന്ധിക്കെതിരെ തുടങ്ങിയ പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി, ആര്‍എസ്എസ് ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന് പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടാക്കി ആര്‍എസ്എസ് നേതാക്കള്‍ ജെപിയെ വഞ്ചിച്ചു എന്നു പറയുന്നു. വാജ്‌പേയിയും അദ്വാനിയും ആര്‍എസ്എസ് ചീഫ് ബാലാ സാഹബ്ബ് ദേവരശും ആര്‍എസ്എസ് ബന്ധം വിട്ട് സ്വതന്ത്രരായി ജനതാപാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാകും എന്നു ജെപി വിചാരിച്ചു എന്നു പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നപോലെയാണ്. അതും ജെപിയുടെ വാക്കുകളല്ല.ചാണ്ഡിഗഡില്‍ 1975 ല്‍ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നപ്പോള്‍ സൗഹൃദം സ്ഥാപിച്ച അന്നത്തെ കളക്ടര്‍ ദേവസഹായം 2019 ല്‍ ന്യൂസ് ക്ലിക്ക് ഓണ്‍ലൈനിലെ അജാസ് അഷ്‌റഫിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഈ വെളിപ്പെടുത്തല്‍!!

  ഇന്ത്യയില്‍ നിന്നും സമ്പന്നരും രാഷ്ട്രീയക്കാരും അഴിമതിക്കാരും വിദേശത്തേക്കുപോയ കള്ളപ്പണം തിരികെ കൊണ്ടുവരും എന്നും എല്ലാ വോട്ടറന്മാര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കും എന്നു പറഞ്ഞതുകൊണ്ടും കോടിക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കും എന്നു പറഞ്ഞതുകൊണ്ടും കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കും എന്നു പറഞ്ഞതുകൊണ്ടുമാണ് അധികാരത്തില്‍ വന്നതെന്ന് ലേഖകന്‍ പറയുന്നു. സത്യത്തില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ തോന്ന്യാസവും അഴിമതിയും മടുത്താണ് ജനം എന്‍ഡിഎയെ അധികാരത്തിലെത്തിച്ചത് എന്ന കാര്യം മഹാദേവന്‍ മനപൂര്‍വ്വം മറക്കുന്നു. അതിന് മോമ്പൊടിയായി മതവും മറ്റും ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവാം. വീണ്ടും ജനം എന്തുകൊണ്ട് ഇവരെ ജയിപ്പിച്ചു എന്നതിനും ശരിയുത്തരമില്ല. ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ,ഒന്നിച്ചു നില്‍ക്കുന്ന ഒരു പ്രതിപക്ഷമില്ലാതെ അവര്‍ക്ക് വോട്ടു ചെയ്യാന്‍ ജനം തയ്യാറാകാതിരുന്നതിന് ആരെയാണ് പഴിക്കേണ്ടത്.

വ്യക്തികേന്ദ്രീകൃത പാര്‍ട്ടിയേക്കാളും കുടുംബ കേന്ദ്രീകൃത പാര്‍ട്ടിയേക്കാളും നോണ്‍ കോണ്‍സ്റ്റിട്യൂഷണല്‍ അസോസിയേഷന്‍ നിയന്ത്രിക്കുന്ന പാര്‍ട്ടിയാണ് അപകടകരം എന്നാണ് മഹാദേവന്‍ പറയുന്നത്. അതായത് രാജഭരണത്തെയും ഏകാധിപത്യത്തേയും ആരാധിക്കുന്ന ഒരു സമീപനമാണ് ഇതെന്നു കാണാം. പരോഷമായി ഓരോ പാര്‍ട്ടിയേയും ആരാണ് നയിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. വിദേശ രാജ്യങ്ങള്‍ പോലും പല പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കുന്നുണ്ടാകാം. പ്രത്യക്ഷത്തിലുളളതിനെ വിശ്വസിക്കാനല്ലെ സാധാരണ ജനത്തിന് കഴിയൂ. അവര്‍ ഓരോ പ്രദേശത്തും ഓരോ സമീപനം എടുക്കുന്നു. ആന്ധ്രയിലും തെലങ്കാനയിലും ബംഗാളിലും ഒറീസയിലും മറ്റും ഭരണം വ്യക്തികേന്ദ്രീകൃതമാകുമ്പോള്‍ കോണ്‍ഗ്രസ് ഭരണം കുടുംബകേന്ദ്രീകൃതമാകുന്നു. ഇതെല്ലാം അംഗീകരിക്കുന്നവരാണ് നമ്മുടെ ജനത. ശരിയും തെറ്റും നിശ്ചയിക്കാനുള്ള തിരിച്ചറിവ് ഒരുപക്ഷെ ഇതാകാം.

 ലേഖകന്‍ പറയുന്നത് കേന്ദ്രം ഭരിക്കുന്നവരും ബിജെപി നേതൃത്വത്തിലുളള സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരുമെല്ലാം വെറും കളിപ്പാവകളാണ് എന്നാണ്.ചരട് നാഗപ്പൂരിലെ കാര്യാലയത്തിലാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു. ഇത്രയേറെ വൈപുല്യമുള്ള ഒരു രാജ്യത്തെ ഇത്ര മനോഹരമായി ചരടിലൂടെ നിയന്ത്രിക്കുന്ന ആള്‍ ഈ മോഹന്‍ ഭഗവത് എന്നയാള്‍ ആണോ? അതോ ഹെഡ്‌ഗെവാറും ഗോള്‍വാര്‍ക്കറും സവര്‍ക്കറും ഗോഡ്‌സെയുമെല്ലാം ഇപ്പോഴും 24 മണിക്കൂറും ഉറക്കമൊഴിച്ച് അവിടെ പണിയെടുക്കുകയാണോ എന്നറിയില്ല.

പിന്നീടദ്ദേഹം പതിവുപോലെ അംബാനി-അദാനിമാരുടെ സ്വത്തിനെക്കുറിച്ചാണ് പറയുന്നത്. ക്യാപ്പിറ്റലിസം പ്രൊമോട്ടുചെയ്യുന്ന ബിജെപി എപ്പോഴും മുന്‍ഗണന നല്‍കുക വൈശ്യര്‍ക്കാവും എന്നതില്‍ സംശയമില്ലല്ലോ. സമ്പന്നര്‍ അതിസമ്പന്നരാകുന്നു. എല്ലാ ഭരണാധികാരികളും അങ്ങിനെതന്നെയാണ്. കേരളത്തിലും ഭരണാധികാരികള്‍ മുന്‍ഗണന നല്‍കുന്നത് യൂസഫ് അലിക്കും രവി പിള്ളക്കും ഒക്കെത്തന്നെയാണ്. പുത്തന്‍ കച്ചവടക്കാര്‍ക്കായി പരവതാനി വിരിച്ച് കാത്തിരിക്കുക മാത്രമെ ഭരണാധികാരിക്കു ചെയ്യാന്‍ കഴിയൂ എന്നതാണല്ലൊ സത്യം. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് ജിഎസ്ടി കൊണ്ടുവന്നതെന്ന് ലേഖകന്‍ പറയുന്നു. 1986 ല്‍ ന്യൂസിലന്റിലും 91 ല്‍ കാനഡയിലും 94 ല്‍ സിംഗപ്പൂരിലും 2000 ല്‍ ആസ്‌ട്രേലിയയിലും 2015 ല്‍ മലേഷ്യയിലും നടപ്പിലാക്കിയ ജിഎസ്ടി ഇന്ത്യയില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത് 2000 ലാണ്. 2011 വരെ ജിഎസ്ടി സമിതി അധ്യക്ഷന്‍ ബംഗാളിലെ ധനമന്ത്രിയായിരുന്ന അസിം ദാസ്ഗുപ്തയായിരുന്നു. അദ്ദേഹത്തിന് നാഗ്പൂര്‍ ബന്ധം കാണില്ലല്ലോ. 2005 ല്‍ ചിദംബരം യൂണിഫോം ജിഎസ്ടി 2010 ഏപ്രില്‍ 1 ന് നടപ്പാക്കും എന്നു പ്രഖ്യാപിച്ചു. 2009 ല്‍ പ്രണാബ് മുഖര്‍ജി ജിഎസ്ടി ബേസിക് സ്‌കെലിറ്റണ്‍ പ്രഖ്യാപിച്ചു.2011 ല്‍ ജിഎസ്ടി നടപ്പിലാക്കാനുള്ള ഭരണഘടന ഭേദഗതി ചര്‍ച്ച ചെയ്തു. 2013 ല്‍ ഗുജറാത്ത് ജിഎസ്ടിയെ എതിര്‍ത്തു. 2016 ല്‍ കോണ്‍ഗ്രസിന്റെ സഹകരണത്തോടെ രാജ്യമൊട്ടാകെ ജിഎസ്ടി നടപ്പിലാക്കി. ഇവിടെ നാഗപ്പൂര്‍ ചരടില്‍ ആടിയത് ആരൊക്കെയാകും? ഗുജറാത്ത് ജിഎസ്ടിയെ എതിര്‍ത്തതെന്തിന് ?

  പാഠപുസ്തകങ്ങളിലും സിലബസിലും വരുത്തിയ മാറ്റങ്ങളും ലേഖകന്‍ ചര്‍ച്ച ചെയ്യുന്നു. ചരിത്രം ഒരിക്കലും യഥാര്‍ത്ഥമായി നമ്മളറിയുന്നില്ല എന്നത് ഇവിടെയും ബാധകമാകുന്നു. ഇടതുപക്ഷ ചരിത്രകാരന്മാര്‍, വലതുപക്ഷ ചരിത്രകാരന്മാര്‍ എന്നല്ലാതെ ശരിയായ ചരിത്രകാരന്മാര്‍ നമുക്കുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. അവര്‍ ചരിത്രം പഠിപ്പിക്കുന്നിടത്തും ഇടപെടുന്നു. ടിപ്പു സല്‍ത്താനെ പഠിക്കാതിരിക്കാനും ബുദ്ധമതത്തേയും ജൈനമതത്തേയും ഹിന്ദുമതത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നതിനുമൊക്കെ ശ്രമം നടക്കുന്നുണ്ട്. ഇന്നിപ്പോള്‍ ഒരു സത്യവും മൂടിവയ്ക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇത്തരം അജണ്ടകള്‍ വിജയിക്കുക പ്രയാസമാണ്. പൊതുവെ ന്യൂജനറേഷന്‍ ചരിത്രത്തിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എന്നതും ശ്രദ്ധേയം. ലേഖകന്‍ ഭയപ്പെടുന്നത് വരുംകാലത്ത് ഹെഡ്‌ഗേവാറും സവര്‍ക്കറും ചേര്‍ന്ന്  നമുക്കു സ്വാതന്ത്ര്യം നേടിത്തന്നു എന്നും ഗോഡ്‌സെ ഹിന്ദു ധര്‍മ്മ സംസ്ഥാപകനാണെന്നും കുട്ടികള്‍ പഠിക്കേണ്ടിവരുമോ എന്നാണ്. ആദിവാസികളെ വനവാസി എന്നു വിളിക്കുന്നതും ഇന്‍ഡസ് വാലി സിവിലൈസേഷനെ സരസ്വതി സിവിലൈസേഷന്‍ എന്നു വിളിക്കുന്നതും ആര്‍എസ്എസ് ഗൂഢാലോചനയാണ് എന്നാരോപിക്കുന്നുണ്ട്. ഇങ്ങിനെ ഒരു നീക്കം നടന്നെങ്കില്‍ അത് മോശം തന്നെയാണ്.

 2017-2022 കാലത്ത് 2 കോടി സ്ത്രീകള്‍ ഇന്ത്യയില്‍ തൊഴില്‍രഹിതരായി വീടുകളിലിരിപ്പായി എന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സ്വകാര്യ സ്ഥാപനം) ഡേറ്റ പറയുന്നുണ്ടെന്നും ഇത് മനുസൃതി നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും ലേഖകന്‍ പറയുന്നു. ഇതെത്രത്തോളം ശരിയാണ് എന്നു പരിശോധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്വകാര്യവത്ക്കരണത്തിലൂടെ പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവസരവും നിഷേധിക്കുന്നു എന്നും ലേഖകന്‍ പറയുന്നു.

 ഇനിയാണ് യഥാര്‍ത്ഥ പ്രശ്‌നത്തിലേക്ക് വരുന്നത്. Karnataka Religious Freedom Protection Bill 2021 സര്‍ക്കാര്‍ പാസാക്കി. ഇത് ശരിക്കും മതം മാറ്റ നിരോധന ബില്ലാണ് എന്നു ലേഖകന്‍ പറയുന്നു. ഇതിനെ എതിര്‍ക്കുന്നവര്‍  Prohibition of Conversion Act എന്നാണ് ബില്ലിനെ വിളിക്കുന്നത്. ഇത് ചാതുര്‍വര്‍ണ്ണ്യത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് ദേവനൂര്‍ പറയുന്നു. മതം മാറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ദളിതര്‍ക്കും അതിന് കഴിയാത്ത സാഹചര്യമാണ് കര്‍ണ്ണാടകത്തില്‍ ഇപ്പോഴെന്ന് ലേഖകന്‍ പറയുന്നു. ദളിതരും സ്ത്രീകളും വന്‍തോതില്‍ വോട്ടുചെയ്താണ് ബിജെപിയെ അധികാരത്തില്‍ കൊണ്ടുവന്നതെന്നും അവര്‍തന്നെ ഈ സര്‍ക്കാരിനെ താഴെ ഇറക്കുമെന്നും ലേഖകന്‍ പറയുന്നു. എത്ര ലളിതം. ഇതുതന്നെയല്ലെ നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം റിസര്‍വ്വേഷനും മനുധര്‍മ്മ നടപ്പിലാക്കാനാണെന്ന് ലേഖകന്‍ പറയുന്നു. അതിന് ഒരു വ്യക്തതയില്ല. എല്ലാം മനുധര്‍മ്മത്തിലും ചാതുര്‍വര്‍ണ്ണ്യത്തിലും നാഗപ്പൂരിലും കൊണ്ടുകെട്ടിയാല്‍ ആഹ്ലാദിക്കുന്ന ഒരുവായനാ സമൂഹത്തിനുവേണ്ടിയാണ് ദേവനൂര്‍ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. അത് അവര്‍ക്ക് ഇഷ്ടമാകുമായിരിക്കും.

 ഒടുവില്‍ അദ്ദേഹം നല്‍കുന്ന സന്ദേശം ഇതാണ്. 'Disruption is the devil, Unity is the God' പ്രതിപക്ഷത്തിനുള്ള സന്ദേശമാണ്. ഒന്നിനൊന്നിനെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത, നേരത്തെ ദേവനൂര്‍ തന്നെ സൂചിപ്പിച്ച തമ്മില്‍ ഭേദം എന്നു പറഞ്ഞ ഒറ്റ നേതാവുള്ള പാര്‍ട്ടികളും കുടുംബ പാര്‍ട്ടികളുമാണ് ഒന്നിച്ച് നില്‍ക്കാന്‍ പറയുന്നത്. ദൈവത്തിന് പോലും അവരെ കൂട്ടിയിണക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അവസാനം പറയുന്ന കഥയും ഏതാണ്ട് ഇത്തരത്തിലാണ്. ഒരു രാജാവ് തന്റെ ഭരണത്തെ കുറ്റം പറയാതിരിക്കാന്‍ അനുയായികള്‍ക്ക് നന്നായി കള്ള് കൊടുക്കുന്നു. അവര്‍ ഉന്മത്തരായി രാജാവിനെ പുകഴ്ത്തുന്നു, പിന്നെ തെരുവില്‍ രാജാവിന്റെ എതിരാളികളെ ഉപദ്രവിക്കുന്നു, ലഹരി മൂത്ത്  തെരുവുകള്‍ കത്തിക്കുന്നു. അവരെ ശാന്തരാക്കാനെത്തുന്ന രാജാവിനെ അവര്‍ പുറത്താക്കുന്നു. ഇത് ഇന്നോ നാളെയോ നടക്കുമെന്ന് ദേവനൂര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ഇത് ഏത് സംസ്ഥാനത്തും സംഭവിക്കാവുന്ന ഒന്നല്ലെ എന്നതാണ് എന്റെ സംശയം.

 ലേഖകന്‍ ആര്‍എസ്എസ് പരിവാറിനെക്കുറിച്ച് ഇത്രയേറെ പറഞ്ഞെങ്കിലും രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മസ്ലിം തീവ്രവാദത്തെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. കാരണം പ്രതിപക്ഷം എപ്പോഴും ലക്ഷ്യമിടുന്നത് ന്യൂനപക്ഷവര്‍ഗ്ഗീയത ആണല്ലൊ.

 ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നാണ് എന്റെ അഭിപ്രായം. രണ്ടും അപകടമാണ്. മതവും ജാതിയും ഭരിക്കാത്ത ഒരു ജനത ഉണ്ടാവണം എന്നതാണ് എന്റെ ആഗ്രഹം. പുതുതലമുറ അതിന് വഴിമരുന്നിടും എന്നു കരുതാം. കോണ്‍ഗ്രസ് ദീര്‍ഘകാലം ഭരിച്ച് സ്വയം നശിച്ചു.അത്തരത്തില്‍ തെറ്റായ ഭരണം നടത്തി സ്വയം നശിക്കും വരെ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഇന്നത്തെ അലങ്കോലപ്പെട്ട പ്രതിപക്ഷത്തിന് കഴിയുമെന്നു തോന്നുന്നില്ല.

 -- വി.ആര്‍.അജിത് കുമാര്‍