പ്രീപ്രൈമറി ജീവനക്കാര്ക്ക് മാന്യമായ ശമ്പളം
====================
സംസ്ഥാനത്തെ സര്ക്കാര് സ്കൂളുകളില് പിടിഎ നടത്തുന്ന പ്രീപ്രൈമറി ബാച്ചുകളില് അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി വര്ദ്ധിപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്.ഇപ്പോള് ഇത് 12,500 രൂപയും 7500 രൂപയുമാണ്. കുട്ടികള്ക്ക് പഠനത്തിന് അടിസ്ഥാനമിടുന്ന പ്രീപ്രൈമറിയിലെ അധ്യാപകര്ക്കും ആയമാര്ക്കും ലഭിക്കുന്ന വലിയ അംഗീകാരവും ആശ്വാസവുമാണ് ഈ വിധി. എത്ര സാമ്പത്തിക ബാധ്യതയുണ്ട് എന്നു പറഞ്ഞാലും നടപ്പാക്കേണ്ട കാര്യം. ഇത് എയ്ഡഡ്-സ്വകാര്യ സ്കൂളുകളിലെ പ്രീപ്രൈമറി അധ്യാപകര്ക്കും ആയമാര്ക്കും കൂടി ബാധകമാകത്തക്കവിധം യുക്തമായ ഒരുത്തരവ് സര്ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. അതിനുള്ള സമ്മര്ദ്ദം രാഷ്ട്രീയ നേതൃത്വങ്ങളില് നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം

No comments:
Post a Comment