ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് – ആശങ്കകളും പ്രതീക്ഷകളും( 2024 ഒക്ടോബര് 6-13 ലക്കം കലാകൌമുദിയില് വന്ന ലേഖനം- ഭാഗം -2 )
============================
നിരന്തര തെരഞ്ഞെടുപ്പുകളുടെ ദൂഷ്യങ്ങള്‍
-----------------------------------------------------------
1. രാജ്യത്ത് എല്ലായ്പ്പോഴും ഒരു തെരഞ്ഞെടുപ്പ് അന്തരീക്ഷമാകും ഉണ്ടാവുക.ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഉത്സാഹമുണര്‍ത്തുമെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്കും ഭരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും പൊതുസമൂഹത്തിലെ ഭൂരിപക്ഷത്തിനും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നെ ലോക്സഭ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കണക്ക് പ്രകാരം 2017 ല്‍ അഞ്ച് സംസ്ഥാനങ്ങളിലും 2018 ല്‍ 13 സംസ്ഥാനങ്ങളിലും 2019 ല്‍ 10 സംസ്ഥാനങ്ങളിലും 2020 ല്‍ രണ്ട് സംസ്ഥാനങ്ങളിലും 2021 ല്‍ ബാക്കി സംസ്ഥാനങ്ങളിലുമായി തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും എന്ന് രേഖപ്പെടുത്തിയിരുന്നു. 2015 ലെ ഒരു അനാലിസിസ് പറയുന്നത് 2014 ലെ തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ ഭാഗികമായോ പൂര്‍ണ്ണമായോ ഭരണസ്തംഭനമുണ്ടായത് ഏഴ് മാസമാണ് എന്നാണ്.മൂന്ന് മാസം രാജ്യത്താകെ ലോക്സഭ തെരഞ്ഞെടുപ്പും രണ്ട് മാസം ജാര്‍ഖണ്ഡ്,ജമ്മു-കാശ്മീര് തെരഞ്ഞെടുപ്പുമായിരുന്നു.രണ്ട് മാസം മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പും.2015 ല്‍ രണ്ട് മാസം ബീഹാര് തെരഞ്ഞെടുപ്പും ഒരു മാസത്തിലേറെ ഡല്‍ഹി തെരഞ്ഞെടുപ്പുമായിരുന്നു. 2016 ല്‍ രണ്ട് മാസം ആസ്സാം,കേരള,പുതുച്ചേരി,തമിഴ്നാ
2. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വരുമാന സ്രോതസ്സാണ് തെരഞ്ഞെടുപ്പുകള്‍.ലോക്സഭ,നി
3. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഡോക്ടര്‍.എസ്സ്.വൈ.ഖുറേഷി അഭിപ്രായപ്പെടുന്നത് അഴിമതിയുടെ അടിവേരാണ് തെരഞ്ഞെടുപ്പ് എന്നാണ്. കോടിക്കണക്കിന് രൂപ മുടക്കി വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ തുടര്‍ന്നുള്ള ചിന്ത മുടക്കിയ കാശും പലിശയും എങ്ങിനെ തിരിച്ചുപിടിക്കാം എന്നതും അടുത്ത തെരഞ്ഞെടുപ്പിന് ആവശ്യമായ തുക എങ്ങിനെ സ്വരൂപിക്കാം എന്നതുമാണ്.അതിനായി കരാറുകാരുമായും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില് ഏര്‍പ്പെടുന്നവരുമായുമൊക്കെ അനാശാസ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ജനങ്ങള്‍ എന്തിനുവേണ്ടിയാണോ പ്രതിനിധിയായി തെരഞ്ഞെടുത്തത് ,അതിന് വിരുദ്ധമായ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യും. പരാജയപ്പെട്ടവനും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് തന്‍റെ നഷ്ടങ്ങള്‍ നികത്താം എന്നാണ് കണക്കുകൂട്ടുക. എന്നാല്‍ പാര്‍ലമെന്‍റ്-അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുമ്പോള്‍ പ്രചരണച്ചിലവ് വളരെ കുറയും എന്നതിനാല്‍ വരുംകാലങ്ങളിലെ അഴിമതിയുടെ അളവ് കുറയ്ക്കാന്‍ ഇത് ഉപകാരപ്പെടും.
4. ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്‍റെ സ്വഭാവം വച്ചു പരിശോധിക്കുമ്പോള്‍ ഓരോ തെരഞ്ഞെടുപ്പും ജാതി-മത സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാന്‍ മാത്രമെ സഹായിക്കുന്നുള്ളു എന്ന് കാണാം.രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പുതന്നെ ഏതെങ്കിലും വിധത്തില്‍ സമൂഹത്തിനെ ഭിന്നിപ്പിക്കുന്നതിലൂടെയാണ്. അതിന് ഏറ്റവും എളുപ്പം ജാതി- മത വികാരം ഇളക്കിവിടുക എന്നതാണ്. തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറയുന്നത് വര്‍ഗ്ഗീയ-വംശ വികാരങ്ങളെ കുറയ്ക്കാന്‍ ഉപകരിക്കും എന്നതിനാല്‍ രണ്ട് പ്രധാന തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് ഗുണകരമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും എന്നത് ഉറപ്പ്.
5. തെരഞ്ഞെടുപ്പുകളും അതിനോടനുബന്ധിച്ചുള്ള പ്രചരണവും സ്വസ്ഥത ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്. ശബ്ദമലിനീകരണമാണ് ഇതില്‍ പ്രധാനം.മറ്റൊന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ്.ഇത് വലിയ നിലയില്‍ സമൂഹത്തെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.പുറമെ പ്രചരണത്തിന്‍റെ ഭാഗമായുണ്ടാകുന്ന വഴി തടയലും പൊതുസേവന മേഖലയിലുണ്ടാകുന്ന തടസ്സങ്ങളും വിദ്യാര്‍ത്ഥികളുള്‍പ്പെടെ പൊതുസമൂഹത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഒറ്റ തെരഞ്ഞെടുപ്പിലൂടെ ഈ പ്രശ്നങ്ങളുടെ ആവൃത്തി കുറയ്ക്കാന്‍ കഴിയും.
6. ചങ്ങാത്ത മുതലാളിത്തവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ആര്‍ക്കും അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല. ആവര്‍ത്തിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്, തെരഞ്ഞെടുപ്പ് ചിലവിന് പണം നല്കുന്ന മുതലാളിമാരും കരാറുകാരുമായുള്ള ബന്ധത്തില്‍ ഒരു അടിമ ഉടമ നിലപാടിലേക്ക് പലപ്പോഴും അധ:പ്പതിക്കുന്നത് കാണാം. തെരഞ്ഞെടുപ്പുകളുടെ ആവൃത്തി കുറയുന്നതോടെ അത്തരമൊരു ബന്ധത്തിന്‍റെ ശക്തി കുറയ്ക്കാന്‍ കഴിയും.
7. രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ യാത്രകളും അതുമായി ബന്ധപ്പെട്ട ചെലവുകളും ശാരീരിക പ്രശ്നങ്ങളും വലിയ അളവില്‍ കുറയ്ക്കാന്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉപകരിക്കും.താരപ്രചാരകര്‍ക്കും ലോക്സഭ,നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കായി രണ്ട് തവണ ഒരിടം സന്ദര്‍ശിക്കുന്നതിന് പകരം ഒറ്റത്തവണ കൊണ്ട് ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിയും. സമ്മതിദായകരിലേക്ക് എത്തിച്ചേരാനായി നടത്തുന്ന എല്ലാ കാമ്പയിനുകളും ഒന്നിച്ചാക്കാനും അതുവഴി ചിലവ് വലിയ തോതില്‍ കുറയ്ക്കാനും കഴിയും.
8. സര്‍ക്കാരിനുണ്ടാകുന്ന പ്രധാന നേട്ടം തെരഞ്ഞെടുപ്പ് ചിലവ് പങ്കിടുന്നതിലൂടെ ലഭിക്കുന്ന സേവിംഗ്സ് ആണ്.ലോക്സഭ തെരഞ്ഞെടുപ്പിന് കൂടുതല്‍ ചിലവിടുന്നത് കേന്ദ്രവും കുറവ് ചിലവ് വരുന്നത് സംസ്ഥാനങ്ങള്‍ക്കുമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാനമാണ് മൊത്തം ചിലവും വഹിക്കുന്നത്.തെരഞ്ഞെടുപ്പ് ഒന്നിച്ചാകുന്നതോടെ വലിയ തുക സേവ് ചെയ്യാന്‍ കഴിയും. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിലവിട്ടത് പതിനായിരം കോടിയായിരുന്നു.സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്‍റെ കണക്ക് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ ചിലവ് 55,000 മുതല്‍ 60,000 കോടി വരെയാണ്. 2021 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിന് കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുടക്കിയത് 250 കോടിയാണ്.
9. കള്ളപ്പണത്തിന്‍റെ കുത്തൊഴുക്കുണ്ടാവുന്ന ഒരു ജനാധിപത്യ ഉത്സവമാണ് തെരഞ്ഞെടുപ്പ്. അതിന്‍റെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് ഗുണപ്പെടും. തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നതിലും എത്രയോ ഇരട്ടിത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍ വിനിയോഗിക്കുന്നത്. പണമായും മദ്യം,സമ്മാനം എന്നിവയായുമൊക്കെ വോട്ടറന്മാരെ സ്വാധീനിക്കാനായി ചിലവഴിക്കുന്ന തുകയെല്ലാം തന്നെ കറുത്ത പണമാണ്. ഇത്തരം പണം കൂടുതലുള്ളയാള്‍ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സാധ്യത ചില സംസ്ഥാനങ്ങളിലെങ്കിലും ഉണ്ട്. ഇങ്ങിനെ ജയിച്ചുവരുന്നവര്‍ക്ക് സമൂഹത്തോട് എന്ത് കടപ്പാടാണ് ഉണ്ടാവുക എന്നതും ചിന്തനീയമാണ്. വോട്ടറന്മാരെ ചീത്തയാക്കുന്ന ഈ പ്രവണതകളുടെ ആവര്‍ത്തനമെങ്കിലും കുറയ്ക്കാന്‍ ഒറ്റത്തവണ തെരഞ്ഞെടുപ്പ് എന്ന സമീപനത്തിലൂടെ സാധിക്കും.
10. തെരഞ്ഞെടുപ്പ് ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ പ്രധാന മേഖലകളിലും തൊഴിലെടുക്കുന്നവരെയും പോലീസ് തുടങ്ങിയ ക്രമസമാധാനമേഖലയിലുള്ളവരേയും സുരക്ഷാ സേനയേയുമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിലേക്ക് നിയമിതരാകുന്നത് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മാത്രമല്ല,സമീപകാലത്തായി ബാങ്ക് ജീവനക്കാരെയും ഇതിനായി വിനിയോഗിക്കുന്നുണ്ട്.ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍, അധ്യയനം, ബാങ്ക് ജോലികള്‍ എന്നിവയിലെല്ലാം താളപ്പിഴകളുണ്ടാക്കുന്നു. പോലീസും രാഷ്ട്രീയവും ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ട് വിഭാഗങ്ങളാണ്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഏറിയും കുറഞ്ഞും പ്രക്ഷോഭത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദത്തിലാക്കുന്നതും ഉപദ്രവിക്കുന്നതും പോലീസ്സിനെയാണ്. ഇഷ്ടക്കാരായ ക്രിമിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ മോചിപ്പിക്കാനും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാനുമെല്ലാം പഴി പറയുക പോലീസിനെയാണ്. വലിയ മത്സരത്തിന്‍റെ തട്ടകമായ തെരഞ്ഞെടുപ്പ് കാലത്ത് പോലീസിനോടുള്ള സമീപനം കുറേക്കൂടി കടുക്കുന്നത് കാണാം. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ കുറച്ചുഭേദമാണെങ്കിലും ബംഗാളിലും യുപിയിലും ബീഹാറിലുമൊക്കെ പോലീസ്സ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഭീകരാക്രമണങ്ങള്‍ക്കുപോലും വിധേയരാകുന്നു. സുരക്ഷ സേനയും അവരുടെ പരമ്പരാഗതമായ ജോലികള്‍ക്ക് പകരം വര്‍ഷത്തില്‍ മൂന്നും നാലും മാസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരാകുന്നുണ്ട്. ഒറ്റത്തവണ തെരഞ്ഞെടുപ്പിലൂടെ ഈ ബുദ്ധിമുട്ടുകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയും.
11. ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി നടക്കുന്ന ഒരു ട്രെന്‍ഡുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ നിയമസഭ സാമാജികര്‍ ലോക്സഭയിലേക്ക് മത്സരിക്കുകയോ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചില ലോക്സഭാംഗങ്ങള്‍ നിയമസഭയിലേക്ക് മത്സരിക്കുകയോ ചെയ്യുക എന്നതാണത്. ജനാധിപത്യ പ്രക്രിയയേയും വോട്ടറന്മാരെയും ചതിക്കുന്ന ഒരു രീതിയാണത്. എന്നിട്ടും ഇത്തരം സ്ഥാനാര്‍ത്ഥികളെ ജനം ജയിപ്പിച്ചുവിടാറുണ്ട് എന്നത് മറ്റൊരു പ്രഹസനമാണ്. ഇതിലൂടെ ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാവുകയും കോടിക്കണക്കിന് രൂപയും മനുഷ്യാധ്വാനവുമൊക്കെ പാഴാവുകയും ചെയ്യുന്നുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ ഇത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും.
12. ഇന്ത്യയുടെ ഇപ്പോഴത്തെ നയങ്ങളില്‍ ഭൂരിഭാഗവും ഹ്രസ്വദൃഷ്ടിയോട് കൂടിയതാണ്. എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ പദ്ധതി കൊണ്ടുവരുമ്പോഴും അതിനോട് രാജ്യത്തെ വോട്ടറന്മാരുടെ സമീപനം എന്താകും എന്ന ചിന്തയോടെയാകും നടപ്പാക്കുക. അതുകൊണ്ട് ദീര്‍ഘകാല കാഴ്ചപ്പാടോടെ ,രാജ്യത്തിന് ഗുണപ്പെടുന്ന പല പദ്ധതികളും നടപ്പിലാക്കാന്‍ മടിക്കും. സൌജന്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ജനതയെ സന്തോഷിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമുള്ളതിനാല്‍ ശക്തമായ പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവരാന്‍ കഴിയാതെ വരുന്നു. പരിഷ്ക്കാരങ്ങള്‍ പിന്നീട് ഗുണം കൊണ്ടുവരുമെങ്കിലും യാഥാസ്ഥിതികരായ ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാനും മാത്രമെ ദീര്‍ഘകാല വീക്ഷണത്തോടെ രൂപപ്പെടുത്തുന്ന നയങ്ങള്‍ക്ക് കഴിയൂ. ഇത് വ്യവസ്ഥാപിത സംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് തടയിടുന്നു. ചുരുക്കത്തില്‍ പൊതുനയങ്ങളുടെയും വികസന നടപടികളുടെയും രൂപകല്പ്പനയെയും നടപ്പിലാക്കലിനെയും പ്രതികൂലമായി ബാധിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇതിന് കുറച്ചെങ്കിലും മാറ്റം കൊണ്ടുവരാന്‍ വഴിയൊരുക്കും.
No comments:
Post a Comment