2024 മെയ് 26-ജൂണ്-2 ലക്കത്തിലും ജൂണ്-2 -ജൂണ്-9 ലക്കത്തിലുമായി കലാകൌമുദി പ്രസിദ്ധീകരിച്ച ഇന്ത്യന് ജുഡീഷ്യറിയെ സംബ്ബന്ധിച്ച ലേഖനം
-----------
മാറ്റം ആവശ്യപ്പെടുന്ന ഇന്ത്യന്‍ ജുഡീഷ്യറി
----------------------------------
-വി.ആര്‍.അജിത് കുമാര്‍
-------------------------------------
ഇന്ത്യയുടെ ഭരണഘടന അനശാസിക്കുന്ന അവകാശങ്ങളും തത്വങ്ങളും പാലിച്ച് ജീവിക്കുന്ന ഒരു സാധാരണ പൌരന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ സംബ്ബന്ധിച്ച് ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളാണ് ഞാനിവിടെ ഉന്നയിക്കുന്നത്. ഒരു പൌരന്‍ ജുഡീഷ്യറിയെ ഭയപ്പെടേണ്ടതുണ്ടോ? അഥവാ ഭയക്കുന്നു എങ്കില്‍ എന്തുകൊണ്ട്? ജുഡീഷ്യറിയെ എങ്ങിനെ ജനസൌഹൃദമാക്കി മാറ്റാം?
ലോകത്തെ മികച്ച ജുഡീഷ്യറികളില്‍ ഒന്നാണ് ഇന്ത്യയുടെ
നീതി-ന്യായസംവിധാനം.ഭരണഘടന തയ്യാറാക്കിയ ഒരു ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന
ജുഡീഷ്യറി, ഭരണഘടനയുടേയും പൌരന്‍റെ മൌലികാവകാശങ്ങളുടെയും സംരക്ഷണകവചമായി പ്രവര്‍ത്തിക്കുന്നു.എങ്കിലും
ഇന്ത്യന്‍
ജുഡീഷ്യറി പല അര്‍ത്ഥത്തിലും പ്രാകൃതവും കൊളോണിയലും ഫ്യൂഡലുമാണ്. കാലതാമസം
,കെട്ടിക്കിടപ്പ്,കേസ്സുകളുടെ എണ്ണം,ജുഡീഷ്യല്‍ ആക്ടിവിസം,കോടതിയലക്ഷ്യ ഭീഷണി
അല്ലെങ്കില്‍ ജഡീഷ്യല്‍ ഭീകരത എന്നിവ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇന്ത്യന്‍
ജുഡീഷ്യറി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അടിയന്തിര പരിഗണനയും വിപുലമായ
പുനപരിശോധനയും അര്‍ഹിക്കുന്നു.ജുഡീഷ്യല്‍ കാലതാമസത്തിന്‍റെ പ്രശ്നം
ലഘൂകരിക്കുക,ജഡ്ജി-ജനസംഖ്യ അനുപാതം വര്‍ദ്ധിപ്പിക്കുക,കാലഹരണപ്പെട്
ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനിലും കോടതിയിലും ആശുപത്രിയിലും പോകരുതെന്ന് നാട്ടിലൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ മനുഷ്യര്‍ ഒരിക്കലെങ്കിലും എത്തിപ്പെടാറുള്ള ഇടങ്ങളുമാണ് ഇവ.പോലീസിനെ സാധാരണക്കാര്‍ക്ക് ഭയമാണ്. എന്നാല്‍ നിയമം അനുസരിച്ച് ജീവിക്കുന്നവരെ നിയമം അനുസരിക്കാത്തവരില്‍ നിന്നും സംരക്ഷിക്കുക എന്ന കര്‍മ്മമാണ് പോലീസില്‍ നിക്ഷിപ്തമായിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ജനം പോലീസിനെ ഭയക്കുന്നത്? അത് അവിടെപോയിട്ടുള്ളവര്‍ക്ക് മനസിലാകും. കാക്കിയിട്ടവരില്‍ ഭൂരിപക്ഷവും പരുഷമായി പെരുമാറുന്നു എന്നതാണ് പ്രാധാന കാരണം. വാദിയെ നിന്ന നില്‍പ്പില് പ്രതിയാക്കാനുള്ള ഇന്ദ്രജാലവും പോലീസിനുണ്ട്. കോടതിയെ മനുഷ്യര്‍ ഭയക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. മനുഷ്യരെ വളരെ അകലെയുള്ള കൂട്ടില്‍ കയറ്റിനിര്‍ത്തി, കറുത്ത കോട്ടിട്ട വക്കീല്‍ ചോദ്യം ചെയ്യുന്നതും ജഡ്ജി അത് കുറിച്ചെടുത്ത് വിധിപ്രസ്താവിക്കുന്നതുമായ കാഴ്ച കുട്ടിക്കാലത്തേ സിനിമകളില് കണ്ട് മനസില്‍ പതിയുന്നതാണ്. ഉയര്‍ന്ന ഇടത്ത് അസാധാരണമായ വേഷഭാവങ്ങളോടെ ഇരിക്കുന്ന ജഡ്ജിക്ക് ആരെയും ജയിലിലടയ്ക്കാനുള്ള അധികാരമുണ്ട് എന്ന ചിന്തയും ഭയം വളര്‍ത്തുന്നു. ഇതിന് പുറമെയാണ് കോടതി കയറുന്നവന്‍ കുടുംബം വിറ്റാലും കേസ് തീരില്ല എന്ന അനുഭവ പാഠം. ആശുപത്രികളെ ഭയപ്പെടേണ്ട കാര്യമില്ല,കാരണം ഡോക്ടര് നഷ്ടപ്പെടാവുന്ന ജീവനെ തിരിച്ചുപിടിക്കുന്ന ആളാണ്. എന്നിട്ടും ആശുപത്രി കയറല്ലെ എന്നാണ് എല്ലാവരും പ്രാര്ത്ഥിക്കുക. ആശുപത്രിയുടെ മരണമണവും ജീവനക്കാരുടെ പെരുമാറ്റവും സര്ക്കാര്‍ ആശുപത്രികളില്‍ നിന്നും ആളുകളെ അകറ്റുന്നു. സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ മിക്കപ്പോഴും രോഗിയുടെ മുഴുവന്‍ സ്വത്തും തീറെഴുതിയാലും അവിടെ നിന്നും ജീവനോടെ രക്ഷപെടുക എളുപ്പമല്ല. ഇപ്പറഞ്ഞ മൂന്ന് മേഖലകളില്‍ ജുഡീഷ്യറിയെ എങ്ങിനെ മെച്ചപ്പെടുത്താം എന്നത് സംബ്ബന്ധിച്ച് ലോകത്ത് ഒട്ടാകെ നടക്കുന്ന ചര്ച്ചകളുടെ ഭാഗമായി നമുക്കും ചിലതൊക്കെ ചര്ച്ച ചെയ്യാം.
ഇന്ത്യന്‍ ജുഡീഷ്യറി ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടകമായതിനാല്‍,നിയമത്തിന്‍റെ
മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിലും ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും
സംരക്ഷിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. എങ്കിലും അതിന്‍റെ സുഗമമായ
പ്രവര്‍ത്തനത്തിന് അനേകം തടസ്സങ്ങളുണ്ടാകുന്നുണ്ട്. ജുഡീഷ്യറി അതിന്‍റെ
കാര്യക്ഷമതയേയും ഫലപ്രാപ്തിയേയും പൊതുബോധത്തേയും ബാധിക്കുന്ന നിരവധി വെല്ലുവിളികളെ
അഭിമുഖീകരിക്കുന്നു.നൂറ്
കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍
നിയമസംവിധാനം പുലര്ത്തിവരുന്ന
സിദ്ധാന്തം.വിശാലമായ അര്‍ത്ഥത്തില്‍ ഈ കാഴ്ചപ്പാട് നല്ലതാണ്. എന്നാല്‍
ഈയൊരു പഴുതിലൂടെ ആ സിദ്ധാന്തം സൂചിപ്പിക്കും വിധം ക്രിമിനല്‍ കേസ്സുകളിലുള്‍പ്പെടുന്ന
75 ശതമാനത്തിലേറെ
പ്രതികളും രക്ഷപെട്ടുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ശരിയായ നിലപാടാണോ എന്ന്
പരിശേധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കേസില്‍നിന്നും രക്ഷപെട്ടു വരുന്നവര്‍ വീണ്ടും
ഇതേപാതയില്‍ സഞ്ചരിക്കുന്ന കാഴ്ചയാണ് മിക്കപ്പോഴും കണ്ടുവരുന്നത്.
കൊടുംകുറ്റവാളികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും അതേ ക്രിമിനല്‍ ജീവിതം നയിക്കുകയും
കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നതും സാധാരണമാണ്. അന്‍പതിലേറെ ക്രിമിനല്‍
കേസ്സുകളില്‍ പ്രതിയായവന്‍ നാട്ടില്‍ ചുറ്റിനടന്ന് കൊല നടത്തുന്നത് സാധാരണമാണ്.
എന്നാല്‍ കുറ്റാരോപിതന്‍ വിധി വരുന്നതും കാത്ത് വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നതും
പതിവായിട്ടുണ്ട്. ഇതിലൊരു അപാകമില്ല എന്നു പറയാന്‍ കഴിയില്ല. പൊതുജനവിശ്വാസം തകര്‍ക്കും
വിധമുള്ള ചില വിധികള്‍ ഉണ്ടാകുമ്പോഴും കോടതിയിലുള്ള വിശ്വാസം കുറയാറുണ്ട്. 2017 ല്‍
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട
കേസ്സില്‍ 2019 ല്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍
കോടതി(പോക്സോ) പ്രതികളെ വെറുതെവിട്ടത് കേരള സമൂഹത്തെ ഞെട്ടിച്ചിരുന്നു. പിന്നീട്
ഹൈക്കോടതി പുനര്‍വിചാരണയ്ക്ക് നിര്‍ദ്ദേശിക്കുകയാണുണ്ടായത്.
ഭരണനിര്‍വ്വഹണ സംവിധാനത്തിനും
നിയമനിര്മ്മാണ സംവിധാനത്തിനും ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന സ്വതന്ത്രമായ
സംവിധാനമായാണ് ഭരണഘടന നീതിന്യായ സംവിധാനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് സമ്പ്രദായം പിന്‍തുടരുന്ന ഇന്ത്യന്‍ ജൂഡീഷ്യറിയില്‍ ജഡ്ജ് ഒരു ന്യൂട്രല്‍ അമ്പയറാണ്. അവിടെ സത്യാന്വേഷണമില്ല. സാക്ഷികളും വാദിയും പ്രതിയുമൊക്കെ പറയുന്നത് കേട്ടും ഡോക്യുമെന്‍റുകള്‍ പരിശോധിച്ചും വക്കീലന്മാരുടെ വാദം കേട്ടും ഒരാള്‍ക്കനുകൂലമായി തീരുമാനമെടുക്കുകയാണ്. തുല്യരായ വക്കീലന്മാരുടെ വാദത്തില്‍ ഇത് താത്വികമായി ശരിയെന്ന് പറയാം. എന്നാല്‍ സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള കേസ്സില്‍,അതല്ലെങ്കില്‍ പൌരനും സര്‍ക്കാരും തമ്മിലുള്ള കേസില്‍, വ്യക്തിതാത്പ്പര്യം മുന്‍നിര്‍ത്തി അധികാരി സര്‍ക്കാരിന്‍റെ താത്പ്പര്യത്തിന് എതിര് നില്‍ക്കുമ്പോള്‍, ദുര്‍ബ്ബലരായ സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും അംഗപരിമിതരും കേസ്സിന്‍റെ ഒരു വശത്തും അധികാരവും സമ്പത്തുമുള്ള വ്യക്തി മറുവശത്തും നില്‍ക്കുമ്പോള്‍, ആദിവാസിയും സര്‍ക്കാരും തമ്മിലുള്ള കേസ്സില്‍, ഭൂമാഫിയയോ വട്ടിപലിശക്കാരനോ കേസിന്‍റെ ഒരു വശത്ത് ഉണ്ടാകുമ്പോള്‍, അവര്‍ക്കായി വാദിക്കാന്‍ പ്രഗത്ഭരായ വക്കീലന്മാര്‍ ഹാജരാകുമ്പോള്‍, ജഡ്ജി വെറും ന്യൂട്രല്‍ അമ്പയര്‍ ആയാല്‍ മതിയോ? പാവപ്പെട്ടവന് നീതി ഉറപ്പാക്കാനുള്ള ബാധ്യത ജഡ്ജിക്കില്ലെ?
ജുഡീഷ്യറിയുടെ ശക്തി നിലനില്ക്കുന്നത് കേസുകള്‍ തീര്‍പ്പാക്കുന്നതിലോ കുറ്റം വിധിക്കുന്നതിലോ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിലോ അല്ല, നീതിപീഠത്തില്‍ സാധാരണക്കാരനുള്ള വിശ്വാസത്തിലും പ്രതീക്ഷയിലുമാണ്.അത് നഷ്ടമായാല്‍ എല്ലാം താളംതെറ്റും. കോടതിവിധികളുടെ ഏറ്റവും വലിയ പ്രശ്നം ഒരു വിധിക്കും ഉറപ്പില്ല എന്നതാണ്. ജഡ്ജിന്‍റെ പാരമ്പര്യ സഹജവാസനകള്‍,പരമ്പരാഗത വിശ്വാസങ്ങള്‍,അനുഭവങ്ങളിലൂടെ നേടിയ ബോധ്യങ്ങള്‍ എന്നിവ വിധിയില്‍ പ്രതിഫലിക്കും. ശിക്ഷിക്കുന്ന ജഡ്ജിമാര്‍, വെറുതെ വിടുന്ന ജഡ്ജിമാര്‍ എന്നൊക്കെ നിയമപീഠങ്ങള്‍ക്ക് വക്കീലന്മാര്‍ തുല്യം ചാര്‍ത്താറുണ്ട്. നഷ്ടപരിഹാര കേസുകളില്‍ ഉദാരമനസ്ക്കരും കണിശക്കാരുമുണ്ട്. ചിലര്‍ തൊഴിലാളി അനുകൂല നിലപാടുകാരും മറ്റു ചിലര്‍ മാനേജ്മെന്‍റ് അനുകൂലികളുമാണ്. അപ്പോള്‍ വിധികള്‍ ഇവരുടെ നിലപാടുകള്‍ക്കനുസരിച്ച് മാറുന്നു.
പരമ്പരാഗത രീതിക്കൊരു മാറ്റം
കോടതി ജനാധിപത്യ രീതികളില്‍ നിന്നും അകന്നുനില്‍ക്കുന്ന ഒന്നാണ്. വ്യവഹാരിയില്‍ നിന്നും കൃത്യമായ അകലം പാലിച്ച് ഉയര്‍ന്നൊരിടത്ത് ജഡ്ജി ഇരിക്കുന്നു. വാദി,പ്രതി,സാക്ഷികള്‍ ഇവര്‍ക്കൊക്കെ കയറിനില്‍ക്കാന്‍ ഒരു കൂട്. അതുതന്നെ ഒരുതരം അസ്വാതന്ത്ര്യത്തിന്‍റെ സൂചനയാണ് നല്‍കുന്നത്. സത്യം മാത്രമെ പറയൂ എന്ന് സാക്ഷ്യം ചെയ്യിക്കല്‍. തുടര്‍ന്ന് വക്കീല്‍ പഠിപ്പിച്ചുകൊടുക്കുന്ന നുണകളോ സ്വയം സൃഷ്ടിച്ച നുണകളോ പറയുന്ന വാദി,പ്രതി അല്ലെങ്കില്‍ സാക്ഷി. പിന്നീട് അവിടെ സംഭവിക്കുന്നത് വാദിഭാഗം-പ്രതിഭാഗം വക്കീലന്മാരുടെ വാദ-പ്രതിവാദങ്ങളാണ്. ഇതെല്ലാം കേട്ടും നിയന്ത്രിച്ചും ഇരിക്കുന്ന ന്യൂട്രല്‍ അമ്പയറാണ് ജഡ്ജി.ഇവിടെ സത്യമല്ല,വാദമാണ് ജയിക്കുന്നത്. മികച്ച നിലയില്‍ വാദിക്കുന്നവന്‍ ജയിക്കുന്നു. ഇതിന് പകരം ഒരു മേശയുടെ ഇരുവശത്തുമിരുന്ന് സംസാരിച്ച് തീര്‍ക്കേണ്ടതല്ലേ കേസുകള്‍. അധികാരശ്രേണിയിലുള്ള എല്ലാ ജനപ്രതിനിധികളേയും ഉദ്യേഗസ്ഥരേയും പൌരന് നേരിട്ടുകണ്ട് തന്‍റെ വിഷയങ്ങള്‍ അവതരിപ്പിക്കാം എന്നിരിക്കെ ജുഡീഷ്യറിയില്‍ മാത്രം എന്തിനാണ് ഇത്ര അകല്‍ച്ച? ശരിക്കും കോടതി നടത്തിപ്പില്‍ ഒരു ഷേക്സ്പിയര്‍ നാടകത്തിന്‍റെ രീതികള്‍ക്കപ്പുറത്തേക്ക് നാം പോയിട്ടുമില്ല, ചിന്തിച്ചിട്ടുമില്ല എന്നതാണ് സത്യം.
നമ്മുടെ ഭരണസംവിധാനത്തില്‍
തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വിവിധതലത്തിലുള്ള ചര്ച്ചകള്‍ക്കും ഉദ്യോഗസ്ഥരുടെ
അഭിപ്രായങ്ങള്‍ക്കും ശേഷമാണ്. ഒരു പൌരന്‍റെ അപേക്ഷ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധിച്ച്
,തീരുമാനം കൈക്കൊള്ളേണ്ട ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ അല്ലെങ്കില്‍ മന്ത്രിയുടെ
അടുത്തെത്തി അതിലൊരു തീരുമാനം ഉണ്ടാവുകയാണ്. അനേകം പേരുടെ ബുദ്ധിയും മനസും ഇതിനായി
പ്രവര്ത്തിക്കുന്നു. നിയമസഭയില്‍ തീരുമാനങ്ങളുണ്ടാകുന്നത് ജനപ്രതിനിധികളുടെ
വിവിധതലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്നും കാണാം. എന്നാല്‍ ജുഡീഷ്യറിയിലെ
രീതി വളരെ വ്യത്യസ്തമാണ്. അത് ഒരു വ്യക്തിയുടെ ചിന്താപദ്ധതിയിലേക്ക് ഒതുങ്ങുന്നു.
സത്യത്തില്‍ നീതി ഒരു
ദൈവീകപ്രവര്‍ത്തനമാണ്. പവിത്രവും വിശുദ്ധവുമാണ്. ഇതിനുള്ള മികവ് ന്യായാധിപന്
ഉണ്ടാകണം. നിയമം,തുല്യത,നന്മ എന്നിവയുടെ സംയോജനമാകണം ഓരോ വിധിയും. റോമന്‍ രാഷ്ട്രതന്ത്രജ്ഞന്‍ സിസറോ
പറഞ്ഞിട്ടുള്ളതുപോലെ മുഖ്യനിയമം പൊതുനന്മയാകണം,ഇതാണ് ശരിയായ ഉള്‍ക്കാഴ്ചയും. ധാര്‍മ്മികതയും
അധാര്‍മ്മികതയും വിവേചിച്ചറിയുക എന്നത് വാദപ്രതിവാദത്തിനും അപ്പുറം വികസിക്കേണ്ട
ഒന്നാണ്. ജഡ്ജിമാര്‍ പാവപ്പെട്ടവരുടേയും അധസ്ഥിതരുടേയും നീതിയും ക്ഷേമവും
ഉറപ്പാക്കുന്ന വിധം ദര്‍ശനവും വിവേകവും അനുകമ്പയും ഉള്ളവരാകേണ്ടതുണ്ട്.ഈ
സാഹചര്യത്തില്‍,കേസ്സില്‍
ജഡ്ജിയെ സഹായിക്കാന്‍ ഒരു ടീം അനിവാര്യമാണ്. അവര്‍ വാദിയും പ്രതിയുമായി സംസാരിച്ച്
ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങള്‍ ജഡ്ജിയുമായി സംസാരിച്ചശേഷം അതിന്‍റെകൂടി മെറിറ്റ് ഉള്‍ക്കൊണ്ട് വിധി
പ്രസ്താവിക്കുന്നതാകും ഉചിതം. ഇതിനായി ജഡ്ജിമാര്‍,മനശാസ്ത്രജ്ഞര്‍,ഫോ
ഇതിലും വെല്ലുവിളികള്‍ ഇല്ലെന്ന് പറയാന്‍ കഴിയില്ല. എങ്കിലും നൂറ്റാണ്ടുകളായി തുടരുന്നൊരു സമ്പ്രദായത്തിന് പോസിറ്റീവായ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയും.പ്രൊഫഷണലുകളുടെ മൂല്യവത്തായ ഉള്ക്കാഴ്ചകള്‍ സ്വീകരിക്കുമെങ്കിലും നിയമപരമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും നിയമപരമായ വൈദഗ്ധ്യമാവും നിര്‍ണ്ണായകം. പ്രൊഫഷണലുകളുടെ സേവനം റിസോഴ്സ് ഇന്‍റന്‍സീവ് ആയതിനാല്‍ അധികഫണ്ടിംഗും അടിസ്ഥാനസൌകര്യവും വേണ്ടിവരും. നേരിട്ടുള്ള ഇടപെടലുകളില്‍ പങ്കുവയ്ക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങളുടെ സ്വകാര്യതയും രഹസ്യസ്വഭാവവും നിലനിര്‍ത്തുന്നത് കേസില്‍ ഉള്‍പ്പെട്ട കക്ഷികളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണ്. പ്രൊഫഷണലുകളുടെ ഫലപ്രദമായ സഹകരണത്തിനും നിയമനടപടികളിലെ സംഭാവനയ്ക്കും ഉചിതമായ പരിശീലനവും ഏകോപനവും അനിവാര്യമാണ്. ചുരുക്കത്തില്‍ ഈ ഏകോപനം ഗുണകരമാണെങ്കിലും ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വെല്ലുവിളികളും സാധ്യതയുള്ള പ്രത്യാഘാതങ്ങളും ശ്രദ്ധാപൂര്‍വ്വം പരിഗണിക്കേണ്ടതുണ്ട്.
വക്കീലന്മാരുടെ ഉത്തരവാദിത്തം
മനുഷ്യരാശിയുടെ ദുരിതങ്ങളിലും സങ്കടങ്ങളിലുമാണ് വക്കീലന്മാര്‍ അവരുടെ തൊഴില്‍ കെട്ടിപ്പടുക്കുന്നത് എന്ന് മഹാത്മഗാന്ധി പറഞ്ഞിട്ടുണ്ട്.ആ നിലയില്‍ നിന്നും ഈ പ്രൊഫഷന്‍ കാര്യമായി വളര്‍ന്നിട്ടില്ല എന്നതാണ് സത്യം.വക്കീലിന്‍റെ ഉത്തരവാദിത്തം കേസ്സില്‍ ഹര്‍ജിക്കാരെ പിന്തുണയ്ക്കുക എന്നതും നീതി നടപ്പാക്കാന്‍ ജഡ്ജിയെ സഹായിക്കുക എന്നതുമാണ്.ബഞ്ചിന്‍റെ അംബാസഡറായി പ്രവര്‍ത്തിക്കുകയും നീതിന്യായവ്യവസ്ഥയില്‍ ജനം വിശ്വാസമര്‍പ്പിക്കുന്നതിന് ഉതകുന്ന കാവല്ക്കാരാകുകയും ചെയ്യുക എന്നതും വക്കീലില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തമാണ്. എന്നാല്‍ അതില്‍ നിന്നും വ്യതിചലിച്ച് കേസ് ഏത് വിധവും ജയിക്കുക,പേരെടുക്കുക,കൂടുതല്‍ കേസ് തന്നിലേക്കെത്തിച്ച് പണം സമ്പാദിക്കുക എന്ന നിലയിലായിട്ടുണ്ട് വക്കീലന്മാരുടെ സമീപനം. എന്നാല്‍ ജഡ്ജിയെ സഹായിക്കുന്ന ടീം വരുന്നതോടെ വാദിയോടും പ്രതിയോടും സാക്ഷികളോടും നേരിട്ട് സംവേദനം ചെയ്യുന്ന രീതി ഉണ്ടാകും. ഇവിടെ വക്കീലന്മാര്‍ വാദിക്കുകയല്ല ചെയ്യുന്നത്, മറിച്ച് തന്‍റെ വ്യവഹാരിക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ്. അയാള്‍ ഏതെങ്കിലും സംഗതി വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയാണ്. പ്രഗത്ഭനായ ഒരു വക്കീല്‍ തനിക്കൊപ്പമുണ്ടെങ്കില്‍ കൊലപാതകമുള്‍പ്പെടെ ഏത് കേസ്സില്‍ നിന്നും രക്ഷപെട്ടുപോകാം എന്ന രീതിക്ക് ഇതോടെ അവസാനമാകും. കേസ് ജയിക്കാനായി എന്ത് തരംതാണ കളികളും നടത്തുന്ന വക്കീലന്മാരുള്ള നമ്മുടെ രാജ്യത്ത് പാവപ്പെട്ടവന് നീതി ലഭിക്കാന്‍ ഇത് അനിവാര്യമാണ്. തൊണ്ടിമുതല്‍ പോലും എടുത്തുമാറ്റുകയും മറ്റൊന്ന് പകരം വയ്ക്കുകയും ചെയ്യുന്ന ആശാസ്യമല്ലാത്ത രീതികള്‍ പോലും നമ്മള്‍ കാണുന്നു.
ലൈംഗികപീഢന കേസ്സില്‍ പ്രധാന തെളിവായ വീഡിയോ കോടതിക്ക് മുന്നില്‍ സ്വകാര്യത കാക്കും എന്ന മട്ടില്‍ നല്‍കുന്നത് പലരും തുറന്നുകാണുന്ന അവസ്ഥയുണ്ടാകുന്നു. ഇതെല്ലാം നിയമവ്യവസ്ഥയുടെ പരിപാവനത ചോര്‍ത്തുന്ന കാര്യങ്ങളാണ്. ആരാധനാലയങ്ങളില്‍ ദൈവത്തോട് തന്‍റെ കാര്യങ്ങള്‍ അവതരിപ്പിച്ച് അനുകൂല നിലപാട് ലഭിക്കാനായി ഭക്തന്‍ പൂജാരിയെ പ്രാപിക്കുന്നപോലെ ജഡ്ജിയുടെ മുന്നില്‍ വിഷയങ്ങളവതരിപ്പിക്കാന്‍ വക്കീലിന്‍റെ ആവശ്യമില്ല എന്നതാകും ജഡ്ജിയെ സഹായിക്കുന്ന ടീം വരുന്നതോടെ സംഭവിക്കുന്നത്. 2014 ലെ കണക്ക് പ്രകാരം ആയിരം ലാ കോളേജുകളും പന്ത്രണ്ടര ലക്ഷം വക്കീലന്മാരുമുണ്ട് ഇന്ത്യയില്‍. ഓരോ വര്‍ഷവും പുതുതായി എത്തുന്നത് 75000 വക്കീലന്മാരാണ്.ഇതില്‍ ഒരു ന്യൂനപക്ഷമേ മറ്റ് തൊഴിലുകളിലേക്ക് പോകുന്നുള്ളു. ഭൂരിപക്ഷവും അഡ്വക്കേറ്റ് എന്ന തൊഴിലിലേക്കാണ് വന്നുചേരുന്നത്. കേസ്സുകള്‍ അവരുടെ അന്നമാണ്. അനേകം കേസ്സുകളുള്ള പ്രഗത്ഭര്‍ക്ക് കേസ്സ് വിധിയാകുന്നത് വേഗത്തിലായാലും കുഴപ്പമുണ്ടാകില്ല, എന്നാല്‍ കേസ്സ് കുറവായിട്ടുള്ളവര്‍ അത് പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കും. ജഡ്ജിന്‍റെ ടീം വരുന്നതോടെ ഈ നില മാറും എന്നുറപ്പ്.
വിധി പറയാന്‍ വൈകുന്ന കേസ്സുകള്‍
ഉത്തര്‍പ്രദേശിലെ നിതാരിയില്‍ 2005-2006 ല്‍ ഇരുപതിലധികം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും ശരീരം കൊത്തിയരിഞ്ഞ് ഓടയില്‍ തള്ളുകയും ചെയ്ത കേസ്സില്‍ പ്രദേശത്തെ സമ്പന്നനായ മൊനിന്ദര് സിംഗ് പാന്തറേയും അയാളുടെ വേലക്കാരന്‍ സുരേന്ദ്ര കോലിയേയും ട്രയല്‍ കോടതി മരണശിക്ഷയ്ക്ക് വിധിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി മതിയായ തെളിവുകളില്ല എന്ന ന്യായത്തില്‍ കുറ്റവിമുക്തരാക്കി. കുറ്റം ചെയ്തത് ഇവരല്ല, എങ്കില്‍ ഇവരെ പ്രതിയാക്കിയവര്‍ക്ക് ശിക്ഷ നല്‍കണ്ടേ? രണ്ട് ജീവിതങ്ങള്‍ ജയിലില്‍ നശിച്ചുതീര്‍ന്നില്ലെ! ശരിയായ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കേണ്ടതല്ലെ? ഇവിടെ പാവപ്പെട്ട മാതാപിതാക്കളുടെ രോദനം,വേദന, നിയമസംവിധാനത്തോടുള്ള ഈര്‍ഷ്യ എന്നിവ നമ്മള്‍ കാണാതിരിക്കരുത്. ഇത്തരം കേസ്സുകളില്‍ വക്കീലന്മാരുടെ സാമര്‍ത്ഥ്യവും കേസ് അനിശ്ചിതമായി നീണ്ടുപോകുന്ന അവസ്ഥയും പാവപ്പെട്ടവരുടെ നിയമനിരക്ഷരതയുമെല്ലാം പ്രതികള്‍ രക്ഷപെടാന്‍ കാരണമാകുന്നു. 2008 സെപ്തംബര്‍ 30നാണ് ഇന്ത്യ ടുഡേ ലേഖിക സൌമ്യ വിശ്വനാഥന്‍ ഡല്‍ഹിയില്‍ കൊലചെയ്യപ്പെട്ടത്. 2009 ല്‍ ഐടി പ്രൊഫഷണല്‍ ജിഗിഷ ഘോഷിന്‍റെ കൊലപാതകികളെ കണ്ടെത്തിയപ്പോഴാണ് സൌമ്യയേയും അവരാണ് കൊന്നതെന്ന് മനസിലായത്. അന്നു മുതല്‍ പ്രതികള്‍ ജയിലിലാണ്. 2024 ലും കേസ്സ് അവസാനിച്ചില്ല. 14 വര്‍ഷം കടന്നുപോയതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അതിനെതിരെ ഏപ്രിലില്‍ സൌമ്യയുടെ അമ്മ കോടതിയെ സമീപിച്ചിരിക്കയാണ്. ഇതൊരു മഹാദുരന്തമാണ്.ലക്ഷക്കണക്കായ ഇത്തരം കേസ്സുകളുടെ ഒരു പ്രതിനിധി മാത്രം.
കോടതികളെ സംബ്ബന്ധിച്ചിടത്തോളം
ഏറ്റവും വലിയ തലവേദന കെട്ടിക്കിടക്കുന്ന കേസ്സുകളാണ്. അതുകൊണ്ടുതന്നെ ഒരു കേസ്സില്‍
വിധിയുണ്ടാകാന്‍ എത്രകാലമെടുക്കും എന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ജനങ്ങള്‍ക്ക് പൊതുവെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍
ഇന്ത്യയില്‍ 141 കോടി ജനങ്ങള്‍ക്ക് 25000 ജഡ്ജിമാരാണുള്ളത്. ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും മൂന്നിലൊന്ന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.സ്ത്രീ പ്രാതിനിധ്യവും കുറവാണ്. ഇവയെല്ലാം സംവിധാനത്തെ ഹനിക്കുന്ന ഘടകങ്ങളാണ്. സുപ്രിംകോടിയില്‍ 33 ജഡ്ജിമാരുള്ളതില്‍ മൂന്ന് പേര്‍ മാത്രമാണ് വനിതകള്‍.
കെട്ടിക്കിടക്കുന്ന കേസ്സുകള്‍
2023 ലെ കണക്ക് പ്രകാരം അഞ്ച് കോടിയിലേറെ കേസ്സുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 70000 കേസ്സുകള്‍ സുപ്രിംകോടതിയിലും 60 ലക്ഷം ഹൈക്കോടതികളിലും നാലരക്കോടി കേസ്സുകള്‍ കീഴ്ക്കോടതികളിലും കെട്ടിക്കിടക്കുകയാണ്. ഇന്ത്യന്‍ ജയിലുകളില്‍ കിടക്കുന്നവരില്‍ ഏറെയും വിചാരണത്തടവുകാരാണ്. ഇവരെല്ലാവരും കുറ്റക്കാരാണെന്ന് പറയാന്‍ കഴിയില്ല. സംശയിക്കപ്പെടുന്നവരാണ്. നിയമപരമായി ലഭിക്കേണ്ട ജയില്‍വാസത്തിലേറെ ഇവിടെ കുറ്റാരോപിതരായി കഴിയേണ്ടി വരുന്നത് ക്രൂരമായ രീതിയാണ്. കുറ്റവാളിയായി വിധിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്നതിലും വലിയ മാനസികപ്രയാസമാണ് കേസ്സുമായി ബന്ധപ്പെട്ട കോടതി നടപടികളും ജയില്‍വാസവും ഒന്നിച്ച് അനുഭവിക്കേണ്ടി വരുന്നത്. പോലീസ് മിക്കപ്പോഴും സമ്പന്നരുടേയും അധികാരകേന്ദ്രങ്ങളുടെയും ഒപ്പം നില്‍ക്കുന്നതിനാല്‍ പാവപ്പെട്ടവരും നിസ്സഹായരും ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ നിരവധിയാണ്. ഇതിന് പുറമെയാണ് വലിയ തുകമുടക്കി വിലകൂടിയ വക്കീലന്മാരെ വച്ച് കേസ് പറഞ്ഞ് വിധി തങ്ങള്‍ക്കനുകൂലമാക്കുന്നത്. ജുഡീഷ്യറിയുടെ ഈ നിലപാടുകള്‍ ബിസിനസിനേയും ബാധിക്കുന്നുണ്ട്. വിദേശ സ്ഥാപനങ്ങളും നിക്ഷേപകരും മുതല്‍മുടക്കാന്‍ മടിക്കുന്നതിന് ഒരു കാരണമാകുന്നതും നിയമനൂലാമാലകളാണ്.
2016 ല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ടി.എസ്.ഠാക്കൂര്‍ പറഞ്ഞത് കെട്ടിക്കിടക്കുന്ന കേസ്സുകള്‍ തീര്‍പ്പാക്കാന്‍ 70000 ജഡ്ജികള്‍ വേണ്ടിവരും എന്നാണ്.പത്ത് ലക്ഷം പേര്‍ക്ക് ഒരു ന്യായാധിപന്‍ എന്ന നിലയിലുള്ള കണക്കാണിത്. നമുക്ക് ഇപ്പോള്‍ പത്ത് ലക്ഷം ജനങ്ങള്‍ക്കായി 13 ജഡ്ജിമാരാണുള്ളത്. അമേരിക്കയില്‍ ഇത് നൂറ്റിപ്പത്തും ആസ്ട്രേലിയയില്‍ അറുപതുമാണ്.കേസ്സുകളുടെ ശരാശരി നോക്കിയാല്‍ ഒരു ജഡ്ജിക്ക് കുറഞ്ഞത് രണ്ടായിരം കേസ്സുകളെങ്കിലും വിധി പറയാനുണ്ട് എന്ന് മനസിലാക്കാം. നിലവിലുള്ള വേക്കന്‍സികള്‍ പോലും നികത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്രയേറെ ജഡ്ജിമാരെ നിയമിക്കുക എന്നത് അചിന്ത്യമാണ്.അതുകൊണ്ടുതന്നെ ബദലുകളെ അന്വേഷിക്കുകയാണ് ഉചിതം. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ സിവില്‍-ക്രിമിനല്‍ കേസ്സുകള്‍ തുല്യമായിരുന്നു. എന്നാല്‍ ക്രമേണ ക്രിമിനല്‍ കേസുകള്‍ കൂടി. ക്രിമിനല്‍ കേസ്സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് നിലവിലെ നിയമസംവിധാനത്തോടുള്ള വിശ്വാസക്കുറവായി കാണേണ്ടി വരും. കാലതാമസം,വിധിയെ സംബ്ബന്ധിച്ച് ഉറപ്പില്ലായ്മ,വ്യത്യസ്തമാകുന്ന വിധികള്‍,ഉയര്‍ന്ന ചിലവ് എന്നിവ കാരണം ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനാലാണ് പലപ്പോഴും വ്യക്തികള്‍ കേസ്സുകള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതിലേക്കും ക്രിമിനല് കേസ്സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലേക്കും എത്തുന്നത്. സുപ്രിംകോടതിയില്‍ വിശ്വാസം പുലര്‍ത്തുന്ന പൊതുജനം ഹൈക്കോടതികളുടെ വിശ്വാസ്യത കുറവാണെന്നും കീഴ്ക്കോടതികളുടേത് അതിലും കുറവാണ് എന്നും വിലയിരുത്തുന്നുണ്ട്.
കാലപ്പഴക്കം ചെന്ന നടപടിക്രമങ്ങളാണ് കോടതിയുടേത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സിവില്‍ പ്രൊസീജിയര്‍ കോഡും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും 1872 ലെ എവിഡന്സ് ആക്ടുമൊക്കെ നമ്മള്‍ ഒഴിവാക്കിയത് ഈയിടെയാണ്. 2023 ലാണ് ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ ന്യായ് സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ പാര്‍ലമെന്‍റ് പാസ്സാക്കിയത്. ഇത് ഘട്ടംഘട്ടമായി രാജ്യത്തെ കോടതികള്‍ നടപ്പിലാക്കി തുടങ്ങി. ഈ മാറ്റം നമ്മുടെ കോടതി നടപടികളിലും പോലീസ് അന്വേഷണത്തിലും ആധുനികത കൊണ്ടുവരും എന്നത് ആശ്വാസകരമാണ്. അപ്പീലും റിവിഷനും റിവ്യൂവും കാരണം ഒരു വിഷയത്തില്‍ പലവിധികളും ഒടുവില്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്ന വിധിയുമൊക്കെ സംഭവിക്കുന്നു എന്നത് സത്യമാണ്.അമേരിക്കന്‍ ചീഫ് ജസ്റ്റീസ് വാറന്‍ ബര്‍ഗര്‍ പറഞ്ഞിട്ടുണ്ട്, എല്ലാ വ്യവഹാരങ്ങളിലും അന്തര്‍ലീനമായിരിക്കുന്നത് വിചിത്രവും സമയമെടുക്കുന്നതുമായ ഒരു ബിസിനസ്സാണെന്ന്. അത് സത്യമാണെന്ന് ഓരോ കേസ്സും അടുത്തുനിന്ന് വിശകലനം ചെയ്യുമ്പോള്‍ മനസിലാകും.
ജനസംഖ്യ വര്‍ദ്ധനവും നിയമങ്ങളുടെ വ്യാപനവും ആകാം കേസ്സുകളുടെ എണ്ണം കൂട്ടുന്നത്. ഓരോ പുതിയ നിയമവും കേസ്സുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. നെഗോഷിയബിള്‍ ഇന്‍സ്ട്രമെന്‍റ്സ് ആക്ടില്‍ ഒരു കൂട്ടിചേര്‍ക്കല്‍ വന്നതോടെ ചെക്ക് കേസ്സുകള്‍ ക്രിമിനലായി. ഒറ്റയടിക്ക് 20 ലക്ഷത്തിലേറെ കേസ്സുകളാണ് ഓരോ വര്‍ഷവും കൂടിയത്. കേസ്സില്‍ വിധിവരുന്നതിനുണ്ടാകുന്ന അവസാനിക്കാത്ത കാലതാമസവും അതുളവാക്കുന്ന മടുപ്പും നീതിപീഠത്തോടുള്ള മതിപ്പ് കുറയ്ക്കുന്നു. കാലതാമസം വരും എന്നതിനാല്‍ ഗുണ്ടകളേയും അധോലോകത്തേയും ക്രമിനല്‍ സ്വഭാവമുള്ള പോലീസുകാരേയുമൊക്കെ ഉപയോഗിച്ച് കോടതിക്ക് പുറത്ത് കേസ്സുകള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നു. മൂന്ന് ലക്ഷത്തിലധികം അണ്ടര്‍ ട്രയല്‍സുണ്ട് ഇന്ത്യയില്‍. ബീഹാറില്‍ ജയില്‍ പോപ്പുലേഷനിലെ 80-85 ശതമാനവും അണ്ടര്‍ ട്രയല്‍സാണ്. വര്‍ഷങ്ങളോളം ജയിലില്‍ കഴിയുകയും വിധി വരുമ്പോള്‍ പലരും സ്വതന്ത്രരാകുകയും ചെയ്യുന്നു. അവര്‍ക്ക് നഷ്ടമാകുന്ന വര്‍ഷങ്ങള്‍,സ്വാതന്ത്ര്യം, റെപ്യൂട്ടേഷന്‍ ഇതൊക്കെ ആര് തിരിച്ചുകൊടുക്കും? എങ്ങിനെ തിരിച്ചുകൊടുക്കും?
പോക്സോ കേസുകളിലും സംശയത്തിന്‍റെ പേരില്‍ ജയിലിലിടുന്നതാണ് പ്രധാന ശിക്ഷ. എനിക്കറിയാവുന്ന ഒരു കേസ് ഇങ്ങിനെയാണ്. മുഖ്യാധ്യാപകന് ഇഷ്ടക്കേടുള്ള അധ്യാപകനെ സ്കൂള്‍ കൌണ്‍സിലറുടെ സഹായത്തോടെ പോക്സോ കേസ്സില്‍ കുടുക്കുന്നു. പത്രങ്ങളിലൊക്കെ വലിയ വാര്ത്തയാകുന്നു. അധ്യാപകന്‍ ജയിലിലുമാകുന്നു. അപമാനവും ജയില്‍വാസവും പരിഹാസവും നേരിടുന്ന അധ്യാപകന് ഉണ്ടാകുന്ന മാനസികക്ഷതം പറയാന്‍ കഴിയുന്നതിലും അപ്പുറമാണ്. വളരെ പ്രയാസപ്പെട്ടാണ് ഒടുവില്‍ ജാമ്യം നേടിയത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ സത്യം പറഞ്ഞു. കേസ്സ് ഒത്തുതീര്‍പ്പായി. ചില പത്രങ്ങളില്‍ ഒരു കുഞ്ഞുവാര്‍ത്തയായി അത് അവസാനിച്ചു. അയാള്‍ മറ്റൊരു സ്കൂളില്‍ പുനര്‍നിയമനം കിട്ടി ജോലി തുടരുന്നു. ജയില്‍വാസം അനുഭവിക്കുന്നതിന് മുന്നെയുള്ള മനുഷ്യനാകില്ല ഒരിക്കലും അത് കഴിഞ്ഞയാള്‍. ഇവിടെ ഗൂഢാലോചന നടത്തിയവര്‍ക്ക് ശിക്ഷയില്ല. അവരുടെ ലക്ഷ്യം സാധിക്കുകയും ചെയ്തു. ഇത്തരം കേസ്സുകളിലും ജഡ്ജിന്‍റെ ടീമിന് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കാനും ഗൂഢാലോചനക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയും. കേരളത്തിലെ അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച സോളാര്‍ കേസ്സിലെ വാദിയോ പ്രതിയോ എന്ന് വ്യക്തമല്ലാത്ത സരിതയും ഭര്‍ത്താവ് ബിജുവും ഉള്‍പ്പെട്ട ഒരു സാമ്പത്തിക കുറ്റകൃത്യത്തില്‍ അവരെ പരിചയപ്പെടുത്തിയതിന്‍റെ പേരില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ജയില്ശിക്ഷ അനുഭവിച്ചതും അദ്ദേഹത്തിന്‍റെ മരണശേഷം ഈ വിഷയത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംവിധാനത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചതും മറക്കാറായിട്ടില്ല. ജഡ്ജിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ടീം ഉണ്ടെങ്കില് ഇത്തരം മനുഷ്യാവകാശധ്വംസനങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.
മെച്ചപ്പെട്ട നീതി ലഭ്യമാക്കല്‍
എല്ലാവര്‍ക്കും തുല്യനീതി എന്നത് ജനാധിപത്യസമൂഹത്തിന്‍റെ അടിസ്ഥാന
തത്വമാണ്. എന്നാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ചില സമുദായങ്ങള്‍, സാമ്പത്തികമായി
പിന്നോക്കം നില്‍ക്കുന്ന വ്യക്തികള്‍,വിദൂരപ്രദേശങ്ങളില്‍
ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറും ടെക്നോളജിയും
അപര്യാപ്തമായ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറും പരിമിതമായ സാങ്കേതിക സംയോജനവുമാണ് നീതിന്യായ സംവിധാനം നേരിടുന്ന വലിയ വെല്ലുവിളി. കോടതി നടപടികളിലും കേസ് മാനേജ്മെന്‍റ് സംവിധാനങ്ങളിലും സാങ്കേതികവിദ്യയുടെ സംയോജനം പൂര്‍ണ്ണമായി ചൂഷണം ചെയ്യപ്പെടുന്നില്ല. ഇത് കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമാകുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനും സാങ്കേതികവിദ്യയുടെ വിപുലമായ സംയോജനത്തിനും ആവശ്യമായ വിഭവങ്ങള്‍ വിനിയോഗിക്കുന്നത് ജുഡീഷ്യറി സംവിധാനത്തിന്‍റെ നവീകരണം സുഗമമാക്കുകയും കേസുകളുടെ തീര്‍പ്പ് ത്വരിതപ്പെടുത്തുകയും ചെയ്യും. മതിയായ കോടതി മുറികളും മികച്ച ലൈബ്രറിയും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും വ്യവഹാരക്കാര്‍ക്കും സമകാലികമായ സൌകര്യങ്ങളും ഒരുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ മൊത്തത്തിലുള്ള പ്രകടനത്തെ മെച്ചപ്പെടുത്തും. കോടതി നടപടി ക്രമങ്ങള്‍ ഓപ്ടിമൈസ് ചെയ്യുന്നതില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാങ്കേതികവിദ്യക്ക് കഴിയും. കേസ് രേഖകള്‍,ഓണ്‍ലൈന്‍ ഫയലിംഗ് സംവിധാനം,ഈ-ബഞ്ച് പ്ലാറ്റ്ഫോമുകള്‍ എന്നിവ പേപ്പര്‍വര്‍ക്കിന്‍റെ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുകയും കേസുകളുടെ ഫലപ്രദമായ മാനേജ്മെന്‍റ് ഉറപ്പാക്കുകയും ചെയ്യും. നിയമനടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും വെര്‍ച്വല്‍ കോടതി സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനും കേസ് പ്രോസസിംഗിലെ കാലതാമസം ലഘൂകരിക്കുന്നതിനും നടപടികള്‍ ആവശ്യമാണ്.
പൊതുവീക്ഷണത്തില്‍ ജുഡീഷ്യല്‍ പരിഷ്ക്കാരങ്ങളുടെ സ്വാധീനം
പൊതുജനത്തിന് ജുഡീഷ്യറിയുടെ കാര്യക്ഷമത സംബ്ബന്ധിച്ചും തീര്‍പ്പാക്കല്
സംബ്ബന്ധിച്ചും ഉയര്‍ന്നുവരുന്ന അസംതൃപ്തി വലിയവെല്ലുവിളിയാണ്.
സുതാര്യത,ഉത്തരവാദിത്തം,കാര്യക്
കോടതികളുടെ താരതമ്യ പഠനം
ഇന്ത്യന്‍ ജുഡീഷ്യറിക്ക് യുകെയും യുഎസ്സും പിന്തുടരുന്ന ത്രിതല ഘടനയുള്ള ഒരു ഫെഡറൽ സംവിധാനമാണുള്ളത്.മുകളിൽ സുപ്രീം കോടതിയും തുടർന്ന് ഓരോ സംസ്ഥാനത്തും ഹൈക്കോടതികളും ജില്ലാ തലത്തിൽ കീഴ് കോടതികളും പ്രവര്‍ത്തിക്കുന്നു.യുകെയിലും സുപ്രീം കോടതിയാണ് പരമോന്നത കോടതി, തുടർന്ന് അപ്പീൽ കോടതി, ഹൈക്കോടതി, മറ്റ് വിവിധ പ്രത്യേക കോടതികൾ എന്നനിലയിലാണ് പ്രവര്‍ത്തനം.ഇന്ത്യൻ ജുഡീഷ്യറിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന നിയമങ്ങളുടെ അധികാരപരിധിയുണ്ട്.ഭരണഘടനയെ വ്യാഖ്യാനിക്കാനും സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും സുപ്രീം കോടതിക്ക് അന്തിമ അധികാരമുണ്ട്.യുകെയിലും, പാർലമെന്‍റ് പാസാക്കിയ നിയമങ്ങളെ ജുഡീഷ്യറി വ്യാഖ്യാനിക്കുന്നു, സർക്കാർ നടപടികളുടെ നിയമസാധുത അവലോകനം ചെയ്യാനുള്ള അധികാരവുമുണ്ട്. ഇന്ത്യയിൽ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന കൊളീജിയമാണ് ശുപാര്‍ശ നല്‍കുന്നത്.യുകെയിൽ, സ്വതന്ത്ര ജുഡീഷ്യൽ സെലക്ഷൻ കമ്മീഷനുകളുടെ ശുപാർശകൾ അനുസരിച്ച് പ്രധാനമന്ത്രിയുടെയും ലോർഡ് ചാൻസലറുടെയും ഉപദേശപ്രകാരം രാജ്ഞിയാണ് ജഡ്ജിമാരെ നിയമിക്കുന്നത്. ഇന്ത്യ ബ്രിട്ടീഷ് പൊതുനിയമം, ഇസ്ലാമിക നിയമം, ഹിന്ദു നിയമ പാരമ്പര്യങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ട സമ്മിശ്ര നിയമവ്യവസ്ഥ പിന്തുടരുമ്പോള്‍ യുകെ ഒരു പൊതു നിയമ വ്യവസ്ഥയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അവിടെ ഉയർന്ന കോടതികൾ എടുക്കുന്ന തീരുമാനങ്ങള്‍ കീഴ്ക്കോടതികള്‍ക്കും ബാധകമാണ്, കൂടാതെ ജുഡീഷ്യൽ തീരുമാനങ്ങൾ നിയമം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കും വഹിക്കുന്നു.
അമേരിക്കയിലും സമാനമായ രീതിയാണ് തുടരുന്നത്. അവിടെ സുപ്രിം കോടതി,കോര്‍ട്ട്സ് ഓഫ് അപ്പീല്‍സ്,ജില്ലാ കോടതി എന്ന രീതിയാണുള്ളത്. അമേരിക്കയില്‍ ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡന്‍റാണ്.രാഷ്ട്രീയ പരിശോധനയും സംവാദവും നടത്തി സെനറ്റ് അതിനെ അംഗീകരിക്കുന്നു. കോടതിക്ക് ഭരണഘടനപ്രകാരമല്ലാത്ത നിയമങ്ങളെയും നടപടികളെയും നിയമപരമായി റിവ്യൂ ചെയ്ത് റദ്ദാക്കാന്‍ അധികാരമുണ്ട്. ഇന്ത്യയില്‍ പൊതുതാത്പ്പര്യ ഹര്‍ജി വഴിയും ജുഡീഷ്യല്‍ ആക്ടിവിസത്തിലൂടെയും നയരൂപീകരണത്തില്‍ കോടതി ഇടപെടുന്നു. എന്നാല്‍ അമേരിക്കയില്‍ നയരൂപീകരണത്തില്‍ കോടതി ഇടപെടാറില്ല.വിധി പ്രസ്താവത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറി മുന്‍വിധികളെ മാതൃകയാക്കുമെങ്കിലും നീതിതാത്പ്പര്യാര്‍ത്ഥം മാറിചിന്തിക്കുന്ന രീതിയും കാണാവുന്നതാണ്. എന്നാല്‍ യുസ് ജുഡീഷ്യറി മിക്കപ്പോഴും മുന്‍വിധികളുടെ തുടര്‍ച്ചയാകും. എന്നുമാത്രമല്ല,ഉയര്‍ന്ന കോടതികളുടെ തീരുമാനങ്ങള്‍ അവരുടെ അധികാരപരിധിയിലുള്ള കീഴ്ക്കോടതികള്‍ക്ക് ബാധകവുമാണ്. യുഎസില്‍ കേസ്സുകളുടെ കെട്ടിക്കിടപ്പ് കുറവാണ്.അതായത് നിയമസംവിധാനം കാര്യക്ഷമമാണ് എന്നര്‍ത്ഥം. അതിനൊരു കാരണം വിലപേശല്‍ ഹര്‍ജി (plea bargaining)ആണ്.ക്രിമിനല്‍ കേസ്സിലെ പ്രതി കുറഞ്ഞ ശിക്ഷയ്ക്കായി നടത്തുന്ന വിലപേശലാണിത്. ഇത് പ്രധാനമായും പ്രതിയും പ്രോസിക്യൂഷനും തമ്മിലുള്ള ചര്‍ച്ചയാണ്. അഭിഭാഷകര്‍ ഇടപെട്ടാണ് ഇത് നടത്തുക. കോടതി ഈ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്യും. ഇത് ദൈര്‍ഘ്യമേറിയ വിചാരണ ഒഴിവാക്കുകയും നിയമനടപടി വേഗത്തിലാക്കുകയും ചെയ്യുന്നു.ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നു എന്നതാണ് പ്രധാനം.വിചാരണയില്‍ അന്തിമമായി വിധി എന്താകും എന്ന അനിശ്ചിതത്വമാണ് വാദിയേയും പ്രതിയേയും ഈ വിലപേശലിന് പ്രേരിപ്പിക്കുന്നത്. ഇതിലൂടെ ചെയ്യാത്ത കുറ്റം ചിലപ്പോള്‍ സമ്മതിക്കേണ്ടിവരും.കേസില്‍ വെറുതെ വിടാന്‍ സാധ്യതയുള്ളൊരാള്‍ ശിക്ഷ അനുഭവിച്ചേക്കാം. ഈ സമ്പ്രദായം നീതിയേക്കാളും കാര്യക്ഷമതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത് എന്നൊരാക്ഷേപവും അമേരിക്കന്‍ സമൂഹത്തിനിടയിലുണ്ട്.യുഎസില്‍ ബര്‍ഡന്‍ ഓഫ് പ്രൂഫ് വളരെ ഉയര്‍ന്നതാണ്.പ്രോസിക്യൂഷന്‍ സംശയാതീതമായി കുറ്റം തെളിയിക്കാന്‍ ബാധ്യസ്ഥരാണ്.ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കുറ്റം കണ്ടെത്താന്‍ തെളിവുകളെകൂടി ആശ്രയിക്കാറുണ്ട്.
ചൈന കമ്മ്യൂണിസ്റ്റ് ഏകാധിപത്യം പിന്തുടരുന്ന രാജ്യമായതിനാല്‍ അവരുടേതായ സോഷ്യലിസ്റ്റ് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിയമസംവിധാനം പ്രവര്‍ത്തിക്കുന്നത്.സുപ്രിം പീപ്പിള്‍സ് കോടതി, ഇന്‍റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതികള്‍,ബേസിക് പീപ്പിള്‍സ് കോടതികള്‍ എന്ന് മൂന്ന് തലവും മാരിടൈം കോടതി,സൈനിക കോടതി തുടങ്ങിയ പ്രത്യേക കോടതികളും അവിടെയുണ്ട്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സോ അതിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയോ ജഡ്ജിമാരെ നിയമിക്കുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയോടുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിശ്വസ്തത നിയമനത്തിലെ പ്രധാന ഘടകമാണ്. ഏകീകൃത സിവില്‍കോഡുള്ള ചൈനയില്‍ നിയമങ്ങളുടെ വ്യാഖ്യാനവും പ്രയോഗവും, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പരിഗണനകളാല്‍ സ്വാധീനിക്കപ്പെടുന്നു. പലപ്പോഴും വ്യക്തിയുടെ അവകാശത്തേക്കാള്‍,സാമൂഹിക സ്ഥിരതയ്ക്കും രാജ്യതാത്പ്പര്യത്തിനുമാണ് മുന്‍ഗണന.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയും ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്നു.ഓരോ കോടതിയിലുമുള്ള പാര്‍ട്ടി കമ്മറ്റികള്‍ മുഖേനയാണ് കോടതിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത്.ഇത് വിധിയെയും കോടതിയുടെ സ്വാതന്ത്ര്യത്തെയും സ്വാധീനിക്കുന്നു. എതിര്‍വ്യവഹാരത്തേക്കാളധികം മധ്യസ്ഥതയ്ക്കും അനരഞ്ജനത്തിനുമാണ് ചൈന ഊന്നല്‍ നല്‍കുന്നത്.കേസ്സുകള്‍ വിചാരണയിലേക്ക് നീളുന്നത് പരിമിതപ്പെടുത്തിയിരിക്കുന്നു, പ്രത്യേകിച്ചും രാഷ്ട്രീയമായ സെന്‍സിറ്റീവ് കേസുകളില്‍. ചൈന ഔദ്യോഗികമായി ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്‍റെ തത്വം ഉയര്‍ത്തിക്കാട്ടുകയും പ്രായോഗികമായി ജുഡീഷ്യറിയെ രാഷ്ട്രീയ സ്വാധീനത്തിനും നിയന്ത്രണത്തിനും വിധേയമാക്കുകയും ചെയ്യുന്നു. കോടതികള്‍ പലപ്പോഴും സ്വതന്ത്ര നീതിന്യായ മാധ്യസ്ഥര്‍ എന്നതിലുപരി ഭരണകൂടത്തിന്‍റെ ഉപകരണങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹികസ്ഥിരത നിലനിര്‍ത്തുന്നതിനും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും അത് ഊന്നല്‍ നല്‍കുന്നു.
അറബ്
രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ പ്രവര്‍ത്തനം രാജ്യത്തിന്‍റെ
നിയമസംവിധാനം,രാഷ്ട്രീയപശ്ഛാത്
ഈ താരതമ്യത്തില്‍ നിന്നും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതും എന്നാല്‍
അങ്ങേയറ്റം നീതിയുക്തവുമായ ഒരു ജുഡീഷ്യറിയാണ് നമുക്കുള്ളതെന്ന് മനസിലാക്കാം.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും സാമൂഹിക വൈവിധ്യമുള്ളതുമായ ഒരു സമൂഹത്തിന്‍റെ
പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ഇനിയുമേറെ മുന്നോട്ടുപോവുകയും മറ്റാരും
ചിന്തിച്ചിട്ടില്ലാത്ത നൂതന രീതികളിലൂടെ കേസുകള്‍ തീര്‍പ്പാക്കുകയുമാണ് നമ്മുടെ
മുന്നിലെ വെല്ലുവിളി. പ്രത്യേക നിയമപരമായ ഡൊമെയ്നുകള്‍ക്കായി സമര്‍പ്പിത കോടതികളോ
ട്രിബ്യൂണലുകളോ ഇല്ലാത്തത് ജുഡീഷ്യല്‍ സംവിധാനത്തിന് അധികഭാരം ചുമത്തുന്നുണ്ട്. ആധുനികകാലത്തെ
കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ ജുഡീഷ്യറി സജ്ജമായിട്ടില്ല.
ആഗോളവത്ക്കരണം,ശാസ്ത്രവികസനം,
ജഡ്ജിമാരുടെ നിയമനവും തൊഴില്‍ സംസ്ക്കാരവും.
ജുഡീഷ്യറിയുടെ നിഷ്പക്ഷത സംരക്ഷിക്കുക എന്നത് നിയമചട്ടക്കൂടിന്‍റെ നിയമസാധുതയും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരടിസ്ഥാന ആവശ്യമാണ്.ജുഡീഷ്യറിയുടെ ഉത്തരവാദിത്തവും സുതാര്യതയും സംബ്ബന്ധിച്ച ആശങ്കകള്‍ പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. ജഡ്ജിമാരുടെ നിയമനം,സ്ഥലംമാറ്റ നയങ്ങള്‍,അച്ചടക്ക നടപടികള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ കാരണം നിലവിലെ സംവിധാനങ്ങളുടെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നു. ജുഡീഷ്യറിയുടെ സ്വയംഭരണാവകാശങ്ങളും പൊതുജനങ്ങളോടുള്ള അതിന്‍റെ ഉത്തരവാദിത്തബോധവും തമ്മില്‍ സമ്പൂര്‍ണ്ണമായ സന്തുലിതാവസ്ഥ കൈവരിക്കുക എന്നത് നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ പരമപ്രധാനമാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ വലിയ മാറ്റം ആവശ്യമാണ്.കീഴ്കോടതികളിലെ നിയമനം ഹൈക്കോടതി നടത്തുന്ന പ്രാഥമിക എഴുത്ത് പരീക്ഷ,മെയിന്‍ പരീക്ഷ ,ഇന്‍റര്‍വ്യൂ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. തുടര്‍ന്ന് ജുഡീഷ്യല്‍ അക്കാദമിയിലെ പരിശീലനവും ഉണ്ടാകും. ഇവരുടെ സ്ഥാനക്കയറ്റത്തിലൂടെയാണ് ജില്ല ജഡ്ജിമാരെ നിയമിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരില്‍ മൂന്നിലൊന്ന് പേരെ ജില്ലാ ജഡ്ജിമാരില്‍ നിന്നാണ് കണ്ടെത്തുക.ബാക്കിയുള്ളവരെ പ്രഗത്ഭരായ വക്കീലന്മാരില്‍ നിന്നും നേരിട്ട് നിയമിക്കുകയാണ് ചെയ്യുന്നത്.
പരിചയ സമ്പന്നരായ ജഡ്ജിമാരുടെ ഒരു പാനലാണ് ഹൈക്കോടതി-സുപ്രിം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനം. ഈ സംവിധാനം ചര്‍ച്ചയും സൂക്ഷ്മപരിശോധനയും അര്‍ഹിക്കുന്നു. ഈ പ്രക്രിയ സുതാര്യമല്ലെന്നും വ്യക്തിതാത്പ്പര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതുവഴി യോഗ്യതയുള്ള മത്സരാര്‍ത്ഥികളുടെ പാര്‍ശ്വവത്ക്കരണത്തിന് സാധ്യതയുണ്ട് എന്നും ഈ നിയമന രീതിയെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.ബദല്‍ നിയമന മാതൃകകള്‍ പരിശോധിക്കേണ്ടതുണ്ട്. കൂടുതല്‍ മത്സരാര്‍ത്ഥികളുടെ പങ്കാളിത്തവും സുതാര്യമായ തെരഞ്ഞെടുപ്പും മാനദണ്ഡങ്ങളുടെ പ്രയോഗവും ജുഡീഷ്യറിയുടെ ശക്തിയും സുതാര്യതയും വര്‍ദ്ധിപ്പിക്കും. കൂടാതെ ജുഡീഷ്യല്‍ ഉത്തരവാദിത്തത്തിന്‍റെ പ്രശ്നവും പരിഗണിക്കേണ്ട ഒരു നിര്‍ണ്ണായക വശമാണ്.2023 ലെ ഭരണഘടന ദിനത്തിലാണ് രാഷ്ട്രപതി ദ്രൌപതി മുര്‍മു ആള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വ്വീസ് എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ സുപ്രിംകോടതി വളരെ സുതാര്യവും വ്യാപകപ്രാതിനിധ്യവും ലഭിക്കാവുന്ന ഈ സംവിധാനത്തെ തിരസ്ക്കരിക്കയാണുണ്ടായത്. ഒഴിവുകള്‍ ഉടനടി നികത്തുക,നിയമനത്തിന് ഉചിതമായ സമയക്രമം പാലിക്കുക,അതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക,ആള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വ്വീസ് കൊണ്ടുവരുക എന്നിവ പ്രധാനമാണ്.
അക്കൌണ്ടബിലിറ്റിയാണ് മറ്റൊരു പ്രശ്നം. ഒരു ജഡ്ജി കൈക്കൂലി വാങ്ങി എന്ന് ബോധ്യം വന്നാല്‍പോലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റീസിന്‍റെ അനുമതി വേണം.സുതാര്യതക്കുറവാണ് മറ്റൊരു വിഷയം. ജുഡീഷ്യറി അറിയുവാനുള്ള അവകാശത്തിന്‍റെ പരിധിക്ക് പുറത്താണ്. നിയമസംവിധാനത്തിന്‍റെ ഫെയര്‍നസ്, അക്കൌണ്ടബിലിറ്റി എന്നിവ സംബ്ബന്ധിച്ച് വേണ്ടത്ര അറിവ് പൌരന് നല്കുന്നില്ല എന്നതും മോശമാണ്. ജഡ്ജസ് നിയമനത്തിലും സുതാര്യതയില്ല.അറിയുവാനുള്ള പൌരന്‍റെ അടിസ്ഥാന അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. അലഹബാദ് ഹൈക്കോടതിയിലെ 33 ജഡ്ജിമാരില്‍ മൂന്നിലൊന്നും സുപ്രിംകോടതി-ഹൈക്കോടതി ജഡ്ജിമാരുടെ ബന്ധുക്കളാണ് എന്നൊരു വിവാദം ഇടയ്ക്ക് ഉയര്‍ന്നുവരുകയും ചെയ്തിരുന്നു.സമൂഹവുമായി യാതൊരു ബന്ധവും പുലര്ത്താതെ അകന്നുനില്‍ക്കുന്ന കോടതി സംവിധാനവും ശരിയല്ല എന്നുതന്നെ പറയേണ്ടി വരും. ജുഡീഷ്യല്‍ സ്വാതന്ത്ര്യം പരമ പ്രധാനമാണെങ്കിലും ജഡ്ജിമാരെകുറിച്ച് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഉചിതമായ സംവിധാനം ആവശ്യമാണ്. ആരോപണങ്ങളില്‍ കാര്യക്ഷമമായ അന്വേഷണവും അച്ചടക്കത്തിനുള്ള പ്രോട്ടോകോളും നടപ്പിലാക്കേണ്ടതുണ്ട്. ഇത് ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കും. ജുഡീഷ്യല്‍ ദുരുപയോഗവും അഴിമതിയും തടയാന്‍ സംവിധാനം അത്യന്താപേക്ഷിതമാണ്. ജഡ്ജിമാര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സ്വയംഭരണാധികാരമുള്ള ,പക്ഷപാതരഹിതമായ ഒരു സ്ഥാപനം സൃഷ്ടിക്കുന്നത് ജുഡീഷ്യറിയുടെ സ്വയംഭരണാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ഉത്തരവാദിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സമഗ്രമായ ധാര്‍മ്മിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റചട്ടങ്ങളും നടപ്പിലാക്കുന്നത് ധാര്‍മ്മിക പെരുമാറ്റം വളര്‍ത്തിയെടുക്കാനും നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താനും ഉപകരിക്കും.
ബദല്‍ തര്‍ക്ക പരിഹാരങ്ങള്‍
ബദല്‍ തര്‍ക്ക പരിഹാരം(എഡിആര്‍) കുടുംബപരവും വ്യക്തിപരവുമായ കേസ്സുകള്‍ തീര്‍പ്പാക്കാന്‍ ഫലപ്രദമാണ്. കോടതിവിധി ഒരു കൂട്ടര്‍ക്ക് സന്തോഷവും മറ്റൊരു കൂട്ടര്‍ക്ക് ദുഖവുമാണ് പ്രദാനം ചെയ്യുക. എന്നാല്‍ രണ്ടുകൂട്ടരുമായി ചര്‍ച്ച ചെയ്ത് ഫലപ്രദമായ ഒരു തീരുമാനത്തിലെത്തുന്നതോടെ ശത്രുത അവസാനിച്ച് കേസിലുണ്ടായിരുന്നവര് മിത്രങ്ങളായി മാറുന്നു. ഇപ്പോള്‍ 15 ശതമാനം മാത്രമാണ് ഇത്തരം തീര്‍പ്പാക്കലുകള്‍. ഇത് വര്‍ദ്ധിക്കണം. അതിന് തടസം നില്‍ക്കുന്നത് വക്കീലന്മാരാണ്. വികസിത രാജ്യങ്ങളില്‍ കേസ് നടത്തുന്ന ചിലവ് വളരെ കൂടുതലായതിനാല്‍ 85 ശതമാനം കേസും എഡിആര് വഴി തീര്‍ക്കുന്നു. സര്‍ക്കാര്‍ ഇടപെടുന്ന കേസുകളില് എഡിആറിന് സര്‍ക്കാര്‍ ജീവനക്കാരും തയ്യാറാവില്ല. അവരുടെ പേരില്‍ അഴിമതി ആരോപണം വരും എന്നതിനാലാണ് ആ നിലപാട്. എഡിആര്‍ വഴി പത്ത് ലക്ഷത്തിന് തീര്‍ക്കാവുന്ന കേസ്സില്‍ ആര്‍ബിട്രേറ്റര്‍ ഒരു കോടി വിധിച്ചാലും സര്‍ക്കാര്‍ സന്തോഷത്തോടെ കൊടുക്കും. കാരണം ഓഡിറ്റ് ഒബ്ജക്ഷന്‍ വരില്ല, ആരോപണവും ഉണ്ടാവില്ല.ഓഡിറ്റര്‍മാര്‍ സംശയദൃഷ്ടിയോടെ കാര്യങ്ങളെ വീക്ഷിക്കുന്നത് ഇവിടെ കേസ് തീര്‍പ്പാക്കുന്നതിന് വിഘാതമാകുന്നു. പാവങ്ങള്‍ക്ക് കേസ് നടത്താന്‍ സാമ്പത്തിക സഹായവും നിയമ ബോധവത്ക്കരണവും നീതിലഭ്യതയുടെ ഉറപ്പും ഉണ്ടാകേണ്ടതുണ്ട്. പൊതുവെ പോലീസ് സ്റ്റേഷനിലും കോടതിയിലും പോകാന്‍ അവര്‍ക്ക് ഭയമാണ്. അതുകൊണ്ട് സ്വയം നിയമം കൈയ്യിലെടുക്കുകയും അതെല്ലാം അക്രമത്തില് കലാശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പല വലിയ കുറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പലതും രജിസ്റ്റര്‍ ചെയ്യുന്നില്ല. രജിസ്റ്റര്‍ ചെയ്യുന്നിടത്ത് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുന്നില്ല, പകരം ഒരു നിരപരാധി പ്രതിയാക്കപ്പെടുന്നു. ചില ഘട്ടങ്ങളില്‍ അവനാകും യഥാര്‍ത്ഥ ഇര. ഇനി യഥാര്‍ത്ഥ കുറ്റക്കാരനെ പ്രതി ചേര്‍ത്താലും അവനില്‍ കുറ്റം ചാര്‍ത്തുക അപൂര്‍വ്വമാണ്. അഥവാ കുറ്റാരോപിതനായാലും അവനെ ശിക്ഷിക്കാറില്ല. ഇനി അഥവാ ശിക്ഷിച്ചാലും അവന്‍ അര്‍ഹിക്കുന്ന ശിക്ഷ കൊടുക്കാറില്ല.
കേസ് റിപ്പോര്‍ട്ട് ചെയ്യുന്നിടത്തും എഫ്ഐആര്‍ തയ്യാറാക്കുന്നിടത്തും അന്വേഷണത്തിലും കോടതി വ്യവഹാരത്തിലും കുറ്റം ചാര്‍ത്തുന്നിടത്തും തെളിവ് ശേഖരണത്തിലും ശിക്ഷയിലുമെല്ലാം പഴുതുകള്‍ തുറന്നിടുന്ന രീതിയാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ കുറ്റവാളി ഏതെങ്കിലും ഘട്ടത്തില്‍ സ്വതന്ത്രനായി പുറത്തുവരും. അന്വേഷണത്തിലെ പിഴവും സാക്ഷികളുടെ കൂറുമാറ്റവും ഇതിന് പ്രധാന കാരണങ്ങളാകുന്നു. നിയമസംവിധാനം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാകുന്നത് ഇവിടെയാണ്. നല്ല നിയമങ്ങളുണ്ടാകേണ്ടതിന്‍റെയും മോശമായവ ഒഴിവാക്കേണ്ടതിന്‍റെയും പ്രാധാന്യം നമ്മള്‍ തിരിച്ചറിയണം.
പുനസ്ഥാപിക്കുന്ന നീതി
ന്യൂസിലന്‍റ് ,കാനഡ,നോര്‍വേ തുടങ്ങിയ രാജ്യങ്ങള്‍ കുറ്റവാളികളെ
ശിക്ഷിക്കുന്നതിന് പകരം കുറ്റകൃത്യം മൂലമുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കുന്നതില്‍
ശ്രദ്ധകേന്ദ്രീകരിക്കുന്ന പുനസ്ഥാപന നീതി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
കുറ്റവാളികള്‍,ഇരകള്‍,കമ്മ്യൂണി
പ്രശ്നപരിഹാര കോടതികള്‍
അമേരിക്ക,ആസ്ട്രേലിയ,ഇംഗ്ലണ്ട് തുടങ്ങി നിരവധി രാജ്യങ്ങളില്‍ മയക്കുമരുന്ന് കോടതികള്‍,മാനസികാരോഗ്യ കോടതികള്‍,ഗാര്‍ഹികപീഢന കോടതികള്‍ എന്നിവപോലുള്ള പ്രശ്നപരിഹാര കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത നിയമ ഉപരോധങ്ങള്‍ക്ക് പുറമെ ചികിത്സ,പിന്തുണ,മേല്നോട്ടം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് ചിലതരത്തിലുള്ള ക്രിമിനല്‍ സ്വഭാവത്തിന് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ പ്രത്യേക കോടതികള്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ കുടുംബകോടതികളും പോക്സോ കോടതികളും ഒരു പരിധിവരെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്.
ഓണ് ലൈന്‍ തര്‍ക്കപരിഹാരം
നെതര്‍ലന്‍ഡ്സും കാനഡയും ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ സിവില് തര്‍ക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും കുറഞ്ഞ ചിലവിലും പരിഹരിക്കുന്നതിനായി ഓണ്‍ ലൈന്‍ തര്‍ക്കപരിഹാര പ്ലാറ്റ്ഫോമുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇടനിലക്കാരുടേയോ മാധ്യസ്ഥരുടേയോ സഹായത്തോടെ ഓണ്‍ ലൈനില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലൂടെ വ്യക്തിപരമായി കോടതിയില്‍ ഹാജരാകേണ്ട ആവശ്യകതയും കുറയുന്നു.
കമ്മ്യൂണിറ്റി കോടതികള്‍
ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ റെഡ്ഹുക്ക് കമ്മ്യൂണിറ്റി ജസ്റ്റിസ് സെന്‍റര്‍,ആസ്ട്രേലിയയില്‍
മെല്‍ബണിലെ അയല്‍പക്കനീതി കേന്ദ്രം എന്നിവ പോലുള്ള കമ്മ്യൂണിറ്റി കോടതികള്‍,പ്രാദേശിക
സമൂഹങ്ങളെ നീതിനിര്‍വ്വഹണത്തില്‍ ഉള്‍പ്പെടുത്തി ചെറിയ നിലയിലുള്ള
കുറ്റകൃത്യങ്ങളും അയല്‍പക്കതര്‍ക്കങ്ങളും പരിഹരിക്കുന്നുണ്ട്. നീതിന്യായ
പ്രക്രിയയില്‍ ഈ കോടതികള്‍ പലപ്പോഴും സാമൂഹിക പിന്തുണ,കൌണ്‍സിലിംഗ്,കമ്മ്യൂണി
പ്രശ്നാധിഷ്ഠിത പോലീസിംഗ്
ഇത് കര്‍ശനമായ ഒരു ജുഡീഷ്യല്‍ സംവിധാനമല്ല.എങ്കിലും അമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടെ ഇത് നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് ഏജന്‍സികളുമായും കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളുമായും ടാര്‍ഗറ്റു ചെയ്ത ഇടപാടുകളിലൂടെയും പങ്കാളിത്തത്തിലൂടെയും കുറ്റകൃത്യങ്ങളുടെയും മാനസികാവസ്ഥയുടെയും അടിസ്ഥാന കാരണങ്ങള്‍ തിരിച്ചറിയുന്നതും പരിഹരിക്കുന്നതുമാണ് ഈ സമീപനം. ഇത്തരം നിരവധി പരീക്ഷണങ്ങള്‍ ലോകമൊട്ടാകെ നടക്കുന്നുണ്ട്.
നീതി സംരക്ഷിക്കുന്നതിനും വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും
ജുഡീഷ്യറി,നിയമവിദഗ്ധര്‍,സര്‍ക്
-------------------
--
No comments:
Post a Comment