പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടദേവിയില്‍ തേരുരുണ്ടു
------------------------
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ദേവക്കോട്ടയിലുള്ള കണ്ടദേവി ശ്രീ
പെരിയനായകി ക്ഷേത്രത്തിലെ തേരുറങ്ങാന്‍ തുടങ്ങിയിട്ട് 17
വര്‍ഷമായിരുന്നു. തേരുരുട്ടാനുള്ള അധികാരം സംബ്ബന്ധിച്ച് കരക്കാരും വിവിധ
ജാതിയില്‍പെട്ടവരും തമ്മിലുള്ള തര്‍ക്കമായിരുന്നു രഥോത്സവം
നിര്‍ത്തിവയ്ക്കാന്‍ കാരണമായത്. ഏറ്റവുമൊടുവില്‍ ഭക്തര്‍ തേരോട്ടിയത്
1998ലായിരുന്നു. പിന്നീട് 2006 ല്‍ ഭാഗിമായി മാത്രമാണ് രഥോത്സവം നടന്നത്.
തുടര്‍ന്ന് തര്‍ക്കം കോടതിയിലെത്തുകയും അത് അനിശ്ചിതമായി നീളുകയും
ചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരം 2024 ഫെബ്രുവരി 11 ന് ട്രയല്‍ റണ്‍
നടത്തുകയും ജൂണ്‍ 21ന് രഥോത്സവം വിജയകരമായി സംഘടിപ്പിക്കുകയും ചെയ്തു.
നാനാജാതിയില്‍ പെട്ട നേതാക്കളെ ഒന്നിപ്പിച്ച് ചര്ച്ചകള്‍ നടത്തി കൃത്യമായ
എണ്ണം ആളുകളെ പങ്കെടുപ്പിച്ച് വിജയകരമായി ഇത് സംഘടിപ്പിക്കാന്‍
അധികാരികള്‍ക്ക് കഴിഞ്ഞു. ജില്ല കളക്ടര്‍ ആശ അജിത്തിന്‍റെ നേതൃത്വത്തില്‍
പതിനഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരും 2800 പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും
ചേര്‍ന്നാണ് ഉത്സവം സംഘടിപ്പിച്ചത്. ഈ സാഹസമൊക്കെ ദൈവം അറിയുന്നുണ്ടോ
എന്തോ ?
No comments:
Post a Comment