Thursday, 1 February 2024

Chanakyaneeti- Part -5 – Wealth – Stanzas 11-15

 

ചാണക്യനീതി -ഭാഗം-5 - സമ്പത്ത് - ശ്ലോകം 11 മുതല് 15 വരെ
============================
-വി.ആര്.അജിത് കുമാര്
====================
5.11
ഒരു ധനികൻ സുഹൃത്തുക്കളെ ആകർഷിക്കുന്നു, ബന്ധുക്കളും പണമുള്ളവരിലേക്കാണ് ആകര്ഷിക്കപ്പെടുക. ധനികനെ മാത്രം മനുഷ്യനായി കാണുന്നതാണ് പൊതുവായ രീതി. സമ്പന്നനെ ഇത്തരമാളുകള് ജ്ഞാനിയായും കണക്കാക്കുന്നു
5.12
ശുദ്ധജലം സംഭരിക്കാനായി നിലവിലുള്ള ജലം ഒഴുക്കുന്നത് സുരക്ഷിതമാണെന്ന് കരുതുന്നപോലെ അബദ്ധമാണ് പണം വരുന്നതിനനുസരിച്ച് കൈയ്യിലുള്ള സ്വത്ത് വിതരണം ചെയ്യുന്നതും.
5.13
ദുരിതത്തിലായ ഒരു ബ്രാഹ്മണനെ സഹായിച്ചാല് അത് മികച്ച നിലയില് തിരിച്ചു കിട്ടും. രാജാവേ, ഒരു നല്ല ബ്രാഹ്മണന് സഹായം നല്കിയാല് അതേ അളവിലല്ല, വളരെ ഉയർന്ന അളവില് അങ്ങയ്ക്ക് അത് തിരികെ കിട്ടും.
( സ്വന്തം സമൂഹത്തെ സംരക്ഷിച്ചുനിര്ത്താന് ചാണക്യന് ശ്രദ്ധിക്കുന്നു എന്നുവേണം കരുതാന്)
5.14
സമ്പത്ത് സന്മാര്ഗ്ഗികള്ക്ക് മാത്രമേ നൽകാവൂ, മറ്റാർക്കും നൽകരുത്. സമുദ്രത്തിൽ നിന്ന് നീരാവിയായി ഒഴുകി മേഘങ്ങളായി മാറുന്ന ജലം പിന്നീട് ശുദ്ധമായി ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവനില്ലാത്തവയുടെയും ആവശ്യം നിറവേറ്റുന്നപോലെ സന്മാര്ഗ്ഗികള്ക്ക് നല്കുന്ന സമ്പത്തും എല്ലാവര്ക്കും ഉപകാരപ്പെടും. ജലം പല ചക്രങ്ങൾ തിരിഞ്ഞ് വീണ്ടും സമുദ്രത്തിലേക്ക് ഒഴുകുന്നപോലെ ഈ സമ്പത്ത് തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുകയും ചെയ്യും.
(സര്ക്കാര് ചിലവഴിക്കുന്ന ഓരോ തുകയും പലവിധത്തില് കറങ്ങി ഒടുവില് ഖജനാവില് എത്തേണ്ടതാണ്. പക്ഷെ അഴിമതിപണം തിരികെ എത്തില്ലല്ലോ)
5.15
കാരുണ്യഹൃദയരേ,നിങ്ങള് സമ്പത്ത് പൂഴ്ത്തിവയ്ക്കാതെ അര്ഹിക്കുന്നവര്ക്ക് വിതരണം ചെയ്യുക.മഹാരാജാക്കന്മാരായ കർണ്ണൻ, ബലി, വിക്രമാദിത്യൻ എന്നിവർ ദാനധർമ്മങ്ങളിലൂടെയാണ് പ്രശസ്തരായത്. മനുഷ്യര് തേനീച്ചകളെപോലെയാകരുത്. തേനീച്ചകള് കഷ്ടപ്പെട്ട് തേന് ശേഖരിക്കുന്നു. സ്വയം ആസ്വദിക്കാതെയും മറ്റാര്ക്കും കൊടുക്കാതെയും അത് സംഭരിച്ചുവയ്ക്കുന്നു. ഒടുവില് ഒരുവന് വന്ന് എല്ലാം എടുത്തുപോകുന്നു. മനുഷ്യനും അങ്ങിനെ സംഭവിക്കാം, അപ്പോള് വിലപിച്ചിട്ട് കാര്യമില്ലല്ലോ✍️

No comments:

Post a Comment