യാത്രാനുഭവം – ഭാഗം -2
ഒന്നു ചുറ്റി വന്നു
-വി.ആര്‍.അജിത് കുമാര്‍
കൊച്ചിയിലേക്കുള്ള
യാത്ര തീരദേശം വഴിയായിരുന്നു. ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും ചെറിയഴീക്കല്‍,അഴീക്കല്‍,ആറാട്
മരട് നിന്നാണ് ഭക്ഷണം കഴിച്ചത്. സീഫിഷ് റസ്റ്റാറന്‍റ്. മീല്‍സാണ് വാങ്ങിയത്. ഒപ്പം നെത്തലി വറുത്തതും മത്തി വറുത്തതും. ഇത് രണ്ടും കണ്ടിട്ടുതന്നെ കാലം കുറേയായി. നല്ല ഭക്ഷണമായിരുന്നു. ടേബിള്‍ വൃത്തിയാക്കുന്ന പയ്യന് ജയശ്രീ കുറച്ചു പൈസ കൊടുത്തു. അവന്‍റെ സന്തോഷം ഒരു ചിരിയായി പ്രകാശിച്ചു. ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നാണ് സുരേഷ് താമസിക്കുന്നത്. അവിടേക്കായിരുന്നു യാത്ര. കൊച്ചി വേറേ ലവലിലാണ് വളരുന്നത്. മോശപ്പെട്ട തദ്ദേശഭരണം വരുത്തുന്ന ദോഷങ്ങളേയുള്ളു നെഗറ്റീവായി പറയാന്‍. തദ്ദേശഭരണം ഒരു നല്ല ഡിക്റ്റേറ്റര്‍ക്ക് നല്‍കിയാലേ നന്നാവൂ. ഇന്‍ഡോര്‍ തന്നെയാണ് മാതൃക ആക്കാവുന്നത്. സുരേഷിന്‍റെ വീട്ടില്‍ നിന്ന് ഇന്‍ഫോപാര്‍ക്കും സ്പെഷ്യല്‍ ഇക്കണോമിക് സോണും കാണാം. അവിടെ കയറിന്‍റെ ടൈല്‍സ് നിര്‍മ്മിച്ച് യൂറോപ്പിലേക്കയയ്ക്കുന്ന വലിയൊരു സ്ഥാപനമുണ്ട്. നൂറുകണക്കിന് ആളുകളാണ് അവിടെ ജോലി ചെയ്യുന്നത്. സോളാര്‍ പാനലുകളും അവരുടെ ഷെഡിന് മുകളില്‍ കണ്ടു. സുരേഷ് ജ്യേഷ്ടന്‍റെ അടുത്ത സുഹൃത്താണ്. പിന്നീട് ഡല്‍ഹിക്കാലത്ത് എന്‍റെയും അടുത്ത കുടുംബസുഹൃത്തായി. ആ സൌഹൃദം തുടരുന്നു. മൂത്തമകന്‍ കണ്ണനാണ് ഇവിടെ താമസം. സുരേഷും ജയയും ഇപ്പോഴും ഡല്‍ഹിക്കാര്‍ തന്നെ. വന്നും പോയുമിരിക്കുന്നു. കണ്ണന് രണ്ടാമത്തെ കുട്ടി പിറന്ന സന്തോഷം പങ്കിട്ട് അവിടെനിന്നും ഇറങ്ങി. ജ്യേഷ്ടന്‍റെ മകന്‍ ഉണ്ണി താമസിക്കുന്നത് തൃക്കാക്കരയിലാണ്. അവിടെ കയറി അവരെയും കണ്ടു. മകന്‍ നിരഞ്ജനുമായി അല്‍പ്പസമയം കളിച്ചു. ദീപ്തിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛന് ചില്ലറ അസുഖങ്ങളൊക്കെയുണ്ടെങ്കിലും മനോബലം നല്‍കുന്ന സന്തോഷത്തിലാണ് എപ്പോഴും. കുറച്ചുസമയം സംസാരിച്ചിരുന്ന ശേഷം അവിടെനിന്നും കടവന്ത്രയില്‍ ജ്യേഷ്ടന്‍റെ വീട്ടിലെത്തി. അന്നവിടെ തങ്ങി. രാത്രിയില്‍ സിലോണ്‍ ബേക്കേഴ്സില്‍ നിന്നും വാങ്ങിയ ഇടിയപ്പവും പൊറോട്ടയും ബീഫുമൊക്കെയായി ഭക്ഷണം കഴിച്ചു. മിസോറാമില്‍ ഫോറസ്റ്റ് സര്‍വ്വീസിലുള്ള അനുവിന്‍റെ അച്ഛനും അമ്മയും വന്നിരുന്നു. കുറച്ചുനേരം അവരുമായും സംസാരിച്ചിരുന്നു. അജയാണ്ണനും ശ്രീക്കുട്ടനും ക്രിക്കറ്റ്പ്രേമികളായതിനാല്‍ ലോകക്കപ്പ് ചര്‍ച്ചകളുമൊക്കെയായി സമയം ചിലവഴിച്ചു.
രാവിലെ ഇറങ്ങി. തൃശൂരേക്കാണ് യാത്ര. കരുനാഗപ്പള്ളിയില്‍ നിന്നും ജയഛന്ദ്രനും അനിതയും കാറില്‍ വന്നുകൊണ്ടിരിക്കയാണ്. അവരെ പാലിയേക്കര ടോളില്‍ കാണാം എന്നായിരുന്നു തീരുമാനം. കൊച്ചിയിലെ ട്രാഫിക്കും ആലുവയും അങ്കമാലിയും ചാലക്കുടിയും കടന്ന് അവിടെയെത്തി. അവിടെനിന്നും ജയന്‍റെ ബന്ധു വിനോദിന്‍റെ വീട്ടിലേക്ക് തിരിച്ചു. ഒരു ചെറുപുഴയോട് ചേര്‍ന്നാണ് വിനോദിന്‍റെ വീട്. ആ പ്രദേശത്ത് ആദ്യം താമസമാക്കിയ ധീരനാണ് വിനോദ്. ഇപ്പോള്‍ അനേകം വീടുകളായി. അവിടെ എത്തിയപ്പോള്‍ പിന്നാലെ വന്ന കൊറിയര്‍ സര്‍വ്വീസുകാരനാണ് പറഞ്ഞത് വണ്ടിയുടെ മുന്‍വശത്തെ ടയറില്‍ കാറ്റില്ലെന്ന്. പുതിയ ടയറുകളാണ് നാലും,ഇതെന്തുപറ്റി എന്നത്ഭുതപ്പെട്ടുപോയി. വിനോദ് ഉടനെ ഒരു ടയര്‍കടക്കാരനെ വിളിച്ചു. ഇപ്പോള്‍ വരാം എന്നു പറഞ്ഞു. കുറച്ചുനേരം കാത്തിരുന്നു.വന്നില്ല. വീണ്ടും വിളിക്കുമ്പോഴെല്ലാം ഫോണ്‍ തിരക്കിലാണ്. മലയാളിയുടെ സ്വഭാവം നന്നായറിയാവുന്ന വിനോദ് ബുള്ളറ്റെടുത്ത് അവന്‍റെ കടയിലേക്ക് പോയി. കണക്കുകൂട്ടല്‍ തെറ്റിയില്ല. അവന്‍ ഫോണ്‍ ബിസിയാക്കിവച്ച് താടിക്ക് കൈയ്യുംകൊടുത്ത് ഇരിപ്പാണ്. ആവശ്യക്കാരനായതിനാല്‍ നാവില്‍ വന്ന തെറി ഉള്ളിലടക്കി വിനോദ് അവനെയും കൂട്ടി വന്നു. പരിശോധനയ്ക്കായി ടയര്‍ ഇളക്കി,സ്റ്റെപ്പിനി പിടിപ്പിച്ച് ശ്രീക്കുട്ടനും അയാളും കൂടി പോയി. ടയറിന്‍റെ നോബ് ലൂസ് ആയതായിരുന്നു. വിശദമായ പരിശോധനകള്‍ നടത്തി, നോബ് ശരിയാക്കി. ഇരുനൂറ്റിയന്‍പത് രൂപ നല്‍കി തിരികെയെത്തി. പമ്പില്‍ നിന്നും കാറ്റടിക്കുമ്പോള്‍ ,കാറ്റ് പുറത്തേക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നാണ് പറയുന്നത്. പൊതുവെ ആരും അത് ശ്രദ്ധിക്കാറില്ല. ഒരു പ്രായംചെന്ന മനുഷ്യനായിരുന്നു കാറ്റ് നിറച്ചത്. സാധാരണ പത്തുരൂപയോ ഇരുപത് രൂപയോ ആണ് കൊടുക്കാറുള്ളത്, ഈ പ്രായത്തിലും അയാള്‍ പണിയെടുക്കുന്നല്ലോ എന്ന കരുണാരസത്തില്‍ ജയശ്രീ അയാള്‍ക്ക് ഇരുപത്തിയഞ്ച് രൂപയും നല്‍കിയിരുന്നു. ഏതായാലും വിനോദിന്‍റെ വീട്ടില്‍ കയറിയത് നന്നായി. വിനോദും ശ്രീജയും മകനും വളരെകാലമായി അറിയുന്നവരെപോലെ സൌഹൃദത്തിലായി. നല്ല ലൈബ്രറിയും വായനയുമൊക്കെ ഉള്ള ആളുകളാണ്. വിവിധങ്ങളായ ചര്‍ച്ചകള്‍ക്കൊപ്പം കൊഴുക്കട്ടയും പഴംപൊരിയും നാരങ്ങാവെള്ളവും തുടര്‍ന്ന് അക്ഷയയില്‍ നിന്നുള്ള സമൃദ്ധമായ ഊണും ശ്രീജ തയ്യാറാക്കിയ രുചികരമായ ബീഫ് വിഭവങ്ങളും ഒക്കെയായി ഉച്ചനേരം കുശാലായി. ജയന്‍റെ വണ്ടി അവിടെ ഇട്ടു. മുണ്ടൂര്‍, മലപ്പുറം വഴി കോഴിക്കോട്ടേക്കുള്ള യാത്ര ഇനി ഒന്നിച്ചാണ്. റോഡ് വികസനമാണ് എവിടെയും. സ്റ്റേറ്റ് ഹൈവേയും നാഷണല്‍ ഹൈവേയും വികസിക്കുന്നുണ്ട്. മലപ്പുറം – കോഴിക്കോട് അതിര്‍ത്തിയില്‍ തേഞ്ഞിപ്പാലം ഭാഗത്തു മുതല്‍ കനത്ത ട്രാഫിക്കായിരുന്നു. യാത്ര മന്ദഗതിയിലായി. ജയന്‍ പോലീസ് സ്റ്റോറികള്‍ പറഞ്ഞതിനാല്‍ മുഷിവുണ്ടായില്ല.
ഏഴ് മണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൌസിലെത്തി. 2022 ല്‍ പണിതീര്‍ത്ത പുതിയ കെട്ടിടം
മനോഹരമാണ്.നല്ല പെരുമാറ്റമുള്ള ജീവനക്കാരും നല്ല മുറിയും. 1750 രൂപയും
ജിഎസ്ടിയുമാണ് പൊതുജനങ്ങള്‍ക്ക് നിരക്ക്. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക്
25 ശതമാനം ഡിസ്ക്കൌണ്ട് ഉണ്ട്. ഒന്ന് ഫ്രഷ് ആയി പുതിയങ്ങാടിയില്‍ സജീവിന്‍റെ
വീട്ടിലേക്ക് പോയി. കേരളഹൌസില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ഒപ്പമുണ്ടായിരുന്ന
സഹോദരസ്ഥാനീയനാണ് സജീവ്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെങ്കിലും കുടുംബവുമായി ഞങ്ങള്‍ക്ക്
നല്ല ബന്ധമാണ് ഉള്ളത്. സജീവിന്‍റെയും റീനയുടെയും മകള്‍ ലക്ഷ്മി എന്ന അനഘയുടെ
വിവാഹമാണ് ഞയറാഴ്ച. അതില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഈ യാത്ര. വീട്ടില്‍
ബ്രൈഡ് ടു ബീ ആഘോഷം നടക്കുകയായിരുന്നു. സജീവും റീനയും നന്നായി പാടുമായിരുന്നു.
അതിന്‍റെ തുടര്‍ച്ചപോലെ മകന്‍ അച്ചു നന്നായി ഹിന്ദിഗാനങ്ങള്‍
ആലപിക്കുന്നുണ്ടായിരുന്നു. റീനയുടെ സഹോദരന്‍ കുട്ടന്‍, ഡല്‍ഹി
സൌഹൃദത്തിലുണ്ടായിരുന്ന സാറാമ്മ തുടങ്ങി പലരും പാടുകയും കുട്ടികള്‍ നൃത്തം
ചെയ്യുകയും ചെയ്തു. അവിടെ മിക്കവരും പരിചയക്കാരായിരുന്നു.ഭിന്നശേഷി
രാവിലെ പത്ത് അന്‍പതിനും പതിനൊന്നരയ്ക്കും ഇടയിലാണ് മുഹൂര്‍ത്തം.ശ്രീ അഴകോടി ദേവിക്ഷേത്രം ആഡിറ്റോറിയത്തിലാണ് വിവാഹം. ഞങ്ങള്‍ കുറച്ചുനേരത്തെ എത്തി. അച്ചു എന്ന അശ്വിന്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നത് ഗോവയിലാണ്. തിങ്കളാഴ്ച സെമസ്റ്റര്‍ പരീക്ഷയുള്ളതിനാല്‍ കൂട്ടുകാര്‍ എത്തിയില്ല,എന്നാല്‍ രണ്ട് പ്രൊഫസറന്മാര്‍ വന്നിരുന്നു. വലിയ പ്രായമൊന്നുമില്ല അവര്‍ക്ക്. ഒരാള്‍ ബീഹാറുകാരനും മറ്റൊരാള്‍ ആന്ധ്രാക്കാരനുമാണ്. കേരള വിവാഹം കാണുക, സദ്യ കഴിക്കുക എന്നതൊക്കെയാണ് ലക്ഷ്യം. അവര്‍ ക്ഷേത്രത്തില്‍ കയറാനായി മുണ്ട് ഉടുത്താണ് വന്നത്. പക്ഷെ കേരളത്തില്‍ അതും പോരല്ലൊ, ഉടുപ്പും ബനിയനും ഊരി അര്‍ദ്ധനഗ്നനാകണം, അതിനാല്‍ അവര്‍ മടിച്ചുനിന്നു. പാന്‍റ്സ് ഇട്ടിരിക്കുന്ന ഞങ്ങള്‍ക്ക് ക്ഷേത്രപ്രവേശന വിലക്കുള്ളതിനാല്‍ അതിനെകുറിച്ച് ചിന്തിക്കുകപോലും ചെയ്തില്ല. വനിതകള്‍ കയറി തൊഴുതു. കുറച്ചു പഴക്കമുള്ള ക്ഷേത്രമാണെന്നു തോന്നുന്നു. ക്ഷേത്രപറമ്പില്‍ നല്ല പാര്‍ക്കിംഗ് സൌകര്യമുണ്ട്. ഹാളും കൊള്ളാം. എവിടെയിരുന്നും കല്യാണം കാണാം എന്നതാണ് പ്രത്യേകത. രാജീവ്,ഗോപന്‍,മോഹന്‍,അജിത് ദാസ്, ഗണേശന്‍,ആന്‍റണി, രാധാകൃഷ്ണന്‍, സുദേവന്‍, ദിന്‍കര്‍ തുടങ്ങി ഡല്‍ഹിയിലും നാട്ടിലുമുള്ള കുറേ സുഹൃത്തുക്കളെ കണ്ടു. ലക്ഷ്മിക്ക് യോജിക്കുന്ന പയ്യനാണ് ശരത്. പരിചയപ്പെടാനൊന്നും സമയം കിട്ടിയില്ല. വിവാഹം വളരെ ലളിതമായിരുന്നു. തെക്കന്‍ കേരളത്തില്‍ പെണ്‍കുട്ടി വസ്ത്ര-മേക്കപ്പ് ഭാരവുമായി,മുട്ടുമടക്കി തലകുനിച്ച്,സ്റ്റേജില്‍ നിന്നുകൊണ്ട് അടുത്ത ബന്ധുക്കളുടെ കാല്‍തൊട്ടുവന്ദിക്കുന്ന ദയനീയ കാഴ്ച ഇവിടെയില്ല. പെണ്ണും ചെറുക്കനും താലികെട്ടുകഴിഞ്ഞ് അവിടെത്തന്നെ ഇരിക്കും. ബന്ധുക്കള്‍ അവരുടെ മുന്നില്‍ വന്ന് തലയില്‍ കൈവച്ച് അനുഗ്രഹിക്കും. കുട്ടികള്‍ അവരുടെ കാലിലും തൊടും. തെക്കര്‍ക്ക് അനുകരിക്കാവുന്ന മാതൃകയായി തോന്നി.
സദ്യയും നന്നായിരുന്നു. അവിടെയും തെക്കര്‍ക്ക്
ചിന്തിക്കാവുന്ന ലാളിത്യമുണ്ട്. അന്‍പത് കൂട്ടം കറികളൊന്നുമില്ലാതെ ഒരു മനുഷ്യന്
താങ്ങാവുന്ന തരത്തില്‍ കറികളും ചോറും രണ്ടിനം പായസവും. ഊണ് കഴിഞ്ഞ് ഉടനെ ഇറങ്ങി.
നേരത്തെ പദ്ധതിയിട്ടിരുന്നത് പൊള്ളാച്ചി സ്റ്റേ ആയിരുന്നു. എന്നാല്‍ കൊച്ചുമകള്‍
പത്മാവതി വിളിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഞയറാഴ്ച തന്നെ ഓടിയെത്താന്‍
തീരുമാനിച്ചു. പൊള്ളാച്ചിയില്‍ ഗസ്റ്റ്ഹൌസ് ബുക്ക് ചെയ്തത് കാന്‍സല്‍ ചെയ്തു.
ജയനും അനിതയും ഒന്നേമുക്കാലിനുള്ള ജനശതാബ്ദിയില്‍ തൃശൂരേക്ക് പോകും. അവിടെനിന്നും
കാറെടുത്ത്, അമേരിക്കയില്‍ നിന്നും എത്തുന്ന സഹോദരി ഗീതയേയും വിളിച്ചാണ് കരുനാഗപ്പള്ളിയിലേക്ക്
മടക്കയാത്ര. അവരെ സ്റ്റേഷനിലാക്കി ഞങ്ങള്‍ രാമനാട്ടുകര,കൊണ്ടോട്ടി,മലപ്പു
No comments:
Post a Comment