ശാസ്ത്രവും മതവും രാഷ്ട്രീയവും
== വി.ആര്‍.അജിത് കുമാര്‍
ഷംസീര്‍ സാഹിബും സര്‍വ്വശ്രീ സുകുമാരന്‍ നായരും സഖാവ് ഗോവിന്ദനും പിന്നൊരു വലിയ പടയും ഇറങ്ങി പുറപ്പെട്ടതിനാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി അനേകം തലമുറകള്‍ ചര്‍ച്ച ചെയ്ത ശാസ്ത്രവും മതവും രാഷ്ട്രീയവും കേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഷംസീര്‍ സാഹിബ്ബ് മന:പൂര്‍വ്വമായി ഇത്തരമൊരു ചര്‍ച്ച കൊണ്ടുവന്നതാണോ അതോ ഭരണഘടന ഉടച്ചുവാര്‍ക്കണം എന്ന് സജി ചെറിയാന്‍ പറഞ്ഞപോലെ ഭംഗ്യന്തരേണ സംഭവിച്ചുപോയതാണോ എന്നറിയില്ല. ഏതായാലും സംഗതി നന്നായി. ചാനലുകളും പത്രങ്ങളും സാമൂഹികമാധ്യമങ്ങളും എല്ലാം ഒന്നുണര്‍ന്നു.
ഇനി കാര്യത്തിലേക്ക് വരാം. ഹിന്ദു മത്തില്‍ പെട്ട ഞാനും സുകുമാരന്‍ നായരും ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് മനുഷ്യരും ഇസ്ലാം മതവിശ്വാസിയായ ഷംസീറും സമസ്ത നേതാക്കളും ഉള്‍പ്പെടുന്ന കോടിക്കണക്കിന് മനുഷ്യരും സജി ചെറിയാനും തോമസ് ഐസക്കും എ.കെ.ആന്‍റണിയും ഉള്‍പ്പെടെ കോടിക്കണക്കിന് മനുഷ്യര്‍ ഉള്‍പ്പെടുന്ന ക്രിസ്തുമതവും പിന്നെ ചെറുതും വലുതുമായ അനേകം മതങ്ങളില്‍പെട്ടവരും ചേര്‍ന്നതാണ് മനുഷ്യകുലം. നമ്മള്‍ ശാസ്ത്രം പഠിക്കുന്നതിന് മുന്നെ പഠിച്ചത് മതത്തെയും ദൈവത്തേയുമാണ്. പുതിയ തലമുറയും ഇനി വരാന്‍ പോകുന്ന തലമുറകളും അങ്ങിനെതന്നെ ആയിരിക്കും ചെയ്യുക. പ്രപഞ്ചത്തിന്‍റെ അധിപന്‍ ദൈവമാണ് എന്നാണ് ആദ്യം പഠിക്കുന്നത്.ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവനിശ്ചയമാണ് എന്നും പഠിക്കുന്നു. ആരാണ് ദൈവം എന്നതിന് പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടെങ്കിലും എല്ലാവരും പറഞ്ഞുവയ്ക്കുന്നത് ഒരേ കാര്യം തന്നെയാണ്.
സെമറ്റിക് മതങ്ങള്‍ കുട്ടികളെ സണ്‍ഡെ സ്കൂളിലും മദ്രസയിലും വച്ച് മതം പഠിപ്പിച്ചു വിടുമ്പോള്‍ ഹിന്ദു സ്വന്തം വീട്ടിലും അമ്പലങ്ങളിലുമായി,കൃത്യമല്ലാത്ത ക്ലാസുകളിലൂടെ കുട്ടികളിലേക്ക് മതം കുത്തിവയ്ക്കുന്നു. ഈ മതബോധം പൂര്‍ണ്ണമായ ശേഷമാണ് അവന്‍ ശാസ്ത്രം പഠിക്കാന്‍ തുടങ്ങുന്നത്. അന്നുമുതല്‍ അവന്‍ സംശയാലുവായി മാറുകയാണ്. മതപഠനത്തിലൂടെ നേടിയതാണോ ശരി അതോ ഇപ്പോള്‍ പഠിക്കുന്നതാണോ എന്ന സംശയത്തില്‍ നിന്നും അവന്‍ ശാസ്ത്രാവബോധമുള്ള വിശ്വാസിയായി മാറുകയാണ്. വിദ്യാഭ്യാസം കൂടുന്തോറും വിശ്വാസവും ഏറുന്നു എന്ന പരിതാപകരമായ കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതും. ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് മുന്നെയും എന്‍ജിനീയര്‍ കെട്ടിടം കെട്ടുന്നതിന് മുന്നെയും ശാസ്ത്രജ്ഞന്‍ ചന്ദ്രനിലേക്ക് പേടകം വിടും മുന്നെയും രാഷ്ട്രീയപ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നെയും ദൈവപൂജ ചെയ്യുന്നത് ഈയൊരു മതബോധത്തില്‍ നിന്നാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്ന ഡോക്ടര്‍ ഒടുവില്‍ ഇങ്ങിനെകൂടി പറയും. പ്രാര്‍ത്ഥിക്കുക, ഇനിയെല്ലാം ദൈവത്തിന്‍റെ കൈകളിലാണ്.
മനുഷ്യന്‍ പൂര്‍ണ്ണനല്ല എന്ന അവന്‍റെ വിശ്വാസം കൊണ്ടുതന്നെയാണ് അവന്‍ എല്ലാറ്റിനും ദൈവത്തെ കൂട്ടുപിടിക്കുന്നത്. ഷംസീര്‍ സാഹിബ്ബ് പറഞ്ഞപോലെ അസംബ്ബന്ധങ്ങളുടെ ഒരു കൂടാണ് മതഗ്രന്ഥങ്ങളും മതവിശ്വാസങ്ങളും. എല്ലാ സൃഷ്ടികളും നടത്തുന്നത് ദൈവമാണെന്നും ഭൂമിയാണ് പ്രപഞ്ചത്തിന്‍റെ കേന്ദ്രമെന്നും സെമറ്റിക് മതങ്ങള്‍ പറയുന്നു. ഇസ്ലാം വിശ്വസത്തില്‍ ദൈവവും പ്രവാചകനും ഉള്‍പ്പെടുന്ന അനേകം അത്ഭുത സംഭവങ്ങള്‍ കാണാം. പുരുഷന് വലിയ സ്വാതന്ത്ര്യങ്ങളും സ്ത്രീക്ക് കടുത്ത അസ്വാതന്ത്ര്യവും മതം പറഞ്ഞുവയ്ക്കുന്നു. മാലാഖമാര്‍,ജിന്ന്,മരണാനന്തര ജീവിതം,മരുന്നില്ലാതെയുള്ള രോഗശമനം,ബാധയൊഴിപ്പിക്കല്‍, അത്ഭുതകര്‍മ്മങ്ങള്‍ എന്നിവയും ശാസ്ത്രത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നവയല്ല. മോസസ് കടലിനെ രണ്ടായി പിളര്‍ത്തിയെന്നും ഈസ രോഗികളെ സുഖപ്പെടുത്തിയെന്നും മരിച്ചവരെ ജീവിപ്പിച്ചുവെന്നും മുഹമ്മദ് നബി ചന്ദ്രനെ പല കഷണങ്ങളാക്കി എന്നുമൊക്കെ പറയുന്നുണ്ട്. ഇതൊന്നും ശാസ്ത്രീയമായി വിശ്വസിക്കാന്‍ കഴിയുന്നവയല്ല. എല്ലാ സൃഷ്ടികളും ദൈവം നടത്തുന്നതാണ് എന്നതും ചെളി ഉരുട്ടിവച്ച് ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നതുമൊക്കെ വെറും ഭാവനകള്‍ മാത്രമായെ കാണാന്‍ കഴിയൂ. മനുഷ്യന്‍ രൂപപ്പെട്ടത് കോടിക്കണക്കിന് വര്‍ഷം നീണ്ട പരിണാമത്തിലൂടെയാണ് എന്ന് ശാസ്ത്രപഠനത്തിലൂടെ നമ്മള്‍ മനസിലാക്കുന്നു. ഇപ്പോഴും പരിണാമ സിദ്ധാന്തം അപൂര്‍ണ്ണമാണ് താനും. ഇതേ സമയം തന്നെ പ്രവാചകന്‍ പറയുന്നുണ്ട് ജനനം മുതല്‍ മരണം വരെ പഠനം തുടരണമെന്നും. ഇസ്ലാം സുവര്‍ണ്ണ കാലമായ എട്ടാം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ടുവരെ ഒരുപാട് കണ്ടുപിടുത്തങ്ങളും നടന്നിരുന്നു. കണക്ക്, ജ്യോതിശാസ്ത്രം,വൈദ്യം,രസതന്ത്
നാലര ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഭൂമിക്ക് ഏതാനും ആയിരം വര്‍ഷത്തെ പഴക്കമെ ക്രിസ്തുമതം നല്‍കുന്നുള്ളു. രോഗശമനത്തിന് പ്രാര്‍ത്ഥന, ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ തുടങ്ങി ശാസ്ത്രീയാടിത്തറയില്ലാത്ത പലതും മതം പറയുന്നുണ്ട്. പ്രപഞ്ചത്തിന്‍റെ കേന്ദ്രം ഭൂമിയാണ് എന്ന അബദ്ധവും അതില്‍ കാണാം. പ്രപഞ്ചമുണ്ടായ ബിഗ് ബാംഗ് തിയറി, മനുഷ്യ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ഒന്നും മതം അംഗീകരിക്കുന്നില്ല. ആറ് ദിവസം കൊണ്ടുള്ള സൃഷ്ടി കര്‍മ്മമാണ് മറ്റൊന്ന്. ഒന്നാം നാള്‍ ഇരുട്ടും വെളിച്ചവും വേര്‍തിരിച്ച് രാത്രിയും പകലുമുണ്ടാക്കി. രണ്ടാം നാള്‍ ആകാശമുണ്ടാക്കി മുകളിലത്തെ ജലത്തെയും താഴത്തെ ജലത്തേയും വേര്‍തിരിച്ചു.മൂന്നാം നാള്‍ കരയും കടലും വേര്‍തിരിച്ച് സസ്യജാലങ്ങളെ സൃഷ്ടിച്ചു. നാലാം നാള്‍ സൂര്യന്‍,ചന്ദ്രന്‍,നക്ഷത്രങ്
ഹിന്ദുമതത്തില്‍ എണ്ണിയാല്‍ തീരാത്ത ദൈവങ്ങളുണ്ട്. പലര്‍ക്കും പല ചുമതലകളും. ബ്രഹ്മാവ് സൃഷ്ടി നടത്തുമ്പോള്‍ വിഷ്ണു അതിനെ നിലനിര്‍ത്തുന്നു, ശിവന്‍ സംഹരിക്കുന്നു. ലക്ഷ്മി സമ്പത്ത് കൊണ്ടുവരുന്നു, സരസ്വതി അറിവ് നല്‍കുന്നു, ദുര്‍ഗ്ഗ ശക്തി പകരുന്നു. വിഷ്ണുവിന് യുഗങ്ങളായി പത്ത് അവതാരങ്ങള്‍. ഇങ്ങിനെ ഹിന്ദു മിഥോളജി വ്യാപിച്ചു കിടക്കുന്നു. പുറമെ ജ്യോതിഷം,നല്ല ദിവസം,നല്ല സമയം,പൂജ,മന്ത്രം,പുനര്‍ജന്മം, അത്ഭുതസിദ്ധികള്‍ എന്നിങ്ങനെ ശാസ്ത്രത്തിന് നിരക്കാത്ത ഒട്ടേറെ കാര്യങ്ങള്‍. വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും കഥകളും ഉപകഥകളുമായി കിടക്കുന്ന മിക്ക സംഗതികളും യുക്തിക്ക് നിരക്കാത്തതാണ്. അതിന് പുറമെ ഗന്ധര്‍വ്വന്മാര്‍,അപ്സരസുകള്‍,
ആ നല്ല ഭാവനകളെ നമ്മള്‍ അംഗീകരിക്കണം. പക്ഷെ പ്രധാനമന്ത്രി ആയാലും പ്രസിഡന്‍റായാലും ഇതൊക്കെ പ്ലാസ്റ്റിക് സര്‍ജറിയാണ്, ഫെര്‍ട്ടിലിറ്റി ചികിത്സയാണ്,ക്ലോണിംഗ് ആണ് എന്നൊക്കെ പറഞ്ഞാല്‍ അര്‍ഹമായ അവഗണനയോടെ തള്ളിക്കളയണം. പുഷ്പക വിമാനം എന്ന ചിന്തയേയും നമ്മള്‍ അഭിനന്ദിക്കണം, എന്നാല്‍ വിമാനം കണ്ടുപിടിച്ചത് രാവണനാണ് എന്നു പറഞ്ഞാല്‍ ചിരിച്ചു തള്ളണം. ഇതൊക്കെ പാഠപുസ്തകത്തിന്‍റെ ഭാഗമാക്കുന്നു എന്നു പറയുന്നതും അംഗീകരിക്കാന്‍ കഴിയില്ല.
ഷംസീര്‍ സാഹിബ്ബ് ആദ്യം പറയേണ്ടത് ഇതാണ്. കുട്ടികള്‍ക്ക് മതപഠനം നല്‍കുന്നത് അവസാനിപ്പിക്കണം. അവര്‍ ശാസ്ത്രം പഠിച്ച് വളരട്ടെ. ഇല്ലെങ്കില്‍ എന്നെപ്പോലെയും ഷംസീര്‍ സാഹിബ്ബിനെപോലെയും സുകുമാരന്‍ നായരെപ്പോലെയും കുട്ടികളുടെ മനസില്‍ ആദ്യം കയറുന്നത് അന്ധവിശ്വാസമാകും. പിന്നെ എത്ര ശാസ്ത്രം പഠിച്ചാലും അന്ധവിശ്വാസം ഒപ്പമുണ്ടാകും. അതുകൊണ്ടാണ് എന്നേപ്പോലുള്ളവര്‍ എന്ത് പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ആദ്യം ദൈവമേ എന്ന് വിളിച്ചുപോകുന്നത്. ഒരു യാത്ര പുറപ്പെടുമ്പോള്‍ വിഘ്നേശ്വരാ കാത്തുകൊള്ളണേ എന്ന് പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നത്. ഏത് പ്രവര്‍ത്തി ആരംഭിക്കുമ്പോഴും ഗണപതി പൂജ നടത്തുന്നത്. അപ്പോഴൊക്കെയും സയന്‍സിനും മുന്നില്‍ നില്‍ക്കുന്നത് അന്ധവിശ്വാസമാണ്.
നമുക്ക് പുതിയ തലമുറയെ എങ്കിലും ആദ്യം സയന്‍സ് പഠിപ്പിക്കാം. പിന്നീട് അവര്‍ മതം പഠിക്കട്ടെ. ഇടതുപക്ഷത്തിനാണ് അത് നടത്തിയെടുക്കാന്‍ സാധിക്കുക. പുരോഗമന പ്രസ്ഥാനം എന്ന നിലയില്‍ കുട്ടികളില്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ ഒരു കാമ്പയിന്‍ സിപിഎം തുടങ്ങണം. ഡിവൈഎഫ്ഐ,എസ്എഫ്ഐ, ശാസ്ത്രസാഹിത്യ പരിഷത്ത്,പുരോഗമന കലാസാഹിത്യ പ്രസ്ഥാനം എല്ലാം മുന്നോട്ടു വരട്ടെ. സഖാവ് ഗോവിന്ദനെ മുന്നില്‍ നിര്‍ത്തിയാകാം ഈ ജനമുന്നേറ്റം. അപ്പോള്‍ കാണാം സുകുമാരന്‍ നായരോടൊപ്പം അണിനിരക്കുന്നത് ആരൊക്കെയാണെന്ന്!!
പിന്നെ പാര്‍ട്ടിയെ ആര് രക്ഷിക്കും എന്നറിയില്ല. വിഘ്നേശ്വരാ, കാത്തുകൊള്ളണേ !! 🤭🤔
No comments:
Post a Comment