ഏകീകൃത വ്യക്തിനിയമം –ചരിത്രവും നിലപാടുകളും (ഭാഗം-1)
--------------------------------------------------------------------------------------------------
-വി.ആര്.അജിത് കുമാര്
-----------------------------------------------
ഏകീകൃത വ്യക്തിനിയമം വേണമോ വേണ്ടയോ എന്നത് സംബ്ബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയാണല്ലൊ. നമ്മുടെ ഭരണഘടന സമിതിയില്‍ തുടങ്ങിയ ചര്‍ച്ച എഴുപത്തഞ്ചിലേറെ വര്‍ഷങ്ങളായിട്ടും തുടരുന്നതുതന്നെ ആ വിഷയത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ്. ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് മതം മൌലികാവകാശമാണ് എന്നതാണ്. ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ പറയുന്ന ഒരു സ്വാതന്ത്ര്യവും നിയമം വരുന്നത് വഴി നഷ്ടമാകുന്നില്ല.ഇന്ത്യയില്‍ ജീവിക്കുന്ന ഒരു പൌരന്‍ അവന്‍/അവള്‍ വിശ്വസിക്കുന്ന മതത്തില്‍ നിന്നും മാറണമെന്നോ ഇഷ്ടപ്പെടുന്ന ദൈവത്തെ ആരാധിക്കരുതെന്നോ ആരാധനാലയങ്ങളില്‍ പോകരുതെന്നോ അല്ല, മറിച്ച് രാജ്യത്തെ നിയമങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ഒരുപോലെ ബാധകമാക്കണം എന്ന് മാത്രമാണ്. സമ്പന്നര്‍ക്ക് ഒരു നിയമം പാവപ്പെട്ടവര്‍ക്ക് മറ്റൊരു നിയമം എന്ന അലിഖിത സമ്പ്രദായം ലോകത്തെവിടെയുമുണ്ട്, അതിന് പുറമെയാണ് ജനിച്ചുവീണ മതം അനുസാശിക്കുന്ന നിയമങ്ങള്‍ കൂടി അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ഇവിടെ ഏറ്റവും പ്രസക്തമാകുന്നത് മത-രാഷ്ട്രീയ നേതാക്കള്‍ ഛര്‍ദ്ദിക്കുന്ന അഭിപ്രായങ്ങള്‍ നമ്മള്‍ അതേപടി വിഴുങ്ങണമോ അതോ അതിനെ സ്വയം വിലയിരുത്തി നമ്മുടേതായ അഭിപ്രായം രൂപീകരിക്കണമോ എന്നതാണ്. ന്യൂനപക്ഷ മതങ്ങളുടെയും ഗോത്രങ്ങളുടെയും ഭരണം തിരിക്കുന്നവരാണ് ഏകീകൃത സിവില്‍ കോഡിനെ ഏറെ ഭയപ്പെട്ടിരിക്കുന്നത്. മതവിശ്വാസികളും ഗോത്രങ്ങളില്‍ ഉള്‍പ്പെടുന്നവരും അവരുടെ കുടുംബപരവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങള്‍ക്കും മതാധികാരികളെയും ഗോത്രമൂപ്പന്മാരെയും ആശ്രയിക്കുന്നതാണ് അവരുടെ ശക്തി. ആ ശക്തി ചോര്‍ന്നുപോയാല്‍ പിന്നെ കിരീടമില്ലാത്ത രാജക്കന്മാരായിരിക്കേണ്ടിവരും അവര്‍ക്ക്. ഏകീകൃത സിവില്‍ കോഡ് തീഗോളമാണ്, അത് നമ്മെ വിഴുങ്ങും എന്നൊക്കെ പഠിപ്പിച്ച് ഭയപ്പെടുത്തിയാല്‍ അവര്‍ കൂടെനില്‍ക്കും എന്നവര്‍ക്കറിയാം. സിവില്‍ കോഡ് നടപ്പിലാക്കി അതിന്‍റെ ഗുണഫലം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ ഒപ്പം നില്‍ക്കില്ല എന്നും മതനേതാക്കള്‍ക്കറിയാം. അതുകൊണ്ടുതന്നെ ഭയം ജനിപ്പിച്ച് കൂടെ നിര്‍ത്തുക എന്നതാകും സമീപനം. അതിനുള്ള കരുക്കള്‍ അവര്‍ നീക്കിത്തുടങ്ങി. ഏകീകൃത സിവില്‍ കോഡിന്‍റെ ഗുണഫലം ഏറ്റവുമധികം ലഭിക്കാനിടയുള്ള സ്ത്രീസമൂഹത്തെ തന്നെ സമരത്തിന് മുന്നില്‍ നിര്‍ത്തും എന്നതാകും രസകരമായ കാര്യം.
ന്യൂനപക്ഷ വോട്ടുകള്‍ ചിന്നിച്ചിതറാതെ ലഭിക്കണമെങ്കില്‍ മതനേതാക്കള്‍ക്ക് ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്കിടയില്‍ നല്ല വേരുറപ്പുണ്ടാകണം എന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു. അത് ശരിയാണ് താനും. ന്യൂനപക്ഷ വോട്ടുകള്‍ മതനേതാക്കള്‍ ആഹ്വാനം ചെയ്യുന്ന വഴിക്ക് മറിയുന്ന കാഴ്ച നമ്മള്‍ എത്രയോ വട്ടം കണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കേഡര്‍ വോട്ടുകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ അവരോട് കൈകോര്‍ക്കുക എന്നതാണ് പുരോഗമനം പറയുന്ന പാര്‍ട്ടികളും യാഥാസ്ഥിതിക പാര്‍ട്ടികളും ചെയ്യുന്നത്. അത് താത്ക്കാലിക നേട്ടത്തിനായുള്ള വോട്ടബാങ്ക് രാഷ്ട്രീയം മാത്രമാണ്. ബിജെപിയും വടക്കുകിഴക്കന്‍ പ്രദേശത്തെ ഗോത്രനേതാക്കളുടെ സമീപനത്തെ ഭയക്കുന്നു. അതും വോട്ടബാങ്ക് രാഷ്ട്രീയം തന്നെയാണ്. പുരോഗമനപരമായ സമീപനമുള്ള എല്ലാ പൌരന്മാരും പ്രത്യേകിച്ചും സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളും കലര്‍പ്പില്ലാത്ത ഏകീകൃത സിവില്‍ കോഡിനായി വാദിക്കുകയാണ് ചെയ്യേണ്ടത്.
ചരിത്രം
നാട്ടുരാജാക്കന്മാരും ചക്രവര്‍ത്തിമാരും വന്നുംപോയുമിരുന്ന ഇന്ത്യയില്‍ ഓരോ ഇടത്തും അവിടത്തെ പ്രമാണിമാരുടെ താത്പ്പര്യപ്രകാരമുള്ള വ്യക്തിനിയമങ്ങളാണ് ഉണ്ടായിരുന്നത്. ആയിരക്കണക്കിന് വൈവിധ്യങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ബ്രിട്ടീഷുകാര്‍ തുടക്കത്തില്‍ പാശ്ചാത്യനിയമ രീതികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ആവശ്യമില്ലാത്ത വയ്യാവേലികള്‍ ഏറ്റെടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. മെച്ചപ്പെട്ട ജനസമൂഹത്തെ വാര്‍ത്തെടുക്കാനല്ലല്ലോ അവര്‍ വന്നത്, സമ്പത്ത് കടത്താനായിരുന്നല്ലോ. അതുകൊണ്ടുതന്നെ ഹിന്ദുവിന് പ്രത്യേക നിയമവും മുസ്ലിമിന് പ്രത്യേക നിയമവും എന്ന രീതി വന്നു. ഇവിടെ ഹിന്ദു എന്നതും മുസ്ലിം എന്നതും അതത് മതങ്ങളിലെ മുന്നോക്ക–സമ്പന്ന വിഭാഗം എന്നത് തന്നെ. അവരെ മാത്രം കണക്കിലെടുത്താല്‍ മതിയല്ലോ. രണ്ട് തരം നിയമങ്ങള്‍ കാലാന്തരത്തില്‍ മുസ്ലിമിനേയും ഹിന്ദുവിനേയും തമ്മിലടിപ്പിച്ച് വിഘടിച്ചുനിര്‍ത്താന്‍ ഉപകരിക്കും എന്നും ഭരണാധികാരികള്‍ കണ്ടു. അങ്ങിനെ വിഘടിപ്പിച്ചു ഭരിച്ച ബ്രിട്ടീഷുകാര്‍ മടങ്ങി പോയെങ്കിലും ഇപ്പോഴും ഭരണാധികാരികളുടെ സമീപനം അതുതന്നെയാണ്.ഭിന്നിപ്പിച്ച് ഭരിക്കുക.
ഗോവ മാത്രമായിരുന്നു ഇതിനൊരപവാദം. പോര്‍ച്ചുഗീസുകാരുടെ കീഴിലായിരുന്ന ഗോവയില്‍ ഗോവന്‍ സിവില്‍ കോഡാണ് നിലനിന്നത്. അതിലും കലര്‍പ്പുണ്ടായിരുന്നു. ഭാര്യയ്ക്ക് 25 ആയിട്ടും മക്കളുണ്ടാകുന്നില്ല എങ്കിലും മുപ്പത് വയസിനുള്ളില്‍ മകന്‍ പിറന്നില്ലെങ്കിലും ഹിന്ദുമത വിശ്വാസിയായ പുരുഷന് ഒരു വിവാഹം കൂടി കഴിക്കാം എന്നതായിരുന്നു അതിലെ കലര്‍പ്പ്.
ഹിന്ദു സിവില്‍ കോഡ്
ധര്‍മ്മശാസ്ത്രത്തില്‍ അധിഷ്ടിതമായ ഹിന്ദു കോഡ് ആകെ കുഴപ്പം പിടിച്ചതായിരുന്നു. പൊരുത്തക്കേടും ജാതി മുന്‍ഗണനയുമുണ്ടായിരുന്ന ഈ നിയമത്തിന് ഏകതാനതയില്ലാതിരുന്നതിനാല്‍ അതിനെ വ്യഖ്യാനിക്കുന്ന വ്യക്തിയുടെ ഇഷ്ടമനുസരിച്ചായി വിധികള്‍. 1937 ല്‍ ഹിന്ദു വിമന്‍സ് റൈറ്റ്സ് ടു പ്രോപ്പര്‍ട്ടി ആക്ട് വന്നതോടെയാണ് ഹിന്ദു കോഡില്‍ ഒരു വലിയ മാറ്റം വന്നത്. വിധവയാകുന്ന സ്ത്രീക്ക് ഭര്‍ത്താവിന്‍റെ സ്വത്തില്‍ മകനുള്ളത്ര അവകാശം ഈ നിയമം ഉറപ്പാക്കി. 1941 ലാണ് ഹിന്ദു പേഴ്സണല്‍ ലാ തയ്യാറാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ റാവു കമ്മറ്റിയെ നിയമിച്ചത്. അനേകം ചര്‍ച്ചകള്‍ക്കും അഭിപ്രായ സ്വരൂപണത്തിനും ഒടുവില്‍ 1947 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂട്ടുകുടുംബ സ്വത്ത് വ്യവസ്ഥ എടുത്തുകളയാനും പിതാവിന്‍റെ സ്വത്തില്‍ മകനും മകള്‍ക്കും തുല്യ അവകാശം നല്‍കാനും മിശ്രവിഹാഹത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനും സിവിലായും മതപരമായുമുള്ള വിവാഹങ്ങള്‍ ഏകീകരിക്കാനും വിവാഹമോചനം അനുവദിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്തു. 1948 ജനുവരി ഒന്നിന് നടപ്പാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും വിഭജനം ഉണ്ടാക്കിയ വലിയ മുറിവ് പരിഹരിക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പുതിയ നിയമത്തെ ഹിന്ദു പാരമ്പര്യം മുറുകെ പിടിക്കുന്ന യാഥാസ്ഥിതിക ഹിന്ദുക്കള്‍ വലിയ തോതില്‍ എതിര്‍ത്തിരുന്നു.
ഇന്ന് ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നപോലെ അന്നും യാഥാസ്ഥിതികര്‍ മാറ്റത്തെ എതിര്‍ത്തു. അനുകൂലിച്ചവരെ പാശ്ചാത്യവത്ക്കരിക്കപ്പെട്ട ഇന്ത്യക്കാര്‍ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി. ഏകീകൃത സിവില്‍കോഡിനെ അനുകൂലിക്കുന്നവര്‍ക്ക് ഇപ്പോള്‍ സംഘി എന്ന മുദ്രയാണ് കിട്ടുക എന്നു മാത്രം. ഏതായാലും പ്രധാനമന്ത്രി നെഹ്റു ബില്ല് പെന്‍ഡിംഗില്‍ വച്ചു. തുടര്‍ന്ന് നിയമമന്ത്രി ഡോക്ടര്‍ അംബദ്ക്കറുടെ നേതൃത്വത്തിലുള്ള സെലക്ട് കമ്മറ്റി ചില മാറ്റങ്ങളോടെ ബില്ല് കൊണ്ടുവന്നു. എന്നാല്‍ അന്‍പത് മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷവും ബില്ല് ഒരു വര്‍ഷത്തേക്ക് മാറ്റിവച്ചു. പിന്നെയും ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും ചര്‍ച്ച ചെയ്തെങ്കിലും പാസാക്കാന്‍ കഴിഞ്ഞില്ല. ഹിന്ദു കോഡ് ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച് നിയമമന്ത്രി അംബദ്ക്കര്‍ മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. അംബദ്ക്കര്‍ നേരായ നിലപാടുകളുടെ നായകനായിരുന്നതിനാല്‍ സഹനം പഠിച്ചിരുന്നില്ല. എന്നാല്‍ തന്ത്രശാലിയായ നെഹ്റു ഹിന്ദു സിവില്‍ കോഡ് രാഷ്ട്രീയ ആയുധമാക്കി 1951-52 ല്‍ നടന്ന തെരഞ്ഞെടുപ്പിനെ സമീപിച്ചു. കോണ്‍ഗ്രസ് വലിയ വിജയം കൈവരിച്ചു.
വിഭജനശേഷം ഇന്ത്യയില്‍ തുടരുന്ന മുസ്ലിം ന്യൂപക്ഷനേതാക്കള്‍ക്ക് വിരോധം തോന്നുന്നതൊന്നും ഇപ്പോള്‍ ഏറ്റെടുക്കേണ്ട എന്ന നിലപാടായിരുന്നു നെഹ്റുവിന്. ശൈശവാവസ്ഥയിലുള്ള ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ എണ്‍പത് ശതമാനം വരുന്ന ഹിന്ദു സമൂഹത്തില് ഐക്യമുണ്ടാക്കിയിട്ടാകാം മറ്റെല്ലാം എന്നതായിരുന്നു നെഹ്റുവിന്‍റെ സമീപനം. ഇപ്പോള്‍ ന്യൂനപക്ഷത്തുള്ള ബഹുഭൂരിപക്ഷം ജനങ്ങളെ ഏകീകൃത സിവില്‍ കോഡിനെതിരെ അണിനിരത്താന്‍ കഴിയുന്ന പോലെ അന്ന് ഭൂരിപക്ഷം ഹിന്ദുക്കളെയും ബില്ലിനെതിരെ അണിനിരത്താന്‍ അന്നത്തെ ഹിന്ദുമത നേതാക്കള്‍ക്കും അവരെ അനുകൂലിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കഴിഞ്ഞു.ഹിന്ദു സമൂഹത്തിലെ ഒരു ന്യൂനപക്ഷമാണ് നെഹ്റു സര്‍ക്കാരിനൊപ്പം നിലകൊണ്ടത്. ആധുനികവും പുരോഗമനപരവുമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത് എന്നതായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നിലപാട്.
വലിയ എതിര്‍പ്പിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍
അതിജീവിച്ചത് നിയമത്തെ വെട്ടിമുറിച്ചായിരുന്നു. ഹിന്ദു സിവില്‍ കോഡ് എന്നതിന് പകരം
1955 ല്‍ ഹിന്ദു മാരിയേജ് ആക്ട് പാസ്സാക്കി. ഒരു വര്‍ഷം കഴിഞ്ഞ് 1956 ല്‍ ഹിന്ദു
സക്സെഷന്‍ ആക്ടും ഹിന്ദു മൈനോറിറ്റി ആന്‍റ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ടും ഹിന്ദു അഡോപ്ഷന്‍സ്
ആന്‍റ് മെയിന്‍റനന്‍സ് ആക്ടും നടപ്പിലാക്കി. ഇത് ജൈനമതം,ബുദ്ധമതം,സിക്കുമതം എന്നിവ
പിന്‍തുടരുന്നവര്‍ക്കും ബാധകമാക്കി.മുസ്ലിം,ക്രിസ്ത്യന്‍
മുസ്ലിം വ്യക്തി നിയമം
ഇന്ത്യയില്‍ 1954 ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ
സ്പെഷ്യല്‍ മാര്യേജ് ആക്ടിന്‍റെ കുറച്ച് ഗുണങ്ങള്‍ മാത്രമാണ് മതപരമായ
കെട്ടുപാടുകള്‍ക്ക് പുറത്ത് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ന്യൂനപക്ഷ സമൂഹത്തില്‍പെട്ട
പൌരന്മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. മുസ്ലിം നിയമങ്ങളുടെ ഉടമ ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡാണ്. അവര്‍
പിന്‍തുടരുന്നത് മുസ്ലിം പേഴ്സണല്‍ ലാ(ശരീഅത്ത്) നിയമം,1937 ആണ്. മറ്റെല്ലാ
മതങ്ങളിലും നിലനില്‍ക്കുന്ന പുരുഷ മേധാവിത്തം ഇസ്ലാം മതവും പിന്‍തുടരുന്നു.ഖുര്‍ആന്‍,ഹദീഥ്
വിധിയെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുത്ത് ചര്‍ച്ചയാക്കി. പുരോഗമനവാദികളായ മുസ്ലിങ്ങള്‍,പ്രത്യേകിച്ചു സ്ത്രീകള്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ പരമ്പരാഗത മുസ്ലിങ്ങളും മുസ്ലിം സംഘടനകളും എതിര്‍പ്പുമായി മുന്നോട്ടുവന്നു. മുസ്ലിം പേഴ്സണല്‍ ലായിലേക്കുള്ള ഇന്ത്യന്‍ കോടതിയുടെ കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. തുടര്‍ന്നുനടന്ന ചില പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുസ്ലിം വേട്ടുകള്‍ ലഭിക്കാതെയായി. എന്നാല്‍ 1984 ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുവന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ സുപ്രിംകോടതി വിധിയെ മറികടക്കാന്‍ 1986 ല്‍ മുസ്ലിം വിമന്‍(പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓഫ് ഡൈവോഴ്സ്) ബില്‍ കൊണ്ടുവന്നു. ഇടതുപക്ഷം ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്‍റേയും ലിബറല്‍ മുസ്ലിങ്ങളുടെയും സ്ത്രീ സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് ബില്ല് പാസ്സാക്കി. ഇതില്‍ പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. മുസ്ലിം സ്ത്രീകളുടെ അവകാശ മുന്നേറ്റത്തിനേറ്റ ഒരു വലിയ തിരിച്ചടിയായിരുന്നു ആ നിയമം. പിന്നീട് മുസ്ലിം സ്ത്രീകള്‍ക്കായി പുരോഗമനപരമായ ഒരു നീക്കവും പാര്‍ലമെന്‍റിലോ കോടതിയിലോ ഉണ്ടായില്ല.
ക്രിസ്ത്യന്‍ വ്യക്തി നിയമം
ക്രിസ്ത്യന്‍ വ്യക്തിഗത
നിയമത്തിന് ഒരു പ്രത്യേക ചരിത്രം തന്നെയുണ്ട്. മതവിശ്വാസികള്‍ക്കായി ഇസ്ലാംമതം
അനുശാസിക്കുന്നപോലെ കൃത്യമായ നിയമങ്ങളൊന്നും ക്രിസ്തുമതം രേഖപ്പെടുത്തിയിരുന്നില്ല.
വിദേശത്തുനിന്നും വന്നവരായ കൃസ്ത്യനികള്‍ അവരവരുടെ നാട്ടിലെ നിയമങ്ങളനുസരിച്ചാണ് ജീവിച്ചുവന്നത്.
എന്നാല്‍ മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് ഏത് ദേശത്തെ നിയമമാണ് സ്വീകരിക്കേണ്ടത്
എന്നറിയാത്ത അവസ്ഥ നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ കോടതികള്‍ തരാതരംപോലെ
കേസ്സുകള്‍ വ്യാഖ്യാനിച്ചു. എന്നാല്‍ 1865 ല്‍ ഇന്ത്യന്‍ സക്സെഷന്‍ ആക്ടും (അത്
1925 ല്‍ പുതുക്കുകയുണ്ടായി), 1869 ല്‍ ഡൈവോഴ്സ് ആക്ടും വന്നതോടെ ആ നിയമങ്ങള്‍ക്ക്
സ്വീകാര്യത കിട്ടി. എങ്കിലും കത്തോലിക്കര്‍ കാനണ്‍ നിയമങ്ങളും സിറിയന്‍
കാതലിക്കുകള്‍ സ്വന്തം നിയമവും സ്വീകരിച്ചുവന്നു. ഇന്ത്യ സ്വതന്ത്രയായതോടെ
സ്ത്രീകള്‍ക്ക് പാരമ്പര്യ സ്വത്തിലുള്ള അവകാശത്തിനുള്ള കേസുകള്‍ വന്നു തുടങ്ങി.
1986 ലെ മേരി റോയ് കേസ്സാണ് ഇതില്‍ പ്രധാനം. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് 1916
ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ
നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാവകാശ നിയമവുമാണ് ബാധകമായിരുന്നത്.
മറ്റിടങ്ങളില്‍ 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമായിരുന്നു
സ്വീകാര്യമായിരുന്നത്.അതുകൊണ്ടു
(തുടരും)🙏
No comments:
Post a Comment