ദാരുണ സംഭവങ്ങളും പ്രതികളും
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ രണ്ട് ദാരുണ സംഭവങ്ങളുടെ ഷോക്കില്‍ നിന്നും സാധാരണ ജനങ്ങള്‍ ഇപ്പോഴും മോചിതരായിട്ടില്ല. ഷോക്ക് അബ്സോര്‍ബറുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും കുറ്റകരമായ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കും ഇതെല്ലാം സാധാരണ സംഭവങ്ങള്‍ മാത്രമാകാം. ഇനി അവരുടെ തത്രപ്പാട് തെറ്റുകള്‍ എങ്ങിനെ മൂടാം,നടപടികളില്‍ നിന്നും എങ്ങിനെ രക്ഷപെടാം എന്നതൊക്കെയാകും.
22 ജീവനുകള്‍ നഷ്ടമായ താനൂരിലെ ബോട്ടപകടത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും സ്ഥലത്തെ ജനപ്രതിനിധിക്കും ഉള്ളതാണ്. താനൂര്‍ എംഎല്‍എ സംസ്ഥാന ഫിഷറീസ്-സ്പോര്‍ട്ട്സ് മന്ത്രിയും അപകടത്തില്‍പെട്ട ബോട്ടിന്‍റെ ഉടമ നാസറിന്‍റെ സുഹൃത്തും കൂടിയാകുമ്പോള്‍ അദ്ദേഹം ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അപ്പോള്‍ തന്നെ രാജിവയ്ക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ശബ്ദമുയര്‍ത്തുകയും ചെയ്തില്ല. മീന്‍പിടുത്ത ബോട്ടിനെ പുനക്രമീകരിച്ച് യാത്രാബോട്ടാക്കി ,വിനോദസഞ്ചാരത്തിന് ഉപയോഗിച്ചു എന്നത് വലിയ തെറ്റാണ്. ബോട്ടിന്‍റെ നിലതെറ്റിയ ഓട്ടത്തെക്കുറിച്ച് പലരും പരാതിപ്പെട്ടിട്ടും അതിന്‍റെ യാത്ര നിര്‍ത്തിവയ്ക്കുകയോ വേണ്ടത്ര ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയോ കപ്പാസിറ്റിക്ക് മുകളില്‍ ആളിനെ കയറ്റുന്നുണ്ടോ എന്ന് പരിശോധിക്കുകയോ ചെയ്യാതിരുന്ന ഉദ്യോഗസ്ഥരും ബോട്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയവരും ഈ വിഷയത്തില്‍ പ്രതികളാണ്. അവര്‍ നിലവില്‍ ചെയ്യുന്ന ജോലികളില്‍ തുടരാന്‍ യോഗ്യരല്ല എന്ന് വ്യക്തം.ബോട്ടുടമ, അയാള്‍ക്ക് സഹായം ചെയ്ത ജനപ്രതിനിധി,ഉദ്യോഗസ്ഥര്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട പാവങ്ങള്‍ക്കായി നല്‍കുകയും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
ജുഡീഷ്യല്‍ അന്വേഷണം
ഇവര്‍ക്കെല്ലാം വലിയൊരാശ്വാസമായി എന്നു പറയാം. ഭരണ-പ്രതിപക്ഷ കക്ഷികള്‍ മാറി മാറി
ഭരിച്ച കാലത്തെല്ലാം ബോട്ടപകടങ്ങളും ജുഡീഷ്യല്‍ അന്വേഷണവും നടന്നിട്ടുണ്ട്.
ലക്ഷങ്ങള്‍ ഇതിനായി മുടക്കിയിട്ടുമുണ്ട്.നിയമവിദഗ്
എന്നാല്‍ കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടതില്‍ പ്രധാനപ്രതി പോലീസ് തന്നെയാണ്. ക്രമിനല്‍ സ്വഭാവമുള്ള ഒരുവനെ ആസ്പത്രിയില്‍ കൊണ്ടുവന്നത് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബേബിയും സിവില്‍ പോലീസ് ഓഫീസര്‍ ബിജീഷും ഹോംഗാര്‍ഡ് അലക്സും ചേര്‍ന്നാണ്. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയില്‍ മണിലാലും ഉണ്ടായിരുന്നു. നാല് പോലീസുകാര്‍. സന്ദീപിനെ തളയ്ക്കുന്നതിനിടയില്‍ ഇതിലാര്‍ക്കെങ്കിലും മൃത്യു സംഭവിച്ചിരുന്നെങ്കില്‍ ഡ്യൂട്ടിക്കിടയില്‍ വീരമൃത്യു പ്രാപിച്ചു എന്നഭിമാനിക്കാമായിരുന്നു. എന്നാല്‍ സന്ദീപെന്ന മാനസികരോഗിയായ ഒരധ്യാപകനെ ഭയന്ന് വിറപിടിച്ചോടുകയും നിസഹായരായ ഡോക്ടറന്മാരെയും ആശുപത്രി ജീവനക്കാരെയും ഈ മാനസികവിഭ്രാന്തിയുള്ള വ്യക്തിക്ക് ഇരയായി നല്‍കുകയും ചെയ്ത പോലീസുകാരെ എത്ര മോശപ്പെട്ട വിശേഷണപദം നല്‍കി വിളിക്കണം എന്നറിയില്ല.
എങ്ങോട്ടുപോകണം എന്നറിയാതെ പകച്ചുനിന്ന ഒരു പെണ്‍കുട്ടിയെ കടന്നാക്രമിച്ച ഭ്രാന്തനില്‍ നിന്നും ആ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹഡോക്ടര്‍ മുഹമ്മദ് ഷിബിനുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പോലീസ് വകുപ്പിലെ ഡിജിപി പോലും നാണിക്കേണ്ടി വരും. മുഴുവന്‍ പോലീസ് ഫോഴ്സിനും വലിയ നാണക്കേടുണ്ടാക്കിവച്ച ഈ പോലീസുകാര്‍ സ്വയം കാക്കി അഴിച്ചു വയ്ക്കണം. അല്ലെങ്കില്‍ അഴിച്ചുവാങ്ങണം.
സര്‍ക്കാരിനും പോലീസ് വകുപ്പിനും ഇത്തരമൊരു നടപടിയിലൂടെ പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പിക്കാന്‍ കഴിയും. ഒപ്പം വേണ്ടത് എല്ലാ പോലീസുകാര്‍ക്കും മാസത്തില്‍ അഞ്ചു ദിവസമെങ്കിലും കരാട്ടെ, കളരി തുടങ്ങിയ അഭ്യാസങ്ങളിലും ആയുധാഭ്യാസത്തിലും നിരന്തര പരിശീലനം നല്‍കുക എന്നതാണ്. അല്ലെങ്കില്‍ ആത്മവീര്യമില്ലാത്ത ഇത്തരം ഭീരുക്കള്‍ മാത്രമെ വകുപ്പിലുണ്ടാവുകയുള്ളു. അവര്‍ക്ക് പാവങ്ങളെ പേടിപ്പിച്ചും ഗുണ്ടകളെ ഭയന്നും ജീവിക്കാനെ കഴിയൂ. എത്രയോ മിടുക്കന്മാരും ധൈര്യശാലികളുമായ പോലീസുകാര്‍ നമുക്കുണ്ട്. അവര്‍ക്കെല്ലാം അപമാനമാണ് ഇത്തരം ഉദ്യോഗസ്ഥര്‍ എന്നതില്‍ സംശയമില്ല.
No comments:
Post a Comment