Monday, 25 July 2022

Our flag, our pride

 

 നമ്മുടെ പതാക,നമ്മുടെ അഭിമാനം

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ല്‍ എല്ലാ വീടുകളിലും ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കയാണല്ലൊ. ഏറ്റവും മികച്ചൊരു തീരുമാനമാണിത്. എന്നും എപ്പോഴും നമ്മുടെ ദേശീയ പതാകയോട് വൈകാരികമായ ഒരടുപ്പം ഏതൊരു പൗരനും ആവശ്യമാണ്. ഇംഗ്ലണ്ട് ആണ് ആ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. എവിടെയും രാജ്യ പതാക ഉയര്‍ത്താനും പ്രദര്‍ശിപ്പിക്കാനുമൊക്കെ അവിടെ പൗരന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ ലോകമൊട്ടാകെ ഏറ്റവും പോപ്പുലറായ പതാകയും ഇംഗ്ലണ്ടിന്റേതാണ്. നമുക്കും നമ്മുടെ പ്രിയപ്പെട്ട, അഭിമാനമായ പതാക നമ്മുടെ വീടുകളിലും ഓഫീസിലും വാഹനത്തിലുമൊക്കെ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് ഉചിതമാകും. ദൈവങ്ങളെ ഒപ്പം കൊണ്ടുനടക്കുക മനുഷ്യന്റെ സ്വഭാവമാണ്. വീടുകളിലും ഓഫീസിലും വാഹനത്തിലുമൊക്കെ അവന്‍ വിശ്വസിക്കുന്ന ഒരു ദൈവത്തിന്റെ അടയാളം അവന്‍ സൂക്ഷിക്കുന്നുണ്ടാവും. എന്തുകൊണ്ട് അത്തരത്തില്‍ നാടിന്റെ പതാക ഉപയോഗിച്ചുകൂട എന്നത് ചിന്തിക്കേണ്ടതാണ്. അതിലേക്കുള്ള തുടക്കമാകട്ടെ എല്ലാ വീട്ടിലും ദേശീയ പതാക എന്ന പുതു സംരംഭം



No comments:

Post a Comment