അഗ്നിപഥ് ഞാൻ അംഗീകരിക്കുന്നു =
എന്തുകൊണ്ടെന്നാൽ? ✍️✍️
-------------------------------------====
2010 -ൽ ഞാൻ എഴുതി, പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച "ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോൾ " എന്ന നോവലിൽ ഗുരുവായ കൗടില്യനും ചാന്ദ്ര ദേശത്തെ പ്രധാനമന്ത്രി ചന്ദ്രഗുപതനും തമ്മിലുള്ള ഒരു സംഭാഷണം ചുവടെ ചേർക്കുന്നു. /ഒരു ദിവസം കൗടില്യൻ ചന്ദ്രഗുപ്തനുമായി സംസാരിച്ചത് പ്രതിരോധ വകുപ്പിനെ കുറിച്ച് മാത്രമായിരുന്നു. മന്ത്രി ദീപാങ്കർ കാലോയും ഒപ്പമുണ്ടായിരുന്നു. ഈ രംഗത്ത് ഇനിയും വരുത്തേണ്ട മാറ്റങ്ങൾ അവർ ചർച്ച ചെയ്തു. വായുസേനയും നാവിക സേനയും കരസേനയും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന്റെ ഗുണങ്ങൾ അവർ ആഹ്ലാദപൂർവം പങ്കിട്ടു. നിർബന്ധിത പട്ടാള പരിശീലനം എന്ന ആശയം കൗടില്യൻ മുന്നോട്ട് വച്ചത് അപ്പോഴാണ്. അതിന് വലിയ എതിർപ്പുണ്ടാകുമെന്ന് ചന്ദ്ര ഗുപ്തനും കാലോയും അഭിപ്രായപ്പെട്ടു. കൗടില്യൻ ചിരിച്ചു
" നമ്മൾ നിർബന്ധിത സൈനിക സേവനം എന്ന് പറയുന്നതേയില്ല. സ്കൂൾ -കോളേജ് തലത്തിൽ കായികക്ഷമതയ്ക്കു പ്രാധാന്യം നൽകുന്ന ഒരു പദ്ധതി ആവിഷ്‌കരിക്കുക . ആരോഗ്യമുള്ള യുവജനത എന്ന മുദ്രാവാക്യം മുന്നിര്ത്തിയാവണം ഇത് ആരംഭിക്കേണ്ടത്. നല്ല കരുത്തുള്ള ശരീരവും മനസുമുള്ള ജനതയാണ് എറ്റവും വലിയ പ്രതിരോധ സേന എന്ന് നമ്മൾ മനസിലാക്കണം, ഈ വിദ്യാഭ്യാസ പദ്ധതിയുടെ തുടർച്ചയായി എടുക്കേണ്ട നടപടിയാണ് ഇതിന്റെ രണ്ടാം ഘട്ടം.
പട്ടാളത്തിൽ രണ്ട് വർഷം സേവനമനുഷ്ഠിക്കുന്നവർക്കുള്ളഇളവുകൾ പ്രഖ്യാപിക്കണം. അത് അവർ ആഗ്രഹിക്കുന്ന വിധമാകാം. വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സർക്കാർ ജോലി അതല്ലെങ്കിൽ നികുതിയിലെ ഇളവ് അല്ലെങ്കിൽ വർഷത്തിലൊരിക്കൽ നാട്ടിലെവിടെയും സൗജന്യ യാത്ര തുടങ്ങിയ ആകർഷണീയമായ പാക്കേജുകൾ നിങ്ങൾ കണ്ടെത്തുക. ഇങ്ങനെ രണ്ട് വർഷം സൈനിക പരിശീലനം ലഭിച്ച ഒരു പൗരൻ മറ്റുള്ളവരേക്കാൾ കൃത്യനിഷ്ഠയും മാന്യതയുമുള്ളവനും ദേശസ്നേഹിയുമാകും. ശനിയെ പോലെ എതു സമയവും നമ്മെ ആക്രമിക്കാവുന്ന ഒരയലുള്ളപ്പോൾ സൈനിക പരിശീലനം ലഭിച്ച ഓരോ പൗരനും രാജ്യത്തിന്റെ അമൂല്യ സമ്പത്തായിരിക്കും ", കൗടില്യൻ പറഞ്ഞു നിർത്തി.
------===(എല്ലാ ചെറുപ്പക്കര്ക്കും നിർബന്ധിത സൈനിക പരിശീലനം നൽകണം എന്നാണ് എന്റെ അഭിപ്രായം 🙏
No comments:
Post a Comment