ദുബായ് യാത്ര-മൂന്നാം ദിനം
മാർച്ച് 15. ഇന്ന് രാവിലെ ദുബായ് ക്രീക്കിൽ പോകാനാണ് തീരുമാനം. റെഡ് ലൈൻ മെട്രോയിൽ കയറി യൂണിയനിൽ ഇറങ്ങി ഗ്രീൻ ലൈൻ മെട്രോയിൽ അൽ -ഗുബൈബയിൽ ഇറങ്ങി. ഫോർട്ട് കൊച്ചി പോലെ ഒരിടം. ടൂറിസ്റ്റ്കൾ ആണ് എവിടെയും. ബസിൽ വരുന്ന പാക്കേജ് ടൂറിസ്റ്റ് ആണ് ഏറെയും . ബുർ ദുബായ് ക്രീക്കിൽ നിന്നും ദേര ഓൾഡ് സൂക്കിലേക്കു പ്രൈവറ്റ് ബോട്ടുകളും സർക്കാർ സർവീസും ഉണ്ട്. സർക്കാർ സർവീസിനു ഒരു ദിർഹം ആണ് നൽകേണ്ടത്. ക്രീക്കിൽ ധാരാളം പക്ഷികൾ ഉണ്ടായിരുന്നു. ബോട്ടിൽ നിന്നും ഇറങ്ങുന്നത് പഴയ ദുബായിൽ ആണ്. തുടക്കത്തിലേ മുനിസിപ്പൽ മ്യൂസിയം ആണ്. രണ്ടു നിലയുള്ള ഒരു ചെറു കെട്ടിടം. അവിടെ ഇരുന്നാണ് പുതിയ ദുബായ് വികസിപ്പിച്ചത് . 1954 മുതലാണ് പ്ലാനിങ് തുടങ്ങിയത്. താമസിക്കാനും വ്യവസായം നടത്താനുമുള്ള കെട്ടിടങ്ങൾ തയ്യാറാക്കിയാണ് വികസനത്തിന് തുടക്കമിട്ടത് . 3 മിനിറ്റ് വരുന്ന ഒരു വീഡിയോ കണ്ടു. മറ്റൊന്നുമില്ല അവിടെ.അതിന്റെ മേല്നോട്ടക്കാരനും മലയാളി തന്നെ. ഓൾഡ് ദുബായ് മൊത്തമായും വാണിജ്യ കേന്ദ്രമാണ്. ഒരു നിരയിൽ സ്‌പൈസസ് ആണ്, മറ്റൊന്ന് മനോഹരമായ ലൈറ്റുകൾ, പിന്നെ ശില്പങ്ങൾ, സ്വർണം അങ്ങിനെ പോകുന്നു നിരകൾ. Spices souq, gold souq, gold souq, textile souq എന്നിങ്ങനെ. മലബാർ ഗോൾഡിന്റെ പരസ്യമാണ് എവിടെയും.
ഡൽഹി ചാന്ദിനി ചൗക്കിലെ ഗലികൾ പോലെ. നല്ല ചൂടുണ്ടായിരുന്ന . അവിടെ നിന്നും ഭക്ഷണം കഴിച്ചു, അൽ -റാസിൽനിന്നും മെട്രോയിൽ തന്നെ മടങ്ങി. നല്ലൊരുറക്കം കഴിഞ്ഞ് സന്ധ്യയോടെ ബുർജ് ഖലീഫയിലേക്കു തിരിച്ചു. അവിടെ നിന്നുള്ള രാത്രി കാഴ്ച ഒന്ന് വേറെ തന്നെയാണ്. ബുർജ് ഖലീഫയും ചുറ്റുമുള്ള EMAAR ഗ്രൂപ്പ് കെട്ടിടങ്ങളും ലൈറ്റ് & സൗണ്ട് പ്രോഗ്രാമിൽ പകൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ കാഴ്ച ആയി. ബുർജ് ഖലീഫയുടെ മുന്നിലെ തടാകത്തിൽ ലൈറ്റ് &സൗണ്ടിനൊപ്പം ഫൗണ്ടനുകൾ ജലം കൊണ്ട് ചിത്രങ്ങൾ വരച്ചു. 15 മിനിറ്റ് ഇടവിട്ടാണ് പ്രകടനം. നൂറുകണക്കിന് ആളുകൾ കാഴ്ച കാണാൻ വന്നിരുന്നു. വിവിധ കോണുകളിലൂടെ പലവട്ടം ആ കാഴ്ച കണ്ടു. ഫുഡ് കോർട്ടുകളാണ് അവിടത്തെ പ്രധാന ആകർഷണം. രാത്രി ഏറേ വൈകി അവിടെ നിന്നും മടങ്ങി
No comments:
Post a Comment