ദുബായ് യാത്ര- രണ്ടാം ദിനം
മാർച്ച് 14.രാവിലെ അനസ് ഹോട്ടലിൽ എത്തി. വർഷങ്ങൾക്കു ശേഷം വീണ്ടും കാണുകയാണ്. Victers ചാനലിൽ ഒപ്പം ഉണ്ടായിരുന്നു. ആദ്യ ദുബായ് സന്ദര്ശനത്തിലും എല്ലാ സഹായങ്ങളും ചെയ്തു തന്നത് അനസ് ആയിരുന്നു. ആൾ ഇപ്പോൾ ടീകോമിൽ ടെക്നിക്കൽ മാനേജർ ആണ്. പതിവ് പോലെ tely കഫെയിൽ നിന്നും ചായ കുടിച്ചു. അനസ് 3 മെട്രോ കാർഡ് നൽകി. കുറച്ചു നാളായി ഉപയോഗിച്ചിട്ട് , റീചാർജ് ചെയ്യണം എന്ന് പറഞ്ഞു. അനസിനു വർക്കുമായ് ബന്ധപ്പെട്ടു ദുബായ് മാളിൽ പോകണമായിരുന്നു . ഞങ്ങളെ അവിടെ ഇറക്കാം എന്ന് പറഞ്ഞു. അനസിന്റെ കാറിൽ മാളിലേക്ക് പോയി. അവിടെ വലിയ മത്സ്യങ്ങളുടെ അക്ക്വേറിയവും മറ്റും കണ്ടും വിവിധ ഷോപ്പുകൾ കണ്ടും സമയം കഴിച്ചു. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ചിത്രമെടുത്തു. അവിടെ നിന്നും ദുബായ് ഇന്റർനെറ്റ് സിറ്റിയിൽ പോയി. അവിടെയാണ് അനസിന്റെ സ്ഥാപനം. അനസിന്റെ ട്രീറ്റ് ആയിരുന്നു ഉച്ച ഭക്ഷണം. Royal dining ഇൽ. അവിടെ നിന്നും മെട്രോയിൽ എക്സ്പോ 2020 യിലേക്ക് പോയി. അവിടെ 18-59 വയസുകാർക്കാണ് ടിക്കറ്റ്. 50 ദിർഹം. എനിക്കും പദ്മയ്ക്കും ഫ്രീ. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവ കാണിച്ചാണ് ടിക്കറ്റ് എടുക്കേണ്ടത്. എക്സ്പോ ഒരു സംഭവം തന്നെയാണ്. ഡൽഹി പ്രഗതി മൈദാനിൽ ഒക്കെ നടക്കുന്നതിന്റെ പതിന്മടങ്ങുണ്ട്. എറ്റവും പ്രധാനം വൃത്തിയും ആധുനിക സാങ്കേതിക വിദ്യയും എസ്തെറ്റിക്സ്ഉം ആണ്. ഇസ്രായേൽ, ഇന്ത്യ, സൗദി തുടങ്ങിയ പവിലിയൻകൾ കണ്ടു. ഇന്ത്യൻ പവിലിയൻ നന്നായിട്ടുണ്ട്. നമ്മുടെ സാംസ്‌കാരിക വൈവിദ്ധ്യം , ബിസിനസ് സാദ്ധ്യതകൾ ഒക്കെ നന്നായി പ്രൊജക്റ്റ് ചെയ്തിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ആണ് ഫോക്കസ്. പ്രധാന ഹാളിൽ കയറിയപ്പോൾ ജയപ്രഭ മേനോൻ മോഹിനിയാട്ടം പെർഫോം ചെയ്യുന്ന visual ആണ് കണ്ടത്. വലിയ അഭിമാനം തോന്നി. നമ്മൾ അറിയുന്ന ഒരു കലാകാരി ഇന്റർനാഷണൽ ഇവന്റ് ഭാഗമായി കാണുന്നതിലെ സന്തോഷം. Zimbabwe യുടെ cultural പ്രോഗ്രാം കണ്ടു. രാത്രി 11മണിയോടെ മടങ്ങി. മെട്രോ 12 വരെ ഉണ്ട്. എക്സ്പോ മുതൽ Al Rigga വരെ 7.30 ദിർഹം ആണ് ഒരാൾക്ക്. ഒരു മണിക്കൂർ യാത്ര. ഉറങ്ങാത്ത നഗരത്തിൽ ഞങ്ങളും കിടന്നപ്പോൾ അടുത്ത ദിവസം തുടങ്ങിയിരുന്നു
No comments:
Post a Comment