ദുബായ് യാത്ര- മാര്ച്ച് 2022
13 ന് ഉച്ച കഴിഞ്ഞ് ദുബായ് സമയം രണ്ടു മണിക്ക് ഇവിടെ എത്തി. നാട്ടിലേതിനേക്കാൾ ഒന്നര മണിക്കൂർ പിന്നിൽ. മധുരയിൽ നിന്നും രാവിലെ 11നാണ് പുറപ്പെട്ടത്. എയർപോർട്ടിൽ സനീഷും ശാരികയും ദേവയും വന്നിരുന്നു. സനീഷിന്റെ വാഹനം JEEP ആണ്. Luggage കൂടുതൽ ഉള്ളതിനാൽ ഒരു ഇന്നോവ ടാക്സി വിളിച്ചു. ഡ്രൈവർ മൂലമറ്റംകാരൻ ജുനൈദ്. 16 വർഷമായി ഇവിടെയാണ്. മൂലമറ്റം power ഹൌസിൽ ജോലി ഉണ്ടായിരുന്നു. സ്ഥിരം ആയേനെ. അവിടെ നിന്നില്ല, BSF കിട്ടി, പോയില്ല, ഇപ്പോൾ പെൻഷൻ വാങ്ങി വീട്ടിൽ ഇരിക്കാമായിരുന്നു, ചിലപ്പോൾ ഫോട്ടോ ഭിത്തിയിലും വന്നേനെ എന്നും അയാൾ തന്നെ പറഞ്ഞു. ഓരോരുത്തർക്കും ഓരോ നിയോഗം എന്നും സമാധാനിച്ചു. ഇപ്പോൾ സന്തോഷവാനാണ്. മോൾ മെഡിസിന് പഠിക്കുന്നു, മോൻ എഞ്ചിനീയർ ആണ്, ഇതൊന്നും എന്റെ മിടുക്കല്ല, ഭാര്യ അധ്യാപികയാണ്, അവരുടെ കഴിവാണ്, ജുനൈദ് ചെറിയ സമയം കൊണ്ട് സ്വന്തം കഥ പറഞ്ഞു. എയർപോർട്ടിൽ നിന്നും 10 മിനിറ്റ് യാത്രയെ ഉള്ളു ഹോട്ടൽ യുറേക്കയിലേക്ക്. Al-Rigga യിലാണിത്. Luggage വച്ച ശേഷം
ഭക്ഷണം കഴിക്കാനായി കരാമയിലെ ഹോട്ടൽ ആരാമത്തിൽ പോയി.ഞായറാഴ്ച ആയതിനാൽ വലിയ തിരക്കായിരുന്നു. കല്ലപ്പവും ബീഫും മീനും ചിക്കനും ഒക്കെയായി ഭക്ഷണം കഴിഞ്ഞു. നല്ല ഭക്ഷണം. അടുത്തുള്ള ഹോട്ടലുകൾ എല്ലാം മലയാളികളുടേത്. ശരിക്കും കോഴിക്കോട് ഭക്ഷണ തെരുവിൽ എത്തിയ പോലെ.
അവിടെ നിന്നും പോർട്ട് റാഷിദിയയിലേക്കാണ് പോയത്. ആദ്യ കാല പോർട്ട് കളിൽ ഒന്നാണിത്. അതിനോട് ചേർന്ന് ഇപ്പോൾ മോഡേൺ യാനങ്ങളുടെ ഡോക്ക് ആണ്. അവിടെ നിന്നും യാത്ര ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യ വാഹനങ്ങളാണ് കൂടുതലും. വളരെ ശാന്തമായ ഒരു ടൂറിസ്റ്റ് ഹബ് ആണിപ്പോൾ ഇവിടം. പഴയ കണ്ടൈനറുകൾ കോൺവെർട് ചെയ്തുണ്ടാക്കിയ ഹോട്ടലുകളും സൈക്കിൾ റൈഡും ഒക്കെയായി ഒരിടം. ദൂരെ ആയി ship hotel എലിസബത്ത് IIകിടക്കുന്നത് കാണാം. ഇടയ്ക്കിടെ പോകുന്ന വിമാനങ്ങളുമൊക്കെ കണ്ടു വെറുതെ ഇരിക്കാൻ ഒരിടം.
അവിടെ നിന്നും ലാമുർ ബീച്ചിലേക്ക് പോയി. ദുബൈയിൽ നാച്ചുറൽ എന്ന ഒന്നില്ല, എല്ലാം create ചെയ്തതാണ്. ഇവിടെ കടൽ നികത്തി തയ്യാറാക്കിയ activity areas ആണുള്ളത്. ഫുഡ് കൗണ്ടറുകൾ ആണ് കൂടുതലും. പിന്നെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കളി ഇടങ്ങളും. മനോഹരമായ ലൈറ്റിങ്ങുകൾ പ്രധാന ആകർഷണം. ദിര്ഹത്തിൽ നിന്നും രൂപയിലേക്കു കോൺവെർട് ചെയ്തു ചിന്തിച്ചാൽ എല്ലാം ചിലവേറിയ കാര്യങ്ങൾ. ഒരു മണിക്കൂർ വണ്ടി പാർക്കിങ്ങിന് തന്നെ 10 ദിർഹം ആണ്. രൂപയിൽ കോൺവെർട് ചെയ്‌താൽ 200 രൂപ. നാട്ടിൽ 10 രൂപ പാർക്കിംഗ് ഫീ വച്ചാൽ കലഹമുണ്ടാക്കുന്ന നമുക്ക് ഇവിടെ അതിനൊന്നും കഴിയില്ലല്ലോ. ഞങ്ങൾ 2 മണിക്കൂർ അവിടെ ചിലവഴിച്ചു. താമസ സ്ഥലത്തിന് താഴെ ഒരു thattukadayund. Tely cafe (തലശ്ശേരി ഹോട്ടൽ ഗ്രൂപ്പിന്റേതാണ് ) അവിടെനിന്നും സാൻഡ്‌വിച്ച്, ചായ, ബർഗർ ഒക്കെയായി രാത്രി ഭക്ഷണം ഒതുക്കി. ദുബായ് ഒന്നാം ദിനം അങ്ങിനെ അവസാനിക്കുമ്പോൾ അടുത്ത ദിവസം ആരംഭിച്ചു കഴിഞ്ഞിരുന്നു
No comments:
Post a Comment