Sunday, 2 January 2022
Kolambi - a feel good movie on coffee -music-love & relations
കോളാമ്പി
സുഖമുള്ളൊരു ഗാനം കേട്ടപോലെ, നല്ല കുറേ മനുഷ്യരെ പരിചയപ്പെട്ടപോലെ,ഒരനുഭവമാണ് കോളാമ്പി സമ്മാനിച്ചത്. ടി.കെ.രാജീവ് കുമാര്‍ മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. കോളാമ്പിയുടെ കഥയ്ക്ക് ഒരു നിറവുണ്ട്. മനുഷ്യരുടെ മതവും ബന്ധങ്ങളുമല്ല, കാപ്പിയും പാട്ടും നല്‍കുന്ന ഒരു ഹൃദയ ഐക്യമുണ്ടല്ലൊ അതാണ് പ്രധാനം എന്നു ചിത്രം പറയുന്നു. അതിരുകളേയും മതങ്ങളേയും പിറകോട്ടു തള്ളുന്ന സ്‌നേഹം.
രണ്‍ജി പണിക്കരുടെയും രോഹിണിയുടേയും മികച്ച ചിത്രമാകും കോളാമ്പി.സിനിമ നിര്‍മ്മാതാവ് എന്ന നിലയിലും മേനകയുടെ ഭര്‍ത്താവ് എന്ന നിലയിലും അറിയപ്പെട്ടിരുന്ന സുരേഷ് മികച്ച അഭിനേതാവാണ് എന്ന്് വീണ്ടും ഉറപ്പിക്കുകയാണ് ഈ ചിത്രം. നിത്യ മേനോന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു കോളാമ്പിയില്‍. അരിസ്റ്റോ സുരേഷും ദിലീഷ് പോത്തനും സിജോയ് വര്‍ഗ്ഗീസും സിദ്ധാര്‍ത്ഥ് മേനോനും ബൈജുവും വിജയ് യേശുദാസും മഞ്ജു പിള്ളയും പി.ബാലചന്ദ്രനും പൗളിയും ജയകൃഷ്ണനും ആശ അരവിന്ദുമൊക്കെ അഭിനയ ധര്‍മ്മം കൃത്യമായി നിര്‍വ്വഹിച്ചു. തിരക്കഥയില്‍ രാജീവിനെ സഹായിച്ചത് കെ.എം.വേണുഗോപാലാണ്. രവി വര്‍മ്മന്റെ സിനിമാറ്റോഗ്രഫി സൂപ്പര്‍ബ് എന്നു പറയാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. അജയ് കുളിയൂരിന്റെ എഡിറ്റിംഗ് മികച്ചതാണ്.
പ്രഭാ വര്‍മ്മ എഴുതിയ 'ആരോടും പറയുക വയ്യ-- ', ' ഓരോ നോവില്‍--' എന്നീ മനോഹര ഗാനങ്ങള്‍, ' പറയാതരികെ വന്ന പ്രണയം --' എന്ന വിനായക് ശശികുമാറിന്റെ ഗാനം, ഈണമിട്ട രമേശ് നാരായണ്‍,പാടിയ മധുശ്രീ നാരായണ്‍, ബോംബെ ജയശ്രീ ,റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് റെക്കോര്‍ഡിംഗ് ഇവയെല്ലാം ചിത്രത്തെ വിരുന്നാക്കി മാറ്റുന്നു.
രൂപേഷ് ഓമനയാണ് നിര്‍മ്മാതാവ്. MTALKIE എന്ന OTT പ്ലാറ്റ്‌ഫോമില്‍ 99 രൂപ മുടക്കി ചിത്രം കാണാം. 3 ദവസമാണ് 99 രൂപയ്ക്ക് സനിമ കാണാനുളള ആയുസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment