സത്യമേവ ജയതേ -2
ഒരു സിനിമ എത്രമാത്രം മോശമായി നിര്‍മ്മിക്കാം എന്നതിന് ഉദാഹരണമാണ് സത്യമേവ ജയതേ-2 . തിരക്കഥ,ക്യാമറ, എഡിറ്റിംഗ്,സംവിധാനം,അഭിനയം അങ്ങിനെ സമസ്ത മേഖലയിലും പരാജയപ്പെട്ട ചിത്രം.
ഉത്തര്‍ പ്രദേശ് കൂട്ടുമന്ത്രി സഭയിലെ ആഭ്യന്തര മന്ത്രി അഴിമതിക്കെതിരെ ബില്ലുകൊണ്ടുവരുമ്പോള്‍ കൂട്ടുകക്ഷികള്‍ തന്നെ പരാജയപ്പെടുത്തുന്നു. തുടര്‍ന്ന് അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് മന്ത്രി.ആശുപത്രി സമരം,മദ്രസയിലെ ഭക്ഷ്യവിഷബാധ,ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തിലെ അപാകത, ഫ്‌ളൈഓവര്‍ തകര്‍ച്ച തുടങ്ങി ദൈനംദിനമായി നമ്മള്‍ കാണുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും ഒറ്റമൂലിയായി ആഭ്യന്തര മന്ത്രി സത്യ ബല്‍റാം ആസാദ് കാണുന്നത് അഴിമതിക്കാരെ ഇല്ലായ്മ ചെയ്യുക എന്നതാണ്. ഒന്നൊന്നര മസില്‍ പെരുക്കമുളള ജോണ്‍ എബ്രഹാമാണ് ഈ സൂപ്പര്‍ നാച്ചുറല്‍ കാരക്ടര്‍. ഈ ദുരൂഹവ്യക്തിത്വത്തെ കണ്ടെത്താന്‍ ഏല്‍പ്പിക്കുന്നതോ അയാളുടെ സഹോദരനായ പോലീസ് ഓഫീസര്‍ ജയ് ബല്‍റാം ആസാദിനെയും.അതും ജോണ്‍ തന്നെ. രണ്ട് റോള്‍ പോരാ എന്ന് സംവിധായകന് തോന്നിയതുകൊണ്ട് അഴിമതിക്കെതിരെ പോരാടിയ അച്ഛന്‍ ദാദാ സാഹബ് ബല്‍റാം ആസാദായും ജോണ്‍ തന്നെ വരുന്നു. പോരെ പൂരം. സ്്ക്രീന്‍ നിറയുന്ന മസിലുകള്‍ മാത്രം.
ജോണ്‍ എബ്രഹാമിന് പുറമെ ദിവ്യ ഖോസ്ല കുമാര്‍,ഹര്‍ഷ് ഛയ്യ,അനൂപ് സോണി തുടങ്ങിയവരും അഭിനേതാക്കളായി എത്തുന്നു. സംവിധാനം മിലാപ് സവാരിയും കാമറ Dud Ley യും എഡിറ്റിംഗ് മാഹിര്‍ സവാരിയും നിര്‍വ്വഹിച്ച ചിത്രം വഴിയില്‍ ഉപേക്ഷിച്ച് ഞാന്‍ പിന്മാറി. പിന്നീട് എന്തൊക്കെ സംഭവിച്ചു എന്നറിയില്ല.
ആമസോണ്‍ പ്രൈമിലാണ് ചിത്രമുള്ളത്.
No comments:
Post a Comment