എഡ്ജ് ഓഫ് ടുമോറോ
Edge of tomorrow 2014 ല്‍ ഹോളിവുഡില്‍ ഇറങ്ങിയ ചിത്രമാണ്. 2004 ല്‍ പ്രസിദ്ധീകരിച്ച Hiroshi Sakurazaka യുടെ All you need is to kill എന്ന ജാപ്പനീസ് നോവലിനെ ആസ്പ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്. യൂറോപ്പില്‍ Mimics എന്ന alien race ആക്രമണം നടത്തുന്നു. അവരെ എതിര്‍ക്കാനായി തയ്യാറാക്കിയ സംയുക്ത സേനയില്‍ അംഗമാകേണ്ടിവരുന്ന പബഌക് റിലേഷന്‍സ് ഓഫീസറാണ് മേജര്‍ വില്യം കേജ്. അയാള്‍ ഒരു ടൈം ലൂപ്പില്‍ പെടുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടക്കാനിരിക്കുന്ന സംഭവങ്ങളില്‍ അയാള്‍ പുനര്‍ജീവിക്കുകയാണ്. കേജും സാര്‍ജന്റ് Rita Vrataski യും ചേര്‍ന്ന് ഏലിയന്‍സിനെതിരെ നടത്തുന്ന ആക്രമണത്തിന്റെ ആവര്‍ത്തനങ്ങളാണ് ചിത്രം നല്‍കുന്നത്.
എക്‌സ്ട്രാ ടെറസ്ട്രിയല്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കേ ഇത്തരം ചിത്രങ്ങള്‍ ആസ്വാദ്യകരമാകൂ. ഭൂമിയിലെ ജീവജാലങ്ങളുടെ കഥ ആസ്വദിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ ചിത്രം മതിപ്പുളവാക്കിയില്ല. വാര്‍നര്‍ ബ്രദേഴ്‌സ് 100 ദശലക്ഷം ഡോളര്‍ പരസ്യത്തിനായി ചിലവാക്കിയ ചിത്രം 370 ദശലക്ഷം ഡോളറാണ് നേടിയത്. നിക് ഡേവിസിന്റെ മേല്‍നോട്ടത്തില്‍ 9 കമ്പനികളാണ് വിഷ്വല്‍ ഇഫക്ട്‌സ് ചെയ്തത്. Dion Beebe സിനിമറ്റോഗ്രഫിയും ജയിംസ് ഹെര്‍ബര്‍ട്ട് എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തത് Doug Liman ആണ്. ടോം ക്രൂയിസ്, എമിലി ബ്ലണ്ട്, ബില്‍ പാക്സ്റ്റണ്‍,ബ്രന്‍ഡന്‍ ഗ്ലീസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ആമസോണ്‍ പ്രൈമിലാണ് ചിത്രം ലഭ്യമാകുന്നത്.
No comments:
Post a Comment