മിന്നല്‍ മുരളി
നെറ്റ്ഫ്‌ലിക്‌സില്‍ മിന്നല്‍ മുരളി കണ്ടു. സംവിധായകന്‍ ബേസില്‍ ജോസഫും കൂട്ടരും അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ കാണുന്ന എല്ലാ മസാലകളും ചേര്‍ത്ത ചിത്രത്തില്‍ സൂപ്പര്‍ ഹീറോയേയും സൂപ്പര്‍ വില്ലനേയും മനോഹരമായി വിളക്കി ചേര്‍ത്തിരിക്കുന്നു. ഹോളിവുഡ് ചിത്രങ്ങള്‍ നല്‍കാത്ത ഒന്നാണിത്. തികച്ചും സാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. സാധാരണ മനുഷ്യരാണ് കഥാപാത്രങ്ങള്‍. ഒരു മിന്നല്‍ ദിനത്തിലാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. അതോടെ കളിതമാശകള്‍ മാറി കഥ ചൂട് പിടിക്കുന്നു. കാഴ്ചക്കാരും അതിനൊപ്പം നീങ്ങുന്നു. നല്ല സാങ്കേതിക തികവും മികച്ച ഛായാഗ്രഹണവും ചിത്രസംയോജനവും ഇഫക്ടും അഭിനയവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ഒതുക്കമുള്ള തിരക്കഥയാണ് സിനിമയുടെ മറ്റൊരു ശക്തി.
ഗുരു സോമസുന്ദരവും ടൊവിനോയും മികച്ച അഭിനയ നിലവാരം പുലര്‍ത്തി. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സമിര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. എഡിറ്റിംഗ് നടത്തിയത് ലിവിംഗസ്റ്റനാണ്.
No comments:
Post a Comment