മധുരം
Sony Liv ല്‍ മലയാള സിനിമ മധുരം കണ്ടു. ആശുപത്രിയിലെ കൂട്ടിരുപ്പുകാരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും അവരുടെ ജീവിതത്തിനും സ്‌നേഹബന്ധത്തിനും ഒരു മധുരമുണ്ട്. അതാണ് ചിത്രം തരുന്ന സന്ദേശം. ദു:ഖമാണ് മുന്തി നില്‍ക്കുന്നതെങ്കിലും അതിലെല്ലാം ഒരു മധുരത്തിന്റെ അംശം കലരുന്നു.
അഹമ്മദ് കബീര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ആഷിക്് ഐമറും ഫാഹിം സഫറും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത് . കാമറ ജിതിനും എഡിറ്റിംഗ് മഹോഷ് ഭുവാനന്ദും ചെയ്തിരിക്കുന്നു. ജോജുവും ഇന്ദ്രന്‍സും ഫാഹിമും അര്‍ജുന്‍ അശോകനും ശ്രുതി രാമചന്ദ്രനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രം ഒരു ടെലിഫിലിമിനുള്ള സന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളുന്നുള്ളു. അത് നീട്ടിക്കൊണ്ടു പോയതില്‍ കുറച്ച് മുഷിവ് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ തീരെ മോലോഡ്രാമ ആകാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.
ഒരു ഫീല്‍ ഗുഡ് മൂവിയാണ് മധുരം
No comments:
Post a Comment