കേരളം സാമൂഹിക ക്ഷേമത്തിന് പുത്തന്‍ മുഖം നല്‍കുന്നു
കേരളത്തില്‍ കുടുംബശ്രീ പോലെ സാധ്യതയുള്ള പദ്ധതിയായി സാന്ത്വനം വികസിക്കുകയാണ്. സാമൂഹിക സന്നദ്ധ സേന രൂപീകരണമാണ് ഈ രംഗത്ത് നാഴികക്കല്ലാകുന്നത്.
സാമൂഹിക സന്നദ്ധസേന
*പെന്‍ഷന്‍ മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ വീട്ടില്‍ വന്ന് ശേഖരിക്കും
*സാമൂഹിക സുരക്ഷ പെന്‍ഷന്‍ അപേക്ഷ പൂരിപ്പിച്ച് വാങ്ങും
*ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായ അപേക്ഷ നേരിട്ട് വാങ്ങും
*ജീവന്‍ രക്ഷ മരുന്നുകള്‍ വീട്ടിലെത്തിക്കും
*കിടപ്പുരോഗികളെ നിത്യവും സന്ദര്‍ശിച്ച് ദിനചര്യക്കുവരെ സഹായിക്കുക
*വീടുകളില്‍ ഒറ്റപ്പെട്ടവര്‍ക്ക് മാനസികോല്ലാസം പകരാന്‍ പദ്ധതി
*ഒറ്റപ്പെട്ടവര്‍ക്ക് കൂട്ടിരിപ്പ്
*ആശുപത്രിയില്‍ കൂടെപ്പോകാന്‍ ആളില്ലാത്തവര്‍ക്ക് കൂട്ടുപോകുകയും മരുന്നും മറ്റും വാങ്ങിനല്‍കുകയും ചെയ്യുക
*ജനകീയ ഹോട്ടലില്‍നിന്നടക്കം ഭക്ഷണം എത്തിക്കുക എന്നിവയാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്.
പരിശീലനം നല്‍കി കുറേപ്പേരെ ഹോംനഴ്‌സിംഗ് പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നത് നല്ലതാണ്. സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കി സേവനം നല്‍കുകയും അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ സേവനം നല്‍കുകയും ചെയ്യാം. ഇലക്ട്രിക്കല്‍-പ്ലംബിംഗ് ഉള്‍പ്പെടെയുള്ള സേവന മേഖലയിലും പരിശീലനം സിദ്ധിച്ചവരെ ലഭ്യമാക്കുന്നത് ഉചിതമാകും. നിലവില്‍ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവരെ ഇതിനായി ഉപയോഗപ്പെടുത്തുന്നത് ഉചിതമാകും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഇത്തരം പ്രവര്‍ത്തനം നടത്തിയവര്‍ക്ക് പിഎസ് സി ജോലിയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പോലും നല്ലതാകും.
No comments:
Post a Comment