ഭൂപരിഷ്‌ക്കരണത്തിലെ മാറ്റം
തോട്ടഭൂമിയില്‍ റംബൂട്ടാന്‍,അവക്കാഡോ,ഡ്രാഗണ്‍ ഫ്രൂട്ട്, മങ്കോസ്റ്റിന്‍,ലോങ്കന്‍ തുടങ്ങിയ വിളകള്‍ വച്ചു പിടിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. തേയിലയും കാപ്പിയും റബ്ബറും കുരുമുളകും മാത്രമായി കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം. ഫലവൃക്ഷങ്ങളാണ് എന്നതിനാല്‍ ഭക്ഷ്യസുരക്ഷയ്ക്കും ഇതാവശ്യമാണ്. ഇതിനായി ഭൂപരിക്ഷ്‌ക്കരണ നിയമത്തില്‍ മാറ്റം വേണ്ടിവരും. നിയമസഭ പാസാക്കി കേന്ദ്രത്തില്‍ പോയി ,രാഷ്ട്രപതിയുടെ അംഗീകാരം നേടേണ്ടതുണ്ട്. ഇതിനായി കൃത്യമായ ഫോളോ അപ്പ് ഉണ്ടാകും എന്നു കരുതാം.
No comments:
Post a Comment