നിര്‍മ്മാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലെ അവസ്ഥ |
എറണാകുളത്തെ പാലാരിവട്ടം ഫ്ലൈഓവര്‍ നിര്‍മ്മിച്ചത് 47.7 കോടി രൂപയ്ക്ക്. ചുമതല റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്. നിര്‍മ്മിച്ചത് ഡല്‍ഹിയിലെ ആര്‍ഡിഎസ് പ്രോജക്ട് ലിമിറ്റഡ്. സംഭവം നടന്നത് യുഡിഎഫ് കാലത്ത്. ഇത്രയും പഴയ കഥ. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പിഡബ്ലുഡിയും ഐഐടി ചെന്നൈയും നടത്തിയ പഠനത്തില്‍ ഒട്ടേറെ കുഴപ്പങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. വിജിലന്‍സ് അന്വേഷണം തുടങ്ങി.
അന്വേഷണങ്ങള്‍ ഒരിക്കലും അവസാനിക്കില്ലെന്നും രാഷ്ട്രീയ ഇടപാടുകളിലൂടെ കുറ്റക്കാര്‍ ഊരിപ്പോകുമെന്നും ഉറപ്പ്.
പക്ഷെ മന്ത്രി ശ്രീ.ജി.സുധാകരന് ഒന്നാലോചിക്കാം. ഇങ്ങനെ ഒരു സ്ഥാപനം, റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ നമുക്കാവശ്യമുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.
എന്താണ് ഇവര്‍ ഈ കാലത്തിനിടയില്‍ കേരളത്തിന് നല്‍കിയ സംഭാവന. ഈ വെള്ളാനയെ സംരക്ഷിക്കുന്നതിലൂടെ പാവം ജനം എന്ത് നേടി. സ്ഥാപനം പിരിച്ചുവിട്ട് ജീവനക്കാരെ പുനര്‍ വിന്യസിക്കുക. ഇതും നവോത്ഥാനമാണ്. # മതില്‍ മാത്രമല്ല നവോത്ഥാനം.
No comments:
Post a Comment