ഇതൊരു കഥയല്ല
റാവുത്തര്‍ക്ക് മൂന്നു മക്കളായിരുന്നു. മകളെ കെട്ടിച്ചുവിട്ടു. ഹനീഫയും ഹസനും അത്യാവശ്യം ഡിഗ്രി വരെ പഠിച്ചു. ബാപ്പ മരിച്ചശേഷം ഉമ്മയും ആണ്‍മക്കളും നഗരത്തില്‍ വന്നു താമസമാക്കി. വസ്തുക്കള്‍ക്ക് വില കൂടിയ കാലം. നാട്ടിലെ സ്വത്തുക്കള്‍ വിറ്റു. ഒരു കോടി അന്‍പത് ലക്ഷം രൂപ കിട്ടി. തുക വീട്ടില്‍ കൊണ്ടുവന്നു വച്ചു. ഉമ്മയ്ക്ക് പ്രത്യേകിച്ച് ചിലവൊന്നുമില്ല. മക്കളോട് ഒന്നു മാത്രമെ ഉമ്മ പറഞ്ഞുള്ളു. ചിലവിന് നിത്യവും ആയിരം രൂപ വീതം എടുക്കാം. അതില്‍ കൂടുതല്‍ എടുക്കരുത്. അവര്‍ തലകുലുക്കി സമ്മതിച്ചു. ആദ്യം കുറേ നാള്‍ ആ തുകയില്‍ ഒതുങ്ങി നിന്നു. സുഹൃത്തുക്കളുടെ എണ്ണം കൂടി , മദ്യപാനവും കൂടി. അതോടെ അലമാരയില്‍ നിന്നും തുക വലിക്കുന്നതിന്റെ നില കൈവിട്ട മട്ടായി. രൂപ തൂര്‍ന്നില്ലാതാവുന്നത് മൂന്നുപേരും അറിഞ്ഞില്ല. എല്ലാം കഴിഞ്ഞതോടെ ജീവിതം കൈവിട്ട മട്ടായി. ഉമ്മയെ മകള്‍ കൊണ്ടുപോയി. ഹസന്‍ ഗള്‍ഫില്‍ കിട്ടിയ പണിയുമായി സ്ഥലം വിട്ടു. ഹനീഫ തനിച്ചായി. ആദ്യമൊക്കെ പഴയ പങ്കുകുടിയന്മാര്‍ കുറച്ചു കാരുണ്യമൊക്കെ കാണിച്ചു. പിന്നീട് ഹനീഫയെ കാണുമ്പോള്‍ അവര്‍ ഒളിച്ചു നടക്കാന്‍ തുടങ്ങി. പിന്നെ പൂര്‍ണ്ണമായും അവഗണിച്ചു. ഒടുവില്‍ ആരെ കണ്ടാലും കൈ നീട്ടുന്ന നിലയിലേക്ക് തരം താണു. ഒരു ദിനം തെരുവിലായിരുന്നു മരണം.
പണം സൂക്ഷിച്ചുപയോഗിച്ചാല്‍ മനോഹരമായ ഒരു വസ്തുവാണ്, നന്മയുടെ ഒരായുധമാണ്. പക്ഷെ , അധ്വാനിക്കാതെ കൈവരുന്ന പണം നിലവിട്ട സുഖഭോഗങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ അത് കൈപൊള്ളുന്ന ഒന്നായി മാറുന്നു. ശാപവും. നാശത്തിലേക്കാണ് ഭൂരിപക്ഷവും എത്തിച്ചേരുക

No comments:
Post a Comment