വോര്‍ഡ്‌സ്,വേര്‍ഡ്‌സ്,വേര്‍ഡ്‌സ് -- ടി.പി.ശ്രീനിവാസന്റെ ഓര്‍മ്മക്കുറിപ്പുകള്‍
ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ 37 വര്‍ഷം ജോലി ചെയ്ത ടി.പി. ശ്രീനിവാസന്‍ സ്വാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് Words,Words, Words. സര്‍വ്വീസില്‍ എത്തിയ കഥയും വ്യക്തിജീവിതവും നയതന്ത്രവും അതിന്റെ ഗൗരവം ചോര്‍ന്നുപോകാതെ തന്നെ തമാശകള്‍ ചേര്‍ത്ത് രചിച്ചിരിക്കുന്ന ഗ്രന്ഥം നല്ലൊരു വായനാനുഭവമാണ്.
മകന്‍ ഐഎഫ്എസുകാരനാകണം എന്ന് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അച്ഛന്‍ ആഗ്രഹിക്കുന്നത് ആ ജോലിയുടെ മഹത്വം മനസിലാക്കിയല്ല. നാട്ടിലെ ഏറ്റവും മുന്തിയ കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചയാള്‍ ഐഎഫ്എസുകാരനാണ് എന്നതായിരുന്നു കാരണം. മരുമക്കത്തായ കാലത്ത് മക്കത്തായത്തിലേക്ക് മാറി കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ താത്പ്പര്യം പ്രകടിപ്പിച്ചു അച്ഛനും അമ്മയും. നാട്ടിന്‍ പുറത്തുനിന്നും തിരുവനന്തപുരം നഗരത്തിലെ കോളേജിലെത്തിയപ്പോള്‍ മലയാളം മീഡിയത്തില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥി അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങള്‍ ടിപി നന്നായി പ്രതിപാദിച്ചിട്ടുണ്ട് ആദ്യഭാഗത്ത്. ഇത്തരമൊരനുഭവം എനിക്കുമുണ്ടായിട്ടുണ്ട് എന്നതിനാല്‍ അതിന്റെ ഇന്റന്‍സിറ്റി മനസിലാക്കാന്‍ സാധിച്ചു. ഭാഷയുടെ കടുകട്ടി അതിജീവിക്കാന്‍ സയന്‍സിലേക്ക് മാറാന്‍ ശ്രമിച്ച ശ്രീനിവാസനെ ഇംഗ്ലീഷ് സാഹിത്യമെടുത്ത് പഠിക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ് അച്ഛന്‍ ചെയ്തത്.ചിലര്‍ ഇത്തരം അവസ്ഥകളില്‍ പരാജയപ്പെടുകയാണ് ചെയ്യുക. എന്നാല്‍ ശ്രീനിവാസന്‍ അതൊരു വെല്ലുവിളിയായി സ്വീകരിച്ച് പഠിച്ച് ഒന്നാം സ്ഥാനത്തെത്തി. പിജി കഴിഞ്ഞ് മാര്‍ ഇവാനിയോസില്‍ ഗസ്റ്റ് ലക്ചററായി. ലേഖയെന്ന സുന്ദരിയായ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു പ്രണയിച്ചു. ട്രയല്‍ എന്ന നിലയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി. ആദ്യ ശ്രമത്തില്‍തന്നെ പാസായി. ഐഎഫ്എസിലേക്ക് കാലെടുത്തുവച്ചു. മസൂറിയിലെ അക്കാദമി ജീവിതവും പരിശീലനവും പിന്നീട് ഡല്‍ഹി സപ്രു ഹൗസിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ സ്റ്റഡിസിലെ തുടര്‍ പരിശീലനവുമൊക്കെ രസകരമായി വിവരിക്കുന്നുണ്ട് എഴുത്തുകാരന്‍.ഐഎഫ്എസുകാര്‍ ഒരു വിദേശ ഭാഷ നിര്‍ബ്ബന്ധമായും പഠിക്കണം. ശ്രീനി തെരഞ്ഞെടുത്തത് ജാപ്പനീസായിരുന്നു.
പരിശീലനം കഴിഞ്ഞതോടെ വിവാഹമായി .ലേഖ സമ്പന്നകൂടിയായതിനാല്‍ അച്ഛന്റെ ഇഷ്ടത്തോടെ വിവാഹം. തുടര്‍ന്ന് കേരള കേഡറില്‍ പരിശീലനം. ഇപ്പോള്‍ ഐഎഫ്എസുകാര്‍ക്ക് സ്റ്റേറ്റ് പരിശീലനമില്ല. ഒരു സംതൃപ്തജീവിതത്തിനുള്ള ആദ്യപടികള്‍ കയറിയ അദ്ദേഹത്തെ തേടി നല്ലതും മോശവുമായ അനുഭവങ്ങളുടെ വിദേശജീവിതം തുറന്നുവയ്ക്കപ്പെടുകയായിരുന്നു. ടോക്കിയോയില്‍ അംബാസഡര്‍ എസ്.കെ.ബാനര്‍ജിയുടെ സ്‌നേഹപൂര്‍ണ്ണമായ ഉപദേശം സ്വീകരിച്ചുള്ള മധുവിധു ആഘോഷം. ലേഖയുടെ ജാപ്പനീസ് പഠനം ഒക്കെയായി ഒരു ജീവിതം ജപ്പാനില്‍. 1970ല്‍ മകന്‍ ജനിക്കുന്നതും ജപ്പാനിലാണ്.
അവിടെ നിന്നും 9 മാസം പ്രായമായ മകനുമൊത്ത് ഭൂട്ടാനിലേക്ക്. അവിടെ തിംബുവിലായിരുന്നു താമസം. ഭൂട്ടാന്‍ ജീവിതത്തിലെ രസകരമായ കഥകളും ഭരണമാറ്റങ്ങളുമൊക്കെ നന്നായി വിവരിക്കുന്നുണ്ട് ടിപി. ന്യൂയോര്‍ക്കില്‍ പോസ്റ്റിംഗ് ആഗ്രഹിച്ചെങ്കിലും അടുത്ത പോസ്റ്റിംഗ് കിട്ടിയത് മോസ്‌കോയില്‍. ഇന്ത്യ-സോവിയറ്റ് സൗഹൃദത്തിന്റെ നല്ല അനുഭവങ്ങള്‍ക്കൊപ്പം മൊറാര്‍ജി തമാശകളും ചേര്‍ത്ത് കൊഴുപ്പുകൂട്ടിയിട്ടുണ്ട് ഈ ഭാഗത്ത്.1975ല്‍ ഗുജ്‌റാള്‍ അംബാസഡറായി വന്നു. വളരെ പ്രിയപ്പെട്ട ഒരു സൗഹൃദം അവിടെ തുടങ്ങി. ബ്രഷ്‌നേവിന്റെ കാലമാണ്.
1977ല്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി വിദേശകാര്യ സെക്രട്ടറിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റായി. നിര്‍ണ്ണായ ഫയലുകള്‍ നീക്കുന്ന വ്യക്തി എന്ന നിലയില്‍ വലിയ സൗഹൃദവലയം ഉണ്ടാകുന്നത് അവിടെനിന്നാണ്. തുടര്‍ പോസ്റ്റിംഗ് സ്വയം നിശ്ചയിക്കാവുന്ന അവസ്ഥയില്‍ ടോക്കിയോ വേണോ ന്യൂയോര്‍ക്ക് വേണമൊ എന്ന ചിന്ത ഒടുവില്‍ എത്തിച്ചത് ന്യൂയോര്‍ക്കില്‍. യുണൈറ്റഡ് നേഷന്‍സ് അവസരങ്ങളുടെ വെള്ളിത്താലമാണ് സമ്മാനിച്ചത്. മലയാളി സംഘടനകളുമായും വ്യവസായികളുമായും സൗഹൃദുണ്ടായി.
എന്നാല്‍ ന്യൂഡല്‍ഹിയിലെ ചേരിചേരാ സമ്മിറ്റിന് ശേഷം കിട്ടിയ നിയമനം റംഗൂണിലേക്കായിരുന്നു. ഒരു വലിയ ഷോക്കായിരുന്നു അത്. ബര്‍മ്മയുടെ തലസ്ഥാനമാണ് റംഗൂണ്‍. U Ne Win എന്ന ഏകാധിപതിയുടെ ഭരണം. ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായിട്ടായിരുന്നു നിയമനം .ജി.ജി. സ്വെല്‍ എന്ന മേഘാലയില്‍ നിന്നുള്ള രാഷ്ട്രീയക്കാരനാണ് അംബാസഡര്‍. അയാള്‍ക്ക് ഒരു ഡപ്യൂട്ടിയെ ആവശ്യമുണ്ടായിരുന്നില്ല.എങ്കിലും അവിടെ സാമൂഹികമായും സാംസ്‌ക്കാരികവുമായും നല്ല ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞു. ബ്രിട്ടീഷ് എംബസിയില്‍ നാടകം അഭിനയിക്കുക, നാടകം വായിക്കുക ഉള്‍പ്പെടെ . ഗോള്‍ഫ് പഠിച്ചതും അവിടെവച്ചാണ്. അവിടെ കഴിയുന്ന നെല്‍കര്‍ഷകരായ ഇന്ത്യക്കാരുടെ ദുരിതം നേരിട്ട് ബോധ്യമായതും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്.
1986ല്‍ വീണ്ടും ചേരിചേരാ സമ്മേളന സംഘാടനത്തിനായി ഡല്‍ഹിയിലെത്തി. തുടര്‍ന്നുള്ള നിയമനം ഫിജിയിലായിരുന്നു. അംബാസഡറായുള്ള ആദ്യ നിയമനം. അവിടെ പപ്പുവ ന്യൂഗിനിയ, Vanuatu, സോളമന്‍ ദ്വീപ്, നൗറു, ടോംഗ, കിരിബാട്ടി,Tuvalu എന്നീ രാജ്യങ്ങളുടെ നയതന്ത്രം.ഫിജി ഇന്ത്യന്‍സിന്റെ സൗഹൃദങ്ങള്‍, ദുരിതം, രണ്ടാം തരം പൗരന്മാരായുള്ള ട്രീറ്റ്‌മെന്റ് തുടങ്ങി പ്രവാസികളുടെ ജീവിതവും നന്നായി ചിത്രീകരിക്കുന്നുണ്ട് പുസ്തകത്തില്‍. അത് ഭംഗിയായി നിര്‍വ്വഹിച്ചതിനെ തുടര്‍ന്ന് മൗറീഷ്യസിലാവും നിയമനം എന്നു കണക്കുകൂട്ടിയിരിക്കെ ഉത്തരവ് വന്നത് നയ്‌റോബിയിലേക്ക്. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതി, ഹാബിറ്റാറ്റ് എന്നിവയുടെ കേന്ദ്രം കൂടിയാണ് നെയ്‌റോബി. അത് സ്വീകരിച്ചു. എന്നാല്‍ അവിടെ ഒരു ദുരന്തം പതിയിരിക്കുന്നുണ്ടായിരുന്നു. 1995 ജൂലൈയില്‍ നയ്‌റോബിയില്‍ എത്തി. ഇന്ത്യ ഹൗസില്‍ നവംബര്‍ നാലിന് ക്രിമിനലുകള്‍ വീട്ടിനുള്ളില്‍ കയറി ആക്രമിച്ചു. അവിടത്തെ ഭരണ പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമായിരുന്നു അത്. ക്രമസമാധാനം തകര്‍ന്നു എന്നു വരുത്തി തീര്‍ക്കാനുള്ള വളഞ്ഞ വഴി. ലേഖയുടെ ചില വാരിയെല്ലുകള്‍ ഒടിഞ്ഞു, മുഖത്ത് 20 തയ്യലും. ടിപിയുടെ ഇടതുകൈയും വലതുകാലും ഒടിഞ്ഞു. തലയില്‍ 100ലേറെ തയ്യലും. പക്ഷെ ധൈര്യം കൈവിട്ടില്ല. അവിടെത്തന്നെ തുടര്‍ന്നു. 1997ല്‍ സോണിയ ഗാന്ധി വീട് സന്ദര്‍ശിച്ചതും അദ്ദേഹം സ്മരിക്കുന്നുണ്ട്.
ഗുജ്‌റാള്‍ പ്രധാനമന്ത്രിയായതോടെ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫായി. 2000 ല്‍ വിയന്നയില്‍ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ നിയമനമായി. ഒപ്പം ആസ്ട്രിയയും സ്ലൊവേനിയയിലെ അക്രഡിറ്റേഷന്‍ സന്ദര്‍ശനവും.ഐഎഇഎ ഒരു തമാശ പുസ്തകമാണെന്നു ടിപി പറയുന്നു. ശക്തന്മാരുടെ കളികള്‍ മാത്രമാണ് മിക്ക അന്തരാഷ്ട്ര ഏജന്‍സികളിലും ഉണ്ടാകുന്നത്.ഇവിടെയും അങ്ങിനെ തന്നെ. ഐക്യരാഷ്ട്ര സഭയെ ദൂരെ നിന്നു വീക്ഷിക്കുമ്പോള്‍ ലോകത്തെ യുദ്ധത്തില്‍ നിന്നും സമാധാനത്തിലേക്ക് നയിക്കുന്ന ഒരു കേന്ദ്രമെന്നു തോന്നുക സ്വാഭാവികം. എന്നാല്‍ അമേരിക്കയും ചൈനയും റഷ്യയുമൊക്കെ അവിടെ നടത്തുന്ന അന്തര്‍നാടകങ്ങള്‍ ടിപി നന്നായി വിവരിക്കുന്നു. പ്രത്യേകിച്ച് വലിയ ഗുണമൊന്നുമില്ലാത്ത ഒരു സംവിധാനം എന്ന് നമുക്കുതന്നെ തോന്നും വിധമാണ് അവിടെ കാര്യങ്ങള്‍ എന്ന് പുസ്തകം വായിക്കുന്നവര്‍ക്ക് ബോധ്യമാകും. ചേരിചേരാ പ്രസ്ഥാനവും കോമണ്‍വെല്‍ത്തുമെല്ലാം ഇത്തരത്തിലുള്ള ചില സംവിധാനങ്ങള്‍ മാത്രമാണ്. ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാനെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ബ്ലന്‍ഡറുകളൊക്കെ ചിരി ഉതിര്‍ക്കും.അനേകം കമ്മറ്റികളും വെറും ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും മാത്രം സംഭാവന ചെയ്യുന്ന പ്രസ്ഥാനം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പണമൊഴുക്കുന്ന വൃഥാ വ്യായാമം.
ക്ലിന്റന്റെ സന്ദര്‍ശനം, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒക്കെ രസകരമായ നയതന്ത്ര കഥകളില്‍ വിവരിക്കുന്നു. 2004 ജൂണ്‍ 30 ന് ഫോറിന്‍ സര്‍വ്വീസിലെ സേവനം അവസാനിക്കുന്നു. വായനാനുഭവത്തില്‍ കല്ലുകടിക്കുന്ന ഒരു ഭാഗം മാത്രമെയുള്ളു. ഇപ്പോള്‍ ഐഎഫ്എസ് അനാകര്‍ഷകമാകാനുള്ള കാരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇങ്ങിനെ. The foreign service has become less attractive not because it suffers in comparison with the other srevices in terms of legitimate earnings but because it, rightly, has fewer avenues for illegal enrichment. ഇതിന ് മറുപടി പറയേണ്ടത് മറ്റു കേഡറുകളില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാരാണ്. എന്താണ് അദ്ദേഹത്തെ ഇങ്ങിനെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് തീരെ മനസിലാക്കാന്‍ കഴിഞ്ഞില്ല.

No comments:
Post a Comment