കൊലപാതകം - വിധി രണ്ട് വര്‍ഷത്തിനുള്ളില്‍ - അഭിനന്ദനാര്‍ഹം
2016 ജൂലൈ 7നാണ് കൊളിയൂരിലെ 45 വയസുകാരനായ മരിയാദാസിനെ വട്ടപ്പാറയിലെ കൊലുസ് ബിനു എന്നറിയപ്പെടുന്ന അനില്‍ കുമാറും വെല്ലൂര്‍ ചന്ദ്രന്‍ എന്ന ചന്ദ്രശേഖരനും ചേര്‍ന്ന് ഭവനഭേദനം നടത്തി കൊലപ്പെടുത്തിയത്. മരിയാദാസിന്റെ ഭാര്യയെ ഉപദ്രവിക്കുകയും ബോധംകെട്ടശേഷം ബലാല്‍ക്കാരം ചെയ്യുകയും ചെയ്തു അനില്‍. വീട്ടിലുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കളുമായി പ്രതികള്‍ കടന്നു എന്നതായിരുന്നു കേസ്സ്. തലയ്ക്കടിയേറ്റ മരിയാദാസിന്റെ ഭാര്യ ഇപ്പോഴും സാധാരണ അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഇത് കേരളം ഉള്‍പ്പെടെ പലയിടത്തും നടക്കുന്ന കാടത്ത മനസിന്റെ പ്രകടനങ്ങളാണ്.
തിരുവനന്തപുരം സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട ജഡ്ജ് മിനി. എസ്. ദാസ് അനിലിന് വധശിക്ഷയും ചന്ദ്രശേഖരന് ജീവപര്യന്തവും വിധിച്ചു എന്നതാണ് സുപ്രധാനമായ കാര്യം. ക്രൈം നടന്ന് രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പ് വിധിയുണ്ടായത് ശ്ലാഘനീയമാണ്. ജഡ്ജ് അഭിനന്ദനം അര്‍ഹിക്കുന്നു. ഒപ്പം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത് കുമാറും പോലീസും അഡ്വക്കേറ്റുമാരും. ഇനി ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കെയുണ്ട്. ഈ നരാധമന്റെ ശിക്ഷ നീട്ടിക്കൊണ്ടപോകുന്ന ഒരു നിയമ സംവിധാനമാണ് നമുക്കുള്ളത്. അത്തരത്തില്‍ അനിശ്ചിതമായി നീളാതെയും ശിക്ഷ ലഘൂകരിക്കപ്പെടാതെയും എത്രയും വേഗം വിധി നടപ്പിലാക്കാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
അറബ് നാട്ടിലെ അത്ര വേണമെന്നാഗ്രഹമില്ലെങ്കിലും ശിക്ഷാവിധികള്‍ വേഗം നടപ്പിലാക്കാനുള്ള ഒരു സംവിധാനം നമ്മുടെ ജനാധിപത്യത്തിനും അനിവാര്യമാണ് എന്നു പറയാതെ വയ്യ. നമ്മുടെ നിയമജ്ഞരുടെയും സാമാജികരുടെയും ശ്രദ്ധ ഇതില്‍ പതിയുമെന്നു കരുതാം.
No comments:
Post a Comment