ലളിതഗാനം – 1995 ല്‍
എഴുതിയത്
വെള്ളാമ്പലുകള്‍ വിരിയും
പുഴയുടെ അരുകില്‍ നീ വന്നൂ
വെളുവെളെ മിന്നും പൌര്‍ണ്ണമിയഴകാം
രാവിന്‍ മണിയൊച്ചയായ് –
നീയന്ന്
രാവിന്‍ മണിയൊച്ചയായ് (
വെള്ളാമ്പലുകള്‍ ---- )
അരയാലിലക്കണ്ണനമൃതം പൊഴിക്കും
ഓടക്കുഴല്‍ നാദമായ് – ഞാനന്നൊ-
രോടക്കുഴല്‍ നാദമായ് ,
സിന്ദൂരത്തുടിപ്പുള്ള നിന്‍ ചുണ്ടിണകളില്‍
സിന്ദോള രാഗമായ് വിടര്‍ന്നു – ഞാനൊരു
സിന്ദോള രാഗമായ് വിടര്‍ന്നു ( വെള്ളാമ്പലുകള്‍
--- )
വെള്ളിക്കൊലുസാല്‍
പദങ്ങളാടി
പുഴയിലെ ഓളത്തില്‍
പുളകച്ചാര്‍ത്തായ്
മഴമേഘവര്‍ണ്ണന്‍റെ അരുകില്‍
വന്നു –നീയീ
മഴമേഘവര്‍ണ്ണന്‍റെ അരുകില്‍
വന്നു.( വെള്ളാമ്പലുകള്‍ --- )
No comments:
Post a Comment