സിനിമ
അവാര്‍ഡ് ചടങ്ങിലെ വിവാദം
ഇത്തവണ സിനിമ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ വളരെ സന്തോഷം
തോന്നി.രാഷ്ട്രീയ ഇടപെടലുകളൊന്നുമില്ലാതെ മലയാളത്തിന് കുറെ മികച്ച അവാര്‍ഡുകള്‍.മലയാള
സിനിമാലോകത്തെ ജൂറി ചെയര്‍മാന് എത്ര പുകഴ്ത്തിയിട്ടും മതിയായില്ല. അവാര്‍ഡുകള്‍
വിവാദമില്ലാതെ കടന്നുപോയപ്പോള്‍ തോന്നി, ഇത് പതിവുള്ള കാര്യമല്ലല്ലൊ,
എവിടെങ്കിലും ഒരു കല്ലുകടി. ങ്ഹേ, ഒന്നും സംഭവിച്ചില്ല.
സത്യത്തില്‍ വലിയ നിരാശ തോന്നി. എനിക്ക് മാത്രമല്ല ചാനലുകാര്‍ക്കും ഈ
നിരാശയുണ്ടായിട്ടുണ്ടാവും.
ഉള്ളതു പറയാമല്ലൊ ആ കേടെല്ലാം കൂടി അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ചുള്ള വിവാദങ്ങളോടെ തീര്‍ന്നുകിട്ടി.നമ്മുടെ ആള്‍ക്കാരുടെ ഒരു പെര്‍ഫോമന്‍സ്, തകര്‍പ്പനായിരുന്നു. ചാനല്‍ ദൈവങ്ങളൊക്കെ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു.
നമ്മുടെ ആളുകള്‍ക്ക് പ്രസിഡന്‍റ് അവാര്‍ഡ് നല്‍കാത്തതിലുള്ള വേദന രാഷ്ട്രപതി ഭവനെയും മന്ത്രിയെയും മാധ്യമങ്ങള്‍ വഴി ജനങ്ങളെയും അറിയിക്കാമായിരുന്നു.പ്രതിഷേധം അറിയിച്ചശേഷം പുരസ്ക്കാരം വാങ്ങാമായിരുന്നു.
ഇനി അല്‍പ്പം ചരിത്രം . 1973 ലെ 21മത് ദേശീയ അവാര്‍ഡ് വരെ പുരസ്ക്കാരത്തിന്‍റെ പേര് രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍, വെള്ളി മെഡല്‍ എന്നൊക്കെയായിരുന്നു. ഈ പുരസ്ക്കാരം ഏറ്റവുമൊടുവില്‍ ലഭിച്ച വ്യക്തികളില്‍ ഒരാളാണ് എംടി വാസുദേവന്‍ നായര്‍. ചിത്രം നിര്‍മ്മാല്യം. 1974 ല്‍ പുരസ്ക്കാരത്തിന്‍റെ പേര് മാറി. സുവര്‍ണ്ണ കമലം, രജത കമലം എന്നായി. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ,വെള്ളി മെഡല്‍ എന്ന് അറിയപ്പെടുമ്പോള്‍ അദ്ദേഹം തന്നെ പുരസ്ക്കാരം നല്‍കേണ്ടതുണ്ട്. എന്നാല്‍ നാടകത്തിനും സംഗീതത്തിനും നൃത്തത്തിനുമൊക്കെ ദേശീയ പുരസ്കാരമുള്ളപോലെ ഇതിനെയും കണക്കാക്കിയാല്‍ മതിയായിരുന്നു. നാടിന്‍റെ പരമോന്നത പീഠത്തിലിരിക്കുന്ന , അധികാരത്തിന്‍റെ തലതൊട്ടപ്പനായ രാഷ്ട്രപതി ഒരു ചടങ്ങില്‍ എത്ര സമയം നില്‍ക്കണം, ആര്‍ക്കൊക്കെ പുരസ്ക്കാരം നല്‍കണം എന്നൊക്കെ നിശ്ചയിക്കാനുള്ള അവകാശം ഒരു സാധാരണ പൌരനുള്ളത്രപോലും അദ്ദേഹത്തിനില്ല എന്ന മട്ടില്‍ കാര്യങ്ങള്‍ പോയത് നാടിന് അപമാനകരമാണ്. മുഴുവന്‍ പേരും ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നെങ്കില്‍ രാഷ്ടപതി എന്ന രാജ്യകാരണവര്‍ക്ക് ഉണ്ടാകാമായിരുന്ന ക്ഷതം എത്ര വലുതാണ് എന്നാരെങ്കിലും ചിന്തിച്ചിരുന്നു എന്നു തോന്നുന്നില്ല. അതൊഴിവാക്കാന്‍ കഴിഞ്ഞത് ഒരു ദുര്യോഗത്തെ ഒഴിവാക്കി എന്നാണ് എനിക്ക് തോന്നിയത്.

No comments:
Post a Comment