മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം – വൈകി വന്ന വിവേകം
-------------------
മണിപ്പൂരിലെ നേതാക്കളെല്ലാം ഒന്നുകില്‍ മെയ്തി അല്ലെങ്കില്‍ കുക്കി വംശത്തില്പെ ട്ടവരാണ്. അതുകൊണ്ടുതന്നെ വംശീയ കലാപമുണ്ടാകുമ്പോള്‍ അവര്‍ പക്ഷം പിടിക്കുക സ്വാഭാവികം. ഇത് സാധാരണക്കാര്ക്ക് മനസ്സിലാകുന്ന കാര്യമായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കോ പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ മനസ്സിലായില്ല എന്നു പറയുന്നത് കഷ്ടമാണ്. അനേകം മനുഷ്യരുടെ ജീവനെടുത്തും പോലീസ് സ്റ്റേഷനുകളില്‍ ആയുധം മോഷ്ടിച്ചും വിദ്വേഷം കനപ്പിച്ചും ആകെ നാശകോശമാക്കിയ ശേഷം ഇപ്പോള്‍ രാഷ്ട്രപതി ഭരണം. അതും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാതെ വന്നതുകൊണ്ട്. ഇനിയെങ്കിലും വംശീയ മാനദണ്ഡമില്ലാതെ കൃത്യമായി കാര്യങ്ങള്‍ നടക്കും എന്നു പ്രതീക്ഷിക്കാം. എല്ലാവര്ക്കും നീതി ലഭിക്കട്ടെ. മണിപ്പൂരില്‍ സമാധാനം പുലരട്ടെ !! ✍️
No comments:
Post a Comment