Monday 12 February 2024

Chanakyaneeti- Part - 9 – Sinister Elements –Stanzas 11 to 20

 

ചാണക്യനീതി-ഭാഗം-9- അമംഗള ഘടകങ്ങള്- ശ്ലോകം -11 മുതല് 20 വരെ
===================
-വി.ആര്.അജിത് കുമാര്
===================
9.11
വീടിനോട് കൂടുതല് ചേർന്നുനില്ക്കുന്നവന് പഠിക്കാൻ കഴിയില്ല, മാംസം കഴിക്കുന്നവന് കരുണയുണ്ടാവില്ല, അത്യാഗ്രഹിക്ക് സത്യസന്ധനായിരിക്കാൻ കഴിയില്ല, സ്ത്രീകളോട് അമിതാസക്തിയുള്ളവന് ധാർമികതയുണ്ടാവിയില്ല.
 
9.12
കടബാധ്യതയുള്ള പിതാവ്,സദാചാരം നഷ്ടപ്പെട്ട അമ്മ,സുന്ദരിയായ ഭാര്യ, വിവേകമില്ലാത്ത മകൻ എന്നിവര് ഒരാളുടെ ശത്രുക്കളാണ്
 
9.13
പ്രണയിനിയില് നിന്നുള്ള വേർപിരിയൽ, ബന്ധുക്കളിൽ നിന്നുള്ള അപമാനം, കടബാധ്യത, ദുഷ്ടനായ രാജാവിന് സേവനം ചെയ്യല്, ദാരിദ്ര്യത്തില് ജീവിക്കല്, ഒരുവനേക്കാള് ഉയര്ന്ന ആളുകളുടെ ഒരു കൂട്ടായ്മയില് പങ്കെടുക്കല് എന്നിവ തീയില്ലാതെതന്നെ ഹൃദയം ജ്വലിക്കാന് കാരണമാകും.
 
9.14
മറ്റുള്ളവരുടെ പ്രവൃത്തിയെ തടസ്സപ്പെടുത്തുന്നവൻ, മൃദുഭാഷിയാണെങ്കില് പോലും,അഹങ്കാരിയും സ്വാർത്ഥനും വഞ്ചകനും വെറുപ്പുളവാക്കുന്നവനും ദ്രോഹവിചാരമുള്ളവനുമായിരിക്കും. അങ്ങനെയുള്ള ബ്രാഹ്മണൻ പൂച്ചയെപ്പോലെ നമ്മെ ശല്യം ചെയ്തുകൊണ്ടിരിക്കും.
 
9.15
ദൈവങ്ങളുടെയും ഗുരുവിന്റെയും സാധനങ്ങൾ മോഷ്ടിക്കുന്നവനും മറ്റൊരാളുടെ ഭാര്യയെ സ്പർശിക്കുന്നവനും മറ്റുള്ളവരുടെ പണംകൊണ്ട് ജീവിക്കുന്നവനും ബ്രാഹ്മണനാണെങ്കില് പോലും അവനെ ചണ്ഡാളനായെ കണക്കാക്കാന് കഴിയൂ.
 
9.16
ഒരു പണ്ഡിതൻ പോലും ദുഃഖിതനാകുന്ന സന്ദര്ഭങ്ങളുണ്ടാകും. ഒരു വിഡ്ഢിക്ക് ബുദ്ധി ഉപദേശിക്കുക, ദുഷ്ടയായ ഭാര്യ ഉണ്ടായിരിക്കുക, ദുരിതമനുഭവിക്കുന്നവരുടെ കൂടെ കഴിയുക എന്നിവ അത്തരം സന്ദര്ഭങ്ങളാണ്.
 
9.17
യാചകൻ പിശുക്കന്റെയും ബുദ്ധിമാൻ വിഡ്ഢിയുടെയും ഭർത്താവ് വഴിപിഴച്ച ഭാര്യയുടെയും ചന്ദ്രൻ കള്ളന്റെയും ശത്രുവാണ്
 
9.18
കോപിഷ്ഠയായ ഭാര്യ, വഞ്ചകനായ സുഹൃത്ത്, അപരാധിയായ ദാസൻ, പാമ്പ് താമസിക്കുന്ന വീട് എന്നിവ മരണ വാറണ്ടുകളാണ്.
 
9.19
വാർദ്ധക്യകാലത്ത് ഭാര്യയുടെ മരണം, സമ്പത്ത് ബന്ധുക്കളുടെ കൈകളിലാകുക, ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുക, ഈ മൂന്ന് കാര്യങ്ങളും പുരുഷന്മാരെ വേദനിപ്പിക്കുന്നു.
 
9.20
ഒരാള് രഹസ്യമായി സൂക്ഷിക്കാനേല്പ്പിച്ച കാര്യങ്ങള് മറ്റുള്ളവരോട് വെളിപ്പെടുത്തുന്നവർ ദുഷ്ടരാണ്. ഉറുമ്പുപുറ്റിലേക്ക് വഴിതെറ്റി എത്തുന്ന പാമ്പിനെപോലെ അവര് അവരുടെ പതനം ഉറപ്പാക്കുന്നു.✍️

No comments:

Post a Comment