ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (AMR)
പനി,തലവേദന,ജലദോഷം,വയറുവേദന തുടങ്ങി എന്തിനും ഏതിനും മരുന്നു വാങ്ങി കഴിക്കുന്ന നമ്മള്‍ അറിയേണ്ട ചിലതുണ്ട്. Atul Bagai,Head,UN Environment programme , Country office,India പറയുന്നത് ഇങ്ങിനെ. കോവിഡ് മഹാമാരിയേക്കാള്‍ ഭീകരമായ അവസ്ഥ സൃഷ്ടിക്കാന്‍ കഴിവുള്ളവയാണ് മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍(AMR). ഇവ നിത്യേന എന്നവണ്ണം വര്‍ദ്ധിക്കുകയാണ്. മനുഷ്യന് സാധാരണയായുണ്ടാകുന്ന 35% രോഗങ്ങള്‍ പരത്തുന്ന രോഗാണുക്കള്‍ ഇത്തരത്തില്‍ പ്രതിരോധ ശേഷി നേടിയിരിക്കുന്നു എന്നത് ശാസ്ത്രസമൂഹത്തെ ഭയപ്പെടുത്തുന്നു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള antibiotics,antivirals,antiparasitics,antifungals എന്നിവയ്ക്ക് ഈ സൂക്ഷ്മജീവികളെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ലോകത്ത് ഒരു വര്‍ഷം ഏഴുലക്ഷത്തോളം ആളുകള്‍ മരിക്കുന്നു എന്നാണ് UN കണക്കുകള്‍ വ്യക്തമാക്കുന്നത്. Second line-third line antibiotics-നെ പോലും പ്രതിരോധിക്കാന്‍ കഴിവുനേടിയ pathogens- ന്റെ എണ്ണം 2005-നും 2030 നും ഇടയില്‍ ഇരട്ടിയാകും എന്നും കണക്കാക്കുന്നു.
ലോകത്തില്‍ ഏറ്റവുമധികം ആന്റിബയോട്ടിക്‌സ് കഴിക്കുന്ന ഇന്ത്യയാണ് വലിയ ഭീഷണി നേരിടുന്നത്. ശരീരത്തില്‍ AMR സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുള്ളതിനാല്‍ (sepsis) വര്‍ഷം തോറും 58,000 കുട്ടികള്‍ ഇന്ത്യയില്‍ പിറവിയിലേ മരിക്കുന്നു എന്നാണ് The Lancet പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇതിലും എത്രയോ കൂടുതലാകും അംഗവൈകല്യത്തോടെ ജീവിക്കുന്നവര്‍. Antimicrobial agents- നെ പ്രതിരോധിക്കാന്‍ സൂക്ഷ്മജീവികള്‍ക്ക് പ്രകൃതി നല്‍കുന്ന ഒരു കഴിവുണ്ട്. എന്നാല്‍ അതിനെ ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് മനുഷ്യന്‍ ചെയ്യുന്നത്. മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ടി അധികമായി ഉപയോഗിക്കുന്നതും അനാവശ്യമായി ഉപയോഗിക്കുന്നതുമായ antimicrobials സൂക്ഷ്മജിവികളുടെ resistance process-നെ ശക്തിപ്പെടുത്തുന്നു. നമ്മള്‍ കഴിക്കുന്നതും ജീവികള്‍ക്ക് കൊടുക്കുന്നതുമായ ആന്റിബയോട്ടിക് മരുന്നുകളില്‍ 80% ദഹിക്കാതെ പുറത്തുപോവുകയാണ്. ഇതോടൊപ്പം പ്രതിരോധശേഷി നേടിയ ബാക്ടീരിയകളും ഉണ്ടാവും. ഇത് മലിനജലത്തിലൂടെ ഒഴുകി പ്രകൃതിയിലെത്തുന്നു. waste water treatment സംവിധാനത്തിലൂടെ മുഴുവന്‍ ആന്റിബയോട്ടിക്കിനെയും പ്രതിരോധശക്തി നേടിയ ബാക്ടീരിയയെയും നശിപ്പിക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല, ഇന്ത്യയില്‍ 37% മലിനജലം മാത്രമാണ് treat ചെയ്യുന്നത്. ബാക്കിയുള്ളവ വിവിധ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു മരുന്നു കമ്പനിയുടെ ഇത്തരം ഒഴുക്കി വിടല്‍ പരിശോധിച്ചതില്‍ നിത്യേന 40,000 ആളുകള്‍ക്ക് നല്‍കാന്‍ കഴിയുന്നത്ര antibiotisc അതില്‍ കണ്ടെത്തി.
വളരെ ഭീതിദമായ കണക്കുകളാണ് പുറത്തുവരുന്നത്. മാലിന്യ സംസ്‌ക്കരണത്തില്‍ നമ്മള്‍ ഉറപ്പാക്കുന്ന പങ്കാളിത്തം പോലെ AMR കുറയ്ക്കാനും നമ്മുടെ ഭാഗത്തുനിന്നും ശ്രമം ആവശ്യമാണ്. കൃഷിക്ക് പരമാവധി ജൈവകീടനാശിനി പ്രയോഗം, വളര്‍ത്തു മൃഗങ്ങള്‍ക്ക് പരമാവധി പാരമ്പര്യ മരുന്നുകളുടെയും ഹോമിയോ മരുന്നുകളുടെയും പ്രയോഗം, മനുഷ്യര്‍ക്ക് ശരീരത്തിലുള്ള സ്വയം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കല്‍, ചെറിയ രോഗങ്ങള്‍ക്ക് ഗൃഹവൈദ്യം, ആയുര്‍വ്വേദം,ഹോമിയോ തുടങ്ങിയ ചികിത്സകള്‍ എന്നിങ്ങനെ , കോവിഡ് കാലത്ത് ,മരുന്നില്ലാത്ത രോഗം എന്ന നിലയില്‍ നമ്മള്‍ അനുവര്‍ത്തിച്ച അച്ചടക്കവും ക്ഷമയും തുടര്‍ന്നുകൊണ്ടുപോകാന്‍ പരിശ്രമിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വരാന്‍ പോകുന്നത് സൂപ്പര്‍ മൈക്രോബിയല്‍സിന്റെ താണ്ഡവമാകും!!
Saturday, 5 December 2020
Antimicrobial Resistance(AMR)
Subscribe to:
Post Comments (Atom)
No comments:
Post a Comment