ഓര്‍മ്മ
=========
ഇത്തിരിവെട്ടം
===============
ഇത് 2010 ഏപ്രില്‍ 22 ലെ ന്യൂഇന്ത്യന്‍ എക്സ്പ്രസ്സാണ്. ഞാന്‍ തിരക്കഥ
എഴുതി സന്തോഷ്.പി.ഡി. സംവിധാനം ചെയ്ത ടെലിഫിലിമായിരുന്നു ഇത്തിരിവെട്ടം.
മദ്യപാനിയായ അച്ഛന്‍റെ പീഢനം സഹിക്കാന്‍ കഴിയാതെ വീട് വിട്ട 14 കാരന്‍റെ
കഥ. വീടിന് പുറത്തുള്ള ലോകം അവന് ഇരുട്ടും വെളിച്ചവും നിറഞ്ഞതായിരുന്നു.
ഇരുട്ടിന്‍റെ ശക്തികളില്‍ നിന്നും അതിശയകരമായി രക്ഷപെട്ട് ഒരു
മനശാസ്ത്രജ്ഞന്‍റെ കൈകളില്‍ അവന്‍ എത്തിപ്പെടുന്നതാണ് കഥ. ഒരു മണിക്കൂര്‍
ദൈര്‍ഘ്യമുള്ള ഫിലിമില്‍ പ്രധാന കഥാപാത്രമായി പുതുമുഖ താരം മാസ്റ്റര്‍
സിദ്ധാര്‍ത്ഥ് അഭിനയിച്ചു.രാജേഷ് ഹെബ്ബാര്‍,ഷോബി തിലകന്‍,ഞെക്കാട്
രാജ്,ശ്രീകാന്ത് റാം, ബേബി ഷാലിന്‍,ലിസി ബാബു,ബീന,സി.പി.മേവട,സതീഷ്
മാമ്പിള്ളി,പ്രകാശ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.പ്രതീഷ് നെന്മാറ
കാമറയും നെല്‍സണ്‍ പയ്യാപ്പള്ളി എഡിറ്റിംഗും സി.രാജീവ് സംഗീതവും ജീമോള്‍
പയ്യാപ്പള്ളി ശബ്ദമിശ്രണവും നടത്തി. നവമാല്യ ഫിലിംസായിരുന്നു നിര്‍മ്മാണം
നടത്തിയത്. സാധാരണയായി ഒന്നോ രണ്ടോ സ്ക്രീനിംഗില്‍ ഇത്തരം ചിത്രങ്ങള്‍
അവസാനിക്കും.ഇത്തിരിവെട്ടം കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുകയും
തുടര്‍ന്ന് കുട്ടികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍
താത്പ്പര്യമെടുത്ത് ആയിരത്തിലേറെ സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുകയും
ചെയ്തു.
No comments:
Post a Comment